വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭ നടപ്പാക്കിയ ട്രാഫിക് പരിഷ്കാരങ്ങളിൽ ഉള്ള അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൽഡിഎഫ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ചെയർപേഴ്സനെ സന്ദർശിച്ച ആവശ്യങ്ങൾ അടങ്ങിയ നിവേദനം നൽകി

ഈരാറ്റുപേട്ട നഗരസഭ നടപ്പാക്കിയ ട്രാഫിക്  പരിഷ്കാരങ്ങളിൽ ഉള്ള അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൽഡിഎഫ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ചെയർപേഴ്സനെ സന്ദർശിച്ച ആവശ്യങ്ങൾ അടങ്ങിയ നിവേദനം നൽകി .ഈരാറ്റുപേട്ട പുളിക്കൻസ്മാളിനു മുന്നിൽ ബസ്റ്റോപ്പിൽ എല്ലാ ബസ്സുകളും നിർത്തി ആളെ ഇറക്കുന്നതിനും നിലവിൽ അവിടെ നിൽക്കുന്ന ആളുകളെ മാത്രം കയറ്റി പെട്ടെന്ന് തന്നെ ബസ് പോകുന്നതിനുള്ള ക്രമീകരണം നടപ്പാക്കുക കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്ന് വരുന്ന ബസ്സുകൾക്ക് അരുവിത്തുറപ്പള്ളിയുടെ മുൻപിൽ ബസ്റ്റോപ്പ് ഉണ്ട് കൂടാതെ സെൻട്രൽ ജംഗ്ഷനിൽ പുളിക്കൻസ്സ്മാളിന് മുന്നിലെ  സ്റ്റോപ്പ് ഉണ്ട് ഇതിനിടയ്ക്ക് കാഞ്ഞിരപ്പള്ളി ബസ് സ്റ്റോപ്പിന് ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്ന തരത്തിൽ ഉള്ള സിറ്റി സെന്ററിന് മുന്നിലെ പുതിയ ബസ്റ്റോപ്പ് ഒഴിവാക്കുക  ഈരാറ്റുപേട്ട കെഎസ്ആർടിസി സ്റ്റാൻഡ് മുതൽ വടക്കേക്കര പാലം വരെയും സെൻട്രൽ ജംഗ്ഷൻ മുതൽ പ്രൈവറ്റ് ബസ്റ്റാൻഡ് വരെയും ഇരുവശങ്ങളിലേയും ഓട്ടോറിക്ഷ സ്റ്റാൻഡുകൾ ഒഴികെയുള്ള വാഹന പാർക്കിംഗ് ഒഴിവാക്കുക  പെരിന്നിലംബിൽഡിങ്ങിനു മുന്നിൽ ട്രാഫിക് ഗതാഗതക്കുരുക്കുണ്ടാക്കുന്ന അനധികൃത ബസ്റ്റോപ്പ് ഒഴിവാക്കുക തെക്കേക്കര കോസ് വെയിൽ അഹമ്മദ് കുരിക്കൽ  നഗർ മുതൽ കോസ് വേ പാലം വരെയുള്ള ഭാഗങ്ങളിൽ ഇരുവശവും പാർക്കിംഗ് ഒഴിവാക്കുക സെൻറ് ജോർജ് കോളേജ് റോഡിൽ അരുവിത്തറ ജംഗ്ഷൻ മുതൽ പോസ്റ്റ് ഓഫീസ് വരെ ഇരു വശങ്ങളിലുമുള്ള വാഹന പാർക്കിംഗ് ഒഴിവാക്കുക പോസ്റ്റോ ഓഫീസിനു ശേഷം ഒരു സൈഡിൽ വാഹന പാർക്കിംഗ് നടപ്പാക്കുക ഈരാറ്റുപേട്ടയിൽ നിലവിലുള്ള 19 ഓട്ടോറിക്ഷ സ്റ്റാൻഡുകളും അംഗീകൃത രേഖകളിൽ ആക്കുക കൂടുതലുള്ള ഓട്ടോറിക്ഷകൾക്ക് ഉൾക്കൊള്ളുന്നതിനുള്ള അധിക സ്റ്റാൻഡുകൾ അനുവദിക്കുക ഓട്ടോറിക്ഷകൾക്ക് കളം നമ്പറും പെർമിറ്റും ഐഡി കാർഡ് നൽകുക  മീനച്ചിലാറിന്റെ ഇരുവശവും ഉള്ള മാലിന്യങ്ങൾ നീക്കം ചെയ്യുക ഈരാറ്റുപേട്ട പ്രൈവറ്റ് ബസ്റ്റാൻഡിൽ യാത്രക്കാർ മൂക്ക് പൊത്തി പിടിച്ചു കൊണ്ടാണ് യാത്ര ചെയ്യുന്നത് പരിസരത്തുള്ള മലമൂത്ര വിസർജനം  കർശനമായി നിരോധിക്കുക കംഫർട്ട് സ്റ്റേഷന്റെ പ്രവർത്തനം മുഴുവൻ സമയവും ഉണ്ടെന്ന് ഉറപ്പുവരുത്തുക പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നുള്ള കക്കൂസ് മാലിന്യം പേറുന്ന മിനിച്ചിൽ ആറിന്റെ തീരത്തുള്ള സെപ്റ്റിക് ടാങ്ക് അവിടുന്ന് നീക്കം ചെയ്യുക  സൗകര്യമായ പ്രദമായ സ്ഥലത്ത് ഈരാറ്റുപേട്ടയിൽ  പേ ആൻഡ് പാർക്ക് ആരംഭിക്കുക  നഗരസഭ നടപ്പാക്കിയ മറ്റു ട്രാഫിക് പരിഷ്കാരങ്ങൾക്ക് എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റിയുടെ പൂർണ്ണ പിന്തുണയുണ്ട് നിലവിൽ ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ എല്ലാ പ്രൈവറ്റ് ബസ്സുകളും നിർത്തി ആളെ കയറ്റി ഇറക്കുന്നുണ്ട് എന്നാൽ ആദ്യം നിർദേശം നൽകിയ കെഎസ്ആർടിസി ആളുകളെ കേറ്റാതെ പോകുന്നത് ഈ ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായാണ് അതുകൊണ്ട് പൂഞ്ഞാർ പാതാമ്പുഴ അടിവാരം മേലെടുക്കം തലനാട് കട്ടപ്പന  അടുക്കം തുടങ്ങിയ മലയോര മേഖലകളിലെ ആശ്രയിക്കുന്നത് കെഎസ്ആർടിസി ബസ്സുകളാണ് അവയ്ക്ക് സെൻട്രൽ ജംഗ്ഷനിൽ നിലവിൽ ബസ്സുകൾ കാത്ത്നിൽക്കുന്ന ആളുകളെ കയറ്റുന്നതിനുള്ള സംവിധാനം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് എൽഡിഎഫ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നഗരസഭാ ചെയർപേഴ്സണെ  കണ്ട് ഭരണസമിതിയെ ബോധിപ്പിച്ചത് എൽഡിഎഫിന്റെ ന്യായമായ ആവശ്യങ്ങൾ നിവേദനമായി നൽകുന്ന തിന് എൽഡിഎഫ് കൺവീനർ സഖാവ് നൗഫൽ ഖാൻ, സിപിഐഎം പ്രതിനിധി  KN ഹുസൈൻ, കേരള കോൺഗ്രസ് എം പ്രതിനിധി സോജൻ ആലക്കുളം, ജനതാദൾ പ്രതിനിധി അക്ബർ നൗഷാദ്, ഐ എൻ എൽ പ്രതിനിധി കബീർ കീഴേടംനാഷണൽ ലീഗ് പ്രതിനിധി നവാസ് തുടങ്ങിയവർ പങ്കെടുത്തു പൂഞ്ഞാർ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളെ കൂടി ബാധിക്കുന്ന പരിഷ്കരണത്തിൽ വേണ്ട അപാകതകൾ പരിഹരിക്കാനുള്ള നടപടി കൂടി ഉണ്ടാകണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു

പ്രാദേശികം

ബൈക്ക് ഇടിച്ച് 5 വയസുകാരിക്ക് പരിക്ക്

ഈരാറ്റുപേട്ടയിൽ റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് 5 വയസുകാരിക്ക് പരിക്ക്.ഈരാറ്റുപേട്ട സ്വദേശി ഹന്ന മറിയത്തെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.രാവിലെ 9 മണിയോടെ ഈരാറ്റുപേട്ട ഭാഗത്ത് വച്ചായിരുന്നു അപകടം.

പ്രാദേശികം

പനയ്ക്കപ്പാലത്ത് നിരവധി വാഹനാപകടവും മരണങ്ങളും സംഭവിച്ചതിനെ തുടർന്ന് പൊതുമരാമത്ത് പോലീസ് മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥരും നടപടി ആരംഭിച്ചു.

തലപ്പലം:പനയ്ക്കപ്പാലത്ത് നിരവധി വാഹനാപകടവും മരണങ്ങളും സംഭവിച്ചതിനെ തുടർന്ന് പൊതുമരാമത്ത് പോലീസ് മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥരും നടപടി ആരംഭിച്ചു. പാലത്തിന്റെ ഇരുവശങ്ങളിലും ബാരിക്കേടുകളും റമ്പിൾ ട്രിപ്പുകളും 200 മീറ്റർ ദൂരത്തിൽ മഞ്ഞ വരകളും അപായ സൂചനാ ബോർഡുകളും സ്ഥാപിക്കുകയും ചെയ്തു നിരന്തര വാഹനാപകടങ്ങൾ നടക്കുന്നത് കഴിഞ്ഞ മാസങ്ങളിൽ കൂടിയ മിനിച്ചിൽ താലൂക്ക് വികസന സമതിയോഗങ്ങളിൽ നിരന്തരംവികസ സമതിയംഗങ്ങളായ പീറ്റർ പന്തലാനി ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ഷോൺ ജോർജ് തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ സമ്മ ജോസഫും നല്കിയ പരാതിയെ തുടർന്നാണ് സമതി അദ്ധ്യക്ഷൻ കൂടിയായാ എം ൽഎ മാണി സി കാപ്പൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നടപടി വേഗത്തിലാക്കിയത്. തുടർന്ന് ഇന്നലെ കൂടിയ തലപ്പലം ഗ്രാമ പഞ്ചായത്ത് ട്രാഫിക് കമറ്റിയിൽ എടുത്ത തീരുമാനത്തിൽ കാഴ്ച മറയ്ക്കുന്ന റോഡ് സൈഡിലെ പാഴ്മരങ്ങൾ മുറിച്ചു PWD അധികാളെ ചുമതലപ്പെടുത്തി.പ്ലാശനാൽ റോഡിന്റെ 100 മീറ്റർ ഭാഗവും പാലത്തിനോട് ചേർന്നുള്ള താഴ്ന്ന ഭാഗവും മണ്ണിട്ട് ഉയർത്തി വാഹനങ്ങൾ പരസ്പരം കാണത്തക്കവിധൻ റോഡ് പണി യുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് എടുത്ത് നടപടി തുടങ്ങണം ജംഗ്ഷനിൽ റിഫള് ട്റുകൾ സ്ഥാപിക്കുകയുo ചെയ്യും പോലീസ് നിരീക്ഷണ ക്യാമറ സ്ഥാപിക്കുകയും രാവിലെ 8.30 മുതൽ . 11.00 വരെയുo ഉച്ചകഴിഞ്ഞ് 3.30 മുതൽ 5.30 വരെയും ട്രാഫിക് പോലിസിനെ നിയമിക്കും പാലത്തിനോട് ചേർന്ന് കാഴ്ച മറയ്ക്കുന്ന വിധത് വിധത്തിൽ പടുതാ ഷഡ് കെട്ടി താമസമാക്കിയ കുടുംബത്തെ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ മാറ്റി പാർപ്പിക്കാൻ നടപടി സ്വീകരിക്കണം രാഷ്ട്രയ പാർട്ടികളുടെയുംട്രേഡ് യൂണിയനുകളുടെയും കൊടിമരങ്ങളും പ്രചാരണ ബോർഡുകളും മാറ്റി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും.

പ്രാദേശികം

വയലാർ അനുസ്മരണം നടത്തി.

ഈരാറ്റുപേട്ട, പ്രശസ്ത കവി വയലാർ രാമവർമ്മ അനുസ്മരണവും ഗാനസന്ധ്യയും ഈരാറ്റുപേട്ട ഫൈൻ ആട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫെയ്സ് ഓഫീസ് ഹാളിൽ നടത്തികെ. എം ഷബീർ അദ്ധ്യക്ഷത വഹിച്ചു.പ്രമുഖ ഗായകൻ സി.വി.എ കുട്ടി ചെറുവാടി ഉദ്ഘാടനം ചെയ്തു പി. എം മുഹ്സിൻ വയലാർ അനുസ്മരണ പ്രഭാഷണം നടത്തി. കെ. പി എ നടയ്ക്കൽ, പി.എസ് റഫീഖ്, ഹാഷിം ലബ്ബ , നസീർ കണ്ടത്തിൽ, പി.പി.എം നൗഷാദ്, മുഷ്താഖ് കൗസരി ,കെ എം ജാഫർ, പ്രകാശ് അടുക്കം, സജി തലപ്പലം, താഹിറ താഹ, മനാഫ്, കെ. ഐ റാസി , ജലീൽ കണ്ടത്തിൽ തുടങ്ങിയവർ സംസാരിച്ചുചടങ്ങിൽ ഷാഹുൽ ഹമീദ് സ്വാഗതവും ബിജിലി സൈൻ നന്ദിയും പറഞ്ഞുവയലാർ ഗാനങ്ങൾ കോർത്തിണക്കി വയലാർ ഗാനസന്ധ്യയും അരങ്ങേറി .

പ്രാദേശികം

ഡയമണ്ട് ജൂബിലി വർഷത്തിൽ പി.എസ്‌.സി കോച്ചിങ്ങുമായി ഹ്യുമാനിറ്റീസ് സ്ട്രീം

ഈരാറ്റുപേട്ട .മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പഠനത്തോടൊപ്പം സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ട് ഒരു സർക്കാർ ജോലി നേടി സ്വയം പര്യാപ്തരായി ജീവിക്കുക, സാമ്പത്തിക സാമൂഹിക മേഖലകളിൽ മുന്നേറ്റം നേടി കുടുംബത്തിനും സമൂഹത്തിനും മാതൃകയായി മാറുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിക്കൊണ്ട് പിഎസ്‌സി കോച്ചിങ്ങിന്റെ ഉദ്ഘാടനം വിമൻ എംപവർമെന്റ് ബ്ലോക്കിൽ പൂർവ്വ വിദ്യാർത്ഥിനിയും അധ്യാപികയുമായ സൈനു കബീർ നിർവ്വഹിച്ചു.എം.ഇ.ടി ട്രസ്റ്റ് ചെയർമാൻ പ്രൊഫസർ എം. കെ. ഫരീദ് അധ്യക്ഷത വഹിച്ചു. പി.ആർ പ്രിജു,ഫെലിക്സാമ്മ ചാക്കോ ,വി റ്റി ഹബീബ് എന്നിവർ സംസാരിച്ചു.മാസത്തിലെ 3 ശനിയാഴ്ചകളിൽ 3 മണിക്കൂറുകൾ വീതം  പി.എസ്.സി ക്ലാസുകൾ പ്രമുഖരായ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.പ്രസ്തുത ഉദ്ഘാടന ചടങ്ങിൽ പ്രിൻസിപ്പൽ താഹിറ പി.പി. സ്വാഗതം പറഞ്ഞു

പ്രാദേശികം

*സീതി സാഹിബ്* *മെമ്മൊറിയൽ ഇൻ്റർ സ്കൂൾ പ്രസംഗ മത്സരം

പൂഞ്ഞാർ..കേരള നിയമസഭ മുൻ സ്പീക്കർ കെ.എം സീതിസാഹിബിൻ്റെ അനുസ്മരണാർത്ഥം പൂഞ്ഞാർ ഗൈഡൻസ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ഇൻ്റർ സ്കൂൾ പ്രസംഗ മത്സരത്തിൽ എൽ.പി വിഭാഗത്തിൽ ആതിഥേയരായ ഗൈഡൻസ് പബ്ലിക് സ്കൂളും,യു.പി വിഭാഗത്തിൽ സെൻ്റ് എഫ്രംസ് എച്ച്.എസ് ചിറക്കടവും എച്ച്.എസ് വിഭാഗത്തിൽ സെൻ്റ് മേരീസ് എച്ച്.എസ്.എസ് തീക്കോയിയും ജേതാക്കളായി. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച സ്പെക്ട്രം ക്വിസ്സ് മത്സരത്തിൽ യു.പി വിഭാഗത്തിൽ സെൻ്റ്  എഫ്രംസ് എച്ച്.എസ് ചിറക്കടവും എച്ച്.എസ് വിഭാഗത്തിൽ ഗൈഡൻസ് പബ്ലിക് സ്കൂളും  ജേതാക്കളായി.സമാപന സമ്മേളനം മുൻ അധ്യാപകൻ  ഡോ.രാജു ഡി കൃഷ്ണപുരം ഉദ്ലാടനം ചെയ്തു മാനേജർ പി.എ ഹാഷിം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ പി.എസ് മുഹമ്മദ്  ഷെഫീഖ് സ്വാഗതം ആശംസിച്ചു.നഗരസഭ മുൻ ചെയർമാൻ വി.എം.സിറാജ്, അഡ്വ.വി.പി നാസർ, ഷെരീഫ് കോന്നച്ചാടം, കെ.എ അൻസാരി,വി.എ നജീബ്,പി.എം മൊഹ്സിൻ, കെ.എ അക്ബർ സ്വലാഹി, മഹേഷ് സി.ടി, ആസ്മി, സഹലത്ത് എന്നിവർ പ്രസംഗിച്ചു.  

പ്രാദേശികം

വയലാർ അനുസ്മരണം

ഈരാറ്റുപേട്ട.കവിയും, ഗാനരചയിതാവുമായ വയലാർ രാമവർമ്മ അനുസ്മരണവും, വയലാർ ഗാനസന്ധ്യയും ഞായറാഴ്ച ഫെയ്സ് ഓഡിറ്റോറിയത്തിൽ നടക്കും. ഫൈൻ ആർട്സ് ക്ലബ് ഈരാറ്റുപേട്ട (ഫെയ്സ് )ന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടിയിൽ മുഹ്സിൻ പി.എം മുഖ്യ പ്രഭാഷണം നടത്തും

പ്രാദേശികം

ഈരാറ്റുപേട്ട കെ.എസ്.ആർ.ടിസി ഡിപ്പോ യോട് വീണ്ടും അവഗണ

ഈരാറ്റുപേട്ട .കെ.എസ് ആർ ടി സി ഡിപ്പോയിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന ലാഭകരമായി സർവ്വീസ് നടത്തുന്ന പാലാ ഈരാറ്റുപേട്ട- തെങ്കാശി ബസ് പാലാ ഡിപ്പോയുടെ കീഴിലാക്കാൻ ശ്രമം നടക്കുന്നതായി ആക്ഷേപം. പുതിയ ബസുകളോ , സർവ്വീസുകളോ ലഭിക്കാതെ കോട്ടയം ജില്ലയിൽ ഏറ്റവും അവഗണിക്കപ്പെട്ടു കിടക്കുന്ന ഈരാറ്റുപേട്ട ഡിപ്പോക്ക് ഇരുട്ടടിയായിരിക്കും ഈ മാറ്റം. കോവിഡിനു മുമ്പ് 60 ലധികം സർവ്വീസുകൾ ഉണ്ടായിരുന്ന ഈ ഡിപ്പോയിൽ വിവിധ കാരണങ്ങൾ പറഞ്ഞ് നിരവധി സർവ്വീസുകളാണ് കോർപ്പറേഷൻ പിൻവലിച്ചത് . ഇപ്പോൾ 36 സർവീസുകൾ മാത്രമാണ് നിലവിലുള്ളത്.  പാലായിൽ നിന്ന് സർവ്വീസ് ആരംഭിക്കുന്നതിനാലാണ് തെങ്കാശി ബസ് പാലാ ഡിപ്പോയുടെ കീഴിലാക്കാൻ ശ്രമം നടക്കുന്നത്. ഈ മാനദണ്ഡപ്രകാരമെങ്കിൽ പാല ഡിപ്പോയുടെ കീഴിലുള്ളതും ഈരാറ്റുപേട്ടയിൽ നിന്ന് സർവ്വീസ് ആരംഭിക്കുന്നതുമായ ബസുകൾ ഈരാറ്റുപേട്ട ഡിപ്പോയുടെ കീഴിലാക്കാൻ കോർപ്പറേഷൻ തയാറാകണം. ഈരാറ്റുപേട്ട ഡിപ്പോയുടെ കീഴിലുള്ള ഈരാറ്റുപേട്ട - കോയമ്പത്തൂർ ബസ് കൂടി പാലാ ഡിപ്പോയുടെ കീഴിലാക്കാൻ ശ്രമം നടക്കുന്നതായും കേൾക്കുന്നു പാലാ ഡിപ്പോയിൽ നിന്ന് നിരവധി ദീർഘദൂര സർവ്വീസുകൾ രാത്രിയിൽ നടത്തുന്നുണ്ട്. ഈ ബസുകളിൽ യാത്ര ചെയ്യുന്നതിന് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലേയും സമീപത്തെ 10 പഞ്ചായത്തുകളിലെയുംജനങ്ങൾ സ്വന്തം വാഹനത്തിലും മറ്റും രാത്രിയിൽ കിലോമീറ്ററുകൾ സഞ്ചരിച്ച് പാലായിലെത്തേണ്ട ഗതികേടിലാണ്. ഈ വിഷയം ചൂണ്ടിക്കാട്ടി വിവിധ സംഘടനകൾ പരാതിപ്പെട്ടതിനെതുടർന്ന് പാലായിൽ നിന്ന് പുറപ്പെട്ടിരുന്ന അഞ്ചു റൂട്ടുകൾ ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്ന് തുടങ്ങാൻ തീരുമാനിച്ചിരുന്നു. പല തവണ സമ്മർദ്ദം ചെലുത്തിയതിനെതുടർന്ന് ആനക്കട്ടി, കോഴിക്കോട് റൂട്ടിലുള്ള രണ്ട് ബസുകൾ മാത്രമാണ് ഈരാറ്റുപേട്ടയിൽ നിന്ന് തുടങ്ങിയത്. ഈ ബസുകൾ ഈരാറ്റുപേട്ട ഡിപ്പോയിലേക്ക് വിട്ടു നൽകാൻ തയറാകാത്ത സാഹചര്യത്തിൽ തന്നെയാണ് ഇവിടെ നിന്നുള്ള പരിമിതമായ ബസുകൾ മാറ്റാൻ ശ്രമിക്കുന്നത്.   തെങ്കാശി, കോയമ്പത്തൂർ റൂട്ടുകൾ പാലാ ഡിപ്പോയുടെ കീഴിലാക്കാനുള്ള ശ്രമത്തിൽ നിന്ന് അധികാരികൾ പിന്തിരിയണമെന്നും ഈരാറ്റുപേട്ട ഡിപ്പോയിൽ പുതിയ ബസുകളും റൂട്ടുകളും അനുവദിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.   പാലായിൽ നിന്ന് പുറപ്പെടുന്ന താഴെപ്പറയുന്ന ബസുകൾ ഈരാറ്റുപേട്ടയിൽ നിന്ന് പുറപ്പെട്ടാൽ കൂടുതൽ ലാഭകരമാക്കാം. - ഈരാറ്റുപേട്ട -പാലാ -വൈറ്റില ഫാസ്റ്റ് പാസഞ്ചർ,പാലാ '- കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ പാലാ - കോഴിക്കോട് ഫാസ്റ്റ് പാസഞ്ചർ ,പാലാ ബാംഗ്ലൂർ സൂപ്പർ ഡീലക്സ് ബസ് എന്നീ സർവ്വീസുകൾ ഈരാറ്റുപേട്ടയിൽ നിന്ന് ആരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.