വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

അതിശക്ത മഴ : കോട്ടയം ജില്ലയിൽ ഓറഞ്ച് അലർട്ട്

 ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയെത്തുടർന്ന് കോട്ടയം ജില്ലയിൽ ഡിസംബർ 12 ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. \24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) ๑๓ รั കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.ഡിസംബർ 13 കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയെത്തുടർന്ന് മഞ്ഞ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കോട്ടയം

ഈരാറ്റുപേട്ട ബ്ലോക്ക് കേരളോത്സവത്തിൻന്റെ ഉദ്ഘാടനം MLA മാണി സി കാപ്പൻ നിർവ്വഹിച്ചു.

ഈരാറ്റുപേട്ട ബ്ലോക്കു പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിക്കുന്ന കേരളോത്സവത്തിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  ശ്രീമതി. മറിയാമ്മ ഫെർണാണ്ടസിൻ്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട MLA 'ശ്രീ മാണി സി കാപ്പൻ ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ. കുര്യൻ തോമസ് നെല്ലുവേലി സ്വാഗതം ആശംസിച്ചു. തലപ്പലം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. എൽസമ്മ തോമസ്, മേലുകാവ് പഞ്ചായത്ത് പ്രസിഡൻ്റ് ജോസുകുട്ടി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. അജിത്ത് കുമാർ ബി.സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശ്രീമതി. മേഴ്സി മാത്യു ശ്രീമതി ഓമനഗോപാലൻ  മെമ്പർമാരായ ശ്രീമതി ശ്രീകല ആർ. ബിന്ദു സെബാസ്റ്റ്യൻ ,മിനി സാവിയോ, ജെറ്റോ ജോസ് തലപ്പലം പഞ്ചായത്ത് മെമ്പർമാർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി. ശ്രീ. ബാബുരാജ് ജില്ലായുവജന ബോർഡ് കോർഡിനേറ്റർ ടോണി മാടപ്പള്ളി എന്നിവർ ആശംസകൾ അർപ്പിച്ചു.

കോട്ടയം

പൂഞ്ഞാർ ഇലക്ട്രിസിറ്റി ഓഫീസിന് മുൻപിൽ "കുറുവാ സംഘം ഇലക്ട്രിസിറ്റി ബോർഡ്‌ "എന്ന ബോർഡ്‌ സ്ഥാപിച്ചു

പൂഞ്ഞാർ : അന്യായമായി, കുത്തനെ വർധിപ്പിച്ച വൈദ്യുതി ചാർജ് വർധന, പിൻവലിക്കണമെന്ന് ആവശ്യപെട്ടു കൊണ്ട്, വ്യത്യസ്തമായ സമര പരിപാടിയുമായി കോൺഗ്രസ്‌, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റി.പൂഞ്ഞാർ ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിനു ശേഷം,KSEB, പൂഞ്ഞാർ സെക്ഷൻ ഓഫീസിന് മുൻപിൽ “കുറുവാ സംഘം ഇലക്ട്രിസിറ്റി ബോർഡ്‌ ” എന്ന ബാനർ സമരക്കാർ സ്ഥാപിച്ചു.തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിന് മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌ റോജി തോമസ് മുതിരേന്തിക്കൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ജോമോൻ ഐക്കര യോഗം ഉൽഘാടനം ചെയ്തു.ജോർജ് സെബാസ്റ്റ്യൻ, M C വർക്കി, പൂഞ്ഞാർ മാത്യു, C K കുട്ടപ്പൻ, സണ്ണി കല്ലാറ്റ്, സജി കൊട്ടാരം, അഡ്വ . ബോണി മാടപള്ളി, മധു പൂതകുഴി, അനീഷ്‌ കീച്ചേരി എന്നിവർ പ്രസംഗിച്ചു.പ്രതിഷേധ പ്രകടനത്തിന് രാജു ഈട്ടിക്കൽ, ജോയി കല്ലറ്റ്, ബേബി കുന്നിൻപുരയിടം, ജോർജ് കുന്നേൽ, ജെയിംസ് മോൻ വള്ളിയാംതടം, ജോജോ വാളിപ്ലാക്കൽ, ജോർജ്കുട്ടി വയലിൽ കരോട്ട്, ജസ്റ്റിൻ കൊല്ലംപറമ്പിൽ, വിനോദ് പുലിയല്ലും പുറത്ത്, റെമി കുളത്തിനാൽ, ജോബി തടത്തിൽ, മാത്യു തുരുത്തേൽ,ഷാജു ചേലക്കപള്ളി, തമ്പിച്ചൻ വാണിയപ്പുര, ഡെന്നിസ് കൊച്ചുമാത്തൻ കുന്നേൽ, അപ്പച്ചൻ നീറനാനി, മാമ്മച്ചൻ തൊട്ടുങ്കൽ, ബേബി കരീവേലിക്കൽ പ്രശാന്ത് മങ്കുഴികുന്നേൽ, ബേബി വടക്കേൽ, ആൽബർട്ട് തടവനാൽ, സന്തോഷ്‌ മംഗലത്തിൽ, ബേബി അത്യാലിൽ. ജോർജ് തുരുത്തേൽ, കുഞ്ഞ് ഒഴാങ്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

കോട്ടയം

പൂഞ്ഞാറിനെ പഴവർഗ്ഗ കൃഷി ഹബ്ബാക്കി മാറ്റും :അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

ഈരാറ്റുപേട്ട : എംഎൽഎ സർവീസ് ആർമി പൂഞ്ഞാറും, സംസ്ഥാന കൃഷിവകുപ്പിന് കീഴിൽ സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷനും ചേർന്ന് നടത്തുന്ന ഫലവൃക്ഷ കൃഷി പദ്ധതിയായ ഫലസമൃദ്ധി പൂഞ്ഞാർ പദ്ധതിയിലൂടെ പൂഞ്ഞാറിനെ ഫലവർഗ്ഗ കൃഷിയുടെ ഹബ്ബാക്കി മാറ്റുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ.ഫലസമൃദ്ധി പ്രകാരം തെരഞ്ഞെടുക്കപ്പെട്ട കർഷകരുടെ സെമിനാർ വിഴിക്കത്തോട് ഹോം ഗ്രോൺ കാർഷിക നഴ്സറിയിൽ വെച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ നിഷ. കെ. മാമ്മന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ ഫല സമൃദ്ധി പദ്ധതി ചീഫ് കോ- ഓർഡിനേറ്റർ ജോർജ് ജോസഫ് വടക്കേ ചിറയാത്ത്, ജനറൽ കൺവീനർ ആന്റണി അറയ്ക്കപ്പറമ്പിൽ , മേഖലാ കോ-ഓഡിനേറ്റർ ജോസ് സി.കല്ലൂർ, നിയോജകമണ്ഡലത്തിലെ വിവിധ കൃഷി ഓഫീസർമാരായ സാന്ദ്ര സെബാസ്റ്റ്യൻ, രേഖ PR, സുഭാഷ് S,നിഷ മോൾ K A,സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ ഉദ്യോഗസ്ഥരായ ദീപ ശേഖർ, ടിൻസി ആന്റണി തുടങ്ങിയവർ സെമിനാറിന് നേതൃത്വം നൽകി. കാർഷിക വിദഗ്ധരായ സെബാസ്റ്റ്യൻ VC, നവീൻ ജോർജ്, ടീന എലിസബത്ത് എന്നിവർ സെമിനാർ നയിച്ചു.  ഫലസമൃദ്ധി പദ്ധതിക്ക് വേണ്ടി പൂഞ്ഞാറിന് പ്രത്യേക ക്ലസ്റ്റർ അനുവദിച്ച് ഒരു ഹെക്ടർ ഫലവൃക്ഷ കൃഷിക്ക് മുപ്പതിനായിരം രൂപ പ്രകാരം സബ്സിഡി അനുവദിക്കപ്പെട്ടിട്ടുണ്ട്. പദ്ധതിയിലേക്ക് ഒന്നാം ഘട്ടമായി 100 കൃഷിക്കാരെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. വരും വർഷങ്ങളിലും പദ്ധതി തുടരുമെന്നും പൂഞ്ഞാർ നിയോജകമണ്ഡലത്തെ പഴവർഗ്ഗ കൃഷിയുടെ ഒരു ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും ഇതിന്റെ ഭാഗമായി മൂല്യവർദ്ധന, അന്താരാഷ്ട്ര മാർക്കറ്റ് ലക്ഷ്യം വെച്ചുകൊണ്ടുള്ള വിപണന സംവിധാനം എന്നിവയും ഭാവിയിൽ ഒരുക്കുമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

കോട്ടയം

ഡ്രൈവർക്ക് നെഞ്ചുവേദന; ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് അപകടത്തിൽപെട്ടു; യാത്രക്കാർക്ക് പരിക്ക്

കോട്ടയം ; ഡ്രൈവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയത്ത് സ്വകാര്യ ബസ് അപകടത്തിൽ പെട്ടു. കോട്ടയം ചങ്ങനാശേരിക്ക് സമീപത്തെ കുരിശുംമൂട് ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. ബസിൻ്റെ ഡ്രൈവർ വെള്ളാവൂർ സ്വദേശി പ്രദീപിനാണ് ബസ് ഓടിച്ചുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ടത്. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പ്രദീപിൻ്റെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തെ തുടർന്ന് ബസ് യാത്രക്കാരായ മൂന്ന് പേർക്ക് പരുക്കേറ്റു. ഇവരുടെ പരുക്കുകൾ സാരമുള്ളതല്ലെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. വലിയ ദുരന്തമാണ് ഒഴിവായത്.    

കോട്ടയം

സൗജന്യനിരക്കിൽ മോട്ടോർവാഹന നികുതി കുടിശിക അടയ്ക്കാം

നികുതി കുടിശിക അടയ്ക്കാനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി മോട്ടോർ വാഹനവകുപ്പ്. 2020 മാർച്ച് 31 വരെ നികുതി അടയ്ക്കാത്തതും റവന്യൂ റിക്കവറി നേരിടുന്നതും പൊളിഞ്ഞുപോയവയും ഉപയോഗശൂന്യമായതുമായ വാഹനങ്ങൾക്ക് സൗജന്യനിരക്കിൽ നികുതിയടച്ച് തുടർനടപടികളിൽനിന്ന് ഒഴിവാകാം. സ്വകാര്യവാഹനങ്ങൾക്ക് പലിശയുൾപ്പെടെയുള്ള നികുതിയുടെ 40 ശതമാനവും ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 30 ശതമാനവും നികുതിയടച്ച് തുടർനടപടികളിൽനിന്ന് ഒഴിവാകാമെന്നും അവസരം പ്രയോജനപ്പെടുത്തണമെന്നും കോട്ടയം ആർ.ടി.ഒ.അറിയിച്ചു.

കോട്ടയം

എരുമേലി പമ്പാവാലിയിൽ വഴിവക്കിൽ നിന്ന തീർത്ഥാടകർക്ക് മേൽ കാർ പാഞ്ഞുകയറി അപകടം. അപകടത്തിൽ 3 പേർക്ക് പരുക്കേറ്റു

എരുമേലി പമ്പാവാലിയിൽ വഴിവക്കിൽ നിന്ന തീർത്ഥാടകർക്ക് മേൽ കാർ പാഞ്ഞുകയറി അപകടം. അപകടത്തിൽ 3 പേർക്ക് പരുക്കേറ്റു. തമിഴ്നാട് ട്രിച്ചി, താത്തുങ്കൽ പേട്ട സ്വദേശികളായ ശരവണൻ (37), ശങ്കർ (35), സുരേഷ് (39) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ സുരേഷിൻ്റെ നില ഗുരുതരമാണ്. രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്.  പമ്പാവാലി പാലത്തിന് സമീപം വഴിവക്കിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന തീർത്ഥാടകർക്ക് മേലാണ് വാഹനം പാഞ്ഞുകയറിയത്. ശബരി തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിൻ്റെ വാഹനമാണ് അപകടത്തിനിടയാക്കിയത്. ഇവർ സഞ്ചരിച്ച കാർ മുൻപിൽ പോയ ബസിലിടിച്ച ശേഷം തെന്നിമാറി തീർത്ഥാടകരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. പരിക്കേറ്റവരെയെല്ലാം കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലേയ്ക്ക് മാറ്റി.   

കോട്ടയം

വിദ്യാഭ്യാസം മൂല്യധിഷ്ഠിതമാകണം -സോഷ്യൽ ജസ്റ്റിസ് ഫോറം

ഈരാറ്റുപേട്ട : വിദ്യഭ്യാസം മൂല്യാധിഷ്ഠിതമാകണമെന്ന് സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ്‌ കെ എം വർഗീസ്. ജനങ്ങളിലുള്ള അന്ധവിശ്വാസങ്ങളും അജ്ഞതയും ഇല്ലാതാക്കുവാൻ ശാസ്ത്ര -സാങ്കേതിക വിദ്യാഭ്യാസം പരിഷകൃത സമൂഹത്തിന് യോജിക്കും വിധം നടപ്പിലാക്കണമെന്നും ഈരാറ്റുപേട്ട ഗവ. മിസ്ലിം എൽ പി സ്കൂൾ ഹാളിൽ വച്ച് ഫോറം സംഘടിപ്പിച്ച "നമ്മുടെ വിദ്യാലയം,നന്മയുടെ ലോകം" സാംസ്‌കാരിക സംഗമം  ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.സംസ്ഥാന കമ്മിറ്റി അംഗം ഡോ പ്രവീണ അഭിജിത് അധ്യക്ഷത വഹിച്ചു. പ്രതിഭാസംഗമം ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്‌ദുൾ ഖാദറും കുഞ്ഞിളം കയ്യിൽ സമ്മാനവിതരണം സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോഷിബ ജെയിംസും ഉദ്ഘാടനം ചെയ്തു.സംസ്ഥാന എക്സി.മെമ്പർ ഷീല ദിലീപ് മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഹാന ജിയാസ് മാതാപിതാക്കന്മാരേയും നഗരസഭ അംഗം പി എം അബ്‌ദുൾ ഖാദർ അധ്യാപകരേയും ആദരിച്ചു.ജെയ്സൺ ജേക്കബ്, കെ കെ രാധാകൃഷ്ണൻ, റ്റി വൈ ജോയി, കെ എൻ ഹുസൈൻ, ദിലീപ് തച്ചേരിൽ, ഹസ്സീന മുർഹാൻ, ബീമ അഫ്സൽ, ഷെമി സവാദ്, അൻസൽന സിറാജ് തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ മാത്യു കെ ജോസഫ് സ്വാഗതവും മേഖല പ്രസിഡന്റ്‌ പി പി മുഹമ്മദ്‌ ഖാൻ കൃതജ്ഞതയും രേഖപ്പെടുത്തി.