വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

അഹമ്മദ് കുരിക്കൾ നഗർ ബസ് സ്റ്റോപ്പ് പുനസ്ഥാപിക്കണം. വ്യാപാരികൾ

ഈരാറ്റുപേട്ട. മുനിസിപ്പാലിറ്റിയിലെ സെൻട്രൽ ജംഗ്ഷൻ, പുളിക്കൽ ടവർ, തട്ടാംപറമ്പിൽ ബിൽഡിംഗ്, പുളിക്കൻസ് മാൾ, പഴയപറമ്പിൽ ആർക്കേഡ്, മാർക്കറ്റ് റോഡ്, പുത്തൻപള്ളി ബിൽഡിംഗ്, മറ്റക്കൊമ്പനാൽ ബിൽഡിംഗ്, നൈനാർ പള്ളി മദീന കോംപ്ലക്സ്, മോതീൻകുന്നേൽ ബിൽഡിംഗ് എന്നിവടങ്ങളിൽ വ്യാപാരം ചെയ്യുന്ന വ്യാപാരികൾ അഹമ്മദ് കുരിക്കൾ നഗറിലെ ബസ് സ്റ്റോപ്പ് പുനസ്ഥാപിക്കണ മെന്നാവശ്യപ്പെട്ട് ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദറിന് നിവേദനം നൽകി.255 പേരാണ് നിവേദനത്തിൽ ഒപ്പുവെച്ചത്.നിവേദനത്തിൻ്റെ കോപ്പി പൂഞ്ഞാർ എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കലിനും നഗരസഭയിലെ വിവിധ കക്ഷി നേതാക്കൾക്കും നൽകീയിട്ടുമുണ്ട്. 2024 സെപ്റ്റംബർ 18-ാം തീയതി മുതൽ ഈരാറ്റുപേട്ട കുരിക്കൾ നഗർ കേന്ദ്രീക രിച്ച് നടപ്പാക്കിയ ട്രാഫിക് പരിഷ്‌കാരം തികച്ചും അശാസ്ത്രീയമാണ്. അവിടെ ബസുകൾ നിർത്താതെ പോകുന്നതുമൂലം ഈരാറ്റുപേട്ടയ്ക്ക് പറത്തുള്ള യാത്രക്കാർക്ക് വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാകുന്നു. കൂടാതെ ഈരാറ്റുപേട്ടയിൽ ഏറ്റവും കൂടുതൽ വ്യാപാരസ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ഇവിടെങ്ങളിൽ വ്യാപാരം വളരെയധികം കുറയുവാനും കാരണമായി. ഈ പട്ടണത്തിൻ്റെ വളർച്ചയ്ക്കും വികസനത്തിനും നിലനിൽപ്പിനും വ്യാപാരസ്ഥാപന ങ്ങൾ പ്രധാന ഘടകമാണ് നിവേദനത്തിൽ ചൂണ്ടി കാണിക്കുന്നു.  അഹമ്മദ് കുരിക്കൾ നഗറിലെ ബസ് സ്റ്റോപ്പിൽ കൂടുതൽ സമയം ബസുകൾ നിർത്തിയിടുന്നതും അനധികൃത ഒട്ടോസ്റ്റാൻ്റുമായിരുന്നു ഇവിടെ തിരക്ക് കൂടാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. 1994 ൽ ഈ ബസ് സ്റ്റോപ്പ് ഇവിടെ നിലനിർത്തിക്കൊണ്ട് കേരള ഹൈക്കോടതിയുടെ ഉത്തരവും നിലവിലുള്ളതാണ് വ്യാപാരികൾ പറയുന്നു.

പ്രാദേശികം

ദാറുസ്സലാം മസ്ജിദിന്* *പുതിയ പരിപാലന സമിതി

ഈരാറ്റുപേട്ട : ഇളപ്പുങ്കൽ ദാറുസ്സലാം മസ്ജിദിന് പുതിയ പരിപാലന സമിതി നിലവിൽ വന്നു. പ്രസിഡൻ്റായി അബ്ദുൽ ഖാദർ (അജ്മി) വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു. റാസിക് റഹീം (ജന. സെക്രട്ടറി) അഫീർഖാൻ അസിസ് (ജോ. സെക്രട്ടറി) നവാസ് ചെമ്പുകാംപറമ്പിൽ (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. താഹിർ പേരകത്തുശ്ശേരിൽ, നിയാസ് മഠത്തിൽ, ജലീൽ പറയിൽ, റമീസ് പൊന്തനാൽ, സലിം അരിമ്പൻതൊടിയിൽ, സുബൈർ കിഴക്കേട്ടുപറമ്പിൽ, ദിലീപ് കുമ്പളപ്പറമ്പിൽ, സഹീർ ചിറപ്പാറയിൽ എന്നിവരാണ് പരിപാലന സമിതി അംഗങ്ങൾ.

പ്രാദേശികം

സമ്പൂർണ്ണ ഡിജിറ്റ്ൽ സംസ്ഥാനമായി ഔദ്യോഗി കമായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭയിൽ സമ്പൂർണ്ണ ഡിജി കേരളം വോളണ്ടിയേഴ്സ് പരിശീലനവും കലാസന്ധ്യയും നടക്കും.

ഈരാറ്റുപേട്ട: സാക്ഷരതാ യജ്ഞവുമായി ബന്ധപ്പെട്ട് 2024 നവംബർ 1 ന് സമ്പൂർണ്ണ ഡിജിറ്റ്ൽ സംസ്ഥാനമായി ഔദ്യോഗി കമായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭയിൽ സമ്പൂർണ്ണ ഡിജി കേരളം വോളണ്ടിയേഴ്സ് പരിശീലനവും കലാസന്ധ്യയും നടക്കും.  ഇന്ന് (2024 ഒക്ടോബർ 5 ശനിയാഴ്ച) വൈകിട്ട് 5ന് ഈരാറ്റുപേട്ട ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ  നടക്കുന്ന പരിപാടി ആന്റോ ആൻ്റണി  എം.പി ഉദ്ഘാടനം നിർവ്വഹിക്കും.നഗരസഭാ ചെയർപേഴ്‌സൻ സുഹ്റ അബ്‌ദുൽ ഖാദർ അദ്ധ്യക്ഷത വഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ  എം.എൽ.എ പോർട്ടൽ ഓപ്പണിംഗ് നിർവ്വഹിക്കും. വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്ല്യാസ്,  നഗരസഭാ കൗൺസിലർമാരായ ഫാസില അബ്‌സാർ, ഷഫ്‌ന അമീൻ, ഫസൽ റഷീദ്, പി.എം. അബ്ദുൽ ഖാദർ, നാസർ വെള്ളൂപ്പറമ്പിൽ, അനസ് പാറയിൽ, എസ്.കെ. നൗഫൽ, ഷൈമ റസാഖ്, അബ്ദുൽ ലത്തീഫ്, ലീന ജെയിംസ്, സുഹാന ജിയാസ് തുടങ്ങിയർ സംബന്ധിക്കും. ജോഷി താനിക്കൽ, അഷ്‌റഫ് വി.എം, വി.എസ്. സലീം, അശോക് കുമാർ വി.എം എന്നിവർ പരിശീലന ക്ലാസ് നയിക്കും.  തുടർന്ന് സിനി ആർട്ടിസ്റ്റ് മുഹമ്മദ് ഇർഫാൻ, അജുംഷ, ന്യൂസ് റീഡർ ഷിഹാബ് മുഹമ്മദ്, ഗായിക അസ്‌ന ഖാൻ തുടങ്ങിയവർ അണിനിരക്കുന്ന കലാസന്ധ്യ അരങ്ങേറും. 

പ്രാദേശികം

രസതന്ത്രത്തിൻന്റെ വിസ്മയകൂട്ടുകളുമായി അരുവിത്തുറ കോളേജിൽ കെം ഫെസ്റ്റ് .

അരുവിത്തുറ : രസതന്ത്രത്തിൻ്റെ വിസ്മയകൂട്ടുകളുമായി അരുവിത്തുറ സെൻറ് ജോർജസ് കോളേജ് കെമിസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കെം ഫെസ്റ്റ്  കെമിസ്ട്രി എക്സ്സിബിഷൻ സംഘടിപ്പിച്ചു. കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം  രാവിലെ കോളേജ് മാനേജർ വെരി റവ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ  നിർവഹിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ  പ്രൊഫ ഡോ സിബി ജോസഫ്,  കോളേജ് ബർസാർ റവ ഫാ ബിജു കുന്നക്കാട്ട്  കെമിസ്ട്രി വിഭാഗം മേധാവി ഡോ ഗ്യാബിൾ ജോർജ് തുടങ്ങിയവർ സംസാരിച്ചു..രസതന്ത്ര വിസ്മയങ്ങളും ശാസ്ത്ര പരീക്ഷണങ്ങളും രണ്ടു നിലകളിലായി അണിയിച്ചൊരുക്കിയ കെം ഫെസ്റ്റ് എക്സിബിഷനിൽ  സ്കൂൾ കോളേജ് വിദ്യാർത്ഥികളുടെ അഭൂതപൂർവ്വമായി തിരക്ക് അനുഭവപ്പെട്ടു. വിവിധ വിദ്യാലയങ്ങളിൽ നിന്നും കലാലയങ്ങളിൽ നിന്നുമായി ആയിരത്തിൽ പരം വിദ്യാർത്ഥികളാണ് എക്സ്സിബിഷൻ കാണാൻ എത്തിയത്.

പ്രാദേശികം

എസ്.ഡി.പി ഐ. നടയ്ക്കൽ മേഖലാ കമ്മിറ്റി ഓഫിസ് ഉത്ഘാടനം ചെയ്തു.

ഈരാറ്റുപേട്ട -എസ്.ഡി.പി.ഐ. നടയ്ക്കൽ മേഖലാ കമ്മിറ്റി ഓഫിസ് ഉത്ഘാടനം പൂഞ്ഞാർ മണ്ഡം പ്രസിഡൻ്റ് ഹലിൽ തലപള്ളിൽ ഉത്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരുവനാൽ അദ്ധ്യക്ഷതവഹിച്ചു സെക്രട്ടറി വി..എസ് ഹിലാൽ വൈസ് പ്രസിഡൻ്റ് സുബൈർ വെള്ളാ പള്ളിയിൽ, ജില്ലാ ഖജാൻജി കെ. എസ്. ആരിഫ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ യാസിർ കാരയ്ക്കാട്, ഇസ്മായിൽ കീഴേടം എന്നിവർ സംസാരിച്ചു.

പ്രാദേശികം

മാതാക്കൽ ഡിവിഷനിൽ നാല് പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്

ഈരാറ്റുപേട്ട: മുനിസിപ്പൽ മാതാക്കൽ ഡിവിഷനിൽ നാല് പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് നടക്കും. വൈകുന്നേരം നാലിന് ആസാദ് നഗർ ജംഗ്ഷനിൽ നടക്കുന്ന സമ്മേളനം മുനിസിപ്പൽ ചെയർപേഴ്‌സൻ സുഹ്‌റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യും.മാതാക്കൽ കുടിവെള്ള പദ്ധതിക്കായുളള ടാങ്ക് നിർമാണം, കോൺക്രീറ്റ് പൂർത്തിയാക്കിയ മാതാക്കൽ-അള്ളുങ്കൽ റോഡ്, മാതാക്കൽ-കോട്ട റോഡ്, മാതാക്കൽ-വയലങ്ങാട് റോഡ് എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുന്നത്.ഡിവിഷൻ കൗൺസിലർ എസ്.കെ. നൗഫൽ അധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ അഡ്വ. വി.എം മുഹമ്മദ് ഇല്യാസ് മുഖ്യപ്രഭാഷണം നടത്തും. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഫസൽ റഷീദ്, വെൽഫയർ പാർട്ടി മുൻസിപ്പൽ പ്രസിഡന്റ് വി.എം ഷെഹീർ തുടങ്ങിയവർ സംസാരിക്കും.ടാങ്ക് നിർമ്മാണത്തിനായി സ്ഥലം സൗജന്യമായി വിട്ടു നൽകിയ ഷംസുദ്ധീൻ പാളയത്തെ വേദിയിൽ ആദരിക്കും.

പ്രാദേശികം

ഗാന്ധി വന്ദനവുമായി അരുവിത്തുറ സെൻറ് ജോർജസ് കോളേജ്

അരുവിത്തുറ :ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി  അരുവിത്തുറ സെൻറ് ജോർജസ് കോളേജ് പൊളിറ്റിക്സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി വന്ദനം സംഘടിപ്പിച്ചു. കോളേജ് ക്യാമ്പസിൽ തയ്യാറാക്കിയ ഗാന്ധി പ്രതിമയ്ക്ക് മുമ്പിലാണ് പുഷ്പാർച്ചനയും, സർവ്വമത പ്രാർത്ഥനയും സംഘടിപ്പിച്ചത്. ഗാന്ധി വന്ദനം പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. സിബി ജോസഫ് നിർവഹിച്ചു. പൊളിറ്റിക്സ് വിഭാഗം മേധാവി ഡോ. തോമസ് പുളിക്കൽ, പൊളിറ്റിക്സ് വിഭാഗം അദ്ധ്യാപകരായ സിറിൽ സൈമൺ, അനിറ്റ് ടോം തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു

പ്രാദേശികം

താൽക്കാലിക ഒഴിവ്

തീക്കോയ് .ഗവൺമെൻ്റ് ടെക്ന‌ിക്കൽ ഹൈസ്‌കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ വർക്ക്ഷോപ്പ് ഇൻസ്ട്രക്‌ടർ( മെക്കാനിക്കൽ) തസ്‌തികകളിൽ താത്കാലിക ഒഴിവുണ്ട്. ബന്ധപ്പെട്ടവിഷയത്തിൽ ത്രിവത്സര ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. ഉദ്യോ ഗാർത്ഥികൾ അസ്സൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം (10/10/2024) വ്യാഴാഴ്‌ച രാവിലെ 10.30 ന് തീക്കോയ് സർക്കാർ ടെക്‌നിക്കൽ സ്‌കൂൾ കാര്യാലയ ത്തിൽ എത്തിച്ചേരേണ്ടതാണ്