വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

പ്രകൃതി പഠന ക്യാമ്പ് നടത്തി.

ഈരാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ സാഫ് നേച്ചർ ക്ലബ്ബ് അംഗങ്ങൾക്കായി കേരള സംസ്ഥാന വനം വകുപ്പ് സോഷ്യൽ ഫോറസ്ട്രി പൊൻകുന്നം റേഞ്ച് എരുമേലി കനകപ്പലത്ത് പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. കനകപ്പലത്തുള്ള കോട്ടയം ജില്ലാ വനവിജ്ഞാന വ്യാപന കേന്ദ്രത്തിൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അജി.ആർ ക്ലാസ്സുകൾക്ക് നേത്യത്വം നൽകി. വനയാത്ര, വ്യക്ഷതൈ നേഴ്സറി സന്ദർശനം, സോഷ്യൽ ഫോറസ്ട്രി പദ്ധതി പരിചയം, തുടങ്ങി വിവിധ പരിപാടികൾ ക്യാമ്പിന്റെ ഭാഗമായി നടന്നു. അധ്യാപകരായ മുഹമ്മദ് ലൈസൽ, പി.എൻ. ജവാദ് റഫിൻ ഷാ, ഫാത്തിമ റഹീം, ഷാഹിന തുടങ്ങിയവർ ക്യാമ്പിന് നേത്യത്വം നൽകി. ഹെഡ്മിസ്ട്രസ് എം.പി ലീന, മുൻ ഹെഡ്മിസ്ട്രസ് ആർ.ഗീത, എം.എഫ് അബ്ദുൽ ഖാദർ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.

പ്രാദേശികം

അരുവിത്തുറ സെൻ്റ് മേരീസ് 'എൽ.പി.സ്കൂൾ വാർഷികം' "VIBRANCE-2023"... ഉദ്ഘാടനം ചെയ്തു.

അരുവിത്തുറ: സെൻ്റ് മേരീസ് എൽ.പി. സ്കൂൾ അരുവിത്തുറയിൽ 'വാർഷികാഘോഷവും രക്ഷാകർതൃസമ്മേളനവും വർണ്ണാഭമായി നടത്തപ്പെട്ടു.  സ്കൂൾ മാനേജർ വെരി.റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കുട്ടിക്കാനം മരിയൻ കോളേജ് മുൻ പ്രിൻസിപ്പൽ  ഡോ.റൂബിൾ രാജ് ഉദ്ഘാടനം നിർവഹിച്ചു. പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി അസി. സെക്രട്ടറി റവ.ഫാ. ജോർജ് പുല്ലുകാലായിൽ അനുഗ്രഹ പ്രഭാഷണവും ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുഹ്റ അബ്ദുൾ ഖാദർ മുഖ്യ പ്രഭാഷണവും നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബിജുമോൻമാത്യു  സ്വാഗതം ആശംസിച്ചു. മുൻസിപ്പൽ കൗൺസിലർ ശ്രീമതി ലീന ജയിംസ്, സെന്റ് ജോർജ് ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജോബറ്റ് തോമസ്, പി.റ്റി.എ പ്രസിഡൻ്റ് ശ്രീ. ഷിനുമോൻ ജോസഫ് തുടങ്ങിയവർ ആശംസയർപ്പിച്ചു. എല്ലാ കുട്ടികളുടേയും കലാപരിപാടികൾ വാർഷികാഘോഷത്തിന് തിളക്കം കൂട്ടി.

പ്രാദേശികം

പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂളിൽ 2021-23 എസ് പി സി ബാച്ചിന്റെ പാസ്സിങ് ഔട്ട്‌ പരേഡ് നടത്തി.

പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂളിൽ 2021-23 എസ് പി സി ബാച്ചിന്റെ പാസ്സിങ് ഔട്ട്‌ പരേഡ്  നടത്തി.  എസ് പി സി  നോഡൽ ഓഫീസറും, നാർകോട്ടിക് സെൽ ഡി വൈ എസ് പിയുമായ സി  ജോൺ പതാക ഉയർത്തി. പരേഡിന് മുഖ്യാതിഥിയായിരുന്ന കോട്ടയം ജില്ലാ കളക്ടർ ഡോ.പി . കെ ജയശ്രീ ഐ എ എസ്  കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ച് സന്ദേശം നൽകി. എസ് പി സി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ  ഡി ജയകുമാർ, ഈരാറ്റുപേട്ട എസ് എച്ച് ഒ ബാബു സെബാസ്റ്റ്യൻ, സ്കൂൾ പ്രിൻസിപ്പൽ ജോൺസൺ ജോസഫ് , ഹെഡ്മാസ്റ്റർ വി ആർ പ്യാരിലാൽ, ആർ നന്ദകുമാർ എന്നിവർ സംസാരിച്ചു. രണ്ട് വർഷത്തെ കഠിന പ്രയത്നത്തിന് പരിസമാപ്തി കുറിച്ച് വളരെ നല്ല രീതിയിൽ പരേഡ് നടത്തിയ പരേഡ് കമാണ്ടർ ഗൗതം കൃഷ്ണ ജെ , സെക്കന്റ്‌ കമാണ്ടർ മാളവിക പ്രസാദ്, പ്ലാടൂൺ കമ്മാണ്ടർമാരായ റ്റബിത ജോസ്, ഗൗതം എസ് ആർ എന്നിവർക്ക് കളക്ടർ സമ്മാനദാനം നടത്തി.

പ്രാദേശികം

രാജ്യ പുരസ്കാർ അവാർഡ് ലഭിച്ചു.

ഈരാറ്റുപേട്ട: മുസ്‌ലിം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഗൈഡ്സ് യൂണിറ്റ് അംഗങ്ങളായ പന്ത്രണ്ട് വിദ്യാർത്ഥിനികൾക്ക് രാജ്യ പുരസ്കാർ അവാർഡ് ലഭിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിനികളായ നിദ കെ എ , ആസിയ അൻസാരി, ആഷ് ന കെരിം, ഫാത്തിമ ഷെജി, നൂറാ ഫാത്തിമ, സൽഹ ഷെരീഫ്, സനാഫാത്തിമ റ്റി എ, സൂഫിയ പി.എസ്., അൻജുംദാരിയ, ഹനാൻ ഫാത്തിമസലീം, റിസ്വാന സമദ്, ഫാത്തിമഫർഹാന എ.എസ്. എന്നിവരാണ് അവാർഡിനർഹരായത്. അവാർഡ് ജേതാക്കളെയും അവരെ പ്രാപ്തരാക്കിയ ഗൈഡ്സ് ക്യാപ്റ്റൻ ജ്യോതി പി.നായർ , ഖദീജ ജബ്ബാർ എന്നിവരെയും മാനേജ്മെന്റ് പി.ടി.എ കമ്മിറ്റികൾ അഭിനന്ദിച്ചു.

പ്രാദേശികം

മെഗാ രക്തദാന ക്യാമ്പ്

ഈരാറ്റുപേട്ട: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിങ് ഈരാറ്റുപേട്ട യൂണിറ്റിന്റെയും കോട്ടയം മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിന്റെയും സംയുക്ത അഭിമുഖ്യത്തിൽമെഗാ രക്തദാന ക്യാമ്പ് വ്യാപര ഭവൻ ഓഡിറ്റോറിയത്തിൽ നടന്നു.മൺമറഞ്ഞുപോയ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മുൻസംസ്ഥാന പ്രസിഡണ്ട് T നസറുദ്ദീൻ സാഹിബിന്റെ സ്മരണാർത്ഥം ഒരാഴ്ചയായി നടന്നുവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് നടന്ന മെഗാ രക്തദാന ക്യാമ്പ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് എ എം എ ഖാദർ ഉദ്ഘാടനം ചെയ്തു യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡണ്ട് ഷാനവാസ് പാലയംപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, യൂണിറ്റ് ജനറൽ സെക്രട്ടറി അബ്ദുൽ മനാഫ് ,ട്രഷറർ റിഫിൻ വെള്ളുപ്പറമ്പിൽ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ അഞ്ജന മോഹൻ ക്യാമ്പിന് നേതൃത്വം നൽകി.

പ്രാദേശികം

പതാക ദിനം ആഘോഷിച്ചു

ഈരാറ്റുപേട്ട:സാംസ്‌കാരിക,സാമൂഹിക ജീവകാരുണ്യ മേഖലയിൽ നിരവധി ബ്രഹത്തായ സംഭാവനകൾ അർപ്പിക്കുന്ന കോഴിക്കോട് കാരന്തൂർ ജാമിഅ മർകസുസഖാഫാത്തി സ്സുന്നിയ യുടെ 46 മത് വാർഷികാഘോഷം വിളംബരം ചെയ്തുകൊണ്ടുള്ള പതാക ദിനത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട സുന്നി മസ്ജിദിൽ കേരള മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡന്റ് സഅദുദ്ധീൻ അൽ ഖാസിമി പതാക ഉയർത്തി.സമ്മേളന വിളമ്പര സന്ദേശം എസ് വൈ എസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ ലബീബ് സഖാഫി നിർവഹിച്ചു.ആദ്ധ്യാത്മിക മേഖലയിലെന്ന പോലെ ജീവകാരുണ്യ സേവന സാന്ത്വന പ്രവർത്തനങ്ങളിൽ നിസ്തുല മാതൃകകൾ സൃഷ്ടിച്ചു കയ്യൊപ്പ് ചാർത്താൻ മർകസിനു ഇതിനോടകം സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.മുഹമ്മദ് മുസ്‌ലിയാർ ജില്ലാ സംഘടനാ കാര്യ സെക്രട്ടറി അബ്ദുറഹ്മാൻ സഖാഫി,യൂസുഫ് സഖാഫി,പികെപി മാഹീൻ പരിക്കുട്ടി പാലയംപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

ദാറുസ്സലാം ഫുട്ബോൾ ക്ലബ് ലോഗോ പ്രകാശനം ചെയ്തു

ഈരാറ്റുപേട്ട: ഇളപ്പുങ്കൽ ദാറുസ്സലാം മസ്ജിദിനു കീഴിൽ ആരംഭിച്ച ദാറുസ്സലാം ഫുട്ബോൾ ക്ലബിന്റെ ലോഗോ പ്രകാശനം തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ് നിർവഹിച്ചു.ദാറുസ്സലാം മസ്ജിദ് പരിപാലന സമിതി പ്രസിഡന്റ് അബ്ദുൽ ഖാദർ അജ്മി അധ്യക്ഷത വഹിച്ചു. ടീം അംഗങ്ങൾക്കുള്ള ജഴ്സി വിതരണം മോഡൽ ഫുട് വെയേർസ് ഉടമ അജാസ് നിർവഹിച്ചു. വാർഡ് മെംബർ ആനന്ദ് ജോസഫ്, മിഫ്താഹുൽ ഉലും മദ്രസ മാനേജർ അനസ് കണ്ടത്തിൽ, ഇമാം നിസാർ മൗലവി, പരിപാലന സമിതി അംഗങ്ങളായ ജലീൽ പാറയിൽ, കെ.എം റഷീദ്, റാസിക് റഹീം, നിയാസ് മഠത്തിൽ, നവാസ് ചെമ്പുകാംപറമ്പിൽ, സാലി പുഴക്കര , ടീം ക്യാപ്റ്റൻ സാജിദ് റഫീഖ്, വൈസ് ക്യാപ്റ്റൻ ഷിഹാബുദ്ദീൻ, അഷ്കർ തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

ചികിത്സാസഹായം നൽകി

ഈരാറ്റുപേട്ട:  സഹകരണ സമാശ്വാസ ഫണ്ടിൽനിന്നും അനുവദിച്ചു കിട്ടിയ ചികിത്സാസഹായം ഈരാറ്റുപേട്ട ബ്ലോക്ക് കോ ഓപ്പറേറ്റീവ് സംഘം  അംഗമായ ജബ്ബാർ കോതായി കുന്നേലിന് ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ നൽകി. യോഗത്തിൽ പ്രസിഡന്റ് പി എച്ച്  നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ടോമി മാടപ്പള്ളി, കെ കെ സുനീർ, തോമസുകുട്ടി മൂന്നാന പള്ളിൽ, വിജയകുമാരൻ നായർ വെള്ളാരംകുന്നേൽ, എംസി വർക്കി, സെക്രട്ടറി കെ ജി  അജയകുമാർ എന്നിവർ പ്രസംഗിച്ചു.