വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

വാഗമൺ ഈരാറ്റുപേട്ട റോഡ് ksrtc സമയക്രമം

യാത്രകാരുടെ ശ്രദ്ധക്ക്......... വാഗമൺ ഈരാറ്റുപേട്ട റോഡ് നാളെ മുതൽ ബ്ലോക്ക്‌ ചെയുന്നതിനാൽ നാളെ മുതൽ 0530 AM കട്ടപ്പന LS 0610 പുള്ളിക്കാനം ORD 0710 വാഗമൺ LS 0830 കട്ടപ്പന FP ----- 0345 PM കട്ടപ്പന LS 0415 പുള്ളികാനം ORD 0445 കട്ടപ്പന LS 0600 കട്ടപ്പന FP 0640 പുള്ളികാനം LS എന്നീ സർവീസുകൾ ആണ് ഓപ്പറേറ്റ് ചെയുക (നാളെ - 16/02/2023 - ഉച്ചക്ക് 1200 മണിക്ക് കട്ടപ്പന സൂപ്പർ ഫാസ്റ്റ് ഉണ്ടായിരിക്കും, റിസർവേഷൻ ഉള്ളതിനാൽ നാളെ മാത്രം ആയിരിക്കും ഈ സർവീസ് ഉണ്ടായിരിക്കുക,0640 PM പുള്ളികാനം സർവീസ് സമയത്തിൽ ചെറിയ മാറ്റം വരാൻ സാധ്യത ഉണ്ട് )

പ്രാദേശികം

കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക്

ഈരാറ്റുപേട്ട അമ്പാറനിരപ്പേൽ റോഡിലുണ്ടായ അപകടത്തിൽ കോളേജ് വിദ്യാർത്ഥികൾക്ക് പരിക്ക്. അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജ് ബികോം ഒന്നാം വർഷ വിദ്യാർത്ഥികളായ റാഫി, ജസ്റ്റിൻ എന്നിവർക്കാണ് പരിക്കേറ്റത്.കൊണ്ടൂർ റോഡിൽ മണ്ണെണ്ണ പമ്പിന് സമീപത്തെ വളവിലാണ് അപകടമുണ്ടായത്. പരിക്കേറ്റ വിദ്യാർത്ഥികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പ്രാദേശികം

ഡിവൈഎഫ്ഐയുടെ യുവധാര ആംബുലൻസ് നാടിന് സമർപ്പിച്ചു

ഈരാറ്റുപേട്ട : ഡിവൈഎഫ്ഐയുടെ യുവധാര ആംബുലൻസ് ഉദ്ഘാടനം ചെയ്തു. വൈകിട്ട് ആറിന് ഈരാറ്റുപേട്ട മുട്ടം കവലയിൽ നടന്ന യോഗത്തിൽ അഖിലേന്ത്യ പ്രസിഡന്റ് എഎ റഹിം എംപി ആംബുലൻസ് ഫ്ലഗ് ഓഫ് ചെയ്തു. ഈരാറ്റുപേട്ട നഗരസഭയുടെ വിവിധ ഡിവിഷനുകളിൽ ആക്രി പെറുക്കിയും, വിവിധ ചലഞ്ചുകൾ നടത്തിയുമാണ് ഡിവൈഎഫ്ഐ ഈരാറ്റുപേട്ട,ഈരാറ്റുപേട്ട ഈസ്റ്റ് മേഖല കമ്മിറ്റികൾ ഇതിനാവശ്യമായ തുക കണ്ടെത്തിയത്. സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയി ജോർജ്, രമ മോഹൻ, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ലോക്കൽ സെക്രട്ടറി പി ആർ ഫൈസൽ, ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക്ക് സി തോമസ്, സംസ്ഥാന കമ്മിറ്റി അംഗം അർച്ചന സദാശിവൻ, ജില്ലാ സെക്രട്ടറി ബി സുരേഷ്കുമാർ, പ്രസിഡന്റ് മഹേഷ് ചന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം എൻ ആർ വിഷ്ണു, ബ്ലോക്ക് സെക്രട്ടറി മിഥുൻ ബാബു, പ്രസിഡന്റ് കെ ആർ അമീർഖാൻ, ഈരാറ്റുപേട്ട മേഖല സെക്രട്ടറി അബിൻഷ അയൂബ്, പ്രസിഡന്റ് സഹദ് അലി, ഈസ്റ്റ് മേഖല സെക്രട്ടറി പി എ ഷെമീർ, പ്രസിഡന്റ് കെ എൻ നിയാസ് എന്നിവർ സംസാരിച്ചു.തുടർന്ന് ഐഡിയ സ്റ്റാർ സിംഗർ ഗായിക ആൻമരിയായുടെ നേതൃത്വത്തിൽ ഗാനവിരുന്നും നടന്നു.

പ്രാദേശികം

ഈരാറ്റുപേട്ട വാകേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ സെമിനാർ നടത്തി

 ഈരാറ്റുപേട്ട: വാകേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ സെമിനാർ നടത്തി. . എം ഇ എസ് കോളജ് പ്രിൻസിപ്പൽ എ എം എ റഷീദ് ഉദ്ഘാടനം ചെയ്തു.  അനസ് കൊച്ചേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ടി.എസ്.ഷൈജു, വി. എം.അബ്ദുള്ള ഖാൻ, നൈസൽ കൊല്ലംപറമ്പിൽ, ഷെബീബ് ഖാൻ, എ ജെ.അനസ് എന്നിവർ പ്രസംഗിച്ചു.

പ്രാദേശികം

നടയ്ക്കൽ സഫാ നഗറിൽ പുതിയ ക്യാരി ബാഗ് നിർമാണ യൂണിറ്റ് തുടങ്ങി

ഈരാറ്റുപേട്ട: നടയ്ക്കൽ സഫാ നഗറിൽ പുതിയ ക്യാരി ബാഗ് പേപ്പർ നിർമാണ യൂണിറ്റ് തുടങ്ങി. യൂണിറ്റിൻ്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ നിർവഹിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് എ എം എ ഖാദർ, അഡ്വ ജോമോൻ ഐക്കര, വി എം സിറാജ്, കൗൺസിലർമാരായ പി എം അബ്ദുൽ ഖാദർ, റിയാസ് പ്ലാമൂട്ടിൽ, കെ എ മാഹിൻ, കെ എ അഷറഫ് എന്നിവർ സംബന്ധിച്ചു. മാനേജിംഗ് ഡയറക്ടർ അഡ്വ വി പി നാസർ സ്വാഗതവും ആസാദ് നന്ദിയും പറഞ്ഞു.

പ്രാദേശികം

കാരുണ്യത്തിൻ്റെ മുഖമായി സമൂഹം മാറണം: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

പാലാ: കാരുണ്യത്തിൻ്റെ മുഖമായി സമൂഹം മാറണമെന്നു സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. കിഡ്നി സംബന്ധമായ അസുഖത്തെത്തുടർന്നു ദുരിതമനുഭവിക്കുന്ന കൊച്ചിടപ്പാടി പാറേക്കുന്നേൽ രേഷ്മ സുരേഷിന് വീടു വയ്ക്കാൻ ഇടപ്പാടിയിൽ കാപ്പൻ കുടുംബം സൗജന്യമായി നൽകുന്ന ഭൂമിയുടെ രേഖകൾ കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കർദ്ദിനാൾ ആലഞ്ചേരി. അർഹരെ സഹായിക്കാനുള്ള മാണി സി കാപ്പൻ എം എൽ എ യുടെയും സഹോദരൻ ചെറിയാൻ സി കാപ്പൻ്റെയും തീരുമാനത്തെ കർദ്ദിനാൾ  അനുമോദിച്ചു.  ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ഉത്തരവാദിത്വം സമൂഹത്തിനുണ്ടെന്നും അദ്ദേഹം അദ്ദേഹം ചൂണ്ടിക്കാട്ടി. മാണി സി കാപ്പൻ എം എൽ എ, ഡോ ജോസ് ചാക്കോ പെരിയപ്പുറം, മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ, മുൻ എം പി വക്കച്ചൻ മറ്റത്തിൽ, മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ്, സിറിൾ സി കാപ്പൻ, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, രേഷ്മയുടെ ഭർത്താവ് ധനേഷ്, മാതാപിതാക്കളായ സുരേഷ് പി കെ, രമണി സുരേഷ് എന്നിവർ പങ്കെടുത്തു. മുൻ എം പി യും എം എൽ എ യും പാലാ നഗരസഭ ചെയർമാനുമായിരുന്ന ചെറിയാൻ ജെ കാപ്പൻ, ഭാര്യ ത്രേസ്യാമ്മ കാപ്പൻ എന്നിവരുടെ ഓർമ്മയ്ക്കായി ഇടപ്പാടിയിൽ വാങ്ങിയ 53 സെൻറ് സ്ഥലത്തിൽ നിന്നും മൂന്ന് സെൻറ് സ്ഥലമാണ് രേഷ്മയ്ക്കു വീടുവയ്ക്കാൻ സൗജന്യമായി നൽകുന്നത്. കിഡ്നി സംബന്ധമായ രോഗത്തെത്തുടർന്നു ചികിത്സയിലാണ് രേഷ്മ. ഭർത്താവിന് ലഭിക്കുന്ന തുച്ഛമായ ശമ്പളമാണ് ഏക വരുമാനം. ചികിത്സാ ചിലവും കുടുംബ ചിലവും മൂത്ത കുട്ടിയുടെ പഠനവും ഒക്കെ ഈ ചെറിയ വരുമാനത്തിലാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ വിവരം അറിഞ്ഞതിനെത്തുടർന്നാണ് രേഷ്മയ്ക്കു വീടുവയ്ക്കാനുള്ള സ്ഥലം സൗജന്യമായി നൽകാൻ തീരുമാനിച്ചത്. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇവർക്കു വീടുവച്ചു നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മദ്രാസ് ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഡോ ജസ്റ്റീസ് കെ നാരായണക്കുറുപ്പ്, ചെറിയാൻ സി കാപ്പൻ, എബി ജെ ജോസ് എന്നിവരാണ് സൗജന്യമായി ഭൂമി അനുവദിക്കുന്ന സമിതിയിലുള്ളത്. നിലവിൽ എട്ട് കുടുംബങ്ങൾക്ക് വീടുവയ്ക്കാൻ സൗജന്യമായി സ്ഥലം വിട്ടുനൽകിയിട്ടുണ്ടെന്ന് ചെറിയാൻ സി കാപ്പൻ പറഞ്ഞു.

പ്രാദേശികം

ഈരാറ്റുപേട്ട - വാഗമൺ റോഡ് ടാറിംഗ് വ്യാഴാഴ്ച പുന:രാരംഭിക്കുന്നു.

ഈരാറ്റുപേട്ട: വിവാദമായ ഈരാറ്റുപേട്ട - വാഗമൺ റോഡിൻ്റെ ടാറിംഗ് പുന:രാരംഭിക്കുന്നു. തീക്കോയി മുതൽ വാഗമൺ വരെയുള്ള ഭാഗത്തെ ബി എം ടാറിംഗാണ് വ്യാഴാഴ്ച മുതൽ തുടങ്ങുന്നത്. ഇത് പൂർത്തീകരിച്ചു കഴിഞ്ഞാൽ എം ഇ എസ് ജംഗ്ഷൻ മുതൽ വാഗമൺ വരെയുള്ള ബി സി ടാറിംഗും പൂർത്തീകരിക്കുമെന്ന് എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.ഇത് സംബന്ധമായി 16 മുതൽ ഏർപ്പെടുത്തുന്ന ഗതാഗത നിയന്ത്രണം സംബന്ധിച്ച് ജനപ്രതിനിധികളുടെ അഭിപ്രായങ്ങളും ആരാഞ്ഞു. തീക്കോയി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് കെ സി ജയിംസ് അധ്യക്ഷത വഹിച്ചു.

പ്രാദേശികം

ഇളപ്പുങ്കൽ കാരയ്ക്കാട് പാലം സംസ്ഥാന ബജറ്റിൽ അവഗണന

ഈരാറ്റുപേട്ട: പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും ഇളപ്പുങ്കൽ കാരയ്ക്കാട് പാലത്തിന് സംസ്ഥാനബജറ്റിൽ തുകയില്ല. ഈരാറ്റുപേട്ട നഗരസഭയും തലപ്പുലം പഞ്ചായത്തും ഇളപ്പുങ്കലിൽ ഗതാഗത യോഗ്യമായ പാലം പണിയണമെന്ന് പ്രമേയം പാസ്സാക്കി സർക്കാരിന് സമർപ്പിചെങ്കിലും മന്ത്രിമാർക്കും  നിവേദനം സമർപ്പിച്ച് കാത്തി രുന്നവർ നിരാശയിലായി. 2021 ഒക്ടോബർ 16നുണ്ടായ പ്രളയത്തി ലാണ് മീനച്ചിലാറ്റിലെ ഇളപ്പുങ്കൽ കാരയ്ക്കാട് നടപ്പാലം ഒരു ഭാഗം ഒലിച്ചു പോയത്. ഈരാറ്റുപേട്ട നഗരസഭയി ലെ കാരക്കാട് നിവാസികൾക്കും തലപ്പുലം പഞ്ചായത്തിലെ ഇളപ്പു കൽ നിവാസികൾക്കും മീനച്ചിലാ റിന്റെ മറുകരയിലെത്താനുള്ള ഏക ആശ്രയം രണ്ടടി വീതിയു ള്ള നടപ്പാലമായിരുന്നു.  ഇത് ത കർന്നതോടെ ഏറെ ദൂരം സഞ്ച രിക്കേണ്ടിവന്നിരിക്കുകയാണ്. ഈരാറ്റു പേട്ട നഗരത്തിലൂടെ ഏഴ് കിലോ മീറ്റർ അധികം സഞ്ചരിച്ചാണ് ഇ വിടെനിന്നുള്ള വിദ്യാർഥികൾ കാ രക്കാട് സ്കൂളിലെത്തുന്നത്.പാലം പുനർ നിർമിക്കണമെ ന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചിരു ന്നു. കാരക്കാട് സ്കൂളിലെ വിദ്യാ ർഥികൾ പൊതുമരാമത്ത് വകുപ്പുമന്ത്രിക്ക് നേരിട്ട് നിവേദനവും സമർപ്പിച്ചിരുന്നു. പാലം തകർന്ന നാളിൽ മന്ത്രിമാർ അടക്കം ജന പ്രതിനിധികളെല്ലാം സന്ദർശിച്ച് നിർമാണ പ്രവർത്തനത്തിന് നട പടി ആരംഭിക്കുമെന്ന് ഉറപ്പ് നൽ കിയിരുന്നു. തകർന്ന  നടപ്പാലം കൂ ട്ടിച്ചേർത്ത് കോൺക്രീറ്റ് നടത്താ ൻ പത്ത് ലക്ഷം രൂപ  പൂഞ്ഞാർ എം.എൽ.എ  അഡ്വ.സെബാസ്റ്റ്യൻ കുളത്തി ങ്കൽ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ചെങ്കിലും നിർമാ ണാനുമതി  ലഭിച്ചില്ല.  ഇളപ്പുങ്കൽ പാലം വീതികൂട്ടി നിർമിക്കണമെ ന്ന് പതിറ്റാണ്ടുകളായി നാട്ടുകാ ർ ആവശ്യപ്പെട്ടു വരുകയായിരു ന്നു. തൊടുപുഴ-കാഞ്ഞിരപ്പള്ളി റോഡും ഈരാറ്റുപേട്ട-പീരുമേട് സംസ്ഥാനപാതയും ഇതിനു സമീപത്തുകൂടെയാണ് കടന്നുപോകൂ ന്നത്. വീതികൂട്ടി ഇവിടെ പാലം നി ർമിച്ചാൽ മൂവാറ്റുപുഴ, തൊടുപുഴ പ്രദേശങ്ങളിൽനിന്ന് വിനോദകേ ന്ദ്രമായ വാഗമണ്ണിലേക്ക് വേഗത്തി ലെത്താൻ കഴിയും. ഈരാറ്റുപേ ട്ട നഗരത്തിലെ ഗതാഗതക്കുരുക്ക് കുറക്കാമെന്നും ചൂണ്ടിക്കാട്ടുന്നു.മീനച്ചിലാറ്റിലെ ഇളപ്പുങ്കലിൽ വാഹന ഗതാഗത യോഗ്യമായ പാലം നിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.