വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി; നഗരസഭ ആറാം ഡിവിഷൻ മാതാക്കലിൽ വിളവെടുപ്പ് നടത്തി

ഈരാറ്റുപേട്ട: അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ കൃഷിയിൽ വിളവെടുപ്പ് നടത്തി. നഗരസഭ ആറാം ഡിവിഷൻ മാതാക്കലിൽ പുത്തൻ വീട്ടിൽ മുഹമ്മദ് ഖാന്റെ സ്ഥലത്ത് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയ കൃഷിയിൽ നിന്നും വിളവെടുപ്പ് നടത്തി. കൗൺസിലർ എസ് കെ നൗഫലിന്റെ നേതൃത്വത്തിലാണ് വിളവെടുപ്പ് നടത്തിയത്.  കഴിഞ്ഞ ഒരു വർഷമായി നടത്തിവരുന്ന പദ്ധതിയിൽ നിന്നും രണ്ടാം തവണയാണ് വിളവെടുപ്പ് നടത്തുന്നത്. നഗരസഭയുടെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ നിന്നുമാണ് കൃഷിക്കുള്ള തുക അനുവദിച്ചത്. ആദ്യ തവണ പച്ചക്കറി വിഭവങ്ങളായ വെണ്ട, വഴുതന, മത്തൻ, മുളക് , ചീര എന്നിവയാണ് കൃഷി നടത്തി വാർഡിലെ ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്തത് എങ്കിൽ  ഇത്തവണ ഏത്തക്കുലയും കപ്പയുമാണ് വിളവെടുപ്പിന് പാകമായി നിൽക്കുന്നത്. ഒരേക്കർ സ്ഥലത്ത് 600ചുവട് കപ്പയും 150 ഏത്ത വാഴയുമാണ് വിളഞ്ഞത്. ആദ്യഘട്ടത്തിൽ കപ്പയാണ് വിളവെടുപ്പ് നടത്തുന്നത്. മുന്തിയ ഇനം കപ്പയാണ് കൃഷി നടത്തിയത്. ഓരോ ചുവട് കപ്പക്കും ശരാശരി പത്തിനും ഇരുപതിനും ഇടയിൽ തൂക്കമുണ്ട് മൊത്തം 6000 കിലോ കപ്പയാണ് പ്രതീക്ഷിക്കുന്നത്. പറിച്ചെടുക്കുന്ന കപ്പ മിതമായ നിരക്കിൽ വാർഡിലെ ജനങ്ങൾക്ക് തന്നെ വിൽക്കാനാണ് തീരുമാനം. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം വാർഡിലെ തന്നെ നിർധനരായ രോഗികൾക്ക് നൽകും. ചിങ്ങം ഒന്ന് കാർഷക ദിനത്തിൽ നഗരസഭാ സെക്രട്ടറി സുമയ്യ ബീവിയും , കൃഷി ഓഫീസർ രമ്യയും, അയ്യങ്കാളി ഓവർസിയർ അലീഷയും ചേർന്ന് ആദ്യ ചുവട് കപ്പ പറിച്ചെടുത്ത് വിളവെടുപ്പ് ഉദ്ഘാടനം നടത്തി. അയ്യങ്കാളി പദ്ധതികൾ പലതും പേപ്പറുകളിൽ ഒതുങ്ങുമ്പോൾ ആറാം വാർഡ് കൗൺസിലർ നഗരസഭക്ക് തന്നെ മാതൃകയാണന്ന് കൃഷി ഓഫീസർ പറഞ്ഞു. കർഷകൻ സൈതലവിയെ കൃഷി ഓഫീസർ പൊന്നാട അണിയിച്ച് ആദരിച്ചു. കോഡിനേറ്റർ ഷെഹീർ വെള്ളൂപ്പറമ്പിൽ , അൻസാർ മസ്ജിദ് ഇമാം അനസുൽ ഖാസിമി, വെൽഫെയർ പാർട്ടി മുൻസിപ്പൽ പ്രസിഡന്റ് ഹസീബ് വെളിയത്ത്, സെക്രട്ടറി യൂസഫ് ഹിബ, വൈസ് പ്രസിഡന്റ് ഫിർദൗസ് റെഷീദ്, മുസ്ലിം ലീഗ് നേതാവ് മാഹിൻ കടുവാമുഴി , സ്ഥലം ഉടമ മുഹമ്മദ് ഖാൻ, സിയാദുൽ ഹഖ്, എൻ എം ഷെരീഫ് ,ഹക്കീം പുത്തൻ പറമ്പിൽ  എന്നിവർ പങ്കെടുത്തു.

പ്രാദേശികം

പൂഞ്ഞാർ സെന്റ് ആന്റണീസ് എൽ.പി.സ്കൂൾ വിദ്യാർഥി അഗസ്റ്റിൻ ജൂബിനെ മികച്ച കുട്ടി കർഷകനായി തിരഞ്ഞെടുത്തു

പൂഞ്ഞാർ : പൂഞ്ഞാർ സെന്റ് ആന്റണീസ് എൽ.പി.സ്കൂൾ വിദ്യാർഥി അഗസ്റ്റിൻ ജൂബിനെ മികച്ച കുട്ടി കർഷകനായി തിരഞ്ഞെടുത്തു. പൂഞ്ഞാർ ഗ്രാമ പഞ്ചായത്തിന്റേയും, കൃഷിഭവന്റേയും, കാർഷിക വികസന സമിതിയുടേയും സംയുക്ത യോഗത്തിലാണ് കുട്ടി കർഷകനെ തിരഞ്ഞെടുത്തത്.  സ്കൂളിൽ ചേർന്ന അനുമോദന യോഗത്തിൽ പ്രധാന അധ്യാപിക ഷൈനി മാത്യു പുരസ്കാരം നൽകി. സ്കൂൾ ലീഡർ അമൃത എം.വി. പൊന്നാട അണിയിച്ച് ആദരിച്ചു. അധ്യാപകരായ ലിബിന ജോസഫ് , ജോബിൻ ജോസഫ് എന്നിവർ കർഷകദിനപരിപാടികൾക്ക് നേതൃത്വം നൽകി.

പ്രാദേശികം

ഈരാറ്റുപേട്ട മുസ്ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ കർഷകദിനം ആചരിച്ചു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട: മുസ്ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ കർഷകദിനം ആചരിച്ചു. എൻ.എസ് എസ് , സാഫ് എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെയാണ് കർഷകദിനം ആചരിച്ചത്. പ്രദേശത്തെ മികച്ച കർഷകരെയും , സ്കൂളിലെ ബാലകർഷകയായ അഞ്ചാം ക്ലാസ് വിദ്യാർത്ഥി അമാന അഷ്റഫിനെയും ഈ അവസരത്തിൽ ആദരിച്ചു. അവരുടെ കൃഷി അനുഭവങ്ങളെക്കുറിച്ച് കുട്ടികൾ ചോദിച്ചറിഞ്ഞു. നാടൻ കൃഷിപ്പാട്ടുകൾ ആലപിച്ചു. പരിസ്ഥിതി സൗഹ്യദ അലങ്കാരങ്ങൾ പരിപാടിക്ക് മിഴിവേകി. പ്രിൻസിപ്പാൽ ഫൗസിയ ബീവി, ഹെഡ്മിസ്ട്രസ് ലീന എം.പി, അമ്പിളി ബി നായർ , എം.എഫ് അബ്ദുൽ ഖാദർ, താഹിറ പി.പി, പ്രിജു പി. ആർ, മുഹമ്മദ് ലൈസൽ, ഫാത്തിമ, റീജ ദാവൂദ് എന്നിവർ സംസാരിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ ഐസൊലേഷൻ വാർഡിന് തുടക്കം കുറിക്കുന്നു

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിലെ ചികിത്സാ സൗകര്യങ്ങൾ  വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി ഐസൊലേഷൻ വാർഡിന് തുടക്കം കുറിക്കുന്നു. കോവിഡ ചികിത്സക്ക്​ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഐസൊലേഷൻ വാർഡിന്‍റെ നിർമാണോദ്​ഘാടനം വെള്ളിയാഴ്ച  ഉച്ചക്ക്​ 2.30ന് അഡ്വ. സെബാസ്റ്റ്യൻ  കുളത്തുങ്കൽ എംഎൽഎ നിർവഹിക്കും.   ചടങ്ങിൽ മുൻസിപ്പൽ ചെയർപേഴ്സൺ  സുഹ്റ അബ്ദുൽ ഖാദർ അധ്യക്ഷത വഹിക്കും. സെബാസ്റ്റ്യൻ  കുളത്തുങ്കൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നും അനുവദിച്ച രണ്ടു കോടി രൂപ ഉപയോഗിച്ചാണ്​ നിർമാണം.  ചടങ്ങിൽ മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വ.വി.എം മുഹമ്മദ് ഇല്യാസ് മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഹ്ല ഫിർദൗസ്, വിവിധ  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സുനിത ഇസ്മയിൽ, അൻസർ പുള്ളോലിൽ,  റിയാസ് പ്ലാമൂട്ടിൽ, റിസ്വാന സവാദ്,  വാർഡ് കൗൺസിലർ ലീന ജെയിംസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ,മെഡിക്കൽ ഓഫീസർ  ഡോ.രശ്മി പി. ശശി,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എ. എം. എ ഖാദർ ,  വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാരായ കെ.എ മുഹമ്മദ് ഹാഷിം,  അനസ്  നാസർ, പി ആർ ഫൈസൽ, ജെയിംസ് വലിയവീട്ടിൽ, ഹസീബ് വെളിയത്ത്, ഹസീബ് ചായിപറമ്പിൽ,  തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിക്കും.

പ്രാദേശികം

വാകേഴ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആചരിച്ചു

ഈരാറ്റുപേട്ട: വാകേഴ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. നഗര സഭാ ചെയർ പേഴ്സൺ സുഹ്റ അബ്ദുൽഖാദർ പതാക ഉയർത്തി. റാലിയും പൊതു സമ്മേളനവും നടത്തി. പ്രസിഡൻ്റ് അനസ് കൊച്ചെപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഇല്യാസ്, എം. കെ.തോമസ് കുട്ടി,വി. എം.അബ്ദുള്ള ഖാൻ, നൈസൽ കൊല്ലംപറമ്പിൽ, ജിയാ സ് സിസിഎം,പ്രിൻസിപ്പൽ ഷൈജു,അഷറഫ് തൈ തോട്ടം,ഫൈസി തുങ്കമ്പറമ്പിൽ, അജീബ് വെളുതേരുവീട്ടിൽ, ദിലീപ് തുണ്ടിയിൽ,സക്കീർ തൂങ്കൻപറമ്പിൽ, ഷറഫുദ്ദീൻ കുളത്തിൽ, നിജാസ് കിണറ്റിൻ മൂട്ടിൽ എന്നിവർ പ്രസംഗിച്ചു.

പ്രാദേശികം

സ്വാന്തത്ര്യത്തിന്റെ 75-ാം  വാർഷികം; പൂഞ്ഞാർ  അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയിൽ പതാക ഉയർത്തി

ഈരാറ്റുപേട്ട: പൂഞ്ഞാർ  അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയിൽ സ്വാന്തത്ര്യത്തിന്റെ 75-ാം  വാർഷികത്തിന്റെ ഭാഗമായി ലൈബ്രറി പ്രസിഡന്റ്‌  ബി. ശശികുമാർ പതാക ഉയർത്തി. മുൻ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി  രമേഷ് ബി വെട്ടിമറ്റം സ്വാന്തത്ര്യ ദിന സന്ദേശം നൽകി. ലൈബ്രറി സെക്രട്ടറി വി. കെ. ഗംഗാധരൻ ഭരണ ഘടനയുടെ ആമുഖം വായിച്ചു. ജോയിന്റ് സെക്രട്ടറി പി ജി. പ്രമോദ് കുമാർ നന്ദി പ്രകാശിപ്പിച്ചു. ലൈബ്രറി ഭരണസമിതി അംഗങ്ങൾ ആയ എം. കെ. വിശ്വനാഥൻ, വിനോദ് കുമാർ പി.എ., ലൈബ്രറേറിയൻ ഷൈനി പ്രദീപ്‌, കേരള ശാസ്ത്ര സാഹിത്യ പരിഷത് മേഖല സെക്രട്ടറി കെ. കെ.സുരേഷ് കുമാർ, വിദ്യാർഥി വിദ്യാർഥിനികൾ തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശികം

വേറിട്ട അനുഭം പകർന്ന് തണൽ വീട്ടിലെ സ്വാതന്ത്ര്യ ദിനാഘോഷം; ആഘോഷത്തിൽ പങ്കുചേർന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ യും

ഈരാറ്റുപേട്ട: എഴുപത്തഞ്ചാമത് സ്വാതന്ത്ര്യ ദിനാഘോഷം  വർണാഭമാക്കി തണൽ വീട്. അപകടങ്ങളിൽപ്പെട്ട് തളർന്ന് കിടപ്പിലായ സ്വാമി രാജും, അബ്ദുൽ ഖാദറും  ചേർന്ന്‌ വീൽ ചെയറുകളിൽ ഇരുന്ന് ദേശീയ പതാക ഉയർത്തി. രാജ്യം മുഴുവൻ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ കിടപ്പ് രോഗികളെയും ചേർത്ത് നിർത്തിയുള്ള തണലിൻ്റെ ആഘോഷം ശ്രദ്ധേയമായി. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, തണൽ ചെയർമാൻ പി.എ ഹാഷിം, കെ.പി ഷെഫീഖ്, വി.ടി ഷെമീർ, പി.ഇ ഇർഷാദ് എന്നിവർ പ്രസംഗിച്ചു.

പ്രാദേശികം

വേതന വർധനവ് ആവശ്യപ്പെട്ട് തൊഴിലുറപ്പ് തൊഴിലാളികളുടെ ബ്ലോക്ക് ഓഫീസ് മാർച്ച്; ഫെസ്റ്റിവൽ അലവൻസ് നൽകണമെന്നും ആവശ്യം

ഈരാറ്റുപേട്ട: എഐടിയുസി എൻആർഇജി വർക്കേഴ്സ് യൂണിയൻ പൂഞ്ഞാർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി. എല്ലാ തൊഴിലാളികൾക്കും ഫെസ്റ്റിവൽ അലവൻസ് നൽകുക, വേതനം 600 രൂപയായി വർധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. ജില്ലാ കമ്മറ്റിയംഗം മിനിമോൾ ബിജുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അഡ്വ പി എസ് സുനിൽ ഉദ്ഘാടനം ചെയ്തു. ഇ കെ മുജീബ്, പി എസ് ബാബു, പത്മിനി രാജശേഖരൻ എന്നിവർ സംസാരിച്ചു.