വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ശിശുദിനത്തിൽ സംവാദത്തിനൊരുങ്ങി വിദ്യാർത്ഥികൾ.

ഈരാറ്റുപേട്ട : നവംബർ 14 ന് ശിശുദിനത്തിൽ ശുചിത്വ മാലിന്യ സംസ്കരണത്തിൽ പഞ്ചായത്ത്‌, നഗരസഭ ജനപ്രതിനിധികളുമായി നേരിട്ട് സംവാദിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകുന്നു.മാലിന്യ മുക്തം നവ കേരളം ക്യാമ്പയിൻ്റെ ഭാഗമായി നടത്തുന്ന കുട്ടികളുടെ ഹരിത സഭകളിലാണ് സംവാദം നടക്കുക. നഗരസഭയിലെയും ബ്ലോക്ക്‌പരിധിയിലെ 8 പഞ്ചായത്തുകളിലുമായി ഒരേ സമയം 800 വിദ്യാർത്ഥികളും 800 വിദ്യാർത്ഥിനികളും  അതാത് തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളുടെ തൽസ്ഥിതിയെ കുറിച്ച് റിപ്പോർട്ട്  അവതരിപ്പിക്കും. സഭയിൽ കുട്ടികൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ജനപ്രതിനിധികൾ കൃത്യമായ മറുപടി നൽകണം. നടപ്പിലാക്കേണ്ട ശുചിത്വ പദ്ധതികൾ, കുട്ടികളുടെ ആശയങ്ങൾ എന്നിവ അടിസ്ഥാനമാക്കി ഹരിത സഭയ്ക്ക് ശേഷം അടുത്ത ദിവസം വിദ്യാർത്ഥികളുടെ പ്രതിനിധി സംഘം തദ്ദേശ സ്ഥാപന ഓഫിസിലെത്തി ഹരിത സഭയുടെ സംക്ഷിപ്ത റിപ്പോർട്ട് സമർപ്പിക്കും. ഇത് പ്രത്യേക അജണ്ടയാക്കി തദ്ദേശ സ്ഥാപനങ്ങളുടെ ഭരണസമിതി ചേർന്ന് തീരുമാനമെടുക്കണം. നാടിൻ്റെ ശുചിത്വത്തിൽ    വിദ്യാർത്ഥികളെയും കൂടി പങ്കെടുപ്പിക്കുക എന്നതാണ് ഹരിത സഭയുടെ ലക്ഷ്യം.

പ്രാദേശികം

ടീം നന്മക്കൂട്ടത്തെ ആദരിച്ചു.

ഈരാറ്റുപേട്ട ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ഡ്രസ്സ് ബാങ്കിന്റെ  രണ്ടാമത് വാര്‍ഷികത്തോടനുബന്ധിച്ച്  ഫൗസിയ ഓഡിറ്റോറിയത്തില്‍ വച്ചുനടന്ന പ്രോഗ്രാമില്‍  സന്നദ്ധ മേഖലയില്‍ നിറസാന്നിധ്യമായ ടീം നന്മക്കൂട്ടത്തെ ഡ്രസ്സ് ബാങ്കിന്റെ രക്ഷധികാരി എ.എം റഷീദ്, ഡ്രസ്സ് ബാങ്ക് പ്രസിഡന്റ് ശ്രീമതി സുഹാന ജിയാസ് എന്നിവര്‍ ചേര്‍ന്ന് മൊമെന്റോ നല്‍കി ആദരിച്ചു. ടീം അംഗങ്ങളായ അബ്ദുല്‍ ഗഫൂര്‍, ഷാജി കെകെപി, അന്‍സര്‍ നാകുന്നത്ത്,  അനസ് പുളിക്കീല്‍, നിസാര്‍ ആലുംതറയില്‍, ഷിഹാബ്, ഫൈസല്‍ ടികെ ജലീല്‍ കെകെപി തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രാദേശികം

ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണം: ഡോ : ഹുസൈൻ മടവൂർ

ഈരാറ്റുപേട്ട : മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്ന് കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡണ്ടും അഖിലേന്ത്യാ മുസ്ലീം പേഴ്സണൽ ലോ ബോർഡ് അംഗവുമായ ഡോ: ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു. ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളും മറ്റ് പിന്നോക്ക വിഭാഗങ്ങളും നിരന്തരം പീഡിപ്പിക്കപ്പെടുന്ന അവസ്ഥയാണുള്ളത് .ഇന്ത്യയിലും പലതരത്തിലുള്ള പീഡനങ്ങൾക്ക് ന്യൂനപക്ഷങ്ങൾ വിധേയരാകുന്നുണ്ട്. ന്യൂനപക്ഷങ്ങൾക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പുവരുത്തുക എന്നത് ഏതൊരു പരിഷ്കൃത സമൂഹത്തിന്റെയും ബാധ്യതയാണ്. ഇന്ത്യയുടെ ഭരണഘടന എല്ലാ മതവിഭാഗങ്ങൾക്കും അവരുടെ മതം വിശ്വസിക്കുവാനും അനുഷ്ഠിക്കുവാനും പ്രചരിപ്പിക്കുവാനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമ്മിക്കുവാനും ആരാധനാലയങ്ങൾ സ്ഥാപിക്കുവാനും ഒക്കെയുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ രാജ്യത്തിൻ്റെ പലഭാഗങ്ങളിലും ന്യൂനപക്ഷങ്ങൾ ചോദ്യം ചെയ്യപ്പെടുകയും പ്രയാസകരമായ അവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യുന്നുണ്ട്. പൗരത്വ ഭേദഗതി നിയമവും വഖഫ് ബോർഡുകൾക്കുള്ള അധികാരങ്ങൾ എടുത്തു കളയുന്ന വഖഫ് ഭേദഗതി ബില്ലും മദ്രസകൾ അടച്ചുപൂട്ടണമെന്ന ബാലാവകാശ കമ്മീഷന്റെ നിർദ്ദേശവും എല്ലാം ഇതിൻ്റെ ഫലമായി വന്നുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ ജനാധിപത്യ മതേതര വിശ്വാസികൾ ഒന്നിച്ചു നിൽക്കുകയും എല്ലാ ആൾക്കാർക്കും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്. ഇസ്ലാം ലോക സുരക്ഷയും സമാധാനവുമാണ് ലക്ഷ്യം വയ്ക്കുന്നത്. ഒരേ പിതാവിന്റെയും മാതാവിൻ്റെയും മക്കളാണ് ഭൂമിയിലുള്ള മുഴുവൻ മനുഷ്യരുമെന്ന ഖുർആനിൻ്റെ കൽപ്പന ഇതിനെ ശരിവെക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.കെ എൻ എം കോട്ടയം ജില്ലാ പ്രസിഡണ്ട് പി എച്ച് ജാഫർ അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന ജനറൽ സെക്രട്ടറിഅബ്ദുൽ ഷുക്കൂർ സ്വലാഹി, സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ മുണ്ടക്കയം, ഖുർആൻ ഹദീസ് ലേണിംഗ് സ്കൂൾ സംസ്ഥാന അവാർഡ് ജേതാവ് റംലാ സുലൈമാൻ, വി. എം .സത്താർ എന്നിവർ പ്രസംഗിച്ചു

പ്രാദേശികം

കെനി മാബൂനി ഷിറ്റോറിയോ കരാട്ടെഇൻറർനാഷണൽ സ്കൂൾ 24 മത് വാർഷികവും ഗ്രേഡ് ബെൽറ്റ് സമർപ്പണവും

ഈരാറ്റുപേട്ട : കെനി മാബൂനി ഷിറ്റോറിയോ കരാട്ടെഇൻറർനാഷണൽ സ്കൂൾ 24 മത് വാർഷികവും ഗ്രേഡ് ബെൽറ്റ് സമർപ്പണവും ഈരാറ്റുപേട്ട ഫുഡ് ബുക്ക് ഓഡിറ്റോറിയത്തിൽ 24-മത് വാർഷികം അഡ്വക്കറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ നിർവഹിച്ചു ഗ്രേഡ് ബെൽറ്റ് സമർപ്പണം സർട്ടിഫിക്കറ്റ് സമർപ്പണം ഈരാറ്റുപേട്ട പോലീസ് സബ് ഇൻസ്പെക്ടർ ദീപു നിർവഹിച്ചു ചടങ്ങിൽ കരാട്ടെ മാസ്റ്റർ സിദ്ദീഖ് സ്വാഗതം ആശംസിച്ചു

പ്രാദേശികം

ഈരാറ്റുപേട്ട പ്രസ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിലെ പത്ര-ദൃശ്യ മാധ്യമ പ്രവർത്തകർ ചേർന്ന് രൂപീകരിച്ച ഈരാറ്റുപേട്ട പ്രസ് ക്ലബ്ബിന്റെ ഉദ്ഘാടനം പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പ്രസ് ക്ലബ്ബ് പ്രസിഡന്റ് പി.എ.എം. ഷരീഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.എ. ഹസീബ് സ്വാഗതം പറഞ്ഞു. രക്ഷാധികാരി വി.എം. സിറാജ് ആമുഖ പ്രഭാഷണം നിർവഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് പ്രസ് ക്ലബ്ബ് ലൈബ്രറി ഉദ്ഘാടനം നിർവഹിച്ചു ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്‌സൻ സുഹ്‌റ അബ്ദുൽ ഖാദർ മുഖ്യ പ്രഭാഷണം നടത്തി. ലോഗോ പ്രകാശനവും ഐഡന്റിറ്റി കാർഡ് വിതരണോദ്ഘാടനവും മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ. വി.എം. മുഹമ്മദ് ഇല്യാസ് നിർവഹിച്ചു. കേബിൾ ടി.വി ഓപറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് പ്രവീൺ മോഹൻ മുഖ്യാതിഥിയായി പങ്കെടുത്തു.  ജില്ലാ പഞ്ചായത്ത് അംഗം പി.ആർ. അനുപമ, പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറി കെ.എ. മുഹമ്മദ് നദീർ മൗലവി, കേരള മുസ്ലിം ജമാഅത്ത് വർക്കിംഗ് പ്രസിഡന്റ് പി.ഇ. മുഹമ്മദ് സക്കീർ, സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം വി.എസ്. സുനിൽ കുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ.സതീഷ് കുമാർ ,മുസ്ലിം ലീഗ് പാർലമെൻ്ററി പാർട്ടി ലീഡർ വി.പി.നാസർ വെള്ളൂ പറമ്പിൽ ,സി.പി.ഐ .എം പാർലമെൻ്ററി പാർട്ടി ലീഡർ അനസ് പാറയിൽ ,'എസ്.ഡി.പി.ഐ പാർലമെന്ററി പാർട്ടി ലീഡർ അബ്ദുല്ലത്തീഫ് കാരയ്ക്കാട്, വ്യാപാരി വ്യവസായി എ കോപന സമിതി പ്രസിഡൻറ് എ.എം.എ ഖാദർ , മുസ്ലിം ലീഗ് നഗരസഭ കമ്മിറ്റി പ്രസിഡൻ്റ് കെ എ മുഹമ്മദ് ഹാഷിം ,കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അനസ് നാസർ , ഗൈഡൻസ് സ്കൂൾ മാനേജർ 'പി.എ.ഹാഷിം ,നിഷാദ് നടയ്ക്കൽ ,റഫീഖ് പട്ടരു പറമ്പിൽ ,റഫീഖ് പേഴുംകാട്ടിൽ കെ.കെ.പി.ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് കെ.ഇ.എ. ഖാദർ നന്ദി പറഞ്ഞു.  വ്യാപാര ഭവനു സമീപം പുളിക്കീൽ ബിൽഡിംഗിലാണ് പ്രസ് ക്ലബ്ബ് പ്രവർത്തിക്കുന്നത്.

പ്രാദേശികം

പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിൽ ബിജെപി കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് :ഉപതെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായുള്ള വോട്ട് കച്ചവടം

പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ വൈസ് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ യുഡിഫ് കൊണ്ടു വന്ന അവിശ്വാസത്തെ ബിജെപി പിന്തുണച്ചതോടെ ബി ജെ പി - കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് പുറത്തുവന്നെന്ന് സിപിഐ എം. വരാൻ പോകുന്ന തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയാണ് ഈ കൂട്ടുകെട്ട്. ഭരണം പിടിച്ചെടുക്കുവാൻ ഏത് വർഗീയ കക്ഷികളോടും ചേരുന്നു പാർട്ടിയായി കോൺഗ്രസ്‌ അധപതിച്ചു.    പത്താം വാർഡ് മെമ്പർ കേരള കോൺഗ്രസ്‌ എമ്മിലെ റെജീ ഷാജിയാണ് കോൺഗ്രസ് -ബിജെപി സഖ്യം അവിശ്വാസത്തിലൂടെ പരാജയപ്പെടുത്തിയത് കോൺഗ്രസ് അവതരിപ്പിച്ച അവിശ്വാസത്തെ ബിജെപി പിന്തുണച്ചു. പ്രസിഡന്റ്നെതിരെ കോൺഗ്രസ് അവതരിപ്പിച്ച അവിശ്വാസപ്രമേയം കോറം തികയാതെ തള്ളിയിരുന്നു. ഇരു ചർച്ചകളിലും എൽ ഡി എഫ് പങ്കെടുത്തുത്തിരുന്നില്ല.   2021 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് 5,യുഡിഫ് 5 ജനപക്ഷം ( പി സി ജോർജ് ) 4 എന്നിങ്ങനെയായിരുന്നു കക്ഷിനില. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ പി സി ജോർജിന്റെ ജനപക്ഷം പിന്തുണച്ചത്തോടെ പ്രസിഡന്റ്‌ സ്ഥാനം സിപിഎമ്മിലെ ജോർജ് മാത്യുവിന് ലഭിച്ചു. തുടർന്ന് പ്രസിഡന്റ്‌ സ്ഥാനം രാജി വെക്കാൻ സിപിഐ എം ആവശ്യപ്പെട്ടെങ്കിലും ജോർജ് മാത്യു തയാറായില്ല . ഇതോടെ ജോർജ് മാത്യുവിനെ സിപിഐ എം പുറത്താക്കിയിരുന്നു. കഴിഞ്ഞ നാലുവർഷക്കാലവും പ്രസിഡൻ്റു സ്ഥാനം നിലനിർത്തി കൊടുത്തത് ബി ജെ പി -കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ടുകൊണ്ട് ഒന്നു കൊണ്ടു മാത്രമാണ്.   നിലവിലത്തെ നിയമസഭ ഉപതിരഞ്ഞെടുപ്പുകളിൽ ഉൾപ്പടെ ഈ അവിശുദ്ധ കൂട്ടുകെട്ട് നിലനിൽക്കുന്നു. നിലവിൽ 14 അംഗ ഭരണസമിതിയിൽ .  ബിജെപി( പി സി ജോർജ് ) 4, യുഡിഫ് 5 എൽ ഡി എഫ് 4, ഒരു സ്വാതന്ത്രൻ ( സിപിഐ എം പുറത്താക്കിയ ജോർജ് മാത്യു ) എന്നിങ്ങനെയാണ് കക്ഷിനില. ഇടതുപക്ഷത്തിനെ തകർക്കുവാനായി ബിജെപിയും കോൺഗ്രസ്സും ഒന്നാകുന്നു എന്ന സത്യം ജനം തിരിച്ചറിയണമെന്നും സി പി ഐ എം ആവശ്യപ്പെട്ടു   ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിക്കേണ്ട ഒരു ബാധ്യതയും സിപിഐഎമ്മിനില്ല. തത്വാധിഷ്ഠിതമായ രാഷ്ട്രീയ നിലപാടിൽ അടി ഉറച്ചുനില്ക്കുന്ന പ്രസ്ഥാനമാണ് സി പി ഐ എം. കഴിഞ്ഞ ദിവസം മത തീവ്രവാദ സംഘടനയായ എസ്ഡിപിഐയും മായുള്ള അവിശുദ്ധ സഖ്യത്തിലൂടെ വെമ്പായം പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം വീണ്ടും കോൺഗ്രസ് നേടിയത് നമ്മുടെ മുമ്പിലുള്ള വസ്തുതയാണ്. അധികാരത്തിനുവേണ്ടി അത്തരം ഒരു നിലപാടും പ്രോത്സാഹിപ്പിക്കുന്ന പ്രസ്ഥാനമല്ല സിപിഐഎം. ബിജെപി സിപിഎം അവിശുദ്ധ കൂട്ടുകെട്ട് എന്ന് പറഞ്ഞ്  ആക്ഷേപിച്ച് മിനിട്ടുകൾക്കകം ബിജെപിയും കോൺഗ്രസും ഒന്നിച്ചു നിന്ന് വൈസ് പ്രസിഡണ്ടിനെ എതിരെ വന്ന പ്രമേയത്തിൽ നിന്ന് കാര്യം പകൽ പോലെ സത്യമാണ്. ആരെക്കെ തമ്മിലാണ് യഥാർത്ഥ അവിശുദ്ധ കൂട്ടുകെട്ട് എന്ന് ജനം തിരിച്ചറിഞ്ഞു. സി പി ഐ എം നെ സംബന്ധിച്ച് ബിജെപിയും കോൺഗ്രസും മുഖ്യ ശത്രുക്കളാണ് അവരോട് ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യുന്ന പ്രസ്ഥാനമല്ല ഇത്. പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ തീരുമാനിക്കുന്നത് അതിനാൽ കോൺഗ്രസിന്റെ പ്രസ്താവനയെ മുഖവിലയ്ക്കെടുക്കാതെ ജനം തള്ളിക്കളയുമെന്ന് പ്രസ്ഥാവനയിലൂടെ പൂഞ്ഞാർ തെക്കേക്കര സി പി ഐ എം ലോക്കൽ സെക്രട്ടറി ടി.എസ് സിജു അറിയിച്ചു

പ്രാദേശികം

ഈരാറ്റുപേട്ട പ്രസ് ക്ലബ്ബ് ഉദ്ഘാടനം ഇന്ന്

ഈരാറ്റുപേട്ട: പത്ര ദൃശ്യമാധ്യമ പ്രവർത്തകർ ചേർന്ന് ഈരാറ്റുപേട്ടയിൽ രൂപീകരിച്ച പ്രസ് ക്ലബ്ബ് നഗരസഭാ ഓഫീസിനടുത്ത് പുളിക്കീൽ ബിൽഡിംഗിൽ ഇന്ന് പ്രവർത്തനം ആരംഭിക്കുന്നു.പ്രസ് ക്ലബ്ബിൻ്റെ ഉദ്ഘാടനം ഉച്ചകഴിഞ്ഞ് മൂന്നിന് വ്യാപാരഭവനിൽ നടക്കും. ക്ലബ്ബ് പ്രസിഡൻ്റ് പി.എ.എം. ഷരീഫ് അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡൻറ് ഹസീബ് വെളിയത്ത് സ്വാഗതം പറയും . മുൻ നഗരസഭ ചെയർമാനും ഇ ന്യൂസ് എഡിറ്ററുമായ വി.എം. സിറാജ് ആമുഖ പ്രഭാഷണം നടത്തുംസമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും.പ്രസ് ക്ലബ്ബിൻ്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ നിർവ്വഹിക്കും. നഗരസഭാ ചെയർപേഴ്സൻ സുഹുറ അബ്ദുൽ ഖാദർ മുഖ്യ പ്രഭാഷണം നടത്തും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ് ലൈബ്രറി ഉദ്ഘാടനം ചെയ്യും. ലോഗോ പ്രകാശനവും ഐഡൻ്റി കാർഡ് വിതരണോദ്ഘാടനവും നഗരസഭ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ് നിർവ്വഹിക്കും.പ്രവീൻ മോഹൻ (പ്രസിഡന്റ്, കേബിൾ ടി.വി ഓപറേറ്റേഴ്സ് അസോ.) മുഖ്യാതിഥി ആയിരിക്കും.

പ്രാദേശികം

തനിമയുടെ നല്ല മലയാളം'പദ്ധതി ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് തനിമ കലാസാഹിത്യ വേദി ഈരാറ്റുപേട്ട ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവിയോടനുബന്ധിച്ച് നവംബർ ഒന്നു മുതൽ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന മലയാള ഭാഷാ പരിശീലന പരിപാടിയായ 'നല്ല മലയാളം ' പദ്ധതി ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ ശ്രീമതി, സുഹറ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു.  തനിമ കലാസാഹിത്യ വേദി ഈരാറ്റുപേട്ട ചാപ്റ്റർ പ്രസിഡന്റ് അൻസാർ അലി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രൊഫ. ഡോ. രാജു ഡി കൃഷ്ണപുരം മുഖ്യപ്രഭാഷണം നിർവഹിച്ചു. തനിമ കലാസാഹിത്യ വേദി ഈരാറ്റുപേട്ട ചാപ്റ്റർ സെക്രട്ടറി അമീൻ മുഹമ്മദ് പദ്ധതി വിശദീകരിച്ചു. മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ പ്രധാന അധ്യാപിക ലീന എം പി, ഫെയ്സ് ജനറൽ സെക്രട്ടറി കെ പി അലിയാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.   തനിമ എക്സിക്യൂട്ടീവ് അംഗവും കവിയുമായ ഷാഹുൽഹമീദ് ഭാഷാ പരിശീലിന് ക്ലാസിന് നേതൃത്വം നൽകി. തനിമ എക്സിക്യൂട്ടീവ് അംഗങ്ങളായ എസ് എഫ് ജബ്ബാർ,റഷീദ് നിജാസ്,നാസർ പി എസ്, യൂസുഫ് പുതുപ്പറമ്പിൽ, മനാഫ് മറ്റക്കാട് തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. എക്സിക്യൂട്ടീവ് അംഗം നസീർ കണ്ടത്തിൽ നന്ദി പറഞ്ഞു.