പ്രാദേശികം

ഈരാറ്റുപേട്ടയിൽ കർഷക ദിനാഘോഷം നാളെ

ഈരാറ്റുപേട്ട: കൃഷിഭവന്റെയും ഈരാറ്റുപേട്ട നഗരസഭയുടെയും കാർഷിക വികസന സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാഘോഷം സംഘടിപ്പിക്കും. ചിങ്ങം 1 ആയ ആഗസ്റ്റ് 17 തിങ്കളാഴ്ച രാവിലെ 10ന് പി.കെ. അലിയാർ സ്മാരക കമ്മ്യൂണിറ്റി ഹാളിലാണ് പരിപാടി. കൃഷി ഓഫീസർ ജയകൃഷ്ണ ജെ. സ്വാഗതം ആശംസിക്കും. വികസനകാര്യ സമിതി ചെയർപേഴ്സൺ അഫ്സൽ വി. നൗഷാദ് അധ്യക്ഷത വഹിക്കും. നഗരസഭ ചെയർപേഴ്സൺ അഡ്വ. വി. പി. നാസർ പരിപാടി ഉദ്ഘാടനം ചെയ്യും. വൈസ് ചെയർപേഴ്സൺ ഫാത്തിമ അൻസർ മുഖ്യപ്രഭാഷണം നടത്തും. കൃഷി അസിസ്റ്റന്റ് ഡയറക്ടർ അജ്മൽ പി. എം. കർഷക ദിന സന്ദേശം നൽകും.

ചടങ്ങിൽ വിവിധ മേഖലകളിലെ മികച്ച കർഷകരെ ആദരിക്കും. മുതിർന്ന കർഷകനായി വി. ഇ. മുഹമ്മദ് ഷരീഫ് വെള്ളാത്തോട്ടം, വനിതാ കർഷകയായി സീനത്ത് ശിഹാബ് പുത്തൻപുരക്കൽ, ജൈവകർഷകനായി ബേബി ജോസഫ് കുന്നക്കാട്ട്, എസ്.സി. കർഷകയായി സരസമ്മ പി. കെ. മുണ്ടമറ്റത്തിൽ, വിദ്യാർത്ഥി കർഷകനായി ആമിർ സയാൻ പുത്തൻപീടികയിൽ, സമ്മിശ്ര കർഷകനായി റെജി മാത്യു കെങ്കിരിയേത്ത്, കൂൺ കർഷകനായി മുഹമ്മദ് റഷീദ് കെ. പി. എന്നിവരെയാണ് ആദരിക്കുക. കേരള കാർഷിക സർവകലാശാലയുടെ നൂതന അവാർഡ് ജേതാവായ ജോഷി ജോസഫ് താന്നിക്കലിനെയും ചടങ്ങിൽ ആദരിക്കും. നഗരസഭാ കൗൺസിലർമാരും ജനപ്രതിനിധികളും വിവിധ മേഖലകളിലെ പ്രമുഖരും ചടങ്ങിൽ ആശംസകൾ അർപ്പിക്കും. അസിസ്റ്റന്റ് കൃഷി ഓഫീസർ നജി പി. എ. കൃതജ്ഞത രേഖപ്പെടുത്തും.