വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ഇൻഡ്യ

അതിവേഗം വ്യാപിക്കുന്ന രണ്ട് ഒമിക്രോണ്‍ വകഭേദങ്ങള്‍ ചൈനയില്‍ പിടിമുറുക്കുന്നു

ചൈനയിലെ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഷാവോഗാൻ നഗരത്തിൽ BA.5.1.7 വകഭേദത്തിന്‍റെ നിരവധി കേസുകൾ കണ്ടെത്തി. BF.7 വകഭേദം ഷാവോഗാൻ, യാന്റായ് നഗരങ്ങളിലാണ് കണ്ടെത്തിയത്.  ബീജിങ്ങ്: അതിവേഗം പടരുന്ന രണ്ട് ഒമിക്രോണ്‍ വകഭേദങ്ങള്‍ ചൈനയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. BF.7 എന്നും BA.5.1.7 എന്നും പേര് നല്‍കിയിട്ടുള്ള രണ്ട് ഒമിക്രോണ്‍ വകഭേദങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇവ അതിവേഗം പടരുന്ന രോഗാണുക്കളാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൈനയിലെ നിരവധി പ്രവിശ്യകളില്‍ ഈ രോഗാണുക്കളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തത് ചൈനയെ ആശങ്കയിലാക്കി.  അടുത്ത ഞായറാഴ്ചയാണ് അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ചേരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ നിലവിലെ പ്രസിഡന്‍റ് ഷി ജിങ്ങ് പിങ്ങിന് കൂടുതല്‍ അധികാരം നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ദിനങ്ങള്‍ അടുത്ത് വരുമ്പോള്‍ രോഗവ്യാപനം കൂടിയ ഓമിക്രോണ്‍ വകഭേദങ്ങള്‍ കണ്ടെത്തിയത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ലോകത്ത് കൊവിഡിനെതിരെ ഇപ്പോഴും ലോക്ഡൗണ്‍ അടക്കമുള്ള കര്‍ശനമായ (സീറോ കൊവിഡ്) നിയന്ത്രണങ്ങള്‍ പിന്തുടരുന്ന അപൂര്‍വ്വം രാജ്യങ്ങളിലൊന്നാണ് ചൈന.  ഒക്ടോബർ 1-ന് ആരംഭിച്ച വാർഷിക ദേശീയ  അവധിക്കാലത്ത്, നഗരങ്ങളില്‍ നിന്നും പ്രവിശ്യകളില്‍ നിന്നും ജനങ്ങള്‍ യാത്രപോകുന്നത് സര്‍ക്കാര്‍ നിരുത്സാഹപ്പെടുത്തിയിരുന്നു.  എന്നിട്ടും പുതിയ പ്രതിദിന കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഇതിനിടെയാണ് പുതിയ രോഗവ്യാപനത്തിന് കാരണം പുതിയ ഒമിക്രോണ്‍ വകഭേദങ്ങളാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. വിവിധ പ്രവിശ്യകളില്‍ നിന്ന് കണ്ടെത്തിയ ഈ വകഭേദങ്ങള്‍ വളരെ വേഗം പടരുന്നവയാണെന്ന് വിദഗ്ദര്‍ അറിയിച്ചു.  ചൈനയിലെ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഷാവോഗാൻ നഗരത്തിൽ BA.5.1.7 വകഭേദത്തിന്‍റെ നിരവധി കേസുകൾ കണ്ടെത്തി. BF.7 വകഭേദം ഷാവോഗാൻ, യാന്റായ് നഗരങ്ങളിലാണ് കണ്ടെത്തിയത്. ഏറ്റവും പുതിയ കോവിഡ് -19 രോഗാണുബാധകൾ ഷാവോഗാൻ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് വകഭേദങ്ങളിലും  പകർച്ചവ്യാധിക്കുള്ള സാധ്യത വളരെ കൂടുതലാണെന്നും ഇവയ്ക്ക് നേരത്തെ കൈവരിച്ച പ്രതിരോധശേഷിയെ എളുപ്പത്തിൽ മറികടക്കാന്‍ കഴിയുന്നുണ്ടെന്നും ചൈനീസ് രോഗ പ്രതിരോധ നിയന്ത്രണ കേന്ദ്രത്തിന്‍റെ ഡെപ്യൂട്ടി ഡയറക്ടർ ലി ഷുജിയാൻ പറഞ്ഞു. ഒമൈക്രോണിന്‍റെ BF.7 വകഭേദത്തിനെതിരെ  ലോകാരോഗ്യ സംഘടന നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് വ്യാപനശേഷി കൂടിയ പ്രധാന ഒമിക്രോണ്‍ വകഭേദമായി മാറുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.  BF.7 എന്നത് ഒമിക്രോണ്‍ BA.5 ന്‍റെ ഒരു സഹ വകഭേദമാണ്. ബെൽജിയം, ജർമ്മനി, ഫ്രാൻസ്, ഡെൻമാർക്ക്, ഇംഗ്ലണ്ട് എന്നിവിടങ്ങളിലും BF.7 വകഭേദം വ്യാപിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. രോഗവ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ നിരവധി സ്കൂളുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു. 36 ചൈനീസ് നഗരങ്ങൾ ലോക്ക്ഡൗണിലാണ്. ഇത് ഏകദേശം 196.9 ദശലക്ഷം ആളുകളെ നേരിട്ട് ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ് ആഴ്ച ഇത് 179.7 ദശലക്ഷമായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിരന്തരമുള്ള പരിശോധനയും വിപുലമായ ക്വാറന്‍റൈനുകളും ലോക്ഡൗണുകളുകളിലൂടെയും കര്‍ശനമായ സീറോ കൊവിഡ് നടപടികള്‍ തുടരുന്ന ലോകത്തിലെ അപൂര്‍വ്വം രാജ്യങ്ങളിലൊന്നാണ് ചൈന.   

വിദ്യാഭ്യാസം

ബി. എസ് സി നഴ്സിംഗ് ഓപ്ഷൻ സമർപ്പണം 13 വരെ

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിൽ 2022-23 വർഷത്തെ ബി.എസ്.സി.നഴ്‌സിംഗ് ആൻഡ്  പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷിച്ച് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ വെബ്‌സൈറ്റിൽക്കൂടി കോളേജ്/കോഴ്‌സ് ഓപ്ഷനുകൾ ഒക്ടോബർ 13 നകം സമർപ്പിക്കണം. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച കോളേജ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഓപ്ഷനുകൾ സമർപ്പിക്കേണ്ടത്. പുതിയ ലിസ്റ്റിലെ കോളേജുകളും ഓപ്ഷൻ ലിസ്റ്റിൽ  ഉൾപ്പെടുത്തിയിട്ടുണ്ട്.  ഓപ്ഷനുകൾ സമർപ്പിക്കാത്തവരെ അലോട്ട്‌മെന്റിനായി പരിഗണിക്കില്ല. ട്രയൽ അലോട്ട്‌മെന്റ്  ഒക്ടോബർ 14ന് പ്രസിദ്ധീകരിക്കും. ഫോൺ: 0471-2560363, 364.  

ജനറൽ

മത്തങ്ങ കൊണ്ട് ഒരു അടിപൊളി പായസം ഈസിയായി തയ്യാറാക്കാം

മത്തങ്ങ കൊണ്ട് നമ്മൾ പലതരം കറികൾ തയ്യാറാക്കാറുണ്ട് . എന്നാൽ ഇന്ന് മത്തങ്ങ കൊണ്ട് ഒരു പായസം തയ്യാറാക്കിയാലോ? വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് മത്തങ്ങ പായസം മത്തങ്ങ പായസത്തിന് ആവശ്യമായ ചേരുവകൾ   3.1 തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും 4.നെയ്യ് 50 ഗ്രാം 5.തേങ്ങാ കൊത്ത് 3 ടീസ്പൂൺ 6.അണ്ടിപ്പരിപ്പ് ,മുന്തിരി ആവശ്യത്തിന് തയ്യാറാക്കുന്ന വിധം… നന്നായി പഴുത്ത മത്തൻ തൊലി കളഞ്ഞ ശേഷം കുരു നീക്കി കഷണങ്ങളാക്കുക. ഒരു പാത്രത്തിലിട്ട് അല്പം വെള്ളം ഒഴിച്ച് നന്നായി വേവിച്ചെടുക്കുക. വെന്ത ശേഷം ഒരു തവി കൊണ്ട് ഉടച്ചെടുക്കുക. ഒരു പാൻ അടുപ്പത് വച്ച് ചൂടാക്കി അതിലേക്ക് അല്പം നെയ്യ് ഒഴിക്കുക. ഇതിൽ തേങ്ങാ കൊത്തും അണ്ടിപരിപ്പും മുന്തിരിയും വറുത്തു കോരുക. ഇനി പാനിലേക്ക് ഉടച്ചു വച്ച മത്തൻ ചേർക്കുക. അല്പം കൂടി നെയ്യ് ചേർത്ത് ഇളക്കുക . ഈ സമയം ശർക്കര അല്പം വെള്ളം ചേർത്ത് ഉരുക്കുക. ശേഷം ഉടച്ച മത്തനിലേക്ക് ശർക്കര പാനി ചേർക്കുക. 2 മിനിറ്റ് നന്നായി ഇളക്കുക ശേഷം രണ്ടാം പാല് ചേർത്ത് നന്നായി കുറുകുന്നത് വരെ തിളപിപ്പിക്കുക. ശേഷം ഒന്നാം പാല് ചേർത്തിളക്കി വാങ്ങുക. ഒരു നുള്ള് ഉപ്പും കൂടിചേർക്കുക. ശേഷം വറുത്ത് വച്ചവയും ചേർക്കുക. കൊതിയൂറും മത്തങ്ങ പായസം തയ്യാറായി….

കേരളം

കാന്തപുരത്തിന്റെ ചികിത്സക്ക് ന്യൂറോ വിദഗ്ധരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് വിപുലീകരിച്ചു

കോഴിക്കോട്: അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മെഡിക്കൽ ബോർഡിൻറെ നിരീക്ഷണത്തിൽ തുടരുന്നതായി മർകസുസ്സഖാഫതി സുന്നിയ്യ അധികൃതർ അറിയിച്ചു.അദ്ദേഹത്തിന് പൂർണമായ രോഗശമനത്തിനു വേണ്ടി ഒറ്റക്കും കൂട്ടമായും പ്രാർഥനകൾ തുടരണമെന്ന് മർകസ് അധികൃതർ അപേക്ഷിച്ചു.ഇന്നും നാളെയും മുഴുവൻ മദ്റസകളിലും സ്ഥാപനങ്ങളിലും മജ്ലിസുകളിലും പ്രത്യേക പ്രാർഥന നടത്തണമെന്ന് സമസ്തകേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‍ലിയാർ, സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് അലി ബാഫഖി തങ്ങൾ എന്നിവർ അഭ്യർഥിച്ചു

ജനറൽ

ബീറ്റ്റൂട്ട് കൊണ്ട് ഒരു അടിപൊളി ചമ്മന്തി തയ്യാറാക്കാം

ബീറ്റ്റൂട്ട് ചമ്മന്തിക്ക് ആവശ്യമായ ചേരുവകൾ ബീറ്റ്റൂട്ട് 1 എണ്ണം (ചെറുത്‌) പച്ചമുളക് 2 എണ്ണം ഉണക്കമുളക് 1 എണ്ണം വെളുത്തുള്ളി 5 to 7 അല്ലി പിഴിപുളി വെളിച്ചെണ്ണ ടീസ്പൂൺ കറിവേപ്പില ആവശ്യത്തിന് മഞ്ഞൾ പൊടി കാൽ ടീസ്പൂൺ പഞ്ചസാര 1/4 ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് കായപൊടി ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ആദ്യം ബീറ്റ്റൂട്ട് അരിഞ്ഞെടുക്കണം. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ബീറ്റ്‌റൂട്ടും വെളുത്തുള്ളി, പച്ചമുളക്, ഉണക്കമുളക് എല്ലാം ചേർത്തു ഒന്നു വഴറ്റുക. അതിലേക്കു കുറച്ചു കറിവേപ്പില കൂടെ ചേർത്ത്ഇളക്കുക. ശേഷം കുറച്ചു മഞ്ഞൾ പൊടി ചേർക്കുക, പിന്നെ അതിലേക്ക് ഒരു 1/4 tsp പഞ്ചസാരയും ആവശ്യത്തിന് ഉപ്പും ചേർത്തു ഇളക്കുക. പിന്നീട് അത് ഒന്നു തണുത്തിട്ട് പുളി കൂടെ ചേർത്തു ഒന്നു അരച്ച് എടുക്കുക. നമ്മൾ വ‍ഴറ്റിയ വെളിച്ചെണ്ണ ബാക്കി വന്നതിൽ കുറച്ചു കടുക് ഇട്ടു പൊട്ടിക്കുക, കുറച്ചു കറിവേപ്പിലയും കുറച്ചു ഉഴുന്നും കുറച്ചു പരിപ്പും കൂടെ ചേർത്തു മൂപ്പിച്ച് അതിലേക്കു അരച്ച് വച്ചിരിക്കുന്നതും കൂടെ ചേർത്തു ഇളക്കി കുറച്ചു കായപൊടി കൂടെ ചേർത്ത് ഇളക്കി നല്ല ചൂടുള്ള ചോറിന്റെ കൂടെ കഴിച്ചു നോക്കൂ…

ജനറൽ

കഴിക്കുന്നതിനുമുമ്പ് ഏത് നിറത്തിലുള്ള ആപ്പിളാണ് ശരീരത്തിന് കൂടുതൽ ഗുണങ്ങൾ നൽകുന്നതെന്ന് അറിയുക

വിപണിയിൽ വ്യത്യസ്ത നിറങ്ങളിലുള്ള ആപ്പിൾ നിങ്ങൾ കണ്ടിട്ടുണ്ടാകണം. പച്ച, ചുവപ്പ്, ഇളം മഞ്ഞ എന്നിവയെല്ലാം ആപ്പിളിന്റെ വ്യത്യസ്ത നിറങ്ങളാണ്. ആപ്പിൾ കഴിക്കുന്നതിന്റെ പല ഗുണങ്ങളും നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നാൽ ആപ്പിളുമായി ബന്ധപ്പെട്ട രസകരമായ ഒരു കാര്യം നിങ്ങൾക്ക് അറിയില്ലായിരിക്കാം. പഴങ്ങളിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ആപ്പിളാണ്. എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് അതിന്റെ ഉപഭോഗം പ്രയോജനപ്പെടുത്തുന്നു. എന്നിരുന്നാലും മിക്ക ആളുകളും ചുവന്ന നിറമുള്ള ആപ്പിൾ മാത്രമേ കഴിക്കൂ. എന്നാൽ മഞ്ഞയും പച്ചയും നിറങ്ങളിലുള്ള ആപ്പിളും ആരോഗ്യത്തിന്റെ കാര്യത്തിൽ ഏറെ ഗുണം ചെയ്യുമെന്ന് നിങ്ങളോട് പറയാം. മൂന്ന് നിറങ്ങളിലുള്ള ആപ്പിൾ കഴിക്കുന്നതിന്റെ ഗുണങ്ങൾ ഇന്ന് പറയും. ചുവന്ന ആപ്പിൾ ചുവന്ന നിറമുള്ള ആപ്പിളിൽ ഏറ്റവും കൂടുതൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ടെന്ന് നമുക്ക് പറയാം. ചുവന്ന നിറമുള്ള ആപ്പിളാണ് മിക്കവരും കഴിക്കുന്നത്. അതായത്, വരുന്ന എല്ലാ കളർ ആപ്പിളുകളിലും ഏറ്റവും കൂടുതൽ ആന്റിഓക്‌സിഡന്റുകൾ ചുവന്ന നിറമുള്ള ആപ്പിളിലാണ്. പ്രായം ചെറുപ്പമായി കാണണമെങ്കിൽ ചുവന്ന നിറമുള്ള ആപ്പിൾ കഴിക്കുക. പ്രായമാകാത്ത പഴമായും ഇതിനെ കണക്കാക്കുന്നു. മഞ്ഞ ആപ്പിൾ മഞ്ഞ നിറത്തിലുള്ള ആപ്പിളിൽ മതിയായ അളവിൽ കരോട്ടിനോയിഡുകൾ, പൊട്ടാസ്യം, ഇരുമ്പ്, സിങ്ക് എന്നിവ കാണപ്പെടുന്നു. മഞ്ഞ നിറമുള്ള ആപ്പിളിന്റെ തൊലി വളരെ ഗുണം ചെയ്യും. മഞ്ഞ നിറം കാരണം ഇതിനെ ഗോൾഡൻ ആപ്പിൾ എന്നും വിളിക്കുന്നു. മഞ്ഞ നിറത്തിലുള്ള ആപ്പിൾ ഒരു ബ്യൂട്ടി ടോണിക്ക് ആയി പ്രവർത്തിക്കുന്നു. ഇതിന്റെ ഉപയോഗം നിങ്ങളുടെ ചർമ്മം, മുടി, നഖം എന്നിവയുടെ തിളക്കം വർദ്ധിപ്പിക്കുന്നു. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്തണം. പച്ച ആപ്പിൾ ക്വെർസെറ്റിൻ എന്ന മൂലകം പച്ച നിറത്തിലുള്ള ആപ്പിളിൽ കാണപ്പെടുന്നു. മാനസികാരോഗ്യം ശക്തിപ്പെടുത്തുന്നതിന് പച്ച നിറമുള്ള ആപ്പിൾ വളരെ നല്ലതായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും മഞ്ഞ ആപ്പിൾ മാനസികാരോഗ്യത്തിനും വളരെ ഗുണം ചെയ്യും. അൽഷിമേഴ്സ് രോഗമുള്ളവർ പച്ച ആപ്പിൾ പതിവായി കഴിക്കണം.

ജനറൽ

പേരിനോട് നീതി പുലർത്തി വിചിത്രം ട്രെയിലർ; ചിത്രം ഒക്ടോബര്‍ 14ന് തിയറ്ററുകളില്‍

മലയാളി പ്രേക്ഷകരുടെ പ്രിയ താരം ഷൈന്‍ ടോം ചാക്കോ നായകനാകുന്ന വിചിത്രം ഒക്ടോബര്‍ പതിനാലിന് തിയറ്ററുകളിലെത്തുവാനുള്ള തയാറെടുപ്പിലാണ്. പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും ശ്രദ്ധേയമായ ചിത്രമാണ് വിചിത്രം. അച്ചു വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ പേരിനോട് നീതി പുലർത്തി ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. പ്രമേയം കൊണ്ടും അവതരണം കൊണ്ടും തീർത്തും വ്യത്യസ്ഥമായ ഒരു ചിത്രമായിരിക്കും വിചിത്രമെന്ന് ട്രെയിലർ സൂചന നൽകുന്നുണ്ട്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ലാല്‍, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായണ്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. നിഖില്‍ രവീന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അര്‍ജുന്‍ ബാലകൃഷ്ണനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ജുബൈർ മുഹമ്മദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. ദീപക് പരമേശ്വരനാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. അച്ചു വിജയന്‍ തന്നെയാണ് ചിത്രം എഡിറ്റ് ചെയ്യുന്നത്. സൂരജ് രാജ് കോ ഡയറക്ടറായും ആര്‍ അരവിന്ദന്‍ ക്രിയേറ്റീവ് ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു. സുരേഷ് പ്ലാച്ചിമട മേക്കപ്പും ദിവ്യ ജോബി കോസ്റ്റ്യൂമും കൈകാര്യം ചെയ്തിരിക്കുന്നു. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഉമേഷ് രാധാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍- വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കര്‍, സ്റ്റില്‍- രോഹിത് കെ സുരേഷ്, വിഎഫ്എക്സ് സൂപ്പര്‍ വൈസര്‍- ബോബി രാജന്‍, പി ആര്‍ ഒ ആതിര ദില്‍ജിത്ത്, ഡിസൈന്‍- അനസ് റഷാദ് ആന്‍ഡ് ശ്രീകുമാര്‍ സുപ്രസന്നന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

കേരളം

'വീട്ടിൽ മദ്യപിച്ചെത്തി മർദിച്ചു, പൊലീസിനോട് പറഞ്ഞത് ഭാര്യയെന്ന്'; എൽദോസ് 30 ലക്ഷം വാഗ്ദ്ധാനം ചെയ്തെന്ന് പരാതിക്കാരി

തിരുവനന്തപുരം : എൽദോസ് കുന്നപ്പിള്ളി എംഎൽഎക്ക് എതിരായ പീഡന പരാതി സത്യസന്ധമാണെന്ന് പരാതിക്കാരി. മജിസ്ട്രേറ്റിന് കൊടുത്ത രഹസ്യ മൊഴിയിലും കോവളം പൊലീസിന് കൊടുത്ത മർദന പരാതിയിലും ഉറച്ചു നിൽക്കുന്നു . കേസ് ഒത്തുതീർപ്പാക്കിയാൽ 30ലക്ഷം രൂപ നൽകാമെന്ന് എൽദോസ് കുന്നപ്പിള്ളി എം എൽ എ പറഞ്ഞു. ഒത്തുതീർപ്പിനായി ഒരുപാട് പേർ വിളിച്ചിരുന്നു . എംഎൽഎയുമായി 10 വർഷത്തെ പരിചയം ഉണ്ട് . എന്നാൽ ഇക്കഴിഞ്ഞ ജൂലൈ മുതലാണ് അടുത്ത ബന്ധം തുടങ്ങിയത് . എന്നാൽ എംഎൽഎ മോശം പെരുമാറ്റം തുടങ്ങിയതോടെ ബന്ധത്തിൽ നിന്ന് അകലാൻ ശ്രമിച്ചു. ഇതോടെ മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവം തുടങ്ങി . കോവളത്ത് വച്ച് പരസ്യമായാണ് മ‍ർദിച്ചത് . അതുകണ്ട നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് വന്നപ്പോൾ ഭാര്യ ആണെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റി വിട്ടു . മർദനത്തിൽ പരിക്കേറ്റ തന്നെ എംഎൽഎ തന്നെയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കൊണ്ടുപോയതെന്നും പരാതിക്കാരി പറഞ്ഞു. പരാതി നൽകിയിട്ടും തനിക്ക് നീതി കിട്ടിയില്ലെന്നും പരാതിക്കാരി പറഞ്ഞു