വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ഇൻഡ്യ

രാജ്യത്ത് കൊവിഡ് കുറയുന്നു; 24 മണിക്കൂറിനിടെ രണ്ടായിരത്തിൽ താഴെ കേസുകൾ

ഇന്ത്യയിൽ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,968 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 15 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് സജീവമായ കേസുകളും തുടർച്ചയായി കുറഞ്ഞുവരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,481 പേർ രോഗമുക്തി നേടിയതായി മന്ത്രാലയം അറിയിച്ചു. സജീവ കേസുകൾ ഇപ്പോൾ 34,598 ആയി കുറഞ്ഞു. നേരത്തെ ഇത് 36,126 ആയിരുന്നു. രോഗമുക്തി നിരക്ക് 98.74 ശതമാനമായി ഉയർന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.94 ശതമാനമാണ്, അതേസമയം പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.29 ശതമാനമായി ഉയർന്നു. രാജ്യത്ത് ആകെ കൊറോണ ബാധിതരുടെ എണ്ണം 4 കോടി 45 ലക്ഷത്തി 99,466 ആയി ഉയർന്നു. 4 കോടി 40 ലക്ഷത്തി 36,152 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇതുകൂടാതെ 5 ലക്ഷത്തി 28,716 പേർ രോഗം ബാധിച്ച് മരിച്ചു. രാജ്യത്ത് 218.80 കോടി ഡോസ് വാക്‌സിൻ നൽകിയിട്ടുണ്ട്. ആദ്യ ഡോസ് 102.64 കോടി ആളുകൾക്ക് നൽകി. 94.86 കോടിയിലധികം രണ്ടാം ഡോസുകൾ നൽകിയിട്ടുണ്ട്. അതേസമയം, 21.29 ൽ അധികം ആളുകൾ ഇതിനകം മുൻകരുതൽ ഡോസ് എടുത്തിട്ടുണ്ട്. കോവിൻ ആപ്പ് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3 ലക്ഷത്തി 44,525 പേർക്കാണ് കുത്തിവയ്പ്പ് നൽകിയത്.

ജനറൽ

ദുൽഖറുമായി ഒന്നിച്ചുള്ള സിനിമ; നല്ല കഥകൾ വന്നാല്‍ അതിനെക്കുറിച്ച് ആലോചിക്കും; മമ്മൂട്ടി

ദുൽഖറുമായി ഒന്നിച്ചുള്ള സിനിമ ചെയ്യും, നല്ല കഥകൾ വന്നാൽ അതിനെ കുറിച്ച് ആലോചിക്കാമെന്ന് മമ്മൂട്ടി. മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ യുഎഇ പ്രൊമോഷന്റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി.(mammotty about dulquer movie with him) ദുല്‍ഖര്‍ സല്‍മാന്‍ നമ്മുടെ വീട്ടില്‍ തന്നെയാണ് ഉള്ളത്. ദുല്‍ഖറിന് കുഴപ്പമൊന്നുമില്ല. ഞങ്ങള്‍ വാപ്പയും മോനും തന്നെയാണല്ലോ, അഭിനയിച്ചാല്‍ മാത്രമാണോ വാപ്പയും മകനുമാകുള്ളു. ഞാനും ദുല്‍ഖറും ഒന്നിച്ചുള്ള സിനിമ വന്നാല്‍ നമുക്ക് അതിനെക്കുറിച്ച് ആലോചിക്കാം,” മമ്മൂട്ടി വ്യക്തമാക്കി. മമ്മൂട്ടിയുടെ സിനിമകൾക്ക് രണ്ടാം ഭാഗമുണ്ടാകുമോ എന്ന ചോദ്യങ്ങൾ എപ്പോഴുമുണ്ടാകാറുണ്ട്. അത്തരം ചോദ്യങ്ങൾക്കും മമ്മൂട്ടി മറുപടി നൽകി. പുതിയ കഥകളാണ് സിനിമകൾക്ക് വേണ്ടതെന്നും മുൻപ് ചെയ്ത കഥാപാത്രങ്ങളെ കൊണ്ട് വീണ്ടും സിനിമകൾ ചെയ്താൽ അത് ഒത്തുപോകാത്ത അവസ്ഥയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജമാണിക്യത്തിന് എന്ത് രണ്ടാം ഭാഗം എടുക്കാനാണ്. ആ സിനിമ അവിടെ പൂർത്തിയായതാണ്. അത്തരം സിനിമകൾക്ക് രണ്ടാം ഭാഗം എന്ന സാധ്യതയില്ല. സിബിഐയ്ക്ക് വേണമെങ്കിൽ വീണ്ടും വരാം, കാരണം അത് വേറെ വേറെ കേസുകളാണ് എന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു.

ലോകം

ഫുട്‌ബോള്‍ മത്സരത്തിനിടെ കാണികൾ ഏറ്റുമുട്ടി; 129 പേർ കൊല്ലപ്പെട്ടു

മലങ്: ഇന്‍ഡൊനീഷ്യയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 129 പേര്‍ കൊല്ലപ്പെട്ടു. ഇന്‍ഡൊനീഷ്യന്‍ ലീഗ് സോക്കര്‍ മത്സരത്തിനിടെയാണ് കാണികള്‍ ഏറ്റുമുട്ടുകയും കൂട്ടക്കുരുതിയില്‍ കലാശിക്കുകയും ചെയ്തത്‌. അരേമ എഫ്.സിയും പെര്‍സേബായ സുരാബായ എഫ്.സിയും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് ആരാധകര്‍ ഏറ്റുമുട്ടിയത്. ഈസ്റ്റ് ജാവയിലെ മലങ്ങിലാണ് മത്സരം നടന്നത്.മത്സരത്തില്‍ അരേമ എഫ്.സി 3-2 ന് വിജയം നേടി. പിന്നാലെ തോല്‍വി വഴങ്ങിയ പര്‍സേബായ സുരാബായ ടീമിന്റെ ആരാധകര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ഇന്‍ഡൊനീഷ്യന്‍ പോലീസ് വ്യക്തമാക്കി. മത്സരശേഷം രോഷാകുലരായ ആരാധകര്‍ ഗ്രൗണ്ട് കയ്യടക്കുകയും ആക്രമണം നടത്തുകയും ചെയ്തതോടെ ഇന്‍ഡൊനീഷ്യന്‍ പോലീസ് കണ്ണീര്‍ വാതകവും മറ്റും പ്രയോഗിച്ചു.

കേരളം

മുഖ്യമന്ത്രി യൂറോപ്പിലേക്ക്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് യൂറോപ്പിലേക്ക് യാത്ര തിരിക്കും. മുഖ്യമന്ത്രിയുടെ യാത്ര കൊച്ചി വഴി നോർവേയിലേക്കാണ്. പുലർച്ചെ 3. 45 ന് നോർവേയിലേക്ക് പുറപ്പെടും. മുഖ്യമന്ത്രിയും കുടുംബവും നെടുമ്പാശ്ശേരിയിൽ എത്തി. നോർവേയിൽ നിന്ന് ബ്രിട്ടനിലേക്ക് മുഖ്യമന്ത്രി യാത്ര തിരിക്കും.

കേരളം

അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു

ദുബായ്: പ്രവാസി വ്യപാരപ്രമുഖനും ചലച്ചിത്രനിര്‍മ്മാതാവുമായ അറ്റ്ലസ് രാമചന്ദ്രന്‍ (80) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായിരുന്ന അസുഖങ്ങളെതുടര്‍ന്ന് ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം.ശനിയാഴ്ച വൈകിട്ട് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമാണ് മരണകാരണം.അറ്റ്ലസ് ജ്വല്ലറിയുടെ ഉടമയായിരുന്ന അദ്ദേഹം മറ്റു വ്യവസായ സ്ഥാപനങ്ങളും നിയന്ത്രിച്ചിരുന്നു. ഭാര്യ: ഇന്ദു. മക്കൾ: മഞ്ജു. ശ്രീകാന്ത് അറ്റ്ലസ് രാമചന്ദ്രൻ പറഞ്ഞിരുന്ന ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകം ജനശ്രദ്ധ ആകർഷിച്ചിരുന്നു.

പ്രാദേശികം

മഴവില്ലോർമകൾ പുത്തുലഞ്ഞു; മുസ്ലിം ഗേൾസിലെ 99 ബാച്ച് SSLC വിദ്യാർത്ഥിനികളുടെ പുന:സമാഗമം നവ്യാനുഭവമായി.

ഈരാറ്റുപേട്ട മുസ്ലിം ഗേൾസിലെ 1999 ബാച്ച് SSLC വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പുന:സമാഗമം ശ്രദ്ധേയമായി. ഏറെ നാളത്തെ ഇടവേളക്കുശേഷം കണ്ടുമുട്ടിയ സഹപാഠികൾ തമ്മിൽ സ്നേഹ വിശേഷങ്ങൾ പങ്കുവെച്ചു. മഴവില്ലോർ മ കൂട്ടായ്മയുടെ പ്രസിഡൻറ് ഫാസിലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഹെഡ്മിസ്ട്രസ് ലീന ടീച്ചർ ഉദ്ഘാടനം ചെയ്തു. കൺവീനർ ഷമീമ പി എസ് സ്വാഗതം പറഞ്ഞു. അക്കാലത്തെ അധ്യാപകരെ ആദരിച്ചു. സീനത്ത്, ഷെഫീന, നൂറ, സൗമി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

പ്രാദേശികം

വാഹനവ്യാപാരികൾക്കായി ഈരാറ്റുപേട്ട കേന്ദ്രീകരിച്ച് പുതിയ സംഘടന; ആസ്ഥാന മന്ദിരോദ്ഘാടനം ആൻേറാ ആൻറണി എം പി നിർവഹിച്ചു.

ഈരാടുപേട്ടയിലും പരിസര പ്രദേശങ്ങളിലെയും വാഹന വ്യാപരികളെയും ബ്രോക്കെർമാരെയും ഉൾപ്പെടുത്തി used vehicle Byers and sellers association എന്ന പേരിൽ പുതിയ സംഘട രൂപീകരിച്ചു. സംസ്ഥാന വ്യാപകമായി സംഘടന രൂപീകരിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾ സജീവമാക്കുകയുമാണ് സംഘടനയുടെ ലക്ഷ്യം. P T M S ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ  പത്തനംതിട്ട  MP ആന്റോ ആന്റണി ആസ്ഥാന മന്ദിരത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ്റെ  ഉദ്ഘാടനം പ MLA Adv സെബാസ്റ്റ്യൻ കുളത്തുങ്കൻ നിർവഹിച്ചു. പുതുതായി ചേർന്നവർക്കുള്ള  അംഗത്വ വിതരണം  നഗരസഭ ചെയര്പേഴ്സൻ സുഹ്‌റ അബ്ദുൽഖാദർ നടത്തി. ആശംസ കളർപ്പിച്ചു കൊണ്ട് നഗരസഭ വൈസ് ചെയർമാൻ മുഹമ്മദ്‌ ഇല്യാസ്. ഈരാറ്റുപേട്ട C I ബാബു സെബാസ്റ്റ്യൻ. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ്‌ A M A ഖാദർ. വാർഡ് കൗൺസിലർ സുനിത ഇസ്മായിൽ. അസോസിയേഷൻ സെക്രട്ടറി ബെന്നി പ്ലാത്തോട്ടം. കൗൺസിലർമാരായ  SK നൗഫൽ.P M അബ്ദുൽ ഖാദർ തുടങ്ങിയവർ സംസാരിച്ചു. അസോസിയേഷൻ പ്രസിഡന്റ്‌ പരികൊച്ചു വെളിയത്ത് അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി P K നസീർ സ്വാഗതവും നിയാസ് നന്ദിയും പറഞ്ഞു.  

പ്രാദേശികം

അഡ്വ വി പി നാസർ മുസ്ലിം യൂത്ത് ലീഗിൻ്റെ പുതിയ കോട്ടയം ജില്ലാ ജന. സെക്രട്ടറി.

മുസ്ലിം യൂത്ത് ലീഗിൻ്റെ പുതിയ കോട്ടയം ജില്ലാ ജന സെക്രട്ടറിയായി അഡ്വ വി പി നാസറിനെ തെരഞ്ഞെടുത്തു.നടയ്ക്കൽ സഫാ മസ്ജിദ് പരിപാലന സമിതി പ്രസിഡൻറാണ്. ഗ്രാമ പഞ്ചായത്ത് മെമ്പറായും നഗരസഭയുടെ വിദ്യാഭാസ സ്റ്റാൻ്റിംഗ് കമ്മിറ്റ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം മുസ്ലിം യൂത്ത് ലീഗിൻ്റെ പൂഞ്ഞാർ നിയോജക മണ്ലം പ്രസിഡൻറായിരുന്നു.