സ്വാന്തത്ര്യത്തിന്റെ 75-ാം വാർഷികം; പൂഞ്ഞാർ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയിൽ പതാക ഉയർത്തി
ഈരാറ്റുപേട്ട: പൂഞ്ഞാർ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയിൽ സ്വാന്തത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി ലൈബ്രറി പ്രസിഡന്റ് ബി. ശശികുമാർ പതാക ഉയർത്തി. മുൻ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി രമേഷ് ബി വെട്ടിമറ്റം സ്വാന്തത്ര്യ ദിന സന്ദേശം നൽകി. ലൈബ്രറി സെക്രട്ടറി വി. കെ. ഗംഗാധരൻ ഭരണ ഘടനയുടെ ആമുഖം വായിച്ചു. ജോയിന്റ് സെക്രട്ടറി പി ജി. പ്രമോദ് കുമാർ നന്ദി പ്രകാശിപ്പിച്ചു. ലൈബ്രറി ഭരണസമിതി അംഗങ്ങൾ ആയ എം. കെ. വിശ്വനാഥൻ, വിനോദ് കുമാർ പി.എ., ലൈബ്രറേറിയൻ ഷൈനി പ്രദീപ്, കേരള ശാസ്ത്ര സാഹിത്യ പരിഷത് മേഖല സെക്രട്ടറി കെ. കെ.സുരേഷ് കുമാർ, വിദ്യാർഥി വിദ്യാർഥിനികൾ തുടങ്ങിയവർ പങ്കെടുത്തു.