വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

മയക്കുമരുന്നു മഹാവിപത്തിനെതിരെ ബോധവൽക്കരണ പ്രചാരണ ജാഥയും ലഹരിവിരുദ്ധ പാർലമെൻറും ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: മദ്യവും മയക്കുമരുന്നും മൂലം സംഭവിക്കുന്ന സാംസ്ക്കാരിക അപചയത്തിനെതിരെ ബോധവൽക്കരണവുമായി ഈരാറ്റുപേട്ട സംയുക്ത മഹല്ല് നവോത്ഥാന വേദി. നൈനാർ മസ്ജിദ്, പുത്തൻപള്ളി, മുഹ്യദീൻ പള്ളി ജമാഅത്തുകളുടെ കീഴിലുള്ള അൻപതു മസ്ജിദുകൾ കേന്ദ്രീകരിച്ചുരൂപീകരിക്കപ്പെട്ട സമിതികളുടെ സംഗമം ലഹരി വിരുദ്ധ പാർലമെൻറ് ഒക്ടോബർ 2 ന് നടയ്ക്കൽ ഫൗസിയാആഡിറ്റോറിയത്തിൽ നടക്കും. ഇതിൻ്റെ പ്രചാരണവുമായി ഇന്നും,നാളെയും ബോധവൽക്കരണ പ്രചാരണ ജാഥ ഇളപ്പുങ്കൽ നിന്നും തേവരു പാറയിൽ നിന്നും ആരംഭിക്കും. ആദ്യ ദിനത്തിൽ ചേന്നാട് കവലയിലും ശനിയാഴ്ച നടക്കൽ ഹുദാ ജംഗ്ഷനിലും സമാപനമ്മേളനങ്ങൾ നടക്കും.

കേരളം

ഒക്ടോബർ രണ്ട് ഞായറാഴ്ച പ്രവൃത്തിദിവസം ആക്കാനുള്ള സർക്കാർ തീരുമാനം തള്ളി കെ സി ബി സി

ഒക്ടോബർ രണ്ട് ഞായറാഴ്ച പ്രവൃത്തിദിവസം ആക്കാനുള്ള സർക്കാർ തീരുമാനം തള്ളി കെ.സി.ബി.സി. ഞായറാഴ്ച കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കെസിബിസി അവധി പ്രഖ്യാപിച്ചു.  ഞായറാഴ്ചയായതിനാൽ ആചാരാനുഷ്ഠാനങ്ങളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും പങ്കെടുക്കേണ്ടതുള്ളതിനാലാണ് അവധി പ്രഖ്യാപിക്കുന്നതെന്ന് കെ.സി.ബി.സി അറിയിച്ചു. ഒക്ടോബർ രണ്ടിലെ ലഹരി വിരുദ്ധ പരിപാടികൾ മറ്റൊരു ദിവസം നടത്തണമെന്നാണ് കെ.സി.ബി.സി. ആവശ്യം. ഞായറാഴ്ചയായതിനാൽ ആചാരാനുഷ്ഠാനങ്ങളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും പങ്കെടുക്കണമെന്നും രൂപതകളിൽ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷകൾ നടക്കുന്നതിനാലുമാണ് അവധിയെന്ന് കെ.സി.ബി.സി അറിയിച്ചു.  ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും വിദ്യാലയങ്ങളിൽ വന്ന് ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിക്കണമെന്ന സർക്കാർ നിർദേശം മറ്റൊരു ദിവസം ആചരിക്കുമെന്നും വാർത്താക്കുറിപ്പിലുണ്ട്.

പ്രാദേശികം

നടയ്ക്കൽ – കൊട്ടുകാപ്പള്ളി റോഡ് ഉത്ഘാടനം ചെയ്തു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയിലെ 8 17 18 19 വാർഡുകളിലെ ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത സൗകര്യവും 600ലധികം കുടുംബങ്ങൾ നിത്യേന യാത്രയ്ക്ക് ഉപയോഗിക്കുന്ന റോഡുമാണ് നടയ്ക്കൽ- കൊട്ടുകാപ്പള്ളി റോഡ്. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ താഴത്തെ നടക്കൽ ജംഗ്ഷനിൽ നിന്ന് ആരംഭിച്ചു പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ പനച്ചിപ്പാറയിൽ എത്തിച്ചേരുന്ന ഈ റോഡ് ഏറെ ഗതാഗത തിരക്കുള്ളതും ദിവസേന 100 കണക്കിന് വാഹനങ്ങൾ കടന്നു പോകുന്നതുമാണ്. വർഷങ്ങളായി തകർന്നു കിടന്ന റോഡ് പുനരുദ്ധീകരിക്കണമെന്നുള്ളത് പ്രദേശവാസികളുടെ ഏറ്റവും വലിയ ആവശ്യമായിരുന്നു. ജനങ്ങളുടെയും ജനപ്രതിനിധികളുടെയും നിരവധി സംഘടനകളുടെയും അഭ്യർത്ഥന മാനിച്ച് റോഡ് പുനരുദ്ധാരണത്തിന് എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അനുവദിച്ചു. ഈ തുക ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ. എ നിർവഹിച്ചു. വി.എം മുഹമ്മദ്‌ ഇല്ല്യസ് അധ്യക്ഷത വഹിച്ചു.പി എം അബ്ദുൽ ഖാദർ, ഹബീബ് കപ്പിത്താൻ, റിസ്വാന സവാദ്, ഫൈസൽ പി ആർ, അനസ് പാറയിൽ, കെ പി സിയാദ് തുടങ്ങിയവർ പങ്കെടുത്തു.

ജനറൽ

നടി ദീപിക പദുക്കോൺ ആശുപത്രിയിൽ

നടി ദീപിക പദുക്കോൺ ആശുപത്രിയിൽ. മുംബൈയിലെ ബ്രീച്ച് കാൻഡ് ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ( actress deepika padukone hospitalized ) തിങ്കളാഴ്ച രാത്രിയാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ദീപിക പദുക്കോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ താരത്തിന്റെ ആരോഗ്യ നിലയെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്ത് വന്നിട്ടില്ല. ഇതിന് മുൻപ് ജൂണിലും ഹൃദയമിടിപ്പ് ക്രമാതീതമായി കൂടിയതിനെ തുടർന്ന് ദീപിക പദുക്കോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹൈദരാബാദിലെ കമിനേനെ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. ഷാറുഖ് ഖാനൊപ്പം പഠാനിലും പ്രഭാസിനൊപ്പം പ്രൊജക്ട് കെയിലുമാണ് ദീപിക അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇവ രണ്ടുമാണ് പുതുതായി പുറത്തിറങ്ങാനിരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ.

കേരളം

ആലുവയിൽ മകളെയുമായി അച്ഛൻ പുഴയിലേക്ക് ചാടി

എറണാകുളം ആലുവ മാർത്താണ്ഡവർമ പാലത്തിൽ നിന്ന് മകളെയുമായി അച്ഛൻ പുഴയിലേക്ക് ചാടി. ചെങ്ങമനാട് സ്വദേശി ലൈജു ആറു വയസുള്ള മകൾ ആര്യനന്ദയുമായി പുഴയിലേക്ക് ചാടുകയായിരുന്നു. ഇവർക്കായി ഫയർ ഫോഴ്സ് തെരച്ചിൽ നടത്തുകയാണ്.

ജനറൽ

ഖോസ്ത 2 : മനുഷ്യരാശിക്ക് വെല്ലുവിളി തീർത്ത് മറ്റൊരു വൈറസ് കൂടി

വവ്വാലിൽ നിന്ന് കണ്ടെത്തിയ ഖോസ്ത 2 വൈറസിന് മനുഷ്യനിൽ പ്രവേശിക്കാൻ സാധിക്കുമെന്ന് അമേരിക്കൻ ശാസ്ത്രജ്ഞർ. നിലവിലെ വാക്‌സിനുകൾ വൈറസിനെതിരെ ഫലപ്രദമാകില്ലെന്നുമാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. പിഎൽഒഎസ് എന്ന ജേണലിൽ നൽകിയ ഗവേഷണ പഠനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ( what is khosta 2 virus ) 2020 ൽ റഷ്യയിലാണ് ആദ്യമായി ഖോസ്ത 2 വൈറസ് കണ്ടെത്തുന്നത്. അന്ന് ഈ വൈറസ് മനുഷ്യനിൽ പ്രവേശിക്കുമെന്ന് കണ്ടെത്തിയിരുന്നില്ല. എന്നാൽ പിന്നീട് നടത്തിയ പഠനങ്ങൾക്കൊടുവിലാണ് മനുഷ്യന് വൈറസ് വെല്ലുവിളിയാകുമെന്ന് കണ്ടെത്തുന്നത്. കൊറോണ വൈറസിന്റെ ഇനത്തിൽ തന്നെ പെടുന്ന സാർബികോവൈറസാണ് ഖോസ്ത 2. ഖോസ്ത 1 മനുഷ്യ ശരീരത്തിൽ പ്രവേശിക്കില്ല എന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി. വവ്വാലുകൾ, റക്കൂൺ, വെരുക് എന്നിവയിൽ നിന്ന് ഖോസ്ത 2 വൈറസ് മനുഷ്യനിലേക്ക് പകരാം. ഖോസ്ത 2 മനുഷ്യ ശരീരത്തിൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകില്ലെങ്കിലും വൈറസ് കൊവിഡ് വൈറസുമായി കൂടിച്ചേർന്നാൽ അത് വലിയ വിപത്തിന് വഴിമാറാം. നിലവിൽ കൊറോണ വൈറസിനെതിരെ മാത്രമല്ല മറിച്ച് സാർബികോവ് വൈറസ് ഇനത്തിൽപ്പെടുന്ന എല്ലാ വൈറസിനെതിരെയും ഫലപ്രദമായ ഒരു വാക്‌സിൻ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം.

ജനറൽ

ലോകത്ത് പ്രതിവർഷം 17 ദശലക്ഷത്തിലധികം പേർ ഹൃദ്രോഗം മൂലം മരിക്കുന്നു; ഇന്ന് ലോക ഹൃദയ ദിനം

ഇന്ന് ലോക ഹൃദയ ദിനം. ഹൃദയ സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് ഹൃദയദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ‘USE HEART FOR EVERY HEART’ എന്നതാണ് ഇത്തവണത്തെ ഹൃദയ ദിന സന്ദേശം. ( world heart day ) ലോകത്ത് പ്രതിവർഷം 17 ദശലക്ഷത്തിലധികം ആളുകൾക്ക് ഹൃദ്രോഗം മൂലം ജീവൻ നഷ്ടപ്പെടുന്നുവെന്നാണ് കണക്കുകൾ. ഇത് ആകെ മരണങ്ങളുടെ 32 ശതമാനമാണ്. ലോകത്ത് സംഭവിക്കുന്ന മൊത്തം മരണങ്ങളിൽ 85 ശതമാനവും ഹൃദയാഘാതവും പക്ഷാഘാതവും മൂലമുണ്ടാകുന്നതാണ്. ഹൃദയസ്തംഭനമുണ്ടാകുന്ന അഞ്ചിൽ ഒരാൾ 40 വയസിന് താഴെയുള്ളവരുമാണ്. ഹൃദ്രോഗങ്ങൾ മൂലം മരിക്കുന്നവരിൽ 50 ശതമാനം പേരും ‘സഡൺ കാർഡിയാക് അറസ്റ്റ്’ മൂലം മരിക്കുന്നവരാണെന്നാണ് റിപ്പോർട്ടുകൾ . ജിമ്മും ഡയറ്റും ചിട്ടയായ ജീവിതശൈലിയുമൊക്കെ പിന്തുടർന്നിട്ടും പലരെയും മരണം കവർന്നെടുക്കുന്നതും ‘സഡൺ കാർഡിയാക് അറസ്റ്റിലൂടെയാണ്.  

വിദ്യാഭ്യാസം

പ്ലസ് വൺ ട്രാൻസ്ഫർ അലോട്ട്മെന്റ്: ഇന്ന് മുതൽ അപേക്ഷിക്കാം

പ്ലസ് വൺ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂൾ, കോമ്പിനേഷൻ മാറാൻ അവസരം. ഇതിനുള്ള വേക്കൻസി ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പ്രസിദ്ധീകരിക്കും. ഇതുവരെ ഏകജാലക സംവിധാനത്തിൽ മെരിറ്റ് ക്വാട്ടയിലോ, സ്പോർട്സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കിൽ പോലും ട്രാൻസ്ഫറിന് അപേക്ഷിക്കാം. ജില്ലാ/ജില്ലാന്തര സ്‌കൂൾ മാറ്റത്തിനോ, കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ, പഠിക്കുന്ന സ്കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ മാറുന്നതിന് കാൻഡിഡേറ്റ് ലോഗിനിലെ “Apply for School/Combination Transfer” എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഉച്ചയ്ക്ക് 1 മുതൽ നാളെ വൈകിട്ട് 4 വരെ അപേക്ഷ നൽകാം