ടാറിങ് തൊഴിലാളി മിന്നലേറ്റ് മരിച്ചു
കോട്ടയം: ടാറിങ് തൊഴിലാളി മിന്നലേറ്റ് മരിച്ചു. കോട്ടയം കറുകച്ചാൽ സ്വദേശി ബിനോ മാത്യു (37 ) ആണ് മരിച്ചത്. ഈരാറ്റുപേട്ടയ്ക്ക് സമീപം ഇടമറുകിലാണ് സംഭവം നടന്നത്.
കോട്ടയം: ടാറിങ് തൊഴിലാളി മിന്നലേറ്റ് മരിച്ചു. കോട്ടയം കറുകച്ചാൽ സ്വദേശി ബിനോ മാത്യു (37 ) ആണ് മരിച്ചത്. ഈരാറ്റുപേട്ടയ്ക്ക് സമീപം ഇടമറുകിലാണ് സംഭവം നടന്നത്.
കൊടും ചൂടില്‍ തണുത്ത വെള്ളം കുടിച്ചാല്‍ സ്ട്രോക്ക് വരുമെന്നും രക്തക്കുഴലുകള്‍ പൊട്ടുമെന്നും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് വിദഗ്ധര്‍.കോട്ടയം മെഡിക്കൽ കോളേജിന്റെ പേരിലാണ് വാട്സ് ആപ് ഗ്രൂപ്പുകളിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും സന്ദേശം വ്യാപകമായി പ്രചരിക്കുന്നത്. ഈ സന്ദേശം വ്യാജമാണെന്നും പ്രചരിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് അറിയിച്ചു.
പാലാ പൂവരണിയില്‍ ഒരുകുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. പൂവരണി ഞണ്ടുപാറ സ്വദേശി ജെയ്സണ്‍ തോമസിനെയും ഭാര്യയെയും ഇവരുടെ മൂന്നുമക്കളെയുമാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. വെട്ടേറ്റ് രക്തം വാർന്ന നിലയിലായിരുന്നു ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങള്‍. ജെയ്സണെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം.
കോട്ടയം: കെഎസ്ആർടിസി ബസ്സിന് അടിയിലേക്ക് കാർ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ നിന്ന് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം മേലുകാവുമറ്റത്ത് ഇന്നു പുലർച്ചെയാണ് അപകടമുണ്ടായത്. കാർ പിളർന്ന് ബസ്സിന് അകത്തേക്ക് കയറിയ നിലയിലായിരുന്നു. ഡ്രൈവർക്ക് പിന്നിൽ യാത്രക്കാരൻ ഇരുന്നതാണ് രക്ഷയായത്.നെടുമ്പാശേരിയിൽനിന്ന് ഈരാറ്റുപേട്ടയിലേക്കു വന്ന ടാക്സി കാറാണ് അപകടത്തിൽപ്പെട്ടത്. മേലുകാവുമറ്റം പൊലീസ് സ്റ്റേഷനു സമീപത്താണ് അപകടമുണ്ടായത്. എതിരെ വന്ന വാഹനം ലൈറ്റ് ഡിം ചെയ്യാതെ വന്നതോടെ, ഡ്രൈവറുടെ കാഴ്ചമറഞ്ഞ് നിയന്ത്രണം നഷ്ടമായ കാർ വഴിയരികിയിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
കോട്ടയം: തടി ലോറി കാറിലേക്ക് ചരിഞ്ഞ് കാറിനടിയിൽ ഒരു മണിക്കൂറിലധികം കുടുങ്ങിയ കാർ യാത്രികന് അത്ഭുത രക്ഷപെടൽ. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കോവിൽക്കടവിലാണ് സംഭവം. തടിലോറിയ്ക്കടിയിൽ കുടുങ്ങിയ കാഞ്ഞിരപ്പള്ളി സ്വദേശിയായ കൊല്ലപ്പുരയിടത്തിൽ നജീബാണ് ഒരുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ അത്ഭുതകരമായി രക്ഷപെട്ടത്. നജീബ് യാത്ര ചെയ്തിരുന്ന കാറിന് മുകളിലേയ്ക്ക് തടി ലോറി ചരിഞ്ഞതോടെ കാർ മുഴുവനായി ലോറിയുടെ അടിയിലാവുകയായിരുന്നു. ഫയർഫോഴ്സ് എത്തി ക്രെയിനിന്റെ സഹായത്തോടെ ലോറി ഉയർത്താൻ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല. തുടർന്ന് കയർപൊട്ടിച്ച് തടികൾ എടുത്ത് മാറ്റി ലോറി ഉയർത്തുകയും കാറിന് മുകളിൽ ഉണ്ടായിരുന്ന തടികൾ എടുത്ത് മാറ്റുകയുമായിരുന്നു. തുടർന്ന് കാറിന്റെ തകിട് മുറിച്ചാണ് നജീബിനെ വാഹനത്തിൽ നിന്ന് പുറത്തെടുത്തത്.
ജൽ ജീവൻ മിഷൻ പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ തീക്കോയി ഗ്രാമപഞ്ചായത്തിലെ ആനിയളപ്പിൽ ആരംഭിച്ചു. മലങ്കര പദ്ധതിയുടെ നീലൂരിൽ സ്ഥാപിക്കുന്ന ശുദ്ധീകരണ പ്ലാന്റിൽ നിന്നും ഇടമറുക് - കളത്തൂകടവ് - ഞണ്ടുകല്ല് - പഞ്ചായത്ത് ജംഗ്ഷൻ - ആനിയിളപ്പ് വഴിയാണ് വെട്ടിപ്പറമ്പിൽ സ്ഥാപിക്കുന്ന പ്രധാന ടാങ്കിൽ കുടിവെള്ളം എത്തുന്നത്. ഈ ലൈനിന്റെ ആനിയിളപ്പ് - വെട്ടിപ്പറമ്പ് ഭാഗത്തെ 1.800 കി. മീ ലൈനാണ് ഇപ്പോൾ നിർമ്മാണം ആരംഭിച്ചിട്ടുള്ളത്. വെട്ടിപ്പറമ്പിൽ 6 ഗ്രാമപഞ്ചായത്തുകൾക്കായി 25 ലക്ഷം ലിറ്റർ ശേഷിയുള്ള വാട്ടർ ടാങ്ക് ആണ് നിർമ്മിക്കുന്നത്. ആനിയിളപ്പിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ പൂജാകർമ്മത്തോടെയാണ് തുടങ്ങിയത്. തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെസി ജെയിംസ്, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു,വൈസ് പ്രസിഡന്റ് മാജി തോമസ്, മെമ്പർമാരായ സിറിൽ റോയി, ജയറാണി തോമസുകുട്ടി, നജീമ പരികൊച്ച്, വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടീവ് എഞ്ചിനിയർ സന്തോഷ് റ്റി സി , പിഡബ്ല്യുഡി, പഞ്ചായത്ത്, ബിഎസ്എൻഎൽ തുടങ്ങിയ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു
കോട്ടയം: കോട്ടയം എലിക്കുളത്ത് അമോണിയ കയറ്റി വന്ന ലോറി മറിഞ്ഞു. സമീപത്തെ തോട്ടിലേക്കാണ് അമോണിയ കലർന്നത്. അതിനാൽ സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ലിക്കുളം മഞ്ചക്കുഴി ഭാഗത്ത് കിണർ വെള്ളം ഉപയോഗിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. വെള്ളത്തിന് നിറവ്യത്യാസം ഉണ്ടെങ്കിൽ ഉപയോഗിക്കരുതെന്ന് അധികൃതർ അറിയിച്ചു. അമോണിയ സമീപത്തെ കിണറുകളിലേക്കും പടരുന്നു.
സുബിന്‍ , ജാന്‍സി , ഏയ്ഡന്‍ , 3 മാസം പ്രായമുള്ള കുഞ്ഞ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തിയിരുന്നു. നാട്ടുകാരും ചേര്‍ന്ന് തലകീഴായി മറിഞ്ഞ വാഹനം ഉയര്‍ത്തി. കുട്ടിയെ വേഗത്തില്‍ ആശുപത്രിയിലെതതിക്കാനുള്ള തിടുക്കത്തിനിടെ അപകടമുണ്ടായതെന്നാണ് ഫയര്‍ഫോഴ്സ് നല്കുന്ന സൂചന. എന്നാല്‍ എതിരെ വന്ന ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ കാര്‍ മറിയുകയായിരുമറിയുകയായിരുന്നുവെന്നും പറയപ്പെടുന്നു