വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട നഗരസഭയും വ്യാപാരി വ്യവസായി ഏകോപന സമിതിയും 2023 ജനുവരി 5 മുതൽ സംഘടിപ്പിക്കുന്ന നഗരോത്സവത്തിൻ്റെ സ്വാഗത സംഘം ഓഫീസ് ബഹു .പത്തനം തിട്ട എം.പി ആൻ്റോ ആൻ്റണി എം.പി ഉദ്ഘാടന കർമ്മം  നിർവ്വഹിച്ചു.പുസ്തകോത്സവം ,കാർഷിക-  പുഷ്പമേളകൾ - സാംസ്ക്കാരിക സമ്മേളനം ഉൾപ്പെടെയുള്ള വിവിധ സമ്മേളനങ്ങൾ ,കലാപരിപാടികൾ ,ഗവ.സ്റ്റാളുകൾ ഉൾപ്പെടെയുള്ള വിവിധ വിപണന സ്റ്റാളുകൾ ,വിദ്യാർത്ഥികൾക്കുള്ള പഠന സ്റ്റാളുകൾ ,ഭക്ഷ്യമേളകൾ , കുട്ടികൾക്കായുള്ള വിനോദങ്ങൾ തുടങ്ങി 11 ദിവസം നീണ്ടു നിൽക്കുന്ന ബൃഹത്തായ പദ്ധതികളാണ് നഗരോത്സവത്തിലൂടെ നഗരസഭ വിഭാവനം ചെയ്തിട്ടുള്ളത്. മന്ത്രിമാർ ,എം .പി മാർ ,എം .എൽ .എ മാർ ,ചലച്ചിത്ര സാമൂഹിക സാംസ്ക്കാരിക നായകന്മാർ ഉൾപ്പെടെ വിവിധ മേഖലകളിലെ മഹത് വ്യക്തിത്വങ്ങൾ വിവിധ ദിവസങ്ങളിലായി നടക്കുന്ന സെമിനാറുകളിലും സിമ്പോസിയങ്ങളിലും  പങ്കെടുക്കും . എല്ലാ ദിവസങ്ങളിലും വൈകീട്ട് കല- സാഹിത്യ - സാംസ്ക്കാരിക പരിപാടികൾ സംഘടിപ്പിക്കും .യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു.  നഗരസഭ വൈസ് ചെയർമാൻ അഡ്വ.വി.എം മുഹമ്മദ് ഇല്യാസ് സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഓമന ഗോപാലൻ ,  A.M.A.  ഖാദർ ,വി.എം സിറാജ് ,റിയാസ് പ്ലാമൂട്ടിൽ ,അൻസർ പുള്ളോലിൽ ,സുനിത ഇസ്മായിൽ ,നാസർ വെള്ളൂ പറമ്പിൽ ,ഫസിൽ റഷീദ് ,സുനിൽ കുമാർ ,സജീർ ഇസ്മായിൽ ,കെ .പി സിയാദ് ,ഷൈമ റസാഖ് ,അൻസൽന പരിക്കുട്ടി തുടങ്ങിയവർ ആശംസ അർപ്പിച്ചു

പ്രാദേശികം

കൊമേഴ്സിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ കോട്ടയം സി.എം.എസ് കോളേജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ കെ.എ. സവാദ് ഈരാറ്റുപേട്ട

മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും കൊമേഴ്സിൽ  ഡോക്ടറേറ്റ് കരസ്ഥമാക്കിയ കോട്ടയം സി.എം.എസ് കോളേജിലെ കൊമേഴ്സ് ( സ്വാശ്രയ വിഭാഗം ) വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ കെ.എ. സവാദ് ഈരാറ്റുപേട്ട നടയ്ക്കൽ കരോട്ട് പറമ്പിൽ അബ്ദുൽ സലാമിൻ്റെയും  സഫിയാ സലാമിൻ്റെയും മകനാണ് .ഭാര്യ ദിയ ( കങ്ങഴ പി ജി എം കോളേജ് അസിസ്റ്റൻറ് പ്രൊഫസർ .മകൻ ആമിൽ സവാദ് .

പ്രാദേശികം

കരുണ ക്ലിനിക്ക് പുതിയ കെട്ടിടത്തിലക്ക് പ്രവർത്തനം തുടങ്ങി.

ഈരാറ്റുപേട്ട: നഗരസഭ റോഡിൽ മക്ക മസ്ജിദിന് സമീപം പ്രവർത്തിച്ച് കൊണ്ടിരുന്ന കരുണ  ക്ലിനിക്ക് കൂടുതൽ സൗകര്യങ്ങളോടെ തൊട്ടടുത്ത ഹിലാൽ ബിൽഡിംഗിലേക്ക് മാറ്റി പ്രവർത്തനം തുടങ്ങി.നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരം സമിതി അംഗം ഡോ: സഹല ഫിർദൗസ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ പതിനാല് വർഷമായി ജീവ കാരുണ്യ മേഖലയിൽ കരുണ നടത്തുന്ന പ്രവർത്തനം നാടിന് മാത്യകയാണന്ന് ഡോ. സഹല പറഞ്ഞു. ചെയർമാൻ എൻ എ എം ഹാറൂൺ അധ്യക്ഷത വഹിച്ചു .  കരുണയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രോഗികൾക്ക് ഡോ: കെ കെ നസീറിന്റെ പരിചരണവുംസൗജന്യ മരുന്ന് വിതരണവും ക്ലിനിക്കൽ നടത്തി വരുന്നു.  കൂടാതെ അഭയ കേന്ദ്രം, പാലിയേറ്റീവ് ക്ലിനിക്, പഠനസഹായം , ആംബുലൻസ് സർവീസ്, നെഴ്സിങ് കെയർ, മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം എന്നിവയും ഇവിടെ നടത്തുന്നുണ്ട് .അമാൻമസ്ജിദ് ഇമാം ഹാഷിർ നദ്‌വി അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് എ എം അബ്ദുസമദ് , എം ഇ എ സ് കോളേജ് പ്രിൻസിപ്പൽ പ്രഫ:എ എം അബ്ദുൽ റഷീദ് ,വൈസ് ചെയർമാൻ കെ കെ എം സാദിഖ്,കൗൺസിലർ എസ് കെ നൗഫൽ,   നെഴ്സ് ജാൻസി എന്നിവർ സംസാരിച്ചു.പി എസ് അഷറഫ് സ്വാഗതവും സെക്രട്ടറി വി പി ഷെരീഫ് നന്ദിയും പറഞ്ഞു.    

പ്രാദേശികം

ഫിഫ വേൾഡ് കപ്പ് മത്സരം വിളമ്പര റാലി; ആവേശ തിരയിലായി ഈരാറ്റുപേട്ട

ഈരാറ്റുപേട്ട : ഫിഫ വേൾഡ് കപ്പ് മത്സരം വിളമ്പര റാലിയിൽ ആവേശ തിരയിലായി ഈരാറ്റുപേട്ട. ഈരാറ്റുപേട്ട ഫുഡ് ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ റാലിയിൽ 100 കണക്കിന് യുവാക്കൾ പങ്കെടുത്തു. ഇഷ്ട ടീമിന്റെ കൊടിയും ജേഷ്സിയുമണിഞ്ഞ് ഫുഡ് ബോൾ പ്രേമികൾ ഇരുചക്രമുൾപ്പടെയുള്ള വാഹനങ്ങളുമായി നിരത്തിലിറങ്ങി. വൈകിട്ട് 6 ന് തീക്കോയി ആനയിളപ്പിൽ നിന്നും ആരംഭിച്ച റാലി ടൗൺ ചുറ്റി സെൻട്രൽ ജങ്ക്ഷനിൽ അവസാനിച്ചു. തുടർന്ന് ലഹരിക്കെതിരെ വൺ മില്യാൺ ഗോൾ ചലഞ്ച് പരിപാടിയും നടന്നു. നഗര സഭ ചെയർപേഴ്സൺ സുഹറ അബ്‌ദുൾ ഖാദർ, വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ്, ഈരാറ്റുപേട്ട സർക്കിൾ ഇൻസ്‌പെക്ടർ ബാബു സെബാസ്റ്റ്യൻ എന്നിവർ എന്നിവർ ഗോൾ അടിച്ചു പരുപാടി ഉദ്‌ഘാടനം ചെയ്തു.ഫാറൂഖ് അഷ്‌റഫ്, ഈ എ സവാദ്, ഷേർബിൻ പാറ, റയീസ് പടിപുരക്കൽ , ഷെഹിൻ ഷെരീഫ് എന്നിവർ നേതൃത്വം നൽകി.

പ്രാദേശികം

നഗരസഭയും വ്യാപാരികളും കൈകോർക്കുന്നു;നഗരോത്സവത്തിനൊപ്പം വ്യാപാരോത്സവവും നടത്താനൊരുങ്ങി ഈരാറ്റുപേട്ട

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയും വ്യാപാരി വ്യവസായി ഏകോപന സമിതി ഈരാറ്റുപേട്ട യൂണിറ്റും സംയുക്തമായി; സംഘടിപ്പിക്കുന്ന നഗരോത്സവത്തിൻ്റെ സ്വാഗതസംഘം യോഗവും ലോഗോ പ്രകാശനവും ഫുഡ്ബുക്ക് ഓഡിറ്റോറിയത്തിൽ നടന്നു. 2023 ജനുവരി 5 മുതൽ 15 വരെ പി ടി എം എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പുസ്തകോത്സവം, വാണിജ്യ സ്റ്റാളുകൾ, അമ്യൂസ്മെൻറ്, പുഷ്പ ഫല പ്രദർശനം, പുരാവസ്തു പ്രദർശനം, ഫുഡ് ഫെസ്റ്റ്, ദിവസവും കലാപരിപാടികൾ എന്നിവയുണ്ടാകും. വിദ്യാർത്ഥി യുവജന സംഗമം, മാനവമൈത്രി സംഗമം, വനിതാ സംഗമം, പ്രവാസി സമ്മേളനം, മീഡിയ സെമിനാർ, സാഹിത്യ സദസ്സ്, ഈരാറ്റുപേട്ട കോൺക്ലേവ്, മാപ്പിള കലാ സെമിനാർ എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരം വിവിധ കലാപരിപാടികളും അരങ്ങേറും.സ്വാഗതസംഘം യോഗത്തിൻ്റെ ഉദ്ഘാടനം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നിർവഹിച്ചു.  സഗരസഭാ ചെയർപേഴ്സൺ സുഹ്റാ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ആൻ്റോ ആന്റണി എം പി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഓമന ഗോപാലൻ എന്നിവർ മുഖ്യ രക്ഷാധികാരികളായും നഗരസഭാ ചെയർപേഴ്സൺ സുഹ്റാ അബ്ദുൽ ഖാദർ (ചെയർമാൻ) അഡ്വ വി എം മുഹമ്മദ് ഇല്യാസ്, എ എം എ ഖാദർ (ജന. കൺവീനർമാർ) വി എം സിറാജ് (ചീഫ് കോർഡിനേറ്റർ) എന്നിവരുൾപ്പടുന്ന 201 അംഗ സ്വാഗതസംഘം കമ്മറ്റിയും രൂപീകരിച്ചു. യോഗത്തിൽ വെച്ച് നഗരോത്സവത്തിൻ്റെ ലോഗോ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാ ഗോപാലൻ പ്രകാശനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്, പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ നോബിൾ, എ എം എ ഖാദർ, വി എം സിറാജ്, അനസ് പാറയിൽ, സഹല ഫിർദൗസ്, റിസ്വാന സവാദ്, ജോർജ് വടക്കൻ , മനോജ് ബി.നായർ  എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം കമ്മറ്റി കൺവീനർ പി പി എം നൗഷാദ് നന്ദി രേഖപ്പെടുത്തി  

പ്രാദേശികം

സംസ്ഥാന ശാസ്ത്രോൽസവം.നേട്ടം ആവർത്തിച്ച്മുസ്‌ലീം ഗേൾസ് സ്കൂൾ .

ഈരാറ്റുപേട്ട  : എറണാകുളത്ത് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോൽസവത്തിൽ നേട്ടം ആവർത്തിച്ച് ഈ രാറ്റുപേട്ട മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ. വിവിധയിനങ്ങളിൽ പങ്കെടുത്ത പന്ത്രണ്ട് വിദ്യാർത്ഥിനികളും എഗ്രേഡുകൾ കരസ്ഥമാക്കി. ഗണിത വിഭാഗത്തിൽ അദർ ചാർട്ട്, പ്യൂവർ കൺസ്ട്രക്ഷൻ, അപ്ലൈഡ് കൺസ്ട്രക്ഷൻ, പസിൽ , ഗെയിം, സിംഗിൾ പ്രൊജക്ട്, സ്റ്റിൽ മോഡൽ എന്നീ ഇനങ്ങളിൽഎഗ്രേഡോടെ സ്കൂൾ സംസ്ഥാന തലത്തിൽ എട്ടാം സ്ഥാനം കരസ്ഥമാക്കി.സോഷ്യൽ സയൻസ് വിഭാഗത്തിൽ പങ്കെടുത്ത അറ്റ്ലസ് മേക്കിങ്, വർക്കിങ് മോഡൽ, പ്രവ്യത്തി പരിചയ വിഭാഗത്തിൽ നിന്നും നെറ്റ് മേക്കിംങ് , ഫാബ്രിക് പെയിന്റിംങ് യൂസ്ഡ് വെജിറ്റബിൾ സ് എന്നീ ഇനങ്ങളിലുംഎ ഗ്രേഡുകൾ  നേടി സ്കൂൾ മികവ് നിലനിർത്തി. വിജയികളെ മാനേജ്മെന്റ്, പി.ടി.എ., എസ് .എം .സി കമ്മറ്റികൾ അനുമോദിച്ചു.

പ്രാദേശികം

ഈരാറുപേട്ട ഡിപ്പോയിൽ വ്യാപാകമായി ഷെഡ്യൂളുകൾ റദ്ദ് ചെയ്തു

ഈരാറ്റുപേട്ട .KSRTC ഡിപ്പോയിൽ ഉത്സവ സീസൺ ആരംഭിച്ചു എന്ന പേരിൽ വ്യാപകമായി സർവ്വീസുകൾ റദ്ദ് ചെയ്യുന്നു, ആറ് ഓർഡിനറി യും 2 ഫാസ്റ്റ് സർവ്വീസുകളുമാണ് ഇന്ന് റദ്ദ് ചെയ്തത്, ബസ്സുകൾ ആവശ്യമില്ല എന്ന് പറഞ്ഞ് കോവിഡ് കാലത്ത് 25 ൽ അധികം ബസ്സുകൾ ഈറ്റുപേട്ടയിൽ നിന്നും പിൻവലിച്ചിരിന്നു, എന്നാൽ അതിന് ശേഷവും ഈ ബസ്സുകൾ ഡിപ്പോയിലേക്ക് തിരിച്ച് നൽകിയിട്ടില്ല, ഇത് മൂലമാണ് ഉത്സവ സീസൺ ആരംഭിച്ചപ്പോൾ ബസ്സുകൾ ഇല്ല എന്ന പേരിൽ ബസ്സുകൾ കൂട്ടത്തോടെ റദ്ദാക്കിയത്.

പ്രാദേശികം

വേൾഡ്കപ്പിന്റെ വരവറിയിച്ച് ഈരാറ്റുപേട്ട എംഇഎസ് കോളജിൽ ഫുട്ബോൾ ഫിയസ്റ്റ .

ഈരാറ്റുപേട്ട .എംഇ എസ് കോളജ് കാമ്പസിനെ ദോഹ വേൾഡ്കപ്പിന്റെ ആവശത്തിലേക്കുയർത്തി ഫുട്ബോൾ ഫിയസ്‌റ്റ അരങ്ങേറി . ഇതിന്റെ ഭാഗമായി കോളജിൽവിവിധ മത്സരങ്ങൾ നടത്തി. പെനാൽറ്റി കിക്ക് , ക്രോസ്ബാർ ചലഞ്ച് , ആക്കുറസിചലഞ്ച് ,' ഹെഡർ ചലഞ്ച് എന്നീ മത്സരങ്ങൾ കാമ്പസിനെ ആവേശത്തിമിർപ്പിലാക്കി. അർജൻറീന ,ബ്രസീൽ, പോർച്ചുകൽ ടീമുകളുടെ കൊടികളുമായി കളത്തിലിറങ്ങിയ വിദ്യാർത്ഥികൾ ആവേശപൂർവ്വമാണ് വിവിധമത്സരങ്ങളിൽ പങ്കെടുത്തത് . പ്രിൻസിപ്പൽ പ്രഫഎ.എം റഷീദ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു .