പ്രാദേശികം

ഗ്രാമിക 2k24 കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഗമം

ഈരാറ്റുപേട്ടയിൽ സിജി നടപ്പാക്കുന്ന ഗ്രാമദീപം യൂണിറ്റുകളുടെ ആദ്യ സംഗമം ഗ്രാമിക2k24 അൽമനാർ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.നവംബർ 24 ന് 2 മണിക്ക് നടന്ന സംഗമം രക്ഷിതാക്കളുടെയും കുട്ടികളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.13 യൂണിറ്റുകളിൽ നിന്നും 92 കുട്ടികളും 53 രക്ഷിതാക്കളും പങ്കെടുത്തു . CWC ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡന്റ്‌ നസീറ എൻ ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സെക്രട്ടറി റസീന ജാഫർ സ്വാഗതം ആശംസിച്ചു. തുടർന്ന് നടന്ന അദ്ധ്യക്ഷ പ്രസംഗത്തിൽ power of thoughts എന്ന കഥയിലൂടെ  വിലയേറിയ സന്ദേശം അദ്ധ്യക്ഷ കുട്ടികൾക്ക് പകർന്നു. CWC ഈരാറ്റുപേട്ട യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവും ഗ്രാമദീപം കോർഡിനേറ്ററുമായ തസ്‌നീം കെ മുഹമ്മദ്‌ ഗ്രാമദീപം പ്രവർത്തനങ്ങളുടെ അവലോകനം നടത്തി. ഗ്രാമദീപം എന്ത്, എന്തിന്, എങ്ങനെ എന്ന് രക്ഷിതാക്കൾക്കും കുട്ടികൾക്കും വേണ്ടിയുള്ള കൃത്യമായ അവതരണമായി ഈ അവലോകനം. 
   

തുടർന്ന് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി സുഹ്‌റ അബ്ദുൽഖാദർ സമ്മേളനം ഉദ്ഘാടനം നടത്തി. സിജിയുടെ മുൻകാലപ്രവർത്തനങ്ങളെ കുറിച്ചും ഗ്രാമദീപം പ്രവർത്തനങ്ങളിൽ അതിയായ സന്തോഷം അറിയിച്ചും ഗ്രാമദർശകുമാരെ അഭിനന്ദിച്ചും സംസാരിച്ചു.   സെപ്റ്റംബറിൽ ആരംഭിച്ച ഗ്രാമദീപം യൂണിറ്റുകളിൽ പലസമയങ്ങളിൽ നടത്തിയ മത്സരങ്ങളിൽ വിജയികളായാവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സുഹാന ജിയാസ് സമ്മാനദാനം നിർവഹിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.

CWC കോട്ടയം ജില്ല സെക്രട്ടറി നഷീന ഇസ്മായിൽ ആശംസകൾ അർപ്പിച്ചു.സിജി ക്ലസ്റ്റർ 3 ചെയർമാൻ പ്രൊഫ. എ. എം റഷീദ്, സിജി ഗ്രാമദീപം ജില്ല കോർഡിനേറ്റർ പി പി എം നൗഷാദ്, സിജി കോട്ടയം ജില്ല പ്രസിഡണ്ട്‌ എം എഫ് അബ്ദുൽഖാദർ തുടങ്ങിയവർ സാന്നിധ്യമായി.CWC ഈരാറ്റുപേട്ട യൂണിറ്റ് ജോയിന്റ് സെക്രട്ടറി തസ്‌ലീമ റാഫിയുടെ നന്ദി പ്രകാശനത്തോടെ പൊതുയോഗം അവസാനിച്ചു  തുടർന്ന് സമ്മേളനത്തിന്റെ ലക്ഷ്യമായ രക്ഷിതാക്കൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ട്രെയ്നിങ് പ്രോഗ്രാമുകളിലേക്ക് കടന്നു.പ്രശസ്ത സൈക്കോളജിസ്റ്റും സിജി HR ട്രെയ്നറുമായ അബിൻ സി ഉബൈദ് രക്ഷിതാക്കൾക്ക് വേണ്ടി effective parenting എന്ന വിഷയത്തിൽ ക്ലാസ്സ്‌ നയിച്ചു. 3,4,5,6 ക്ലാസ്സിലെ കുട്ടികൾക്ക് CWC എക്സിക്യൂട്ടീവ് അംഗവും അധ്യാപികയും ട്രൈനറുമായ ഹസീന ബുർഹാൻ, 7,8,9 ക്ലാസ്സിലെ കുട്ടികൾക്ക് സിജി HR ജില്ല കോർഡിനേറ്ററും മോട്ടിവേഷൻ സ്പീക്കറും ആയ അമീൻ മുഹമ്മദ്‌  തുടങ്ങിയവർ ക്ലാസ്സുകൾ നയിച്ചു.