വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

ഇംഗ്ലീഷ് ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങി മോളി കണ്ണമാലി

അഭിനയിച്ചത് വളരെക്കുറിച്ച് സിനിമകളിലും സീരിയലുകളിലുമാണെങ്കിലും മലയാള സിനിമാ ലോകത്ത് തന്റേതായ സവിശേഷ ഇടം കണ്ടെത്തിയ നടിയാണ് മോളി കണ്ണമാലി. കണ്ണമാലിയുടെ തനത് ഭാഷയും വ്യത്യസ്ത അഭിനയരീതിയും കൊണ്ട് പ്രേക്ഷകരുടെ മനം കവര്‍ന്ന നടി ഇംഗ്ലീഷ് സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. ടുമാറോ എന്ന് പേരിട്ടിരിക്കുന്ന ആന്തോളജി ചിത്രത്തിലാണ് മോളി ഒരു പ്രധാന വേഷം കൈകാര്യം ചെയ്യാന്‍ പോകുന്നത്. ഏഴ് കഥകള്‍ ഉള്‍പ്പെടുത്തിയ ആന്താളജി ചിത്രത്തില്‍ രാജ്യാന്തര താരങ്ങളാണ് അഭിനയിക്കുന്നത്. അവര്‍ക്കൊപ്പമാണ് ഇംഗ്ലീഷ് ഭാഷയിലുള്ള ചിത്രത്തിലേക്ക് മോളിയുടെ അരങ്ങേറ്റം. ഓസ്‌ട്രേലിയന്‍ ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി കൂടിയായ ജോയ് കെ മാത്യുവാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. തിരുവനന്തപുരത്താണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. കോളനി എന്ന സിനിമയിലാണ് ഇപ്പോള്‍ മോളി കണ്ണമാലി അഭിനയിച്ചുവരുന്നത്. ഈ സിനിമയില്‍ നിന്നും ബ്രേക്ക് എടുത്ത് നില്‍ക്കുന്ന വേളയിലാണ് ഇംഗ്ലീഷ് ചിത്രത്തിലേക്കുള്ള അവസരം താരത്തെ തേടിയെത്തുന്നത്.

ജനറൽ

Dragon fruit: ഡയറ്റില്‍ ഉള്‍പ്പെടുത്താം ഡ്രാഗണ്‍ ഫ്രൂട്ട്; അറിയാം ഈ അഞ്ച് ആരോഗ്യ ഗുണങ്ങള്‍...

കാഴ്ചയിലുള്ള ഭംഗി പോലെ തന്നെ നിരവധി പോഷകങ്ങള്‍ അടങ്ങിയ പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ഉള്ളില്‍ നിറയെ പള്‍പ്പും ചെറിയ വിത്തുകളും നിറഞ്ഞ പഴമാണിത്. റെഡ് ഡ്രാഗണ്‍ ഫ്രൂട്ട്, വൈറ്റ് ഡ്രാഗണ്‍ ഫ്രൂട്ട് തുടങ്ങി പല നിറങ്ങളിലും ഇവ കാണപ്പെടാറുണ്ട്. ജലാംശം ധാരാളം അടങ്ങിയ ഈ പഴത്തില്‍ ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ സി, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്നു. മിതമായ അളവില്‍  ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.  ഡ്രാഗണ്‍ ഫ്രൂട്ടിന്‍റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... ഒന്ന്... പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയ  ഡ്രാഗണ്‍ ഫ്രൂട്ട് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കൂടാതെ ഇവ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.  രണ്ട്...  വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. അതിനാല്‍ തന്നെ ഇവ കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.  മൂന്ന്... ദഹനത്തിന് സഹായിക്കുന്ന നാരുകള്‍ ധാരാളം അടങ്ങിയ പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. അതിനാല്‍ ഇവ കഴിക്കുന്നത് ദഹനത്തിന് നല്ലതാണ്.  നാല്... പ്രമേഹ രോഗികള്‍ക്കും ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കാം. ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ വണ്ണം കുറയ്ക്കാനായി ഡയറ്റ് ചെയ്യുന്നവര്‍ക്കും ഇവ കഴിക്കാം.  അഞ്ച്... ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ  ഡ്രാഗണ്‍ ഫ്രൂട്ട് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാനും ചര്‍മ്മം തിളങ്ങാനും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഡ്രാഗണ്‍ ഫ്രൂട്ട് ഉപയോഗിച്ചുകൊണ്ട് ഫേസ് പാക്കുകള്‍ തയ്യാറാക്കി പരീക്ഷിക്കുന്നതും ഗുണം ചെയ്യും.  

ജനറൽ

ശ്രീനാഥ് ഭാസിയുടെ 'പടച്ചോനേ ഇങ്ങള് കത്തോളീ' റിലീസിനൊരുങ്ങുന്നു

ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പുതിയ ചിത്രം 'പടച്ചോനേ ഇങ്ങള് കാത്തോളീ' തീയേറ്ററുകളിലേക്ക്.  ബിജിത് ബാല സംവിധാനം ചെയ്യുന്ന കുടുംബ-ഹാസ്യ ചിത്രമാണിത്. ആൻ ശീതൾ, ഗ്രേസ് ആന്റണിയുമാണ് നായികമാർ. ഗ്രാമീണ പശ്ചാത്തലത്തില്‍ നര്‍മ്മത്തിനൊപ്പം തന്നെ സംഗീതത്തിനും പ്രണയത്തിനും വളരെയധികം പ്രാധാന്യം നല്‍കുന്ന മുഴുനീള എന്റര്‍ടെയ്‌നറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹരീഷ് കണാരൻ, വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, ജോണി ആൻ്റണി, മാമുക്കോയ, ഷൈനി സാറ, സുനിൽ സുഗത, രഞ്ജി കങ്കോൽ, രസ്ന പവിത്രൻ, സരസ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയൽ മഠത്തിൽ, നിഷ മാത്യു, ഉണ്ണിരാജ, രാജേഷ് മാധവൻ, മൃദുല തുടങ്ങിയവരും ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.‌ ജോസ്‌കുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന നാലാമത് ചിത്രം ആണ് ഇത്. 'വെള്ളം', 'അപ്പൻ' എന്നിവയാണ് ഇവർ നിർമിച്ച മറ്റ് രണ്ട് ചിത്രങ്ങൾ. പ്രദീപ് കുമാറാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. നിധീഷ് നടേരി, ബി. കെ ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതസംവിധാനം നിർവഹിക്കുന്നു. കിരൺ ദാസ് എഡിറ്റിങ്ങും വിഷ്ണു പ്രസാദ് ഛായാഗ്രഹണവും രഞ്ജിത്ത് മണലിപറമ്പിൽ മേക്കപ്പും ചെയ്യുന്നു. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. സുജിത്ത് മട്ടന്നൂർ ആണ് വസ്ത്രാലങ്കാരമൊരുക്കിയത്. പി ആർ ഓ മഞ്ജു ഗോപിനാഥ്. 

കേരളം

കോഴിക്കോട് അച്ഛനേയും അമ്മയേയും കുത്തി പരുക്കേല്‍പ്പിച്ച് മകന്‍; മയക്കുമരുന്നിന് അടിമയെന്ന് സൂചന

കോഴിക്കോട് എരഞ്ഞിപ്പാലത്ത് മകന്‍ അച്ഛനേയും അമ്മയേയും കുത്തി പരുക്കേല്‍പ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൈന്‍ കുമാര്‍ എന്നയാളാണ് അച്ഛനേയും അമ്മയേയും കുത്തിയത്. ഇയാളെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മ ബിജി, അച്ഛന്‍ ഷാജി എന്നിവര്‍ക്കാണ് പരുക്കേറ്റത്. അച്ഛന് നെഞ്ചിലും കഴുത്തിലും പരുക്കേറ്റിട്ടുണ്ട്. നെഞ്ചിലെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷൈന്‍ കുമാര്‍ കൂടിയ ഇനം മയക്കുമരുന്ന് ഉപയോഗിച്ചെന്ന് പൊലീസ് പറയുന്നുണ്ട്. അച്ഛനും അമ്മയും തന്നെ അവഗണിക്കുന്നുവെന്നും സ്വത്ത് ഭാഗം വച്ചപ്പോള്‍ ഉള്‍പ്പെടെ തന്നെ വേണ്ടരീതിയില്‍ പരിഗണിച്ചില്ലെന്നും ആരോപിച്ചായിരുന്നു മകന്റെ 

പ്രവാസം

സൗദിയിലെ ഏറ്റവും വലിയ വിനോദസഞ്ചാര കടൽപാലം ‘ശൂറ’ തുറന്നു

സൗദി അറേബ്യയിൽ വിനോദസഞ്ചാരത്തിനുള്ള ഏറ്റവും വലിയ കടൽപാലം ഗതാഗതത്തിനായി തുറന്നു. റെഡ്​സീ ടൂറിസം പദ്ധതിയുടെ ഭാഗമാണ് ‘ശൂറ’ എന്ന പാലം. ചെങ്കടൽ വിനോദസഞ്ചാര മേഖലയിലെ സുപ്രധാനമായ ഒരു ദ്വീപുമായി കരയെ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. ദ്വീപിലെ 11 റിസോർട്ടുകളുടെയും അവിടെയുള്ള നിരവധി ഇതര താമസ കേന്ദ്രങ്ങളുടെയും നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ പാലം പ്രധാന പങ്കുവഹിക്കും. 3.3 ചതുരശ്ര കിലോമീറ്റർ ദൈർഘ്യമുള്ളതാണ് പാലം. വിവിധതരം സസ്യജാലങ്ങളാൽ സമ്പന്നവും മനോഹരവുമായ ഭൂപ്രകൃതിയിലൂടെ വിനോദ സഞ്ചാരകേന്ദ്രത്തിലേക്ക് ടൂറിസ്റ്റുകളെ നയിക്കുന്ന പാതയാണ് ഈ പാലം. പാലത്തിൽ ഇലക്ട്രിക് കാറുകൾക്കും സൈക്കിളുകൾക്കും പ്രത്യേകം ട്രാക്കുകളും കടലിനോട് ചേർന്ന് നടന്നുപോകാൻ പറ്റുന്ന കാൽനട പാതയും ഒരുക്കിയിട്ടുണ്ട്. പ്രദേശത്തിന്റെ സ്വാഭാവിക പരിസ്ഥിതിയെ പരിഗണിച്ച് പവിഴപ്പുറ്റുകളും കണ്ടൽക്കാടുകളും കണക്കിലെടുത്താണ് പാലത്തിന്റെ രൂപകൽപന​. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് തന്നെയാണ് നിർമാണ പ്രവർത്തനങ്ങൾ നടന്നത്. പല തരത്തിലുള്ള ലാൻഡ്‌സ്‌കേപ്പിങ്​ പ്രവർത്തനങ്ങളിലൂടെ പാലം മനോഹരമാക്കും. പരിസ്ഥിതി സംരക്ഷണം എന്ന ചട്ടക്കൂടിനുള്ളിൽ നിന്ന് കൊണ്ട് തന്നെ പാലത്തിൽ പ്രകൃതിദത്ത വിളക്കുകളാണ് ഉപയോഗിക്കുന്നത്.

പ്രവാസം

ഡ്രോൺ ഉപയോ​ഗിച്ചുള്ള ഭക്ഷണ വിതരണം ആരംഭിക്കാനൊരുങ്ങി അബു​​ദാബി

ഡ്രോൺ ഉപയോ​ഗിച്ചുള്ള ഡെലിവെറി ആരംഭിക്കാനൊരുങ്ങി അബു​​ദാബി. ഇതുമായി ബന്ധപ്പെട്ട പരീക്ഷണ പദ്ധതി വൈകാതെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. മരുന്ന് വിതരണം, ഭക്ഷണ വിതരണം, അബുദാബിയിലെ പ്രധാന എമിറേറ്റ്സ് പോസ്റ്റ് ഓഫീസുകളിലേക്ക് രേഖകൾ കൊണ്ടുപോവുക തുടങ്ങിയ ജോലികൾക്കായി ഡ്രോണുകൾ ഉപയോഗപ്പെടുത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഡ്രോണുകളുടെ പരീക്ഷണ ഡെലിവറിയിൽ എത്രമാത്രം ഭാരം വഹിക്കാനാവും, ഇതുകൊണ്ടുള്ള ഗുണങ്ങൾ, ആവശ്യക്കാർ തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തുകയാണ് ലക്ഷ്യം. പരീക്ഷണ ഡെലിവറി നടത്തുന്ന പ്രദേശങ്ങളോ എത്ര കാലത്തേക്കാണ് പരീക്ഷണം നടത്തുന്നതെന്നോ ഉള്ള വിശദാംശങ്ങൾ അധികൃതർ അറിയിച്ചിട്ടില്ല. ഈ വർഷം അവസാനത്തോടെ പരീക്ഷണ ഡ്രോൺ ഡെലിവറി പൂർത്തിയാക്കി അടുത്തവർഷം വാണിജ്യാടിസ്ഥാനത്തിൽ ഡ്രോൺ ഡെലിവറി ആരംഭിക്കുകയാണ് അധികൃതരുടെ ലക്ഷ്യം. അബുദബി പോർട്സ് ഗ്രൂപ്പിൻറെ ഡിജിറ്റൽ പങ്കാളിയായ മഖ്ത ഗേറ്റ് വേ, എമിറേറ്റ്സ് പോസ്റ്റ്, സ്കൈ ഗോ എന്നിവയുടെ സഹകരണത്തോടെ ഡ്രോണുകൾ എമിറേറ്റിലെ ദൂരസ്ഥലങ്ങളിലേക്കും എത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

പ്രവാസം

റിയാദ് സീസൺ ഫെസ്റ്റിവലിൽ 8500 പരിപാടികൾ; 7 അന്താരാഷ്ട്ര എക്സിബിഷനുകൾ

റിയാദ് സീസൺ ഫെസ്റ്റിവലിൽ 8500 പരിപാടികൾ ഉണ്ടാകുമെന്ന് എൻറർടെയ്ൻമെൻറ് അതോറിറ്റി അറിയിച്ചു. കലാ-കായിക-സാഹിത്യ പരിപാടികളും മത്സരങ്ങളും മേളയിൽ ഉണ്ടാകും. 7 അന്താരാഷ്ട്ര എക്സിബിഷനുകളും, എല്ലാ ദിവസവും കരിമരുന്ന് പ്രയോഗവും ഉണ്ടാകും. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സാംസ്കാരിക-രുചി വൈവിധ്യങ്ങൾ അടുത്തറിയാനുള്ള അവസരവും മേളയിൽ ഉണ്ടാകും.  അടുത്ത വെള്ളിയാഴ്ച ആരംഭിക്കുന്ന റിയാദ് സീസൺ ഫെസ്റ്റിവലിൽ പുതുമയുള്ള നിരവധി പരിപാടികളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. 15 സോണുകളിലായി 8500-ലധികം പരിപാടികളാണ് ഫെസ്റ്റിവലിൽ നടക്കുക. 252-റസ്റ്റോറന്റുകളും 240 സ്റ്റോറുകളും പ്രത്യേകം സജ്ജീകരിക്കും. എല്ലാ ദിവസവും കരിമരുന്ന് പ്രയോഗം ഉണ്ടാകും. 8 ഇൻറർനാഷനൽ ഷോകളും 150-ഓളം സംഗീത പരിപാടികളും ഒരുക്കിയിട്ടുണ്ട് 108 ഇൻററാക്ടീവ് പരിപാടികൾ, 7 അന്താരാഷ്ട്ര എക്സിബിഷനുകൾ, 2 അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾ, ഗുസ്തി മത്സരങ്ങൾ, 17 അറബ് നാടകങ്ങൾ തുടങ്ങിയവയെല്ലാം ഫെസ്റ്റിവലിൽ ഉണ്ടാകും. ബോളിവാഡ് വേൾഡ്, ബോളിവാഡ് റിയാദ് സിറ്റി, വിൻറർ വണ്ടർലാണ്ട്, അൽമുറബ, സ്കൈ റിയാദ്, വയ റിയാദ്, മൃഗശാല, ലിറ്റിൽ റിയാദ്, ദി ഗ്രോവ്സ്, ഇമാജിനേഷൻ പാർക്ക്, സുവൈദി പാർക്ക്, സൂഖ് അൽസമാൻ, ഫാൻ ഫെസ്റ്റിവൽ, റിയാദ് ഫ്രണ്ട്, ഖറിയത്ത് സൽമാൻ എന്നിവയാണ് ഫെസ്റ്റിവൽ നടക്കുന്ന 15 സോണുകൾ. ഭാവനയ്ക്കപ്പുറം എന്ന മുദ്രാവാക്യവുമായി നടക്കുന്ന ഫെസ്റ്റിവൽ 65 ദിവസം നീണ്ടു നിൽക്കും.

പ്രാദേശികം

ജലവിതരണ പദ്ധതി ഉദ്ഘാടനം നടത്തി

ഈരാറ്റുപേട്ട . നഗരസഭയുടെ മേജർ കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള കാട്ടാമല കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും പുതിയ അംഗൻവാടി സബ് സെൻ്റർ  കെട്ടിടത്തിനുള്ള പത്ത് ലക്ഷം രൂപയുടെ ഫണ്ട് പ്രഖ്യാപനവും മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റും രാജ്യസഭ എം.പിയുമായ അഡ്വ .ജെ ബി മേത്തർ നിർവ്വഹിച്ചു.ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ് സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഓമന ഗോപാലൻ കൗൺസിലർമാരായ സുനിത ഇസ്മായിൽ ,റിയാസ് പ്ലാമൂട്ടിൽ ,നാസർ വെള്ളൂപ്പറമ്പിൽ ,സുനിൽ കുമാർ ,പി .എം അബ്ദുൽ ഖാദർ ,അൻസൽനപരിക്കുട്ടി ,അൻസർ പുള്ളോലിൽ ,ഫാസില അബ്സാർ ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ അനസ് നാസർ ,സി.പി ബാസിത് ,കെ.ഐ നൗഷാദ് ,അഡ്വ.ജെയിംസ് വലിയ വീട്ടിൽ ,കെ.ഇ.എ ഖാദർ ,റസാഖ് മoത്തിൽ ,സിറാജ് പടിപ്പുരയ്ക്കൽ ,തുടങ്ങിയവർ പ്രസംഗിച്ചു.