വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

വിത്തുകുട്ടയൊരുക്കി അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ്

അരുവിത്തുറ: ജൈവ വൈവിധ്യം സംരക്ഷിക്കുക, പ്രദേശിക ഭക്ഷണ വൈവിധ്യം നിലനിർത്തി ഭക്ഷ്യ സുഭിക്ഷത ഒരുക്കുക, വിഷരഹിതമായ ആഹാരത്തിലൂടി ആരോഗ്യം ഉറപ്പാക്കുക എന്നി ലക്ഷ്യങ്ങളോടെ അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ വിത്തു കുട്ട സംഘടിപ്പിച്ചു. കോളേജ് ഐ ക്യു ഏ സിയുടെ അഭിമുഖ്യത്തിൽ പൂഞ്ഞാർ ഭൂമിക, കോളേജ് എൻ എസ്സ് എസ്സ്, എൻ സി സി, ഭൂമിത്രസേന എന്നി സംഘടനകളുടെ സഹകരണത്തോടെയാണ് വിത്തു കുട്ട സംഘടിപ്പിച്ചത് വിദ്യാർത്ഥികൾ ശേഖരിച്ച നൂറോളം പ്രദേശിക വിത്തുകളുടെ പ്രദർശനവും കൈമാറ്റവും ചടങ്ങിൽ നടന്നു. പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതി ജനറൽ സെക്രട്ടറി വ്യക്ഷവൈദ്യൻ കെ ബിനു കോളേജ് പ്രിൻസിപ്പൽ പ്രൊഫ: ഡോ സിബി ജോസഫിനു വിത്ത് കൈമാറി നിർവഹിച്ചു. ചടങ്ങിൽ കോളേജ് ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ ഫാ ബിജു കുന്നക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ , ഡോ സുമേഷ് ജോർജ് , മിഥുൻ ജോൺ , ഡോ ഡെന്നി തോമസ്, മരിയാ ജോസ് ,  ഡോ ലൈജു വർഗ്ഗീസ് പ്രമുഖ പരിസ്ഥി പ്രവർത്തകൻ എബി പൂണ്ടിക്കുളം തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

എ ഐ ക്യാമറ അഴിമതിയിൽ പ്രതിഷേധിച്ച്

എ ഐ ക്യാമറ അഴിമതിയിൽ പ്രതിഷേധിച്ച് ഈരാറ്റുപേട്ട മണ്ഡലം കോൺഗ്രസ് കമ്മറ്റി നടത്തിയ സമരം മണ്ഡലം പ്രസിഡന്റ് അനസ് നാമ്പർ അദ്ധ്യക്ഷത വഹിച്ചു ബ്ളോക്ക് പ്രസിഡന്റ് Ad മുഹമ്മദ് ഇല്യാസ് ഉദ്ഘാടനം ചെയ്തു DCC മെംബർ PH നൗഷാദ്  റഷീദ് വടയാർ   ഖാദർ SM കബീർ വടയാർ  അബ്ബാസ് സുനീർ  k K  അബ്ദുൽ കെ  രിഠ   Ks  ഇല്യാസ്   അഫസൽ മുനീർ  പരിത് കാരയക്കാട്       മുഹമ്മദലി ഖാൻ എന്നിവർ പങ്കെടുത്തു

പ്രാദേശികം

ഹയാത്തൂദ്ധീൻ ഹൈ സ്കൂൾ അന്താരാഷ്ട്ര പരിസ്ഥിതി ദിനാചാരണം നടത്തി

ഈരാറ്റുപേട്ട : ജൂൺ അഞ്ച് അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണത്തോടാനുബന്ധിച്ച് ഹായത്തുദ്ധീൻ ഹൈ സ്കൂൾ പരസ്ഥിതി ദിനാചാരണം നടത്തി. അധ്യാപകരായ അസ്ഹർ എം പി സ്വാഗതം പറയുകയും ഹെഡ്മാസ്റ്റർ അബ്ദുൽ ഷുക്കൂർ പി കെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു നേച്ചർ ക്ലബ് കൺവീനർ അനുപമ സുന്ദർ പരിസ്ഥിതി ദിന പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ ചൊല്ലി നൽകി. ഐക്യരാഷ്ട്ര സഭയുടെ മുദ്രാവാക്യമായ 'ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ ' എന്ന സന്ദേശം പകർന്നു നൽകുന്നതായിരുന്നു ദിനാചരണം. പോസ്റ്റർ പ്രചരണം, വൃക്ഷത്തയ്യ് നടൽ, പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ, പ്രസംഗം, ഗാനം, പരിസ്ഥിതി സംരക്ഷണ സന്ദേശ സ്കിറ്റ്, ദിനചാരണ റാലി എന്നീ വിവിധ പരിപാടികളിലൂടെ പരിസ്ഥിതി ദിനാചരണം വിഭുലമായി മായി നടത്തിമല സ്കൂൾ മാനേജർ ടി എം ബഷീർ  അസിസ്റ്റന്റ് മാനേജർ ഇൻശാ സലാം കമ്മറ്റി അംഗം ഹബീബുള്ള തൈപ്പറമ്പിൽ എന്നിവർ പങ്കെടുത്തു

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭ ഹരിത സഭ സംഘടിപ്പിച്ചു.

ഈരാറ്റുപേട്ട .മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായുള്ള  ഈരാറ്റുപേട്ട നഗരസഭ നടത്തിയ ഹരിത സഭചെയർപേഴ്സൻ സുഹറ അബ്ദുൽ ഖാദർ  വ്യാപാര ഭവനിൽ ഉദ്ഘാടനം  ചെയ്തു.വൈസ് ചെയർമാൻ വി എം  മുഹമ്മദ് ഇല്യാസ് അധ്യക്ഷത വഹിച്ചു.ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ ഹരിത സഭ അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.പ്രവർത്തന റിപ്പോർട്ട്  സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.സഹ്‌ല ഫിർദൗസ് അവതരിപ്പിച്ചുഹരിത കർമ്മ സേന പ്രവർത്തന റിപ്പോർട്ട് കൺസഷൻ പ്രസിഡൻറ് അമ്പിളി ജയകുമാർ അവതരിപ്പിച്ചു റിട്ടേർഡ് തഹസിൽദാർ വി. എം അഷ്റഫ്, കെഎസ്ഇബി സൂപ്രണ്ട് ഷബീർ കെ എം, എംഇഎസ് കോളേജ് പ്രിൻസിപ്പൽ എ എം റഷീദ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം വഹിച്ചുചടങ്ങിൽ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ കൗൺസിലർമാർ, വ്യാപാരി വ്യവസായി പ്രതിനിധികൾ , രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ,മഹല്ല് ഭാരവാഹികൾ, ആർ ആർ ടി അംഗങ്ങൾ,റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ , ആശാവർക്കർമാർ അങ്കണവാടി ടീച്ചേഴ്സ്,ഹരിത കർമ്മ സേനാംഗങ്ങൾ ആർ പി അൻഷാദ് ഇസ്മായിൽ ശുചിത്വമിഷൻ ആർ പി മുത്തലിബ് ,പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ജെറാൾഡ് സോണി നൗഷാദ് അനീസ, ലിനീഷ്, ക്ലീൻ സിറ്റി മാനേജർ ജിൻസ് സിറിയക് സിറ്റി മിഷൻ മാനേജർ മനു എന്നിവർ പങ്കെടുത്തു

പ്രാദേശികം

പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് പെരുന്നിലത്ത് നടന്ന ഉപ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ബിന്ദു അശോകൻ 12 വോടിന് പിടിച്ചെടുത്തു

പൂഞ്ഞാർ : പൂഞ്ഞാർ  ഗ്രാമപഞ്ചായത്ത്  ഒന്നാം വാർഡ് പെരുന്നിലത്ത് നടന്ന ഉപ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി  ബിന്ദു അശോകൻ  12 വോടിന് പിടിച്ചെടുത്തു.  പിസി ജോർജിന്റെ ജനപക്ഷത്തിന്റെ സീറ്റിംഗ് സീറ്റിൽ സ്ഥാനാർഥി  മൂന്നാം സ്ഥാനത്തേക്ക് തള്ളി പോയി. എൽഡിഎഫ് സ്ഥാനാർഥി ബിന്ദു അശോകൻ 264 വോട്ട് നേടിയപ്പോൾ യുഡിഫ് സ്ഥാനർഥിക്ക് 252 വോട്ടും എൻഡിഎ പിന്തുണയുള്ള പിസി ജോർജിന്റെ ജനപക്ഷം സ്ഥാനാർഥിക്ക് 239 വോട്ടെ ലഭിച്ചൊള്ളു. 15 വർഷമായി പിസി ജോർജിന്റെ സ്ഥാനാർഥികൾ വിജയിച്ചിരുന്ന വാർഡിലാണ് എൽഡി എഫ് അട്ടിമറി വിജയം നേടിയത്

പ്രാദേശികം

പുകയില വിരുദ്ധ ദിനം ആചരിച്ചു

ഈരാറ്റുപേട്ട.  ലോകാപുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കൊളാശ് പ്രദർശനവും ബോധവത്കരണ ക്ലാസും നടത്തി.മേരിഗിരി ഹോസ്പിറ്റലിലെ നേഴ്സിങ് വിദ്യാർഥിനികൾ കൊളാഷ് പ്രദർശനവും പുകയില വിരുദ്ധ പ്രതിജ്ഞയും നടത്തി.ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മഅ‌റൂഫ് വയനാട് ക്ലാസിനു നേതൃത്വം നൽകി.

പ്രാദേശികം

ഈരാറ്റുപേട്ട ബ്ലോക്ക് തല പ്രവേശനോത്സവം ഈരാറ്റു പട്ട ഗവ. മുസലീം എൽ.പി.സ്കൂളിൽ നടന്നു

ഈരാറ്റുപേട്ട ബ്ലോക്ക് തല പ്രവേശനോത്സവം ഈരാറ്റു പട്ട ഗവ. മുസലീം എൽ.പി.സ്കൂളിൽ നടന്നു ഈരാറ്റുപേട്ട മുനിസിപ്പൾ വെസ് പ്രസിഡണ്ട് അഡ്വേ : മുഹമ്മദ് ഇല്യാസ് അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർ പേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകല ആർ നവാഗതരെ സ്വീകരിക്കുകയും ചെയ്തു. .കുട്ടികൾക്കുള്ള മധുരപലഹാരങ്ങൾ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ റിസ് വാന സവാദ് വിതരണം നടത്തി, പഠനോപകരണ വിതരണം വാർഡ് കൗൺസിലർ പി.എം. അബ്ദുൽ ഖാദർനിർവ്വഹിച്ചു. എ.ഇ. ഒ സി.എം.ഷംല ബീവി, പി.റ്റി.എ. പ്രസിഡണ്ട് അനസ് പീടിയേക്കൽ,മാതൃ സംഗമം പ്രസിഡണ്ട് ആസിനറസാഖ്, തുടങ്ങിയവർആശംസകളർപ്പിച്ചു. ബ്ലോക്ക് പ്രെജക്ട് ഓഫീസർ ബീൻസ് ജോസഫ് സ്വാഗതവും ഹെഡ് മാസ്റ്റർ ഷാജിമോൻ നന്ദിയും പറഞ്ഞു

പ്രാദേശികം

മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ പ്രവേശനോൽസവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

ഈ രാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ പ്രവേശനോൽസവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇക്കഴിഞ്ഞ എസ്.എസ് എൽ .സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 49 വിദ്യാർത്ഥികൾ പ്രത്യേക ഗൗണുകളും ബാഡ്ജുകളും അണിഞ്ഞ് പൂവും പുസ്തകങ്ങളും നൽകിയാണ് പുതിയ വിദ്യാർത്ഥികളെ വരവേറ്റത്. അവർക്ക് പ്രത്യോക സമ്മാനങ്ങൾ നൽകുകയും കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകുകയും ചെയ്തു. വാർഡ് കൗൺസിലർ പി.എം അബ്ദുൽ ഖാദർ മാനേജർ എം.കെ ഫരീദ്, ഹെഡ് മിസ്ട്രസ് എം.പി ലീന എം.എഫ് അബ്ദുൽ ഖാദർ,മുഹമ്മദ് ലൈസൽ, അൻസാർ അലി ,റമീസ്, മാഹീൻ, ജയൻ ,ജവാദ് , റ സിയ, പ്രീത മോഹനൻ എന്നിവർ സംസാരിച്ചു.