വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

ഇ​രി​ട്ടിയിൽ പു​ഴ​യി​ൽ കുളിക്കാനിറങ്ങിയ വി​ദ്യാ​ർ​ത്ഥി ചുഴിയിൽപ്പെട്ട് മരിച്ചു

ഇ​രി​ട്ടി: പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു. അ​ങ്ങാ​ടി​ക്ക​ട​വി​ലെ ചി​റ്റൂ​ര്‍ വീ​ട്ടി​ല്‍ തോ​മ​സ് -ഷൈ​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ജ​സ്റ്റി​ന്‍ (15) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കു​ണ്ടൂ​ർ പു​ഴ​യി​ലെ ക​ഞ്ഞി​പ്പാ​റ ക​ട​വി​ൽ കോ​ൺ​ക്രീ​റ്റ് ന​ട​പ്പാ​ല​ത്തി​നു താ​ഴെ​യാ​യി​രു​ന്നു അ​പ​ക​ടം. ര​ണ്ട് കൂ​ട്ടു​കാ​രോ​ടൊ​പ്പം കു​ളി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ജ​സ്റ്റി​ൻ. പാ​റ​ക്കെ​ട്ടു​ക​ൾ നി​റ​ഞ്ഞ ഭാ​ഗ​ത്ത് പാ​റ​യി​ൽ പാ​യ​ൽ നി​റ​ഞ്ഞു​ണ്ടാ​യ വ​ഴു​ക്ക​ലി​ൽ കാ​ൽ തെ​ന്നി ചു​ഴി​യി​ൽ അ​ക​പ്പെ​ട്ട​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നാണ് നി​ഗമനം. ജ​സ്റ്റി​നും മ​റ്റൊ​രു വി​ദ്യാ​ർ​ത്ഥി​യു​മാ​ണ് പു​ഴ​യി​ൽ ഇ​റ​ങ്ങി​യ​ത്. വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​ശേ​ഷം ജ​സ്റ്റി​നെ കാ​ണാ​താ​യ​തോ​ടെ ഒ​പ്പ​മു​ള്ള​വ​ർ ഇ​തി​ന് സ​മീ​പ​ത്തു​ള്ള ഡോ​ൺ​ബോ​സ്കോ കോ​ള​ജ് കെ​ട്ടി​ട നി​ർ​മാ​ണ സൈ​റ്റി​ലെ​ത്തി വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ ത​ന്നെ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന എ​ൻ​ജി​നി​യ​ർ ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി വി. ​മ​നോ​ജും മ​റ്റു തൊ​ഴി​ലാ​ളി​ക​ളും ഓ​ടി​യെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. മ​നോ​ജ് ജ​സ്റ്റി​നെ ക​ര​യ്ക്കെ​ത്തി​ച്ച് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ങ്ങാ​ടി​ക്ക​ട​വ് സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹൈ​സ്‌​കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി​യാ​ണ്. ജ​സ്റ്റി​ന്‍റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​ങ്ങാ​ടി​ക്ക​ട​വ് സേ​ക്ര​ഡ് ഹാ​ർ​ട്ട് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്നു. ജെ​സി​ലി​ൻ, ആ​ൽ​ഫി​ൻ, അ​ബി​ൻ, എ​ഡ്വി​ൻ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.  

കേരളം

കോഴിക്കോട് കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്ക്ക് വിൽപന നടത്തിയ സംഭവം; സ്ഥാപനത്തിനെതിരെ കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് ബീച്ചിലുള്ള ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളുകളിൽ എൻഫോഴ്‌സ്‌മെന്റ് നാർക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ കഞ്ചാവിന്റെ കുരു ഓയിൽ രൂപത്തിലാക്കി മിൽക്ക് ഷെയ്ക്കിൽ കലക്കി കൊടുക്കുന്നതായി കണ്ടെത്തി. ജ്യൂസ് സ്റ്റാളിൽ നിന്നും ഹെംബ് സീഡ് ഓയിലും കഞ്ചാവിന്റെ കുരുവും ചേർത്ത 200 മില്ലി ദ്രാവകം പിടികൂടി. സ്ഥാപനത്തിനെതിരേ മയക്കുമരുന്ന് നിയമ പ്രകാരം കേസ് എടുത്തു. സീഡ് ഓയിൽ രാസപരിശോധനക്കായി കോഴിക്കോട് റീജിയണൽ കെമിക്കൽ ലാബിൽ പരിശോധനക്കയച്ചു. പരിശോധനഫലം ലഭിക്കുന്ന മുറക്ക് തുടർനടപടികൾ സ്വീകരിക്കുന്നതാണെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ എൻ. സുഗുണൻ അറിയിച്ചു. ഡൽഹിയിൽ നിന്നുമാണ് ഇത്തരത്തിലുളള കഞ്ചാവിന്റെ കുരു വരുന്നത്. ഇത്തരത്തിലുളള കൂടുതൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി എക്സൈസ് സംശയിക്കുന്നുണ്ട്. വിദ്യാർത്ഥികൾ കൂടുതലായി ഈ സ്ഥാപനത്തിൽ എത്തുന്നുണ്ടോയെന്നും എക്‌സൈസ് സംഘം നിരീക്ഷിച്ചു വരുകയാണ്. രാസപരിശോധനാഫലത്തിനു ശേഷം തുടർപടപടികൾ സ്വീകരിക്കും. ഗുജറാത്തി സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന ജ്യൂസ് സ്റ്റാളിൽ കഞ്ചാവ് ചെടിയുടെ അരി ഉപയോഗിച്ച് ഷെയ്ക്ക് അടിച്ചു വിൽപ്പന നടത്തുന്നതായും ഇതിനെപ്പറ്റി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതായും എക്‌സൈസ് കമ്മീഷണർക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം കോഴിക്കോട് എൻഫോഴ്‌സ്‌മെന്റ് നാർക്കോട്ടിക് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ വി.ആർ.ഗി രീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.  

കേരളം

ഓണനാളുകളിലെ പൂജ; ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട തുറന്നു

പത്തനംതിട്ട: ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട തുറന്നു. ഓണനാളുകളിലെ പൂജകൾക്കായി ഇന്ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്നു ദീപങ്ങൾ തെളിച്ചു. പുതിയ ക്ഷേത്ര കീഴ്ശാന്തി വി.എൻ.ശ്രീകാന്ത് നമ്പൂതിരിയും ഒപ്പമുണ്ടായിരുന്നു. തുടർന്ന് ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിയിക്കുകയും തന്ത്രി ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യുകയും ചെയ്തു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ പ്രാസാദ ശുദ്ധിയും പുണ്യാഹവും നടന്നു. ക്ഷേത്ര ശ്രീകോവിലിൽ കഴിഞ്ഞ ദിവസങ്ങളിൽ അറ്റകുറ്റപണി നടന്നതിനെ തുടർന്നായിരുന്നു ശുദ്ധിപൂജ. രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടച്ചു. ഉത്രാടദിനമായ നാളെ പുലർച്ചെ 5 മണിക്ക് തിരുനട തുറക്കും. തുടർന്ന് അഭിഷേകം നടക്കും. നാളെ മുതൽ തിങ്കളാഴ്ച വരെ വരെ ക്ഷേത്രനട തുറന്നിരിക്കും.ഉത്രാട ദിനം മുതൽ ചതയം ദിനം വരെ ഭക്തർക്കായി ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.ഉത്രാടദിന സദ്യയുടെ ഭാഗമായുള്ള കറിക്ക് വെട്ടൽ ചടങ്ങും നടന്നു. ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ,പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന 4 ദിവസങ്ങളിലും ഉണ്ടായിരിക്കും.

ജനറൽ

യാത്രയ്ക്കിടെ ഛര്‍ദ്ദിക്കുന്നവർ അറിയാൻ

യാത്രയ്ക്കിടെയുണ്ടാകുന്ന ഛര്‍ദ്ദി പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. എന്നാല്‍, പ്രകൃതിദത്തമായ ചില പരീക്ഷണങ്ങള്‍ കൊണ്ട് യാത്രയ്ക്കിടെയുണ്ടാകുന്ന ഈ പ്രശ്‌നത്തെ മറികടക്കാനാകും. അവോമിന്‍’ പോലുള്ള അലര്‍ജി മരുന്നുകള്‍ കഴിച്ച് യാത്രക്കിടെയുള്ള ഛര്‍ദ്ദി തടഞ്ഞു നിര്‍ത്തുന്നവരുണ്ട്. എന്നാല്‍, ഇത്തരം മരുന്നുകളേക്കാള്‍ ശരീരത്തിന് നല്ലത് പ്രകൃതിദത്തമായ പ്രതിവിധികള്‍ തേടുന്നത് തന്നെയാണ്. സ്വന്തം വാഹനത്തിലുള്ള യാത്രയാണെങ്കില്‍ തുടര്‍ച്ചയായി യാത്ര ചെയ്യുന്നതിന് പകരം, ഇടയ്ക്ക് ആവശ്യമായ ഇടവേളകള്‍ നല്‍കി, ശരീരത്തിന് വിശ്രമം നല്‍കുന്നതാണ് നല്ലത്. യാത്രക്കിടെ അസ്വസ്ഥതയോ, ഛര്‍ദ്ദിക്കാന്‍ തികട്ടി വരികയോ ചെയ്താല്‍ ഒന്നോ രണ്ടോ ഏലക്ക ചവക്കുന്നത് നല്ലതാണ്. ഏലക്ക സമയമെടുത്ത് ചവച്ചിറക്കുന്നത് ഛര്‍ദ്ദിക്ക് ശമനം നല്‍കും. യാത്രയിലുടനീളം തുടര്‍ച്ചയായി പുസ്തകം വായന, ഫോണില്‍ തന്നെ നോക്കിയിരിക്കുക ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യാതിരിക്കലാണ് കഴിവതും നല്ലത്. പകരം, ഇടക്കിടക്ക് ദൂര സ്ഥലത്തേക്ക് നോക്കി കണ്ണിനെ അല്‍പ്പ നേരം വിശ്രമിക്കാന്‍ വിടണം. യാത്രക്കിടെയുള്ള തുടര്‍ച്ചയായ പ്രവര്‍ത്തികള്‍ക്ക് പകരം, ബ്രേക്ക് നല്‍കി ഇടവിട്ട് ചെയ്യുന്നതാണ് നല്ലത്. ഛര്‍ദ്ദില്‍ പ്രശ്നമുള്ളവര്‍ യാത്രക്കിടെ നാരങ്ങ കയ്യില്‍ കരുതാവുന്നതാണ്. നാരങ്ങയുടെ മണം ഛര്‍ദ്ദിക്ക് ശമനം നല്‍കും. പറ്റുമെങ്കില്‍ നാരങ്ങയോടൊപ്പം കുരുമുളക് പൊടിയും സൂക്ഷിക്കാനായാല്‍ നല്ലത്. ഛര്‍ദ്ദിക്കാന്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ നാരങ്ങയില്‍ അല്‍പ്പം കുരുമുളക് പൊടി ചേര്‍ത്ത് ചവക്കുന്നത് ഫലം ചെയ്യും.

ജനറൽ

ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിക്കാന്‍ പപ്പായ ഫേഷ്യൽ

നിറം വര്‍ദ്ധിപ്പിച്ച് സുന്ദരിയാകണമെന്ന് ആഗ്രഹമില്ലാത്ത ആരും ഉണ്ടാകില്ല. എന്നാല്‍, പല ക്രീമുകള്‍ മാറി മാറി പരീക്ഷിച്ച് പണവും സമയവും കളയേണ്ടതില്ല. നിങ്ങളുടെ വീട്ടില്‍ തന്നെയുണ്ട് ഇതിനാവശ്യമായ നാടന്‍ കൂട്ടുകള്‍. പപ്പായ കഴിക്കുന്നതും ഫേഷ്യല്‍ ആയി ഉപയോഗിക്കുന്നതും നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. പപ്പായ നന്നായി ഉടച്ച് മുഖത്ത് തേയ്ക്കുന്നത് മുഖകാന്തിക്ക് വളരെ നല്ലതാണ്. വേനല്‍ക്കാലത്ത് ഇടയ്ക്കിടയ്ക്ക് പപ്പായ ഫേഷ്യല്‍ പരീക്ഷിക്കുന്നത് കടുത്ത ചൂടിനെ പ്രതിരോധിക്കാനും സൗന്ദര്യം നിലനിര്‍ത്തുവാനും സഹായിക്കും. ഇതാ പപ്പായ ഉപയോഗിച്ച് വീട്ടില്‍ തന്നെ നിര്‍മ്മിക്കാവുന്ന ഉരുഗ്രന്‍ ഫേഷ്യല്‍ പപ്പായ – ആവശ്യത്തിന് മുള്‍ട്ടാണിമിട്ടി – നാലു സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ – ഒരു സ്പൂൺ പപ്പായ, മുള്‍ട്ടാണിമിട്ടി, കറ്റാര്‍വാഴ ജെല്‍ എന്നിവ നന്നായി ഇളക്കി യോജിപ്പിക്കുക. അതിനു ശേഷം മുഖത്ത് പുരട്ടുക. പതിനഞ്ചു മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളം കൊണ്ട് കഴുകിക്കളയാം. ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിക്കാന്‍ പപ്പായ, തൈര്, നാങ്ങനീര്, തേന്‍, മുട്ടവെള്ള എന്നിവ നന്നായി യോജിപ്പിച്ച് മുഖത്തു പുരട്ടുക. പതിനഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയുക. തെളിമയുള്ള ചര്‍മ്മം ലഭിക്കും. നിറവും വര്‍ദ്ധിക്കും.  

പ്രാദേശികം

വിദ്യാത്ഥിനി സംഗമം ഇന്ന് .

ഈരാറ്റുപേട്ട: സാംസ്‌കാരിക വൈകൃതങ്ങൾക്കെതിരെ മൂല്യബോധത്തിന്റെ വീണ്ടെടുപ്പ് എന്ന പ്രമേയത്തിൽ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ കോട്ടയം ജില്ലാ കമ്മിറ്റി നേത്യതത്തിൽ സംഘടിപ്പിച്ചിട്ടുള്ള എക്സ്പ്രെസിയോ വിദ്യാത്ഥിനീ സംഗമം ഇന്ന് ബുധൻ രാവിലെ 9.30 ന് . ഈരാറ്റുപേട്ട നടയ്ക്കൽ ഫൗസിയാ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. സംസ്ഥാന വൈസ് പ്രസിഡന്റ സെബാഷിറിൻ ഉത്ഘാടനം ചെയ്യും. ജില്ലാ ജോയിന്റ സെക്രട്ടറി ഫാത്തിമത്ത് സുമയ്യ അദ്ധ്യക്ഷത വഹിക്കും സംസ്ഥന സമിതി അംഗം മുഹമ്മദ് ഷാൻ വിഷയാവതരണം നടത്തും   .

ജനറൽ

സാമന്തയ്‍ക്ക് എതിരെ നടക്കുന്നത് വ്യാജ പ്രചരണം, പ്രതികരിച്ച് മാനേജര്‍

തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് സാമന്ത. നാഗ ചൈതന്യയുമായുള്ള വിവാഹ മോചന ശേഷം സാമന്ത സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്നിരുന്നു. അടുത്തിടെ, സാമന്തയ്ക്ക് ത്വക്ക് രോഗമാണെന്ന തരത്തിലും വാര്‍ത്ത പ്രചരിച്ചു. ഇത് ശരിയല്ലെന്ന് വ്യക്തമാക്കി സാമന്തയുടെ മാനേജര്‍ രംഗത്ത് എത്തിയതായി ടോളിവുഡ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.കുറെക്കാലമായി സാമന്ത ത്വക്ക് സംബന്ധമായ രോഗ ബാധിതയാണെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. ചില ആള്‍ക്കാര്‍ സാമന്തയ്‍ക്ക് എതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുകയാണെന്നായിരുന്നു സാമന്തയുടെ മാനേജറുടെ പ്രതികരണം. സാമന്തയ്‍ക്ക് ഒരു പ്രശ്‍നവുമില്ല. സാമന്ത ആരോഗ്യവതിയാണെന്നും വൈകാതെ തന്നെ സിനിമാ ഷൂട്ടിംഗില്‍ പങ്കെടുക്കുമെന്നും മാനേജര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ദിനേഷ് വിജൻ നിര്‍മിക്കുന്ന ബോളിവുഡ് ചിത്രത്തില്‍ സാമന്ത  നായികയാകുന്നുവെന്നും ആയുഷ്‍മാൻ ഖുറാനെയായിരിക്കും നായകൻ എന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.  സാമന്ത ഇരട്ട വേഷത്തില്‍ ആയിരിക്കും ചിത്രത്തില്‍ അഭിനയിക്കുക എന്നും കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബോളിവുഡിലെ ആദ്യ ചിത്രത്തിന് വേണ്ടി സാമന്ത ഒരു ശില്‍പശാലയില്‍ (workshop) പങ്കെടുക്കുന്നുവെന്നും വാര്‍ത്തകള്‍ വരുന്നു. ഒരു ഇംഗ്ലീഷ് വെബ്‍സീരിസിന്റെ ഹിന്ദി വേര്‍ഷനിലും സാമന്ത അഭിനയിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. 'സിറ്റാഡെല്‍' എന്ന സീരീസിന്റ ഹിന്ദി വേര്‍ഷനിലാണ് സാമന്ത അഭിനയിക്കുക. വരുണ്‍ ധവാനായിരിക്കും നായകൻ. വിജയ് ദേവെരകൊണ്ടയുടെ നായികയായി തെലുങ്കിലും ഒരു പ്രധാന പ്രൊജക്റ്റ് സാമന്തയ്‍ക്കുണ്ട്. ശിവ നിര്‍വാണ സംവിധാനം ചെയ്‍ത 'ഖുഷി'  എന്ന ചിത്രമാണ് സാമന്തയുടേതായി പുറത്തിറങ്ങാനുള്ളത്. 'ഖുഷി' എന്ന ചിത്രത്തിന്റെ തിരക്കഥയും ശിവ നിര്‍വാണയുടേത് തന്നെ. സാമന്തയ്‍ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ഇത്. ജയറാമും വിജയ് ദേവെരകൊണ്ടയുടെ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സച്ചിൻ ഖെഡേക്കര്‍, മുരളി ശര്‍മ, വെണ്ണെല കിഷോര്‍, രാഹുല്‍ രാമകൃഷ്‍ണ, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. 'ഹൃദയം' എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായി മാറിയ ഹിഷാം അബ്‍ദുല്‍ വഹാബാണ് സംഗീത സംവിധാനം. ഹിഷാം അബ്‍ദുള്‍ വഹാബ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന തെലുങ്ക് ചിത്രവുമാണ് ഇത്.സാമന്ത നായികയായി ബിഗ് ബജറ്റ് ചിത്രം ‘ശാകുന്തള’വും റിലീസ് ചെയ്യാനുണ്ട്. സിനിമയിൽ ടൈറ്റിൽ റോളിലാണ് സമാന്ത എത്തുന്നത്.   മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്.  കാളിദാസന്റെ ശാകുന്തളത്തെ ആസ്‍പദമാക്കി അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ ദേവ് മോഹനാണ് ദുഷ്യന്തനായി എത്തുക

ഇൻഡ്യ

സൈറസ് മിസ്ത്രിയുടെ ദുരൂഹ അപകട മരണം; മെഴ്‌സിഡസ് കമ്പനി വിദഗ്ദർ വാഹനത്തിൽ പരിശോധന നടത്തി

മുംബൈ: പ്രമുഖ വ്യവസായി സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് അപകട വിവരങ്ങൾ ശേഖരിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് മെഴ്‌സിഡസ് ബെൻസ്. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുകയാണ് ലക്ഷ്യമെന്നും സംഭവുമായി ബന്ധപ്പെട്ട് പോലീസുമായി ചേർന്ന് വിവരങ്ങൾ ശേഖരിക്കുമെന്നും കമ്പനി മാനേജ്‌മെന്റ് വ്യക്തമാക്കി. ഗുജറാത്തിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന നാല് പേരിൽ സൈറസ് മിസ്ത്രി അടക്കം രണ്ടു പേർ സംഭവ സ്ഥലത്ത് വെച്ച് മരണപ്പെട്ടു. അമിത വേഗതയാണ് വാഹനം അപകടത്തിൽ പെടാൻ കാരണമായതെന്നും മരിച്ചവർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കുന്നു.