വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രവാസം

സൗദിക്ക് പുറത്തുനിന്ന് ഇത്തവണ 20 ലക്ഷത്തിലധികം ഹജ്ജ് തീർഥാടകരെത്തുമെന്ന് മന്ത്രി

കൊവിഡ് കാലത്ത് ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കിയ ഹജ്ജായിരിക്കും ഇത്തവണത്തേത്. പ്രായപരിധിയുണ്ടാവില്ല. കോവിഡിന് മുമ്പുണ്ടായിരുന്ന തീർഥാടകരുടെ എണ്ണത്തിലേക്ക് ഹജ്ജ് ഈ വർഷം തിരിച്ചെത്തുമെന്ന സന്തോഷവാർത്ത ലോകത്തെ അറിയിക്കകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു റിയാദ്: ഈ വർഷം സൗദി അറേബ്യക്ക് പുറത്തുനിന്ന് 20 ലക്ഷത്തിലധികം തീർഥാടകർ ഹജ്ജിനെത്തും. ഇറാഖിൽനിന്ന് 33,690 പേരുണ്ടാകും. ഇറാഖ് സന്ദർശന വേളയിൽ ഇറാഖി ഹജ്ജ്, ഉംറ തീർഥാടകർക്ക് ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.  കൊവിഡ് കാലത്ത് ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കിയ ഹജ്ജായിരിക്കും ഇത്തവണത്തേത്. പ്രായപരിധിയുണ്ടാവില്ല. കോവിഡിന് മുമ്പുണ്ടായിരുന്ന തീർഥാടകരുടെ എണ്ണത്തിലേക്ക് ഹജ്ജ് ഈ വർഷം തിരിച്ചെത്തുമെന്ന സന്തോഷവാർത്ത ലോകത്തെ അറിയിക്കകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നത് സൗദി അറേബ്യ തുടരും.  ഹജ്ജ് തീർഥാടകരുടെ ഇൻഷുറൻസ് തുക 73 ശതമാനവും ഉംറ തീർഥാടകരുടേത് 63 ശതമാനവും കുറച്ചതാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്. സൗദി വിമാനങ്ങൾ വഴിയുള്ള സൗജന്യ ട്രാൻസിറ്റ് വിസ പോലെ മക്കയിലേക്കും മദീനയിലേക്കും പ്രവേശിക്കാനും ഉംറ നിർവഹിക്കാനുള്ള വരവ് സുഗമമാക്കുന്നതിന് നിരവധി സൗകര്യങ്ങൾ അടുത്തിടെ നടപ്പാക്കിയിട്ടുണ്ട്. നാല് ദിവസത്തേക്ക് രാജ്യത്ത് പ്രവേശിക്കാനും ഉംറ നിർവഹിക്കാനും ട്രാൻസിറ്റ് വിസയിലൂടെ കഴിയുമെന്നും മന്ത്രി പറഞ്ഞു.

കേരളം

മെഡിക്കൽ കോളേജിലെ തീപിടിത്തം; റിപ്പോർട്ട് നൽകി

മെഡിക്കൽ കോളേജിലെ നിർമ്മാണത്തിലിരിക്കുന്ന  സർജിക്കൽ ബ്ലോക്ക് തീ പിടിത്തത്തിൽ ആരോഗ്യവകുപ്പ്  റിപ്പോർട്ട് സമർപ്പിച്ചു. ആശുപത്രി അധികൃതരാണ്  ആരോഗ്യവകുപ്പിന് റിപ്പോർട്ട്‌ സമർപ്പിച്ചത്.ആരോഗ്യ മന്ത്രിയുടെ നിർദ്ദേശ പ്രകാരം ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർക്കാണ് റിപ്പോർട്ട്‌ നൽകിയത്. തീപ്പിടിച്ച കെട്ടിട ഭാഗങ്ങളിൽ പരിശോധന നടത്തി അറ്റകുറ്റ പണികൾ നടത്തണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. പണിപൂർത്തിയാക്കി കെട്ടിടം ഈ വർഷം തന്നെ കൈമാറണമെന്നും  ആശുപത്രി അധികൃതർ കരാറുകാർക്ക് നിർദ്ദേശം നൽകി. എന്നാൽ കെട്ടിടത്തിൽ ഉണ്ടായിരുന്ന എയർ ഹാൻഡ്‌ലിംഗ് യൂണിറ്റിലെ ഡക്റ്റുകൾക്കാണ് തീപ്പിടിച്ചത് എന്നാണ് ഫയർ ഫോഴ്സിന്റെ പ്രാഥമിക കണ്ടെത്തൽ. സർജിക്കൽ ബ്ലോക്കിൽ തീ പടർന്ന സംഭവത്തിൽ അന്വേഷണം തുടരുകയാണ്. അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ സർജിക്കൽ ബ്ലോക്കിലേക്ക് പ്രവേശനം ഉണ്ടാകില്ല. മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗത്തിലാണ്  അപകടകാരണം  ഷോട്ട് സർക്യൂട്ട് അല്ലെന്ന് സ്ഥിരീകരിച്ചത്. കെട്ടിട നിർമ്മാണത്തിൽ  വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും.

പ്രാദേശികം

നടയ്ക്കൽ സഫാ നഗറിൽ പുതിയ ക്യാരി ബാഗ് നിർമാണ യൂണിറ്റ് തുടങ്ങി

ഈരാറ്റുപേട്ട: നടയ്ക്കൽ സഫാ നഗറിൽ പുതിയ ക്യാരി ബാഗ് പേപ്പർ നിർമാണ യൂണിറ്റ് തുടങ്ങി. യൂണിറ്റിൻ്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ നിർവഹിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് എ എം എ ഖാദർ, അഡ്വ ജോമോൻ ഐക്കര, വി എം സിറാജ്, കൗൺസിലർമാരായ പി എം അബ്ദുൽ ഖാദർ, റിയാസ് പ്ലാമൂട്ടിൽ, കെ എ മാഹിൻ, കെ എ അഷറഫ് എന്നിവർ സംബന്ധിച്ചു. മാനേജിംഗ് ഡയറക്ടർ അഡ്വ വി പി നാസർ സ്വാഗതവും ആസാദ് നന്ദിയും പറഞ്ഞു.

കേരളം

മെഡിക്കല്‍ കോളേജ് തീപിടിത്തം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍

കോട്ടയം മെഡിക്കല്‍ കോളേജിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ തീപിടിച്ച സംഭവത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍. രോഗികള്‍ കിടക്കുന്ന സ്ഥലത്തല്ല തീപിടിത്തമുണ്ടായത്. പുതിയതായി സര്‍ജിക്കല്‍ ബ്ലോക്ക് പണിതുകൊണ്ടിരിക്കുന്ന ബഹുനില കെട്ടിടത്തിലാണ്. അതുകൊണ്ട് രോഗികള്‍ക്ക് മറ്റേതെങ്കിലും ആപത്തോ അപകടങ്ങളോ ഉണ്ടായിട്ടില്ല. നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് തീ അണക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്.  തീ നിയന്ത്രണ വിധേയമാകും എന്ന സ്ഥിതി വിശേഷമാണ് ഉള്ളതെന്നും മന്ത്രി കൈരളി ന്യൂസിനോട് പറഞ്ഞു. പുക ഉയരുന്നത് കാരണമുള്ള പ്രതിസന്ധി മറികടക്കാനുള്ള നടപടികള്‍ ഇതിനോടകം തന്നെ നടത്തിയതായും സമീപ വാര്‍ഡുകളില്‍ നിന്നും രോഗികളെ ഒഴിപ്പിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെട്ടതായാണ് അഗ്നിരക്ഷാ സേന നല്‍കുന്ന വിവരം. തീപിടിച്ച കെട്ടിടത്തില്‍ തൊഴിലാളികള്‍ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുമെന്നും അറിയിച്ചു.

ജനറൽ

മധുരം കിനിയും നല്ല സോഫ്റ്റ് ഉണ്ണിയപ്പം

വീട്ടില്‍ തയാറാക്കാം മധുരം കിനിയും നല്ല സോഫ്റ്റ് ഉണ്ണിയപ്പം. നല്ല നാടന്‍ വെളിച്ചെണ്ണയില്‍ ഉണ്ണിയപ്പം നിമിഷങ്ങള്‍ക്കുള്ളില്‍ ഉണ്ണിയപ്പം തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം വേണ്ട ചേരുവകള്‍… റവ 1 കപ്പ് പഴം 1 എണ്ണം (ചെറുത്) ശര്‍ക്കര 1 /2 കപ്പ് നെയ്യ് 1 ടീസ്പൂണ്‍ ചുക്ക്,ഏലക്ക, ജീരകം കൂടി പൊടിച്ചത് 1 ടീസ്പൂണ്‍ തേങ്ങ 3 ടേബിള്‍ സ്പൂണ്‍ ബേക്കിങ് സോഡാ 1 പിഞ്ച് ഉപ്പ് 1 പിഞ്ച് എള്ള് 1 ടീസ്പൂണ്‍ ജീരകം 1/2 ടീസ്പൂണ്‍ നാടന്‍ വെളിച്ചെണ്ണ ആവശ്യത്തിന് തയാറാക്കുന്ന വിധം. മിക്‌സിയുടെ ബ്ലെന്‍ഡറില്‍ 1/2 കപ്പ് റവയും പഴവും ശര്‍ക്കരയും ഒരു നുള്ള് ഉപ്പും ചേര്‍ത്ത് അരക്കുക. റവ കൂടി ചേര്‍ത്ത് അരച്ചെടുക്കുക. പാത്രത്തിലേക്കു മാറ്റിയ ശേഷം ബേക്കിങ് സോഡ ഒഴികെ ബാക്കി എല്ലാ ചേരുവകളും ചേര്‍ത്ത് വെള്ളം ആവശ്യത്തിന് ഒഴിച്ചു കലക്കി 10 മിനിറ്റ് അടച്ചു വയ്ക്കുക. 10 മിനിറ്റിനു ശേഷം ബേക്കിങ് സോഡാ ചേര്‍ത്ത് ഇളക്കുക.അപ്പകാര ചൂടാകുമ്പോള്‍ എണ്ണയോ നെയ്യോ ഒഴിച്ച് അപ്പം ഉണ്ടാക്കി എടുക്കാം.

പ്രാദേശികം

കാരുണ്യത്തിൻ്റെ മുഖമായി സമൂഹം മാറണം: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

പാലാ: കാരുണ്യത്തിൻ്റെ മുഖമായി സമൂഹം മാറണമെന്നു സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. കിഡ്നി സംബന്ധമായ അസുഖത്തെത്തുടർന്നു ദുരിതമനുഭവിക്കുന്ന കൊച്ചിടപ്പാടി പാറേക്കുന്നേൽ രേഷ്മ സുരേഷിന് വീടു വയ്ക്കാൻ ഇടപ്പാടിയിൽ കാപ്പൻ കുടുംബം സൗജന്യമായി നൽകുന്ന ഭൂമിയുടെ രേഖകൾ കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കർദ്ദിനാൾ ആലഞ്ചേരി. അർഹരെ സഹായിക്കാനുള്ള മാണി സി കാപ്പൻ എം എൽ എ യുടെയും സഹോദരൻ ചെറിയാൻ സി കാപ്പൻ്റെയും തീരുമാനത്തെ കർദ്ദിനാൾ  അനുമോദിച്ചു.  ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ഉത്തരവാദിത്വം സമൂഹത്തിനുണ്ടെന്നും അദ്ദേഹം അദ്ദേഹം ചൂണ്ടിക്കാട്ടി. മാണി സി കാപ്പൻ എം എൽ എ, ഡോ ജോസ് ചാക്കോ പെരിയപ്പുറം, മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ, മുൻ എം പി വക്കച്ചൻ മറ്റത്തിൽ, മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ്, സിറിൾ സി കാപ്പൻ, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, രേഷ്മയുടെ ഭർത്താവ് ധനേഷ്, മാതാപിതാക്കളായ സുരേഷ് പി കെ, രമണി സുരേഷ് എന്നിവർ പങ്കെടുത്തു. മുൻ എം പി യും എം എൽ എ യും പാലാ നഗരസഭ ചെയർമാനുമായിരുന്ന ചെറിയാൻ ജെ കാപ്പൻ, ഭാര്യ ത്രേസ്യാമ്മ കാപ്പൻ എന്നിവരുടെ ഓർമ്മയ്ക്കായി ഇടപ്പാടിയിൽ വാങ്ങിയ 53 സെൻറ് സ്ഥലത്തിൽ നിന്നും മൂന്ന് സെൻറ് സ്ഥലമാണ് രേഷ്മയ്ക്കു വീടുവയ്ക്കാൻ സൗജന്യമായി നൽകുന്നത്. കിഡ്നി സംബന്ധമായ രോഗത്തെത്തുടർന്നു ചികിത്സയിലാണ് രേഷ്മ. ഭർത്താവിന് ലഭിക്കുന്ന തുച്ഛമായ ശമ്പളമാണ് ഏക വരുമാനം. ചികിത്സാ ചിലവും കുടുംബ ചിലവും മൂത്ത കുട്ടിയുടെ പഠനവും ഒക്കെ ഈ ചെറിയ വരുമാനത്തിലാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ വിവരം അറിഞ്ഞതിനെത്തുടർന്നാണ് രേഷ്മയ്ക്കു വീടുവയ്ക്കാനുള്ള സ്ഥലം സൗജന്യമായി നൽകാൻ തീരുമാനിച്ചത്. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇവർക്കു വീടുവച്ചു നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മദ്രാസ് ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഡോ ജസ്റ്റീസ് കെ നാരായണക്കുറുപ്പ്, ചെറിയാൻ സി കാപ്പൻ, എബി ജെ ജോസ് എന്നിവരാണ് സൗജന്യമായി ഭൂമി അനുവദിക്കുന്ന സമിതിയിലുള്ളത്. നിലവിൽ എട്ട് കുടുംബങ്ങൾക്ക് വീടുവയ്ക്കാൻ സൗജന്യമായി സ്ഥലം വിട്ടുനൽകിയിട്ടുണ്ടെന്ന് ചെറിയാൻ സി കാപ്പൻ പറഞ്ഞു.

മരണം

ഇല്ലിക്കൽ കൂർക്ക കാലായിൽ പരേതനായ ഉമ്മർ കുട്ടി ഹാജിയുടെ ഭാര്യ ആയിഷ ഉമ്മ 83 വയസ്സ് മരണപ്പെട്ടു

ഇല്ലിക്കൽ കൂർക്ക കാലായിൽ പരേതനായ ഉമ്മർ കുട്ടി ഹാജിയുടെ ഭാര്യ ആയിഷ ഉമ്മ 83 വയസ്സ് മരണപ്പെട്ടു കുമ്മനം ഇടവഴിക്കൽ  കുടുംബാംഗമാണ് മക്കൾ Uലത്തീഫ്,(കോട്ടയം റെയിൽവേ സ്റ്റേഷന് സമീപം കച്ചവടം),ഹാഷിം മൗലവി എടത്തല, നസീമ, നവാസ്, മരുമക്കൾ സുബൈദ,ഷാക്കിറ, അബ്ദുൾ നാസർ മൗലവി കാഞ്ഞിരപ്പള്ളി(DKJU ജില്ലാ പ്രസിഡന്റ് കോട്ടയം) ഹുസ്ന,കബറടക്കം താഴെത്തങ്ങാടി ജുമാമസ്ജിദ് കബർസ്ഥാനിൽ ഉച്ചയ്ക്ക് ഒരുമണിക്ക്

കോട്ടയം

ഹജ്ജ് 2023 ന് ഓൺലൈൻ അപേക്ഷാ സമർപ്പണം കോട്ടയം ജില്ലയിൽ തുടങ്ങി

ഈരാറ്റുപേട്ട:സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്നവർക്കുള്ള  അപേക്ഷ സമർപ്പണം ഓൺലൈൻ മാത്രമായതുകൊണ്ട് ജില്ലയിൽ എല്ലാ നിയോജക മണ്ഡലങ്ങളിലും  ട്രൈനർന്മാരുടെ നേതൃത്വത്തിൽ സൗജന്യമായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 2023 മാർച്ച് 10 വരെയാണ് അപേക്ഷ സമർപ്പിക്കുവാനുള്ള സമയം.  അപേക്ഷ സമർപ്പിക്കുവാൻ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലുള്ളവർ അതാത് മണ്ഡലങ്ങളിലെ ട്രൈനർന്മാരെ വിളിച്ച് സൗജന്യ സേവനം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ ട്രൈനർ ഷിഹാബ് പുതുപ്പറമ്പിൽ അറിയിച്ചു. 9447548580 കൂടുതൽ വിവരങ്ങൾക്ക്  എൻ പി ഷാജഹാൻ മാസ്റ്റർ ട്രെയിനർ 9447914545 ജില്ലയിൽ വിവിധ മണ്ഡലങ്ങളുടെ ചാർജുള്ള ട്രെനർമാരുടെ പേരും ഫോൺ നമ്പറും :- കാഞ്ഞിരപ്പള്ളി: ഖമറുദ്ദീൻ തോട്ടത്തിൽ  9447507956 മീനച്ചിൽ താലൂക്ക്: ഷിഹാബ് പുതുപ്പറമ്പിൽ 9447548580 സഫറുള്ള ഖാൻ 9447303979 കോട്ടയം : അജി കെ മുഹമ്മദ് 9447763091 ചെങ്ങനാശ്ശേരി: സിയാദ് ഖാലിദ് 8157929681 വൈക്കം: നാസിർ ദാറുസ്സലാം 9447781311 ഏറ്റുമാനൂർ : മിസാബ് ഖാൻ: 9446858758