ഈരാറ്റുപേട്ട എം ഇ എസ് കോളജിൽ മൺഡേ മ്യൂസിംഗ്സ് പരിപാടി
ഈരാറ്റുപേട്ട: ചിരിയും ചിന്തയും കൂട്ടിയിണക്കുന്ന സവിശേഷ പരിപാടിയായ മൺഡേ മ്യൂസിംഗ്സ് ഈരാറ്റുപേട്ട എംഇഎസ് കോളജിൽ എല്ലാ തിങ്കളാഴ്ച്ചയും നടത്തിവരുന്നു. വൈകുന്നേരങ്ങളിൽ ക്ലാസ് സമയം കഴിഞ്ഞ് തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് വേണ്ടി നടത്തുന്ന ഈപരിപാടിയിൽ, വിവിധ സാമൂഹിക വിഷയങ്ങളിലുള്ള ചർച്ചകൾ, സംഗീതം, അനുഭവവിവരണങ്ങൾ, വിവിധതരം ഗെയ്‌മുകൾ തുടങ്ങിയവ സമ്മിശ്രമായി ഉൾപ്പെടുത്തിയിരിക്കുന്നു വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളുടെയും ചിന്താശേഷിയുടെയും പരിപോഷണം ലക്ഷ്യം വെക്കുന്ന താണ് മൺഡേ മ്യൂസിംഗ്സ് എന്ന സവിശേഷ പരിപടി. പ്രിൻസിപ്പൽ പ്രഫ . എ എം റഷീദ് നേതൃത്വം നൽകുന്നു.