ഈരാറ്റുപേട്ട എയിഡഡ് സ്കൂൾ ടീച്ചേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി യുടെ 37-ാമത് വാർഷിക പൊതുയോഗം അരുവിത്തുറ സെന്റ് ജോർജ്ജ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് ശ്രീ.രാജേഷ് ആർ ന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. പ്രവർത്തന റിപ്പോർട്ടും കണക്കുകളും ഡ്രാഫ്റ്റ് ബഡ്ജറ്റും സപ്ലിമെന്ററി ബഡ്ജറ്റും ഓഡിറ്റ് റിപ്പോർട്ടും ലാഭ വിഭജനവും ബൈലോ ഭേദഗതികളും സഹകാരികളുടെ അറിവിനും അംഗീകാരത്തിനുമായി സമർപ്പിച്ചു.
2023 - 24 വർഷത്തെ ലാഭ വിഹിതം 20% വിതരണം ചെയ്യാനും തീരുമാനിച്ചു. വൈസ് പ്രസിഡന്റ് കൃഷ്ണകാന്ത് കെ.സി സ്വാഗതം ആശംസിച്ച ചടങ്ങിൽ സെക്രട്ടറി ഇൻ ചാർജ് മിനി ജോർജ്ജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ഭരണ സമിതി അംഗങ്ങളായ ജോബി ജോസഫ്, പ്രിൻസ് അലക്സ്, റോയി ജോസഫ്, ജോബിൻ കുരുവിള, മജോ ജോസഫ്, സാജു ജെയിംസ്, ജിസ്മി സ്കറിയ, സിന്ധു ജി.നായർ, അമ്പിളി ഗോപൻ , മുൻ പ്രസിഡന്റ് ജോസിറ്റ് മോൻ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.