വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രവാസം

ദുബൈയിൽ ഫുഡ് ഡെലിവറിക്കായി ഇനി മുതൽ റോബോട്ടുകളും

ഇഷ്ടഭക്ഷണം ഓൺലൈൻ വഴി ഓർഡർ ചെയ്താൽ വീട്ടു മുറ്റത്ത് ​ഭക്ഷണവുമായി ഇനി റോബോട്ടുകൾ എത്തും. ദുബൈ സിലിക്കോൺ ഒയാസിസിലാണ് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടത്. ദുബൈ ഇന്റഗ്രേറ്റഡ് ഇക്കണോമിക് സോൺസ് അതോറിറ്റി , തലബാത്ത് യുഎഇ എന്നിവയുമായി സഹകരിച്ചാണ് ഫുഡ് ഡെലിവറി റോബോട്ടുകൾ ഒരുക്കിയത്. സിലിക്കോൺ ഒയാസിസിലെ സെദാർ വില്ലാസിലാണ് പരീക്ഷണ ഘട്ടമായി ഈ പദ്ധതി നടപ്പാക്കുന്നത്. ഭക്ഷണത്തിനായി ഓർഡർ ലഭിച്ചാലുടൻ സെദാർ ഷോപ്പിംഗ് സെന്ററിലെ ലോഞ്ച് പോയിന്റിൽ നിന്ന് ഭക്ഷണവുമായി റോബോട്ടുകൾ യാത്ര തിരിക്കും. തലബോട്ട്സ് എന്ന് പേരിട്ടിരിക്കുന്ന ഈ റോബോട്ടുകൾ മൂന്നു കിലോമീറ്റർ ചുറ്റളവിലാണ് സേവനം നടത്തുക . പതിനഞ്ചു മിനിട്ടിനകം ഭക്ഷണം അതാത് ഇടത്തെത്തിക്കും. ട്രാഫിക്കോ മറ്റു തടസങ്ങളോ ഇത്തരം റോബോട്ടുകൾക്കില്ല ലോകത്തെ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകൾ അവതരിപ്പിക്കുന്നതിലൂടെ ദുബൈ നഗരത്തിലെ താമസക്കാർക്ക് ഉയർന്ന ജീവിത നിലവാരം നൽകുന്നത് കൂടിയാണ് ലക്ഷ്യമിടുന്നത്. ഫുഡ് ഡെലിവറി രംഗത്ത് കൂടുതൽ കൃത്യതയും സുരക്ഷിതത്വവും നൽകുന്നതാണ് ഈ പദ്ധതിയെന്നു ദുബൈ സിലിക്കോൺ ഒയാസിസ് ഡയറക്ടർ ജനറൽ ഡോക്ടർ ജുമാ അൽ മത്രൂഷിയും ആർ ടി എ പബ്ലിക് ട്രാൻസ്‌പോർട് ഏജൻസി സി ഇ ഓ അഹമ്മദ് ബഹ്‌റോസിയാനും പറഞ്ഞു. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന താളബോട്ട്സ് റോബോട്ടുകൾ വ്യക്തികളുടെ സ്വകാര്യതയും ഉറപ്പാക്കുന്നു. വൈകാതെ ദുബൈയിലെ മറ്റ് സ്ഥലങ്ങളിലേക്കും ഇത്തരം റോബോട്ടുകൾ എത്തും. ഡ്രൈവറില്ലാ വാഹനങ്ങളും സെല്ഫ് ഡ്രൈവിംഗ് ട്രാൻസ്പോർട്ടും പ്രോത്സാഹിപ്പിക്കുന്നതിന് ഒട്ടേറെ പദ്ധതികളാണ് ദുബൈ ആർ ടി എ ആവിഷ്കരിച്ചു വരുന്നത്.

കേരളം

യുട്യൂബ് ചാനൽ അവതാരകയെയും ക്യാമറമാനെയും ഒരു സംഘം മർദ്ദിച്ചതായി പരാതി

ആലുവ: യുട്യൂബ് ചാനൽ അവതാരകയെയും ക്യാമറമാനെയും ഒരു സംഘം മർദ്ദിച്ചതായി പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആലുവ പൊലീസ് കേസ് രജിസ്റ്റ്ർ ചെയ്തു. ആലുവ മെട്രോ സ്റ്റേഷൻ പരിസരത്ത് വച്ചായിരുന്നു സംഭവം.സ്പടികം സിനിമയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായങ്ങൾ റെക്കോർഡ് ചെയ്യുന്നതിനിടെ ഓട്ടോ തൊഴിലാളികൾ ആക്രമിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ഒരു പ്രകോപനവും ഇല്ലാതെയായിരുന്നു ആക്രമണമെന്നും യുവതി പറയുന്നു. എട്ടോളം പേർ ചേർന്നായിരുന്നു ആക്രമണം നടത്തിയത്. ആക്രമണത്തിൽ ക്യാമറമാനും പരിക്കേറ്റിട്ടുണ്ട്. യുവതിയുടെ പരാതിയിൽ ആലുവ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വാർഷികവും, സിൽവർ ജൂബിലിയും പൂർവ്വ വിദ്യാർത്ഥി സംഗമവും നാള നടക്കും

 ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഹയർ സെക്കന്ററി വിഭാഗത്തിന്റെ രജത ജൂബിലി ആഘോഷവും, മുൻകാല മേലധികാരികളെയും, അദ്ധ്യാപകരെയും ആദരിക്കലും, വിവിധ കലാ കായിക ഇനങ്ങളിൽ പങ്കെടുത്ത് വിജയിച്ച വിദ്യാർത്ഥികൾക്ക് അനുമോദനവും പൂർവ്വ വിദ്യാർത്ഥി സംഗമവും നാളെ വൈകുന്നേരം 4 മണി മുതൽ സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തുന്നു. വിദ്യാഭ്യാസ കലാ കായിക സ്ഥിരം സമിതി ചെയർപേഴ്സൺ റിസ്വാന സവാദ് സ്വാഗതം ആശംസിക്കും. ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ സുഹ്റ അബ്ദുൽഖാദർ അധ്യക്ഷ ആകുന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഷൈജു ടി എസ് റിപ്പോർട്ട് അവതരിപ്പിക്കും. പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ സിൽവർ ജൂബിലി ആഘോഷം ഉൽഘാടനം ചെയ്യും. ആന്റോ ആന്റണി എം പി സ്കൂൾ വാർഷികം ഉത്ഘാടനം ചെയ്യുന്നതുമാണ്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബി പദ്യം ചൊല്ലലിൽ എ ഗ്രേഡ് നേടിയ മുഹമ്മദ് ബാസിൽ അറബിഗാനം ആലപിക്കും. തുറന്ന വായനശാലയുടെ ഉദ്ഘാടനം ബിജു സി പി നിർവഹിക്കും. ഈരാറ്റുപേട്ട നഗരസഭാ വൈസ് ചെയർമാന് അഡ്വ. മുഹമ്മദ് ഇല്യാസ്,പി ടി എ പ്രിസിഡന്റും,വാർഡ് കൗൺസിലറുമായ അനസ് പാറയിൽ, ഡി ഇ ഓ റസീന എം,ഷംല ബീവി,ബിൻസ് ജോസഫ് (ബി ർ സി ഈരാറ്റുപേട്ട) വാർഡ് കൗൺസിലർ ഫാത്തിമ മാഹിൻ,വികസന കാര്യാ സ്ഥിരം സമിതി ചെയർമാൻ സുനിത ഇസ്മായിൽ, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ഡോ.സഹ്ല ഫിർദൗസ്,മരാമത്ത് കാര്യ സ്ഥിരംസമിതി ചെയർമാൻ അൻസർ പുള്ളോലിൽ,വാർഡ് കൗൺസിലറുമാരായ ഇ പി അൻസാരി, ഷൈമ റസാഖ്, നസീറ സുബൈർ, നാസർ വെളൂപ്പറമ്പിൽ, കെ പി സിയാദ്,സ് കെ നൗഫൽ, ഫാത്തിമ ഷാഹുൽ,പി എം അബ്ദുൽഖാദർ, അൻസൽ പരിക്കുട്ടി,ഫാത്തിമ സുഹാന,നൗഫിയ ഇസ്മായിൽ,ഹസീബ് കപ്പിത്താൻ,ഷെഫ്ന ആമേൻ,ഫാസില അബ്സാർ,ലീന ജെയിംസ് സുനിൽകുമാർ കെ, ഫാസിൽ റഷീദ്,സജീർ ഇസ്മായിൽ,ഫൈ…സി പി ഐ എം ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് , സി പി ഐ ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറി കെ ഐ നൗഷാദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും, രാത്രി 8.30 ന് ഗാനമേളയും,തുടർന്ന് ചൈനീസ് വെടിക്കെട്ടും ഉണ്ടായിരിക്കും.

ജനറൽ

ഉച്ചയൂണിനൊരുക്കാം കിടിലൻ കിച്ചടി

ഇന്നത്തെ ഉച്ചയൂണിനൊപ്പം ഒരടിപൊളി കിച്ചടി ആയാലോ? കിച്ചടി എങ്ങനെ തയാറാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ 1. ചെറുപയർപരിപ്പ് – അരക്കപ്പ് 2. അരി – അരക്കപ്പ് 3. മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ കുരുമുളക് – ഒരുചെറിയ സ്പൂൺ ഉപ്പ് – പാകത്തിന് 4. നെയ്യ് – രണ്ടു വലിയ സ്പൂൺ 5. കായംപൊടി – ഒരു നുള്ള് തയ്യാറാക്കുന്ന വിധം ആദ്യം പരിപ്പും അരിയും ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ശേഷം കുതിർത്ത മിശ്രിതം ഊറ്റിയെടുത്ത് മൂന്നു കപ്പ് വെള്ളം ചേർത്ത് പ്രഷർകുക്കറിലാക്കി  മഞ്ഞൾപ്പൊടി ചേർത്തു തിളപ്പിക്കണം. കുക്കർ അടച്ച് ഇടത്തരം തീയിൽ വേവിക്കുക. നാലഞ്ചു വിസിൽ വന്ന ശേഷം തീ അണയ്ക്കണം.  പ്രഷർ പോയ ശേഷം വിളമ്പാനുള്ള പാത്രത്തിലാക്കുക. പാനിൽ നെയ്യ് ചൂടാക്കി കായം ചേർത്ത് മൂപ്പിച്ച് കിച്ചടിയിൽ ഒഴിക്കുക. ഊണിനൊപ്പം കഴിക്കൂ.. നിങ്ങൾക്കിഷ്ടപ്പെടും.

ലോകം

ന്യൂ​സി​ല​ന്‍​ഡി​ല്‍ പ്ര​ള​യ​ത്തി​നു പി​ന്നാ​ലെ വ​ന്‍ ഭൂ​ച​ല​ന​വും ! റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 6.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി…

ന്യൂ​സി​ലാ​ന്‍​ഡി​ല്‍ പ്ര​ള​യ​ത്തി​നു പി​ന്നാ​ലെ ഭൂ​ച​ല​ന​വും. വെ​ല്ലിം​ഗ്ട​ണു സ​മീ​പം റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 6.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്.വെ​ല്ലിം​ഗ്ട​ണി​ല്‍ നി​ന്നും 48 കി​ലോ​മീ​റ്റ​ര്‍ അ​ക​ല​ത്തി​ലാ​ണ് ഭു​ച​ല​ന​ത്തി​ന്റെ പ്ര​ഭ​വ​കേ​ന്ദ്ര​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.വെ​ല്ലിം​ഗ്ട​ണി​ല്‍ ഏ​താ​നും സെ​ക്ക​ന്‍​ഡു​ക​ള്‍ നീ​ണ്ടു​നി​ന്ന ശ​ക്ത​മാ​യ ഭു​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​താ​യാ​ണ് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.ഭൂ​ച​ല​ന​ത്തി​ല്‍ ആ​ള​പാ​യ​മോ വ​സ്തു​വ​ക​ക​ള്‍​ക്ക് നാ​ശ​ന​ഷ്ട​മോ ഉ​ണ്ടാ​യ​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.അ​തേ​സ​മ​യം, ന്യൂ​സി​ല​ന്‍​ഡി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ആ​ഞ്ഞ​ടി​ച്ച ഗ​ബ്രി​യേ​ല്‍ ചു​ഴ​ലി​ക്കാ​റ്റി​ല്‍ നോ​ര്‍​ത്ത് ഐ​ല​ന്‍​ഡി​ലാ​ണ് കൂ​ടു​ത​ല്‍ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യ​ത്.മ​ഴ​യെ​യും പ്ര​ള​യ​ത്തെ​യും തു​ട​ര്‍​ന്ന് ന്യൂ​സി​ലാ​ന്‍​ഡി​ല്‍ ദേ​ശീ​യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു.രാ​ജ്യ​ത്തി​ന്റെ ച​രി​ത്ര​ത്തി​ല്‍ ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. നി​ല​വി​ല്‍ ഓ​ക്ക്ലാ​ന്‍​ഡി​ന്റെ കി​ഴ​ക്ക് 100 കി.​മീ അ​ക​ലെ​യാ​ണ് ചു​ഴ​ലി​ക്കാ​റ്റു​ള്ള​ത്.

ജനറൽ

നല്ല മധുരം കിനിയും ചക്ക അട എടുക്കട്ടേ…

ചക്കയുടെ സീസണ്‍ ആയിക്കഴിഞ്ഞു. മിക്ക ആളുകളുടെയും വീട്ടില്‍ ചക്ക അവിയലും ചക്ക പായസവുമൊക്കെ പാചകം ചെയ്യാറുണ്ട്. ഇന്ന് ഒരു വെറൈറ്റിക്ക് ചക്ക അട തയാറാക്കിയോലോ ? ചേരുവകള്‍ ചക്കവരട്ടിയത് 3 കപ്പ് ശര്‍ക്കരപ്പാനി 1 1/2 കപ്പ് അരിപ്പൊടി (വറുക്കാത്തത് ) 3 കപ്പ് ഏലയ്ക്ക പൊടിച്ചത് 1/2 സ്പൂണ്‍ ജീരകം പൊടിച്ചത് 1/2 സ്പൂണ്‍ ചുക്ക് പൊടിച്ചത് 1/4 സ്പൂണ്‍ തയാറാക്കുന്ന വിധം ഈ ചേരുവകളെല്ലാം നന്നായി ഇളക്കി യോജിപ്പിക്കുക മാവ് ഇലയില്‍ പൊതിയാന്‍ പറ്റുന്ന പാകത്തിലായിരിക്കണം രുചിച്ചു നോക്കി മധുരമോ മറ്റോ ചേര്‍ക്കണമെങ്കില്‍ വീണ്ടും ചേര്‍ക്കാം ഇനി വാഴ ഇലയില്‍ പൊതിഞ്ഞെടുത്ത് ആവിയില്‍ വേവിച്ചെടുക്കുക

പ്രാദേശികം

വാഗമൺ ഈരാറ്റുപേട്ട റോഡ് ksrtc സമയക്രമം

യാത്രകാരുടെ ശ്രദ്ധക്ക്......... വാഗമൺ ഈരാറ്റുപേട്ട റോഡ് നാളെ മുതൽ ബ്ലോക്ക്‌ ചെയുന്നതിനാൽ നാളെ മുതൽ 0530 AM കട്ടപ്പന LS 0610 പുള്ളിക്കാനം ORD 0710 വാഗമൺ LS 0830 കട്ടപ്പന FP ----- 0345 PM കട്ടപ്പന LS 0415 പുള്ളികാനം ORD 0445 കട്ടപ്പന LS 0600 കട്ടപ്പന FP 0640 പുള്ളികാനം LS എന്നീ സർവീസുകൾ ആണ് ഓപ്പറേറ്റ് ചെയുക (നാളെ - 16/02/2023 - ഉച്ചക്ക് 1200 മണിക്ക് കട്ടപ്പന സൂപ്പർ ഫാസ്റ്റ് ഉണ്ടായിരിക്കും, റിസർവേഷൻ ഉള്ളതിനാൽ നാളെ മാത്രം ആയിരിക്കും ഈ സർവീസ് ഉണ്ടായിരിക്കുക,0640 PM പുള്ളികാനം സർവീസ് സമയത്തിൽ ചെറിയ മാറ്റം വരാൻ സാധ്യത ഉണ്ട് )

കേരളം

തൃശ്ശൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ആത്മഹത്യ ചെയ്ത നിലയില്‍

തൃശൂര്‍ കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പില്‍ മോഹനന്‍, ഭാര്യ മിനി, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മകന്‍ ആദര്‍ശ് എന്നിവരെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പലചരക്ക് കട നടത്തിയിരുന്ന മോഹനന്‍ കട തുറക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് മൂന്നംഗ കുടുംബത്തെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വാതിൽ ചവിട്ടിപ്പൊളിച്ചാണ് നാട്ടുകാർ വീട്ടിനുള്ളിലേക്ക് കടന്നത്. കൂട്ട ആത്മഹത്യ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ആത്മഹത്യ ചെയ്യേണ്ട വിഷയങ്ങളൊന്നും മോഹനനും കുടുംബത്തിനുമില്ലെന്നാണ് നാട്ടുകാര്‍ പങ്കുവെക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.