വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

അരുവിത്തുറ വോളി ഫൈനലിൽ അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് മത്സരത്തിൽ നിന്ന്. മത്‌സരത്തിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് ജേതാക്കളായി

അരുവിത്തുറ : അരുവിത്തുറ സെൻറ് ജോർജസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നവന്ന ഇൻറർ കോളേജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ   ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പുരുഷ വിഭാഗം ജേതാക്കളായി. അരുവിത്തും സെൻ്റ് ജോർജസ്സ് കോളേജിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. സ്കോർ 25-22, 14 - 25 ,18-25 , 25-20, 20-18 പുരുഷ വിഭാഗം ജേതാക്കൾക്ക് ഫാ തോമസ് മണക്കാട്ട് മെമ്മോറിയൽ എവറോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും അൻ്റൊ അൻ്റണി എം പി  സമ്മാനിച്ചു. ചടങ്ങുകളിൽ കേരളാ സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ഡോ ബൈജു വർഗ്ഗീസ് ഗുരുക്കൾ, സെക്കട്ടറി മായാ ദേവി എസ്സ് , കോളേജ് മനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ കായിക വിഭാഗം മേധാവി ഡോ. വിയാനി ചാർളി തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

മദ്റസ സംവിധാനത്തില്‍ കൈകടത്താന്‍ ഒരു ശക്തിയെയും അനുവദിക്കില്ല: എസ്.ഡി.പി.ഐ. പ്രതിഷേധപ്രകടനം നടത്തി

ഈരാറ്റുപേട്ട - രാജ്യത്തെ മദ്‌റസ സംവിധാനത്തില്‍ കൈകടത്താന്‍ ഒരു ശക്തിയെയും അനുവദിക്കില്ല എന്നും, മദ്‌റസകള്‍ക്കെതിരേയുള്ള വിദ്വേഷ പ്രചാരണങ്ങളും അടച്ചുപൂട്ടല്‍ നീക്കവും സംഘപരിവാര സര്‍ക്കാരിന്റെ വംശീയ താല്‍പ്പര്യങ്ങളുടെ തുടര്‍ച്ചയാണ്. കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃതത്തിനു പ്രതിഷേധ പ്രകടനം നടത്തി മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരുവനാൽ സെക്രട്ടറി വി.എസ്. ഹിലാൽ, സി.എച്ച് ഹസീബ്, എസ്.എം ഷാഹിദ്, യാസിർ കാരയ്ക്കാട് എന്നിവർ നേതൃതം നൽകി.

പ്രാദേശികം

രാജ്യത്തെ മദ്രസ ബോർഡുകൾ അടച്ചിടുവാനുള്ള കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നീക്കത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ്

ഈരാറ്റുപേട്ട :മത സ്ഥാപനങ്ങളുടെ കടക്കൽ കത്തി വയ്ക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ എല്ലാ കാലത്തും സ്വീകരിച്ചിട്ടുള്ളത്. ബാലാവകാശ കമ്മീഷന്റെ ഉത്തരവ് പിൻവലിക്കും വരെ സമരപോരാട്ടവുമായി രംഗത്തുണ്ടാവും. വൈകുന്നേരം 07 മണിക്ക് ഈരാറ്റുപേട്ട മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് മുൻസിപ്പൽ പ്രസിഡന്റ് യഹിയ സലീം, ജന: സെക്രട്ടറി ഷിഹാബ് കാട്ടാമല, ജില്ലാ ഭാരവാഹികളായ അമീൻ പിട്ടയിൽ, മാഹിൻ കടുവാമുഴി, അബ്സാർ മുരികോലി എന്നിവർ നേതൃത്വം നൽകി.

പ്രാദേശികം

ഈരാറ്റുപേട്ടയിൽ അപകടത്തിൽ അച്ഛനും മകനും പരിക്ക്

ഈരാറ്റുപേട്ട - പിക് അപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിതാവിനും മകനും പരിക്കേറ്റു. പ്ലാശനാൽ സ്വദേശികളായ മനോജ് ( 50) മകൻ അശ്വിൻ ( 20 ) എന്നിവർക്കാണ് പരിക്കേറ്റത്. 10 മണിയോടെ ഈരാറ്റുപേട്ട വടക്കേക്കര ഭാഗത്ത് വച്ചായിരുന്നു അപകടം. അപകടത്തിൽ സ്‌കൂട്ടർ പൂർണ്ണമായും തകർന്നു. പരിക്കേറ്റ ഇരുവരെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

പ്രാദേശികം

സംസ്ഥാനതല വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ മിനി വിഭാഗത്തിൽ കേരള ടീമിലേക്ക് യോഗ്യത നേടിയ റിഫ ഫാത്തിമയും വനിതാ ഡോഡ്ജ് ബോൾ ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗത്തിൽ കേരള ടീമിലേക്ക് യോഗ്യത നേടിയ കാഞ്ചന മോളും.

സംസ്ഥാനതല വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ മിനി വിഭാഗത്തിൽ കേരള ടീമിലേക്ക് യോഗ്യത നേടിയ റിഫ ഫാത്തിമയും വനിതാ ഡോഡ്ജ് ബോൾ ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗത്തിൽ കേരള ടീമിലേക്ക് യോഗ്യത നേടിയ കാഞ്ചന മോളും.ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് റിഫ. പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർഥിനിയാണ് കാഞ്ചന.ഇരുവരേയും സ്‌കൂൾ പി.ടി.എയും സ്റ്റാഫും മാനേജ്‌മെന്റും അഭിനന്ദിച്ചു

പ്രാദേശികം

അരുവിത്തുറ വോളി ഫൈനൽ അവേശത്തിൽ

അരുവിത്തുറ : അരുവിത്തുറ സെൻറ് ജോർജസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നവരുന്ന ഇൻറർ കോളേജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇനി ഫൈനൽ പോരാട്ടങ്ങൾ. വ്യാഴച്ച നടന്ന സെമി ഫൈനൽ മത്സരങ്ങളിൽ പത്തനാപുരം സെൻറ് സ്റ്റീഫൻസ് കോളേജിനെ പരാജയപ്പെടുത്തി അരുവിത്തുറ സെൻറ് ജോർജസ്സ് കോളേജും എസ്എൻജി ചേളന്നൂർ കോളേജിനെ പരാജയപ്പെടുത്തി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും പുരുഷ വിഭാഗം ഫൈനലിൽ എത്തി .വനിതാ വിഭാഗത്തിൽ പാല അൽഫോൻസാ കോളജിനെ പരാജയപ്പെടുത്തി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും ആലുവ സെൻറ് സേവ്യേഴ്സ്സ് കോളജിനെ പരാജയപ്പെടുത്തി ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജും ഫൈനലിൽ എത്തി. തിങ്കളാഴ്ച്ച നടക്കുന്ന ഫൈനലിലെ വനിതാ വിഭാഗം ജേതാക്കൾക്ക് ഫാ തോമസ് അരയത്തിനാൽ മെമ്മോറിയൽ ട്രോഫിയും ക്യാഷ് അവാർഡും ഇരാറ്റുപേട്ട നഗരസഭാദ്ധ്യക്ഷ സുഹ്റാ അബ്ദുൾ ഖാദർ സമ്മാനിക്കും. പുരുഷ വിഭാഗം ജേതാക്കൾക്ക് ഫാ തോമസ് മണക്കാട്ട് മെമ്മോറിയൽ എവറോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും അൻ്റൊ അൻ്റണി എം പി  സമ്മാനിക്കും. ചടങ്ങുകളിൽ കേരളാ സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ഡോ ബൈജു വർഗ്ഗീസ് ഗുരുക്കൾ, സെക്കട്ടറി മായാ ദേവി എസ്സ് , കോളേജ് മനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ കായിക വിഭാഗം മേധാവി ഡോ. വിയാനി ചാർളി തുടങ്ങിയവർ സംസാരിക്കും.  

പ്രാദേശികം

ജൈവ മാലിന്യ സംസ്കരണ പ്ലാന്റിന്റെ പുനരുദ്ധാരണ ഉദ്ഘാടനം നടത്തി

ഈരാറ്റുപേട്ട നഗരസഭയിലെ ജൈവ മാലിന്യ സംസ്കരണ പ്ലാന്റിന്റെ പുനരുദ്ധാരണ ഉൽഘാടനവും നവീകരിച്ച തുമ്പൂർമുഴിയുടെ ഉൽഘാടനവും ബഹു. നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ നിർവഹിച്ചു. ആരോഗ്യ കാര്യം ചെയർപേഴ്സൺ ഷെഫ്ന ആമീൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ adv. മുഹമ്മദ്‌ ഇല്യാസ് മുഖ്യപ്രഭാഷണം നിർവഹിച്ചു.ക്ഷേമ കാര്യം ചെയർമാൻ പി എം അബ്ദുൽ ഖാദർ,വാർഡ് കൗൺസിലർ നൗഫിയ ഇസ്മായിൽ സ്വാഗതം ആശംസിച്ചു. നഗരസഭ സെക്രട്ടറി ജോബിൻ ജോൺ പദ്ധതി വിശദീകരണം നൽകി. വാർഡ് കൗൺസിലർമാരായ നാസ്സർ വെള്ളൂപ്പറമ്പിൽ, സുനിൽ കുമാർ, ഹെൽത്ത്‌ സൂപ്പർവൈസർ രാജൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.JHI അനീസ,ജോഷി താന്നിക്കൽ,ഹരിതകർമ സേന അംഗങ്ങൾ, സംസ്കരണ പ്ലാന്റ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.മാലിന്യ നിർമാർജന രംഗത്ത് നഗരസഭ ശക്തമായ നിലപാടുമായി മുന്നോട്ട് പോകുന്നതാണെന്നും ആറുകളും തോടുകളും പൊതു സ്ഥലങ്ങളും മലിനമാക്കുന്നവർക്ക് എതിരെ പിഴ ഉൾപ്പടെ കർശന നടപടികൾ സ്വീകരിക്കുന്നതാണെന്നും നഗരസഭ ചെയർപേഴ്സൺ അറിയിച്ചു. നഗരസഭയെ മാലിന്യ മുക്തമാക്കുന്നതിന് മുഴുവൻ ജനങ്ങളുടെയും സഹായ സഹകരണം ഉണ്ടാവണമെന്നും നഗരസഭ ചെയർപേഴ്സൺ അഭ്യർത്ഥിച്ചു

പ്രാദേശികം

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും ശിശുവികസന പദ്ധതി ഓഫീസും ചേര്‍ന്ന് അന്താരാഷ്ട്ര ബാലികാ ദിനം ആചരിച്ചു

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും ശിശുവികസന പദ്ധതി ഓഫീസും ചേര്‍ന്ന് അന്താരാഷ്ട്ര ബാലികാ ദിനം ആചരിച്ചു. അരുവിത്തുറ പള്ളി ജംഗ്ഷനില്‍ നിന്നും റാലി ആയി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ എത്തി സമാപിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. മറിയാമ്മ ഫെര്‍ണ്ണാണ്ടസ് റാലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ശ്രീ. കുര്യന്‍ നെല്ലുവേലില്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ മേഴ്സിമാത്യൂ, ഓമന ഗോപാലന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ബിന്ദു സെബാസ്റ്റ്യന്‍, മിനി സാവിയോ, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ അംഗന്‍വാടി ജീവനക്കാര്‍ എന്നിവര്‍ റാലിയില്‍ പങ്കെടുത്തു അംഗന്‍വാടി ജീവനക്കാരുടെ വിവിധ കലാ പരിപാടികളും ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. അംഗന്‍വാടി ജീവനക്കാരുടെ വിവിധ കലാ പരിപാടികളും ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു.   .