വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ലോക നാളികേര ദിനാചരണം ആചരിച്ചു

ഈരാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ സാഫിന്റെ ആഭിമുഖ്യത്തിൽ ലോക നാളികേര ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഉദ്ഘാടനം വിദ്യാർത്ഥി പ്രതിനിധിക്ക് തെങ്ങിൻ തൈ നൽകിക്കൊണ്ട് ഹെഡ് മിസ്ട്രസ്സ് ലീന  എം.പി നിർവ്വഹിച്ചു. നാളികേരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കല്പ വ്യക്ഷമായ കേര വ്യക്ഷങ്ങൾ നട്ടുപിടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അധ്യാപകൻ മുഹമ്മദ് ലൈസൽ ക്ലാസ്സെടുത്തു. എം.എഫ് അബ്ദുൽ ഖാദർ, ഫാത്തിമ റഹീം, റീജ ദാവൂദ്, അൻസാർ അലി, അനസ് .റ്റി എസ് എന്നിവർ നേത്യത്വം നൽകി.

കേരളം

എം.ബി. രാജേഷ് മന്ത്രിസഭയിലേക്ക്: എ.എൻ. ഷംസീർ സ്പീക്കറാകും

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിൽ അഴിച്ചുപണി. സ്പീക്കർ എം.ബി.രാജേഷ് മന്ത്രിസഭയിലേക്ക്. എം.വി.ഗോവിന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റതിനെ തുടർന്നാണ്, അദ്ദേഹത്തിനു പകരക്കാരനായി രാജേഷ് എത്തുന്നത്. തലശേരി എം.എൽ.എയായ എ.എൻ.ഷംസീർ നിയമസഭാ സ്പീക്കറാകും. എ.കെ.ജി സെന്ററിൽ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്. തദ്ദേശം, എക്സൈസ് എന്നീ വകുപ്പുകളാണ് എം.വി. ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്നത്. അതേസമയം, എം.ബി. രാജേഷിന്റെ വകുപ്പ് സംബന്ധിച്ച് തീരുമാനമായിട്ടില്ല. എം.വി. ഗോവിന്ദന് പകരമെത്തുന്നയാൾക്ക് മികച്ച രീതിയിൽ പ്രവർത്തിക്കാനാകണമെന്നും എം.ബി.രാജേഷിന് അതിനു കഴിയുമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. അതേസമയം, അനാരോഗ്യം മൂലം കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിന് പകരമാണ് എം.വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം.എ. ബേബി തുടങ്ങിയവര്‍ പങ്കെടുത്ത സംസ്ഥാന കമ്മിറ്റി യോഗമായിരുന്നു സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുത്തത്.

കേരളം

പ്രായപൂർത്തിയാകാത്ത, ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ചു : തിരുവനന്തപുരത്ത് നാല് പേർ അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും ഇക്കാര്യം വെളിപ്പെടുത്തിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. അഞ്ചുതെങ്ങ് പൊലീസ് ആണ് പ്രതികളെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ വീടിന് സമീപം താമസിച്ചിരുന്നവരായിരുന്നു പ്രതികൾ. ഇവർ പെൺകുട്ടിയുടെ അകന്ന ബന്ധുക്കളുമാണ്. കൊവിഡിന്റെ ഭാഗമായി വന്ന ലോക്ക്ഡൗൺ സമയത്ത്, പ്രതികൾ പെൺകുട്ടിയെ ഒഴിഞ്ഞുകിടന്ന കെട്ടിടത്തിന്റെ ടെറസിലും, പ്രദേശത്തുള്ള ചെറിയ ടെന്റിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. പെൺകുട്ടിയുടെ മാതാപിതാക്കൾ സംഭവം പു‌റത്ത് വിട്ടിരുന്നില്ല. എന്നാൽ, കൊവിഡിന് ശേഷം പെൺകുട്ടി തിരികെ സ്കൂളിൽ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന്, സ്‌കൂൾ അധികൃതർ പൊലീസിനെയും ശിശുക്ഷേമ സമിതിയെയും വിവരമറിയിച്ചു. പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കുകയും ചെയ്തു. മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഒളിവിലായിരുന്ന പ്രതികളെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

പ്രാദേശികം

മൂന്നിലവ് ടൗണിനെ പ്രളയ ദുരിതത്തിൽ നിന്നും രക്ഷിക്കാൻ മീനച്ചിൽ ആറ്റിലെ തുരുത്തും ചെക്ക് ഡാമും നീക്കം ചെയ്യുക; സിപിഐ

ഈരാറ്റുപേട്ട: കഴിഞ്ഞ വർഷത്തിലെ അതിത്രീവ മഴയിലും ഉരുൾപൊട്ടലിലും മൂന്നിലവ് ടൗണും പരിസരപ്രദേശങ്ങളും നിയന്ത്രണാതിതമായ പ്രളയ ജലത്തിൽ മുങ്ങി കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ടൗണിലെ കച്ചവട സ്ഥാപനങ്ങളിൽ തുടർച്ചയായുള്ള വെള്ളംകയറലിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടങ്ങൾ ആണ് ഉണ്ടായിട്ടുള്ളത്. സാമ്പത്തികമായി തകർന്നു നിൽക്കുന്ന കച്ചവടക്കാർക്ക് പിടിച്ചുനിൽക്കാൻ ആവാത്ത സ്ഥിതിയാണുള്ളത്. ഇവരെ നിലനിർത്താൻ മറ്റു പലതിനും ഭേദഗതികൾ കൊണ്ടുവരുന്ന നിയമസഭയും അധികാരികളും ആവശ്യമായ നിയമ ഭേദഗതി കൊണ്ടുവന്ന് കച്ചവടക്കാർക്ക് ഉണ്ടായിട്ടുള്ള നഷ്ടത്തിന് അനുപാതികമായ നഷ്ടപരിഹാരം നൽകാൻ നടപടികൾ സ്വീകരിക്കണമെന്ന് സഖാവ് ടി ജെ സന്തോഷിന്റെ അധ്യക്ഷതയിൽ കൂടിയ സിപിഐ മൂന്നിലവ് ലോക്കൽ കമ്മിറ്റി പ്രമേയത്തിലൂടെ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. സമീപനാളുകളിലായി ഉണ്ടാകുന്ന മൂന്നിലവ് ടൗണിലെ വെള്ളപ്പൊക്കത്തിന് കാരണമായി ടൗൺ ഭാഗത്ത് മീനച്ചിലാറ്റിൽ രൂപപ്പെട്ടിട്ടുള്ള വലിയ മൺ തുരുത്തും അതിലെ ഇല്ലിക്കൂട്ടങ്ങളും വൃക്ഷങ്ങളും അടിയന്തരമായി നീക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും അശാസ്ത്രീയമായ മൂന്നിലവ് ടൗണിന്റെ നടുഭാഗത്ത് നിർമ്മിച്ചു വച്ചിരിക്കുന്ന ചെക്ക് ഡാം പൊളിച്ച് നീക്കി നാടിനെ രക്ഷിക്കണമെന്നും കമ്മറ്റി പ്രമേയത്തിലൂടെ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.   മേച്ചാല്‍ വാളകം ഭാഗത്ത് നിരങ്ങി നീങ്ങി വന്ന് വൃക്ഷത്തിൽ തങ്ങിനിൽക്കുന്ന വലിയ പാറക്കല്ല് അടിയന്തരമായി പൊട്ടിച്ചു നീക്കി താഴ്വാവാ രത്ത് അപകടമേഖലയിൽ താമസിക്കുന്ന കുടുംബങ്ങളെ ദുരന്തത്തിൽ നിന്നും രക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രവർത്തന റിപ്പോർട്ട് ലോക്കൽ സെക്രട്ടറി മനോജ് കുമാർ പി ആർ. ജില്ലാ കമ്മിറ്റി തീരുമാനങ്ങൾ എം ജി ശേഖരനും അവതരിപ്പിച്ചു. ഷിബി സാമുവൽ.കെ പി ഭവനപ്പൻ.എൻ ജെ ബിജു..മിനിമോൾ ജോയ്.ജോസ് എൻ.ജെ  എന്നിവർ പ്രസംഗിച്ചു.

പ്രാദേശികം

'ഹരിതം ഭവനം'; താക്കോൽ ദാനം നാളെ

ഈരാറ്റപേട്ട: ഹരിതം  ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃതത്തില്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ച ഹരിതം ഭവനത്തിന്‍റെ താക്കോല്‍ സമര്‍പ്പണം നാളെ നടക്കും. വെള്ളിയാഴ്ച്ച  വൈകുന്നേരം 4 മണിക്ക് നടക്കല്‍ പത്താഴപ്പടി പട്ടാളം ജംഗ്ഷനില്‍ വെച്ച് നടത്തപ്പെടുന്ന ചടങ്ങില്‍ ഈരാറ്റപേട്ട നഗരസഭ ചെയര്‍പേഴ്സണ്‍ സുഹറാ അബ്ദുല്‍ ഖാദര്‍ ചടങ്ങ്  ഉദ്ഘാടനം ചെയ്യും.   ചെയര്‍മാന്‍ പി.എം  അബ്ദുല്‍ ഖാദര്‍,  നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ. മുഹമ്മദ് ഇല്ല്യാസ്, ഹരിതം വര്‍ക്കിങ്ങ് ചെയര്‍മാന്‍ സൈനുല്‍ ആബിദീന്‍, ട്രഷറര്‍. പി.എഫ് ഷെഫീക്ക്,  സെക്രട്ടറി  വി.പി നാസര്‍  പി.കെ നസീര്‍, കെ.എ മുഹമ്മദ് ഹാഷിം, സിറാജ് കണ്ടത്തില്‍, റാസി ചെറിയവല്ലം ഹാഷിം പുളിക്കീല്‍, റഹിം വെട്ടിക്കല്‍, കെ.ച്ച് ലത്തീഫ്, നിസാര്‍ കൊടിത്തോട്ടം സക്കിര്‍ തെക്കേക്കര, ആരിഫ് പാലയംപറമ്പില്‍ തുടങ്ങിയവര്‍ സംസാരിക്കും.  

കോട്ടയം

കനത്ത മഴ ; കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു

കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ രണ്ട് ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി. എറണാകുളം, കോട്ടയം ജില്ലകളിലാണ് കളക്ടര്‍മാകര്‍ അവധി പ്രഖ്യാപിച്ചത്.  ശക്തമായ മഴക്ക് സാധ്യതയുള്ളതിനാലും വെള്ളപ്പൊക്കം കണക്കിലെടുത്തും കോട്ടയം ജില്ലയിൽ അങ്കണവാടികളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി നല്‍കുന്നതായി അധികൃതര്‍ അറിയിച്ചു. അതേസമയം, മുൻ നിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്ക് അവധി ബാധകമല്ല. കനത്ത മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച  ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണ്. എറണാകുളം ജില്ലയില്‍ കനത്ത മഴ തുടരുകയാണ്.  സംസ്ഥാനത്ത് പല ജില്ലകളിലും മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളിൽ അടുത്ത 24 മണിക്കൂർ നേരത്തേക്ക് തീവ്ര മഴയ്ക്ക് സാധ്യതയെന്ന്  ഐഎംഡി മുതിർന്ന ശാസ്ത്രജ്ഞൻ ആര്‍ കെ ജനമണി. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം , പത്തനംതിട്ട ജില്ലകൾകളിലാണ് മഴക്ക് സാധ്യത. ഈ ജില്ലകളില്‍ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നല്‍കി. 100 മില്ലിമീറ്റർ മുതൽ 200 മില്ലിമീറ്റർ വരെ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഒന്നോ രണ്ടോ ജില്ലകളിൽ ചില സ്ഥലങ്ങളിലെ അതിതീവ്ര മഴക്കും സാധ്യതയുണ്ട്. 200 മില്ലി മീറ്ററിൽ കൂടുതൽ മഴ എവിടെയും കിട്ടിയിട്ടില്ല. ചില ഇടങ്ങളിൽ പെട്ടെന്ന് വലിയ വെള്ളക്കെട്ട് ഉണ്ടാകുന്നുണ്ട്. അതിനു വേറെയും കാരണങ്ങൾ ഉണ്ടാകാം. മഴ നിശ്ചിത അളവിൽ തന്നെ ആണ് പെയ്യുന്നത്. ഐഎംഡി കൃത്യമായ മുന്നറിയിപ്പുകൾ നൽകുന്നുണ്ട്, കളർകോഡ് സഹിതം, കേരളം വിദേശ കമ്പനികളുടെ സഹായം കൂടി തേടുന്നു എന്നതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ് പാളുന്നുവെന്ന ആരോപണത്തിനും അദ്ദേഹം മറുപടി നല്‍കി. 

പ്രാദേശികം

വിഴിഞ്ഞം തുറമുഖ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാപ്പള്ളി പിത്യവേദി യൂണിറ്റ്

അരുവിത്തുറ: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബദ്ധപ്പെട്ട് നടന്നു വരുന്ന സമരത്തിന് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാപ്പള്ളി പിത്യവേദി യൂണിറ്റ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സമരം എത്രയും വേഗം ഒത്തുതീർപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് യോഗം അവിശ്യപെട്ടു. ഫൊറോനാ വികാരി വെരി റവ.ഡോ അഗസ്‌റ്റ്യൻ പാലക്കപറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലെയ്സ്സ് ജോർജ് , ജോസഫ് പുല്ലാട്ട് , ബിനോയി വലിയവീട്ടിൽ തുടങ്ങിയവർ സംസാരിച്ചു.

ജനറൽ

ഓണസദ്യയ്ക്കായി ഇനി നല്ല പപ്പടം വീട്ടിൽ തയ്യാറാക്കുന്നതെങ്ങിനെയെന്ന് നോക്കാം

സദ്യ ഉണ്ണണമെങ്കിൽ മലയാളിക്ക് പപ്പടം നിർബന്ധമാണ്. പ്രത്യേകിച്ച് വിവാഹ സദ്യയ്ക്ക്. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ പപ്പട പ്രിയരാണ്. സദ്യയിൽ പരിപ്പിനൊപ്പം മുതൽ പായസത്തിനൊപ്പം വരെയും നമ്മൾ പപ്പടം കൂട്ടിക്കഴിക്കാറുണ്ട്. മിക്കപ്പോഴും പപ്പടം നാം കടയിൽനിന്ന് വാങ്ങാറാണ് പതിവ്. എന്നാൽ, നല്ല രുചികരമായ പപ്പടം വീട്ടിൽ തയ്യാറാക്കാൻ കഴിയും. ഇതിനായി കുറഞ്ഞ സമയവും ചിലവും മാത്രമാണ് ആവശ്യമുള്ളത്. പപ്പടം ഉണ്ടാക്കുന്നതിന് ആവശ്യമായ സാധനങ്ങളും പാചകവിധിയും ഇങ്ങനെയാണ്. പപ്പടം ഉണ്ടാക്കുന്നതിന് ആവശ്യമായ സാധനങ്ങൾ ഇവയാണ്; ഉഴുന്ന് പരിപ്പ്- 1 കിലോ അപ്പക്കാരം – 35 ഗ്രാം പെരുംകായം- 1 ടീസ്പൂണ്‍ ഉപ്പ്- ആവശ്യത്തിന് തയ്യാറാക്കുന്ന വിധം; ഉഴുന്ന് പരിപ്പ് നന്നായി പൊടിച്ചെടുക്കുക. അതിലേക്ക് ഉപ്പ്, അപ്പക്കാരം, പെരുംകായം എന്നിവ ചേര്‍ക്കുക. വെള്ളം കുറച്ച് ചേര്‍ത്ത് ഈ മാവ് അല്‍പ്പനേരം നല്ല കട്ടിയില്‍ നന്നായി കുഴച്ചെടുക്കുക. കുഴച്ചതിന് ശേഷം ചെറിയ ഉരുളകളായി ഉരുട്ടിയെടുത്ത്, ചെറിയ വട്ടത്തിൽ പരത്തിയെടുക്കുക. ഇതിന് ശേഷം വെയിലത്ത് ഉണക്കാനിടുക. ഉണങ്ങിയെടുത്ത പപ്പടം വായുസഞ്ചാരമില്ലാത്തിടത്ത് വെച്ചാൽ ഏറെനാൾ കേടുകൂടാതെ സൂക്ഷിക്കാം.