വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

കടുവാമൂഴി സ്കൂൾ പുതിയ ബ്ലോക്ക് ഉദ്ഘാടനം

ഈരാറ്റുപേട്ട:കടുവാമുഴി പി.എം.എസ്.എ സ്കൂൾ വാർഷികവും, പുതിയ ബ്ലോക്ക് ഉൽഘാടനവും ഇന്ന് വെള്ളി വൈകുന്നേരം 5 മണിക്ക് നടക്കും, നാല്പതാം വാർഷികാഘോഷപരിപാടികൾ ആൻ്റോ ആൻ്റണി എം.പി ഉൽഘാടനം ചെയ്യും. പുതുതായി പണികഴിപ്പിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ബ്ലോക്കിൻ്റെ ഉൽഘാടനവും, ഖുറത്തു ഐൻ പ്രീ - പ്രൈമറി ക്ലാസ്സുകളുടെ ഉൽഘാടനവും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും.നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൾ ഖാദർ സമ്മാനവിതരണം നിർവ്വഹിക്കും.

പ്രാദേശികം

പറവകള്‍ക്ക് തണ്ണീര്‍ക്കുടം.

ഈരാറ്റുപേട്ട മുസ്ലീം ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍  സ്റ്റ്യുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി പറവകള്‍ക്ക് തണ്ണീര്‍ക്കുടം ക്യാമ്പയിന് തുടക്കമായി.  സ്കൂള്‍ ക്യാമ്പസിലെ വിവിധയിടങ്ങളില്‍ പ്രത്യേകം തയ്യാറാക്കിയ   മണ്‍പാത്രങ്ങളില്‍ പറവകള്‍ക്കായി എസ്.പി.സി കേഡറ്റുകള്‍ കുടിനീര്‍ നിറയ്ക്കുന്നൂ

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭ വികസന സെമിനാർ നടത്തി

ഈരാറ്റുപേട്ട .നഗരസഭയുടെ  വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട വികസന സെമിനാർ നഗരസഭാ അധ്യക്ഷ  സുഹുറ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു..വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ്‌ ഇല്യാസ് അദ്ധ്യക്ഷത വഹിച്ചു.പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അൻസർ പുള്ളോലിൽ സ്വാഗതം ആശംസിച്ചു.മുനിസിപ്പൽ സെക്രട്ടറി സുമയ്യ ബീവി പദ്ധതികളെ കുറിച്ച് വിശദീകരണം നൽകി.വാർഡ് കൗൺസിലർമാരായ സുനിത ഇസ്മായിൽ, സഹല ഫിർദൗസ്, റിയാസ് പ്ലാമൂട്ടിൽ, റിസ്‌വാന സവാദ്, അനസ് പാറയിൽ, നൗഫിയ ഇസ്മായിൽ,സുനിൽ കുമാർ,ഫസിൽ റഷീദ്, ഹബീബ് കപ്പിത്താൻ,എസ്. കെ നൗഫൽ,കൃഷി ഓഫീസർ രമ്യ, പ്ലാനിങ് ക്ലാർക്ക് ഷമീം, എ എം. എ ഖാദർ എന്നിവർ സംസാരിച്ചു.

പ്രാദേശികം

രസതന്ത്ര വിസ്മയങ്ങളുടെ ചെപ്പു തുറന്ന് അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ കെമിസോൾ 2023 എക്സിബിഷൻ .

അരുവിത്തുറ: ദേശീയ ശാസ്ത്ര ദിനത്തോടനുബദ്ധിച്ച് അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ രസതന്ത്രത്തിന്റെ നിറക്കൂട്ടുകളുമായി കെമിസോൾ രസതന്ത്ര പ്രദർശനം സംഘടിപ്പിച്ചു സ്ക്കൂൾ കുട്ടികൾക്കായി തയ്യാറാക്കിയ പ്രദർശനത്തിൽ വിവിധ തരം ശാസ്ത്ര വിസ്മയങ്ങളാണ് ഒരുക്കിയത്. ഡാൻസിങ്ങ് ഫ്ലെയിം , കെമിക്കൽ വോൾക്കാനോ , ഗ്രീൻ ഫയർ , കെമിക്കൽ ജ്യൂസ് തുടങ്ങി ആകർഷകമായ നിരവധി പരീക്ഷണങ്ങളിലൂടി  വിദ്യാർത്ഥികളിൽ ശാസ്ത്ര അവബോധം സൃഷ്ടിച്ചു. രാവിലെ 10.30 തിന് ആരംഭിച്ച പ്രദർശനം  കോളേജ്‌ പ്രിൻസിപ്പാൾ പ്രൊഫ: ഡോ സിബി ജോസഫ് ഉദ്ഘാടനം ചെയ്തു.  ചടങ്ങിൽ കോളജ് വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ , കെമിസ്ട്രി വിഭാഗം മേധാവി ഡോ:ഗ്യാബിൾ ജോർജ് , പ്രോഗ്രാം കോർഡിനേറ്റർ ട്രിസാ സൂസൻ ജി.എസ്സ് തുടങ്ങിയവർ സംസാരിച്ചു. കെമിസ്ടീ വിഭാഗത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ്  പ്രദർശനം സംഘടിപ്പിച്ചത്.

പ്രാദേശികം

സായാഹ്ന ജന സദസ്സ് നടത്തി

ഈരാറ്റുപേട്ട. സംസ്ഥാന സർക്കാരിൻ്റെ നികുതി കൊള്ളയ്ക്ക് എതിരെ കെ.പി സി.സി യുടെ നിർദ്ദേശം അനുസരിച്ചുള്ള സായാഹ്ന ജന സദസ്സ് ഈരാറ്റുപേട്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെൻട്രൽ ജംഗ്ഷനിൽ വെച്ച് നടത്തിയ പ്രതിഷേധം  'പൂഞ്ഞാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് അഡ്വ. മുഹമ്മദ് ഇല്യാസ്  ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് അനസ് നാസർ അധ്യക്ഷത വഹിച്ചുഡി.സി.സി മെമ്പർ പി.എച്ച് നൗഷാദ്  ,ബ്ലോക്ക് ഭാരവാഹികളായ കെ.ഇ.എ ഖാദർ ,സജിമോൻ തൈത്തോട്ടം ,മുഹമ്മദ് ഖാൻ, ഷിബു ചെഞ്ചികം പറമ്പിൽ ,യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ഷിയാസ് മുഹമ്മദ് , കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡൻ്റ് അഭിരാം ബാബു ,മണ്ഡലം നേതാക്കളായ അബ്ദുൽ കെ രീം ,എസ്.എം. കെബീർ ,ഖലീൽ പുളിത്തോട്ടിയിൽ ,റഷീദ് വടയാർ  എന്നിവർ സംസാരിച്ചു.  

പ്രാദേശികം

ഈരാറ്റുപേട്ടയിൽ വൻ തീപിടുത്തം

ഈരാറ്റുപേട്ടയിൽ വൻ അഗ്നിബാധ. കാഞ്ഞിരപ്പള്ളി റോഡിൽ ജീലാനി പടിയ്ക്ക് സമീപമാണ് തീപിടുത്തം ഉണ്ടായത്. പുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു തീപിടുത്തം.ഇവിടെയുണ്ടായിരുന്ന ഒരു തടിമിൽ പൂർണമായും കത്തി നശിച്ചു. ഈരാറ്റുപേട്ടയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയെങ്കിലും തീ കെടുത്താനായില്ല. കാഞ്ഞിരപ്പള്ളിയിൽ നിന്നും കൂടി ഫയർഫോഴ്സ് എത്തി തീ അണച്ചു

പ്രാദേശികം

നേച്ചർ ക്യാമ്പ്

ഈരാറ്റുപേട്ട .എം ഇ എസ് കോളജിലെ എൻഎസ്എസ് വളണ്ടിയർമാർ തേക്കടി പെരിയാർ ടൈഗർ റിസർവ്വിൽ  വനം വകുപ്പ് നടത്തിയ നേച്ചർക്യാമ്പിൽ പങ്കെടുത്തു. വനത്തെയും വന്യജീവികളെയും അടുത്തറിയാനുള്ള അപൂർവ്വ അവസരമായി  മാറി ഈ ക്യാമ്പ്. 34 വിദ്യാർത്ഥികൾപങ്കെടുത്തു. ഹലീൽമുഹമ്മദ് , മുംതാസ്കബീർ എന്നീ അദ്ധ്യാപകർ നേതൃത്വം നൽകി .  

പ്രാദേശികം

മുസ്ലിം ഗേൾസിൽ നിന്ന് വിരമിച്ചവർ സംഗമിച്ചു.

ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിവിധ കാലങ്ങളിൽ വിരമിച്ചവർ ഒത്തുകൂടി. സ്ക്കൂളിന്റെ ആരംഭത്തിലുണ്ടായിരുന്ന അധ്യാപക ശ്രേഷ്ടരെ  ആദരിച്ചു.  മുൻ സംഗീത അധ്യാപിക വിജയമ്മ ടീച്ചറിന്റെ പ്രാർത്ഥന വരികളോടെ യോഗം ആരംഭിച്ചു. മുൻ ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ പ്രഫ.എം.കെ. ഫരീദ് യോഗം ഉദ്ഘാടനം ചെയ്തു. മുൻ  ഹെഡ്മിസ്ട്രസുമാരായ ശ്യാമളക്കുട്ടി അന്തർജ്ജനം, ആലീസ് ജോസ്, ശ്രീദേവി, അധ്യാപകരായ ത്രസ്യാമ്മ തോമസ്, വനജാക്ഷിയമ്മ, സുഹുറാബീവി, സോഫി പി.കെ. തുടങ്ങിയവർ പ്രസംഗിച്ചു. 80 വയസ് കഴിഞ്ഞ   ഗൂരുവര്യരായ ആനന്തവല്ലികുഞ്ഞമ്മ, മേരിക്കുട്ടി റ്റി.സി., ലക്ഷ്മിക്കുട്ടിയമ്മ  എന്നിവരെ ഹെഡ്മിസ്ട്രസ്  ലീന എം.പി. ആദരിച്ചു. മുൻ അധ്യാപിക രമണി ടീച്ചർ രചിച്ച കവിത ലീലാമ്മ എം.ജി. ആലപിച്ചു.മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിരമിച്ചവരെ ഉൾപ്പെടുത്തിക്കൊണ്ട് സൗഹൃദകൂട്ടായ്മ രൂപീകരിക്കാൻ തീരുമാനിച്ചു. ഗ്രേസിക്കുട്ടി ജോസഫ് സ്വാഗതവും സാറാഉമ്മ നന്ദിയും പറഞ്ഞു.