വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനം മാലിന്യമുക്ത നവകേരളം പദ്ധതിയ്ക്ക് തുടക്കം കുറിച്ചു

ഈരാറ്റുപേട്ട  ബ്ലോക്ക് പഞ്ചായത്തില്‍  ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനം മാലിന്യമുക്ത നവകേരളം പദ്ധതിയ്ക്ക് തുടക്കം കുറിച്ച് തലനാട് ഗ്രാമപഞ്ചായത്തിലെ അയ്യമ്പാറ ടൂറിസ്റ്റ് കേന്ദ്രം ശുചീകരണ പ്രവര്‍ത്തനങ്ങളോടെ ആരംഭിച്ചു. ഗാന്ധി പ്രതിമയ്ക്കു മുന്‍പില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം അയ്യന്‍പാറയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് ന്റെ അദ്ധ്യക്ഷതയില്‍ തലനാട് അയ്യമ്പാറ പള്ളി വികാരി ഫാ. ഫിലിപ്പ് വട്ടമറ്റത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന്‍ നെല്ലുവേലില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഓമന ഗോപാലന്‍, മേഴ്സി മാത്യൂ, എന്നിവരും ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ബിന്ദു സെബാസ്റ്റ്യന്‍, ജെറ്റോ ജോസ്, ശ്രീകല.ആര്‍, മിനി സാവിയോ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ റോബിന്‍ ജോസഫ്, രോഹിണിഭായി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തിലെ ജീവനക്കാര്‍, സന്നദ്ധപ്രവര്‍ത്തകര്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് അയ്യമ്പാറ ടൂറിസ്റ്റ് കേന്ദ്രം ശുചീകരണം നടത്തി.  ഗാന്ധിജിയുടെ ലളിതമായ ജീവിതത്തിന്റെയും, ത്യാഗത്തിന്റെയും സ്മരണകള്‍ ഗാന്ധിജയന്തിദിനത്തില്‍  ഓര്‍പ്പിക്കുകയും 2025 മാര്‍ച്ച് വരെ നീണ്ടുനില്‍ക്കുന്ന മാലിന്യമുക്ത നവകേരളം പരിപാടിയില്‍ എല്ലാവരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുവാനും  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസും വൈസ് പ്രസിഡന്റ് കുര്യന്‍ നെല്ലുവേലിലും യോഗത്തില്‍ അഹ്വാനം ചെയ്തു

പ്രാദേശികം

മഴവിൽ റസിഡന്റ്‌സ് അസോസിയേഷൻ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നടക്കൽ മഴവിൽ റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്‌സൻ സുഹ്‌റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു.  നടക്കൽ-കുഴിവേലി റോഡിൽ ഗൈഡൻസ് സ്‌കൂൾ വരെയുള്ള ഭാഗങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളും സൗന്ദര്യവൽക്കരണവും നടത്തി.  പ്രസി മുഹമ്മദ് ആരിഫ്, ജനറൽ സെക്രട്ടറി വി.ടി. ഹബീബ്, ട്രഷറർ കെ.കെ. സാദിഖ് മറ്റക്കൊമ്പനാൽ, അഡ്വ. വി.പി. നാസർ, റഷീദ് എലവുങ്കൽ, ജാമിർ വെട്ടിക്കൽ , താജുദ്ദീൻ പട്ടരുപറമ്പിൽ, നാസർ കുന്നപ്പള്ളിൽ, ഷൈജു കുഴിവേലി, ഷബീർ കുന്നപ്പള്ളി, ഷഫീഖ് പഴയമ്പള്ളിൽ, ഷെരീഫ് വെള്ളൂപ്പറമ്പിൽ തുടങ്ങിയവർ സംബന്ധിച്ചു.

പ്രാദേശികം

യൂത്ത് ഫ്രണ്ടും പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ ദിശാ ബോർഡുകൾ വൃത്തിയാക്കി.

ഈരാറ്റുപേട്ട : ഗാന്ധിജയന്തി അനുബന്ധിച്ച് മാലിന്യമുക്ത നവ കേരള പദ്ധതിയുടെ ഭാഗമായി യൂത്ത് ഫ്രണ്ട് എം പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലുള്ള ദിശാ ബോർഡുകൾ വൃത്തിയാക്കി.യൂത്ത് ഫ്രണ്ട് എം പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. അബേഷ് അലോഷ്യസിന്റെ നേതൃത്വത്തിൽ ജെവൽ സെബാസ്റ്റ്യൻ, സോജൻ ആലക്കുളം, ജോ ജോസഫ്, അലൻ വാണിയപുര,ഹലീൽ മുഹമ്മദ്‌, ജെഫിൻ പ്ലാപള്ളി, ജെയ്സൺ ജോസഫ്, ജോർജ്‌ കുട്ടി, അലൻ ജോൺസൻ,ഇബിനു ഹജീഷ്, അൻസിഫ് വി ഹാരിസ്, സഫീദ്. തുടങ്ങിയവർ ശുചീകരണ യജ്ഞത്തിൽ പങ്കുകാരായി

പ്രാദേശികം

ഗാന്ധിജയന്തി വാരാഘോഷം ഈരാറ്റുപേട്ടയിൽ ശുചീകരണ യജ്ഞം

ഈരാറ്റുപേട്ട .ഗാന്ധി ജയന്തി ദിനത്തോട് അനുബന്ധിച്ച് ഈരാറ്റുപേട്ട നഗരസഭയിൽ വിവിധ സന്നദ്ധ സേവന സംഘടനകളുടെ ആഭിമുഖ്യത്തിൽ മാലിന്യ നിർമാർജ്ജന പ്രവർത്തനങ്ങൾ നടന്നു.പോലിസ് സ്റ്റേഷൻ, മഞ്ചാടിത്തുരുത്ത്, മൂക്കട ജംഗ്ഷൻ. തുടങ്ങിയ സ്ഥലങ്ങളിൽ വിവിധ സന്നദ്ധ സേവന സംഘടനകളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി. നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽഖാദർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്ല്യാസ് അദ്ധ്യക്ഷത വഹിച്ചു.ക്ഷേമ കാര്യം ചെയർമാൻ പി എം അബ്ദുൽഖാദർ, ആരോഗ്യ കാര്യം ചെയർപേഴ്സൺ ഷെഫ്ന ആമീൻ, പൊതുമരാമത്ത് ചെയർമാൻ ഫസിൽ റഷീദ്,കൗൺസിലർമാരായ നാസർ വെള്ളൂപ്പറമ്പിൽ, സുനിൽ കുമാർ,അൻസർ പുള്ളോലിൽ, ലീന ജെയിംസ്,മുനിസിപ്പൽ സെക്രട്ടറി ജോബിൻ ജോൺ, ഹെൽത്ത്‌ സൂപ്പർവൈസർ രാജൻ, ഹെൽത്ത് ഇൻസ്പക്ടർമാരായ സോണി, അനീസ കൂടാതെ വൈറ്റ് ഗാർഡ്, ടീം എമർജൻസി, വ്യാപാരി വ്യവസായി എ കോപന സമിതി യൂണിറ്റ് പ്രവർത്തകർ,ഹരിതകർമ സേന അംഗങ്ങൾ, മുനിസിപ്പൽ കണ്ടീജന്റ് വർക്കേഴ്സ് തുടങ്ങിയവർ ശുചിത്വ യജ്ഞത്തിന് പങ്കാളികളായി. കൂടാതെ ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് വിവിധ സ്കൂളുകളുടെ ക്വിസ് മത്സരവും മുനിസിപ്പൽ കൗൺസിൽ ഹാളിൽ വെച്ച് നടത്തി.    

പ്രാദേശികം

ഗാന്ധി ജയന്തി ദിനാചരണം

പൂഞ്ഞാർ.ഗൈഡൻസ് പബ്ലിക് സ്കൂളിൽ ഗാന്ധിജയന്തി സേവന ദിനമായി ആചരിച്ചു.സ്കൂളും പരിസരവും കുട്ടികൾ ക്ലീൻ ചെയ്തു. ഓർമകളിലെ ഗാന്ധിജി എന്ന പ്രോഗ്രാം മാനേജർ പി.എ ഹാഷിം ഉദ്ഘാടനം ചെയ്തു.വൈസ് പ്രിൻസിപ്പാൾ സി.ടി മഹേഷ് അധ്യക്ഷത വഹിച്ചു.കെ.പി. ഷെഫീഖ്, അക്ബർ സ്വലാഹി, പി.എം ആമിന, മിൻഹ ഫാത്തിമ, അസ്ന ഷാജി, ദിയ ഫാത്തിമ, ബിലാൽ നൗഷാദ്, ആലിയ, ലിയാന, വി.എസ് സഫാഎന്നിവർ സംസാരിച്ചു

പ്രാദേശികം

പൂഞ്ഞാറിൽ ഗാന്ധിജയന്തിയോടനുബന്ധിച്ചു ഗ്രാമ പഞ്ചായത്തിൽ ശുചീകരണം നടത്തി

പൂഞ്ഞാർ: ഗാന്ധിജയന്തിയോടനുബന്ധിച്ചു ഗ്രാമ പഞ്ചായത്തിൽ മാലിന്യ മുക്തം നവകേരളം 2.0 ഭാഗമായി പഞ്ചായത്ത്‌ ഓഫീസ്, പൊതു നിരത്ത് എന്നിവിടങ്ങൾ ശുചീകരിക്കുകയും പാതയോരങ്ങൾ സൗന്ദര്യവത്‍കരിക്കുകയും ചെയ്തു.  ശുചീകരണ പ്രവർത്തനങ്ങൾ  പഞ്ചായത്ത്‌ പ്രസിഡൻ്റ് ഗീത നോബിൾ ഉദ്ഘാടനം ചെയ്തു. തോമസ് ജോസ് കരിയാ പുരയിടം, മോഹനൻ നായർ, സുശീല മോഹൻ, രഞ്ജിത് മാളിയേക്കൽ, വിഷ്ണു രാജ്, ബിന്ദു അശോകൻ, ഉഷ കുമാരി, ഷാന്റി തോമസ്, തുടങ്ങിയവർ പങ്കെടുത്തു. തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ സേന, പഞ്ചായത്തിലെ ജീവനക്കാർ, സി ഡി എസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.  

പ്രാദേശികം

ഗാന്ധി ജയന്തി ദിനത്തിൽ മുഹ്‌യിദ്ദീൻ ജുമാ മസ്ജിദിന്റെ നേതൃത്വത്തിൽ മസ്ജിദിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും റോഡിന്റെ ഇരുവശത്തുമുള്ള ഭാഗങ്ങൾ വൃത്തിയാക്കി

ഈരാറ്റുപേട്ട :ഗാന്ധി ജയന്തി ദിനത്തിൽ മുഹ്‌യിദ്ദീൻ ജുമാ മസ്ജിദിന്റെ നേതൃത്വത്തിൽ മസ്ജിദിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും റോഡിന്റെ ഇരുവശത്തുമുള്ള ഭാഗങ്ങൾ വൃത്തിയാക്കുകയുണ്ടായി.മഹൽ പ്രസിഡന്റ് പി റ്റി അഫ്സറുദ്ദീൻ, സെക്രട്ടറി പി എസ് ഷെഫീഖ്, ട്രഷറർ നൂറുള്ള ഷിഫാ കമ്മറ്റി അംഗങ്ങളായ നൈസൽ, ഷാജി, റ്റി എം ബഷീർ, സലീം കിണറ്റുമ്മൂട്ടിൽ, ഫസിൽ റ്റി ബഷീർ, ഷിബിലി, ഇൻഷാ സലാം, ഷറഫുദ്ധീൻ, ഹബീബുള്ള തുടങ്ങിയവർ നേതൃത്വം നൽകി.സിദ്ധീഖിയ്യയ്യിൽ കൂടിയ യോഗത്തിന് നഗരസഭ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ ഉത്ഘാടനം നിർവ്വഹിക്കുകയും വൈസ് ചെയർമാൻ  അഡ്വ : മുഹമ്മദ്‌ ഇല്ല്യാസ്, മുനിസിപ്പൽ സെക്രെട്ടറി റോബിൻ ജോൺ, കൗൺസിലർമാരായ പി ആർ ഫൈസൽ, അബ്ദുൽ ഖാദർ, ഷെഫ്‌ന അമീൻ, സിദ്ധീഖിയ അറബിക് കോളേജ് അദ്ധ്യാപകൻ അബ്ദുൽസലാം മൗലവി എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.സിദ്ധീഖിയ അധ്യാപകരും വിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു.

പ്രാദേശികം

ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണം നടത്തി.

ഈരാറ്റുപേട്ട : ഗാന്ധി ജയന്തി ദിനത്തിൽ വാകേഴ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അംഗങ്ങൾ തെക്കേക്കര കോസ് വേ ജംഗ്ഷൻ ഭാഗം വൃത്തിയാക്കി. രക്ഷാധികാരി വി. എം.അബ്ദുള്ള ഖാൻ,പ്രസിഡൻ്റ് നൈസൽ കൊല്ലംപറമ്പിൽ, അജീബ് മുത്താരംകുന്ന്, എ. ജെ.അനസ്, പി.ടി.അഫ്‌സറുദ്ദീൻ,മുഹമ്മദ് ഷെഫീഖ്, ഷിബിലി,ഫൈസൽ തൂങ്ങമ്പറമ്പിൽ,അഷറഫ്,സലിം എന്നിവർ നേതൃത്വം നൽകി