വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖ ദിലീപിൻ്റേത് തന്നെ, ഫോറൻസിക് റിപ്പോർട്ട്

നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖയിലുള്ളത് പ്രതി ദിലീപിന്റെ സംഭാഷണം തന്നെയെന്ന് ഫോറന്‍സിക് പരിശോധനാഫലം.ശബ്ദരേഖയില്‍ കൃത്രിമം നടന്നിട്ടില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ, വിചാരണ കോടതിയില്‍ ദിലീപിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തുന്നതില്‍ പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി. ദിലീപിനൊപ്പം ഈ ശബ്ദരേഖയിലുള്ള മറ്റുള്ളവരുടെ സംഭാഷണങ്ങളും തിരിച്ചറിഞ്ഞു. ഫോറന്‍സിക് പരിശോധനാഫലം ക്രൈംബ്രാഞ്ചിന് കൈമാറി. ബാലചന്ദ്രകുമാര്‍ നല്‍കിയ സംഭാഷണങ്ങളിലെ ശബ്ദങ്ങള്‍ കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെയും സഹോദരന്‍ അനൂപ്, സുരാജ്, അപ്പു, ശരത് എന്നിവരുടേതുമാണെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നാല്‍പതോളം ശബ്ദശകലങ്ങളായിരുന്നു ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയത്. ഇത് വ്യാജമാണെന്ന് പ്രതികളുടെ അഭിഭാഷകര്‍ ഉള്‍പ്പടെ ആരോപിച്ചിരുന്നു.ശബ്ദ സംഭാഷണങ്ങളില്‍ ഒരു തരത്തിലുള്ള കൃത്രിമവും നടന്നിട്ടില്ല. ബാലചന്ദ്രകുമാര്‍ സൂചിപ്പിച്ച അതേ ദിവസം തന്നെയാണ് സംഭാഷണം റെക്കോര്‍ഡ് ചെയ്തത്. അവ എഡിറ്റ് ചെയ്തിട്ടില്ലെന്നും എഫ്‌എസ്‌എല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പരിശോധനയുടെ ഭാഗമായി ദിലീപ്, അനൂപ്, അപ്പു, സുരാജ്, ശരത് എന്നിവരുടെ ശബ്ദങ്ങള്‍ ശേഖരിച്ചിരുന്നു. ഈ ശബ്ദങ്ങളുമായി ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദങ്ങള്‍ താരതമ്യം ചെയ്താണ് പരിശോധിച്ചത്.

കേരളം

അനൂപ് ജേക്കബ് എംഎൽഎ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു

പിറവം എം.എല്‍.എ അനൂപ് ജേക്കബ് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു. എം.എല്‍.എ സഞ്ചരിച്ചിരുന്ന കാര്‍ മുമ്പില്‍ പോവുകയായിരുന്ന കാറിന്റെ പിന്നിലിടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ എട്ടു മണിയോടെ തിരുവല്ല കുറ്റൂരിലായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്നു അനൂപ്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. എം.എല്‍.എ മറ്റൊരു വാഹനത്തില്‍ യാത്ര തുടര്‍ന്നു.

കേരളം

വടക്കഞ്ചേരി ബസപകടം: ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ പത്രോസ് പിടിയിൽ

വടക്കഞ്ചേരിയിൽ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തെ തുടർന്ന്  കാണാതായ ബസ് ഡ്രൈവർ ജോമോൻ പത്രോസ് പോലീസ് പിടിയിൽ. ഇയാൾ തിരുവനന്തപുരത്തേക്ക് രക്ഷപ്പെടുന്നതിനിടെ ചവറ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ടൂറിസ്റ്റ് ബസ്, കെഎസ്ആർടിസി ബസ്സിന്റെ പിന്നിലിടിച്ചാണ് അപകടം ഉണ്ടായത്. പരുക്കേറ്റ നാൽപ്പത്തിരണ്ടോളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ ഒമ്പതു പേരാണ് മരിച്ചത്. കൊട്ടാരക്കരയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന്റെ പുറകിൽ ടൂറിസ്റ്റ് ബസ് ഇടിയ്ക്കുകയായിരുന്നു.അതേസമയം മന്ത്രിമാരും മുതിർന്ന നേതാക്കളുമുൾപ്പടെ മരിച്ച കുട്ടികൾക്ക് ആദരാഞ്ജലി അർപ്പിച്ചു . തൃശൂർ മെഡിക്കൽ കോളജിലും ആലത്തൂർ ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലുമാണ് പരുക്കേറ്റവരുള്ളത്. ആലത്തൂർ താലൂക്ക് ആശുപത്രിയിൽ നിലവിൽ 16 പേരാണ് ചികിത്സയിലുള്ളത്. 38 കുട്ടികളാണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്. ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത് എറണാകുളം ബസേലിയോസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘമാണ്. 37 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.

മരണം

നടയ്ക്കൽ പാറയിൽ മുഹമ്മദ് ഷെരീഫ് (65) അന്തരിച്ചു

ഈരാറ്റുപേട്ട . നടയ്ക്കൽ പാറയിൽ മുഹമ്മദ് ഷെരീഫ് (65) അന്തരിച്ചു. ഖബറക്കം നടത്തി.  ഭാര്യ .സുബൈദ ഇഞ്ചക്കാട്ടിൽ കുടുംബാംഗം മക്കൾ. റസീന, അസീന, സിജ്ന, ഫാത്തിമ മരുമക്കൾ. സബീർ, സുനീർ, സാദിഖ്, സാബിത്

പ്രവാസം

സൗദിയില്‍ 21 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സിഗരറ്റ് വില്‍ക്കുന്നതിന് വിലക്ക്

  റിയാദ്: സൗദി അറേബ്യയില്‍ 21 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സിഗരറ്റും പുകയില ഉല്‍പ്പന്നങ്ങളും വിലക്കി ശൂറാ കൗണ്‍സില്‍ ഭേദഗതി. 21 വയസ്സില്‍ കുറവ് പ്രായമുള്ളവര്‍ക്ക് സിഗരറ്റും പുകയില ഉല്‍പ്പന്നങ്ങളും വില്‍ക്കുന്നത് വിലക്കുന്ന രീതിയില്‍ പുകവലി വിരുദ്ധ നിയമത്തിലെ എട്ടാം വകുപ്പില്‍ ശൂറാ കൗണ്‍സില്‍ ഭേദഗതി വരുത്തി. നിലവില്‍ 18 വയസ്സില്‍ താഴെയുള്ളവര്‍ക്കാണ് സിഗരറ്റ് വില്‍പ്പനയ്ക്ക് വിലക്കുള്ളത്.  സ്‌കൂളുകളും ബാങ്കുകളും ഹോട്ടലുകളും ഉള്‍പ്പെടെ ചുറ്റുവട്ടത്ത് പുകവലിക്കുന്നത് നിയമത്തിലെ ഏഴാം വകുപ്പ് കര്‍ശനമായി വിലക്കുന്നു. ബന്ധപ്പെട്ട നിയമാവലി നിര്‍ണയിക്കുന്നത് അനുസരിച്ചുള്ള എണ്ണവും അളവും അടങ്ങിയ അടച്ച പാക്കറ്റുകളില്‍ മാത്രമേ സിഗരറ്റും പുകയില ഉല്‍പ്പന്നങ്ങളും വില്‍ക്കാന്‍ പാടുള്ളൂ എന്ന് പുകയില വിരുദ്ധ നിയമത്തിലെ എട്ടാം വകുപ്പ് അനുശാസിക്കുന്നു.  മസ്ജിദുകള്‍ക്കും മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ, ആരോഗ്യ, സ്‌പോര്‍ട്‌സ്, സാംസ്‌കാരിക, സാമൂഹിക സ്ഥാപനങ്ങള്‍ക്കും ചുറ്റുമുള്ള സ്ഥലങ്ങളിലും പുകവലിക്കുന്നതിന് വിലക്കുണ്ട്. പുതിയ നിയമം അനുസരിച്ച് കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ഫാക്ടറികളിലെയും ബാങ്കുകളിലെയും ജോലി സ്ഥലങ്ങള്‍, പൊതുഗതാഗതം, ഭക്ഷണ, പാനീയങ്ങള്‍ തയ്യാറാക്കുന്ന സ്ഥലങ്ങള്‍, പെട്രോളും പെട്രോളിയം ഉല്‍പ്പന്നങ്ങളും തയ്യാറാക്കുകയും അവ പാക്ക് ചെയ്യുകയും നീക്കം ചെയ്യുകയും വിതരണം ചെയ്യുകയും സംസ്‌കരിക്കുകയും ചെയ്യുന്ന സ്ഥലങ്ങള്‍, പെട്രോള്‍ ബങ്കുകള്‍, ഗ്യാസ് വിതരണ കേന്ദ്രങ്ങള്‍, ലിഫ്റ്റുകള്‍, ടോയ്‌ലറ്റുകള്‍, വെയര്‍ ഹൗസുകള്‍ എന്നിവിടങ്ങളിലും പുകവലിയ്ക്ക് വിലക്കുണ്ട്.   

ജനറൽ

ശ്രീനാഥ് ഭാസിയുടെ വിലക്ക്; തൊഴിൽ നിഷേധം തെറ്റാണെന്ന് മമ്മൂട്ടി

ഓൺലൈൻ ചാനൽ അവതാരകയോട് അപമര്യാദയായി പെരുമാറിയ നടൻ ശ്രീനാഥ് ഭാസിക്ക് വിലക്കേർപ്പെടുത്തിയ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനത്തെ വിമർശിച്ച് നടൻ മമ്മൂട്ടി. തൊഴിൽ നിഷേധം തെറ്റാണ്. വിലക്കാൻ പാടില്ലെന്ന് മമ്മൂട്ടി പറഞ്ഞു. റോഷാക്ക് സിനിമയുടെ പ്രൊമോഷൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ശ്രീനാഥ് ഭാസിയെ നിർമാതാക്കളുടെ സംഘടന വിലക്കിയിരുന്നു. അവതാരകയോട് മോശമായി സംസാരിച്ചതിനാണ് വിലക്ക്.

ജനറൽ

മീഡിയ സുഹൃത്തുക്കൾ”; ചിത്രം പങ്കുവെച്ച് മമ്മുട്ടി

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ‘റോഷാക്ക്’ ചിത്രം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടൻ മമ്മൂട്ടി മാധ്യമങ്ങളെ കണ്ടിരുന്നു. ഇതിനിടയിൽ മാധ്യമപ്രവർത്തകരോടൊപ്പം അദ്ദേഹം എടുത്ത സെൽഫിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. മമ്മൂട്ടി തന്നെയാണ് ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചത്. ‘മാധ്യമ സുഹൃത്തുക്കൾ’ എന്ന് കുറിച്ചു കൊണ്ടാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്. നേരത്തെ തന്നെ പുറത്തു വന്ന റോഷാക്കിന്റെ പോസ്റ്ററുകളും മേക്കിങ് വിഡിയോയും ട്രെയ്‌ലറുമൊക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ഹിറ്റ് ചിത്രത്തിനുശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രം കൂടിയാണ് റോഷാക്ക്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലിസ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് സമീർ അബ്ദുൾ ആണ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ജനറൽ

ഇനി ഉത്തരം’ ഒക്ടോബര്‍ 7 ന് തീയറ്ററുകളിലേക്ക്

ദേശീയ പുരസ്‌കാര ജേതാവ് അപര്‍ണ ബാലമുരളി പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് ഇനി ഉത്തരം. സംവിധായകന്‍ ജീത്തു ജോസഫിന്റെ മിക്ക ഹിറ്റ് ചിത്രങ്ങളിലും അസ്സോസിയേറ്റ് ആയി പ്രവര്‍ത്തിച്ച സുധീഷ് രാമചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇനി ഉത്തരം’. അപര്‍ണ ആദ്യമായി അഭിനയിക്കുന്ന ത്രില്ലര്‍ സിനിമയാണെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. എല്ലാ ചോദ്യങ്ങള്‍ക്കും ഒരു ഉത്തരമുണ്ട് എന്നതാണ് ഇനി ഉത്തരത്തിന്റെ ടാഗ് ലൈന്‍. ഫാമിലി ത്രില്ലര്‍ ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അപര്‍ണ്ണ ബാലമുരളിയ്ക്ക് പുറമെ കലാഭവന്‍ ഷാജോണ്‍, ചന്തു നാഥ്, ഹരീഷ് ഉത്തമന്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ഷാജു ശ്രീധര്‍, ജയന്‍ ചേര്‍ത്തല, ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഒക്ടോബര്‍ 7 ന് ‘ഇനി ഉത്തരം’ തിയറ്ററുകളിലേക്ക് എത്തുകയാണ്. സിനിമയുടെ വിശേഷങ്ങള്‍ പങ്ക് വെച്ച് അഭിനേതാക്കള്‍ കൊച്ചിയില്‍ മാധ്യമങ്ങളെ കണ്ടു. സിനിമയുടെ ടെക്‌നിക്കല്‍ സൈഡ് വളരെ മികച്ചതാണെന്നു അപര്‍ണ ബാലമുരളി പറഞ്ഞു. സസ്‌പെന്‍സ് നിലനിര്‍ത്താന്‍ സിനിമയില്‍ ഉടനീളം കഴിഞ്ഞിട്ടുണ്ട്. സാധാരണ ഒരു ത്രില്ലര്‍ സിനിമ എന്നതിന് അപ്പുറം ഒരുപാട് പേര്‍ക്ക് റിലേറ്റ് ചെയ്യാന്‍ കഴിയുന്ന സിനിമയാണ്. സിനിമയുടെ കഥയാണ് തന്നെ ഇന്‍സ്പയര്‍ ചെയ്തതെന്നും അപര്‍ണ പറഞ്ഞു.