വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

മരണം

മരണം

നടയ്ക്കൽ കാരയ്ക്കാട് കുറ്റിമ രം പ്പറമ്പിൽ മുഹമ്മദ് ഇബ്രാഹിമിൻ്റെ ഭാര്യ സു ഹുറ ( 62 ) അന്തരിച്ചു.

ഈരാറ്റുപേട്ട: നടയ്ക്കൽ കാരയ്ക്കാട് കുറ്റിമ രം പ്പറമ്പിൽ മുഹമ്മദ് ഇബ്രാഹിമിൻ്റെ ഭാര്യ സു ഹുറ ( 62 ) അന്തരിച്ചു. ഖബറക്കം ബുധനാഴ്ച രാവിലെ 10ന് പുത്തൻപള്ളി ഖബർസ്ഥാനിൽ. പരേത പത്താഴപ്പടി വെള്ള പ്ലാക്കൽ കുടുംബാംഗം. മക്കൾ .നവാസ് അബുദാബി, നസീർ മഞ്ചേരി ,നദീർ അബുദാബി, നെസ് ലി അധ്യാപിക . മരുമക്കൾസിറാജ് ദുബൈ, ഷീജാ ,റ സീന, ഷെറിൻ

മരണം

അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് നാലു വയസുകാരിക്ക് ദാരുണാന്ത്യം; മരിച്ചത് ഈരാറ്റുപേട്ട പുതുപ്പറമ്പില്‍ ഫാസില്‍-ജിസാന ദമ്പതികളുടെ മകള്‍ ഫൈഹ ഫാസില്‍

ആലപ്പുഴ: അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് നാലുവയസുകാരിക്ക് ദാരുണാന്ത്യം. ഈരാറ്റുപേട്ട പുതുപ്പറമ്പില്‍ ഫാസില്‍-ജിസാന  ദമ്പതികളുടെ മകള്‍ ഫൈഹ ഫാസില്‍ ആണ് മരിച്ചത്. പൂഞ്ഞാര്‍ ഗൈഡന്‍സ് സ്‌കൂളിലെ എല്‍ കെ ജി വിദ്യാര്‍ത്ഥിനിയായിരുന്നു.ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടം. ഈരാറ്റുപേട്ടയില്‍ നിന്ന് ഒരു ബന്ധുവിന്റെ വിവാഹത്തിനായി ആലപ്പുഴയില്‍ എത്തിയതായിരുന്നു ഫാസിലും ഭാര്യയും നാല് വയസുകാരി മകളും. വിവാഹ സത്കാരത്തിന് ശേഷം വൈകിട്ടോടുകൂടി ആലപ്പുഴ കോണ്‍വെന്റ് സ്‌ക്വയറിന് സമീപത്തുവച്ച് അപകടമുണ്ടാകുന്നത്. അപകടമുണ്ടാക്കിയ ബൈക്ക് നിര്‍ത്താതെ പോയി. റോഡരികിലൂടെ നടക്കുകയായിരുന്ന ഫൈഹയെ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടന്‍തന്നെ ജില്ലാ ജനറല്‍ ആശുപത്രിയിലേക്കും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജിലേക്കും കുട്ടിയെ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.യഥാസമയം ചികിത്സ ലഭിക്കാത്തത് മകളുടെ മരണത്തിന് കാരണമായെന്ന് കുടുംബം പരാതിപ്പെട്ടു. ആശുപത്രിയിലെത്തിച്ച കുട്ടിക്ക് പ്രാഥമിക ചികിത്സ പോലും നല്‍കാതെ ഒരു മണിക്കൂറോളം വൈകിപ്പിച്ചു എന്നാണ് കുടുംബത്തിന്റെ പരാതി. ആറരയോടെയാണ് കുട്ടി മരണപ്പെട്ടു.മൃതദേഹം വണ്ടാനം ആശുപത്രി മോര്‍ച്ചറിയില്‍. നടപടികള്‍ പൂര്‍ത്തിയാക്കി ഖബറടക്കം പിന്നീട് ഈരാറ്റുപേട്ട പുത്തന്‍ പള്ളിയില്‍ നടക്കും.

മരണം

വാഹനം തട്ടി വയോധികൻ മരിച്ചു.

ഈരാറ്റുപേട്ട .പ്രഭാത സഞ്ചാരത്തിന് ഇറങ്ങിയ വയോധികൻ കാറിടിച്ചു മരിച്ചു.  ഈരാറ്റുപേട്ട കടുവാമൂഴി വക്കാപറമ്പ് വാഴമറ്റം ഈസ റാവുത്തർ ( 75 )ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ അഞ്ചു മണിയോടെ ഏറ്റുമാനൂർ - പൂഞ്ഞാർ സംസ്ഥാന പാതയിൽ വടക്കേക്കരയിലാണ്  അപകടമുണ്ടായത്.  ഈരാറ്റുപേട്ടയിൽ  നിന്ന് പാലായ് ക്ക് പോയ കാറാണ്  ഇടിച്ചത്. ഇടിച്ച കാർ നിർത്താതെ പോയി. സംഭവം അറിഞ്ഞെത്തിയ   പോലീസാണ് ഈസായെ പാലായിലെ ഗവ. ആശുപത്രിയിലും  തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കെറ്റ ഈസ ഉച്ചയോടെ മരിച്ചു. ഭാര്യ ഐഷ പെരുവന്താനം സ്വദേശിനി മക്കൾ : നൗഷാദ്,  സിറാജ്. മരുമക്കൾ  ഹസീല പരേതയായ നാഷിദ

മരണം

വാഹനപകടത്തിൽ മരിച്ചു

ഈരാറ്റുപേട്ട .നടയ്ക്കൽ  സഫാ നഗർ മാങ്കുഴയ്ക്കൽ അബ്ദുൽ കരീമിൻ്റെ മകൻ ഷിഹാബ് (41) വാഹന അപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 5 ന്  ഈരാറ്റുപേട്ട വാഗമൺ റോഡിൽ നടയ്ക്കൽ ബറക്കാത്ത് മഹല്ലിന് സമീപം ഷിഹാബ് സഞ്ചരിച്ച ബൈക്കിൽ കാർ ഇടിച്ച് റോഡിൽ വീണ ഷിഹാബിനെ ഇതു വഴി വന്ന ലോറിയിടിക്കുകയും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം തെള്ളക്കത്ത സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച പുലർച്ചെ 3 മണിയോടു കൂടി മരണപെടുകയായിരുന്നു.  ഇദ്ദേഹംഈരാറ്റുപേട്ട കാരയ്ക്കാട് യു.പി.സ്കൂളിലെ ബസ് ഡ്രൈവറായിരുന്നുഭാര്യ . അമീന മക്കൾ മുഹമ്മദ് അർഷദ്, മുഹമ്മദ് മുഹിദ്ദീൻ, ഹാദിയ, ഹർഷിയ മൃതദേഹം ഈരാറ്റുപേട്ട പുത്തൻ പള്ളി കബർസ്ഥാനിൽ കബറടക്കി

മരണം

തെക്കേക്കര തടിക്കപ്പറമ്പിൽ കുഞ്ഞമ്മാൾ (95) അന്തരിച്ചു.

ഈരാറ്റുപേട്ട: തെക്കേക്കര തടിക്കപ്പറമ്പിൽ കുഞ്ഞമ്മാൾ (95) അന്തരിച്ചു. പരേത കാഞ്ഞിരപ്പള്ളി തേനമ്മാക്കൽ (സി.എസ്.ആർ) കുടുംബാംഗം. ഭർത്താവ് പരേതനായ കൊച്ചുതമ്പി റാവുത്തർ. മക്കൾ: സുബൈദ, ജമീല, സബൂറ, നസീമ, സലീന, ഹസീന, മുഹമ്മദ് ഖാൻ, നിസ്താർ, പരേതയായ സാബിദ. മരുമക്കൾ: അബ്ദുൾസലാം മുണ്ടക്കയം, നൂറുൾ അമീൻ കാഞ്ഞിരപ്പള്ളി, റഷീദ് ജവാൻ കാഞ്ഞിരപ്പള്ളി, ഷീബ മുഹമ്മദ് ഖാൻ, സുനി നിസ്താർ, പരേതരായ സെയ്തു മുഹമ്മദ്, ഇസ്മായിൽ, തമ്പിച്ച, ബഷീർ. കബറടക്കം ശനിയാഴ്ച (19) പത്തിന് ഈരാറ്റുപേട്ട തെക്കേക്കര മുഹയീദ്ദീൻ പള്ളി കബർസ്ഥാനിൽ

മരണം

ഈരാറ്റുപേട്ട :പാറനാനിക്കൽ ഹസൻ കുഞ്ഞ് (92 ) നിര്യാതനായി

ഈരാറ്റുപേട്ട :പാറനാനിക്കൽഹസൻ കുഞ്ഞ്  (92 ) നിര്യാതനായി. ഭാര്യ  കൊല്ലംപറമ്പ് കുടുംബാം ഫാത്തിമ  മക്കൾഅബ്ദുൽ ഖാദർ ഷിഹാബ് , സൗദ , ഷെഫീഖ , സബൂറ ,നസീറ ,  മരുമക്കൾ : റസിയ , ബുഷറ , പരി കൊച്ച്  (പരേതൻ), സൈദലവി , യൂസഫ് , ബഷീർ മൗലവി.ഈരാറ്റുപേട്ട പുത്തൻ പള്ളി ഖബർ സ്ഥാനിൽ ഖബറടക്കി.

മരണം

ഈരാറ്റുപേട്ട സ്വദേശിയായ ഡോക്ടർ അമേരിക്കയിൽ അന്തരിച്ചു.

ഈരാറ്റുപേട്ട: വെള്ളാപ്പള്ളിപ്പറമ്പിൽ പരേതനായ പരീതിന്റെ മകൻ  ഡോക്ടർ കൊച്ചുമുഹമ്മദ് (82) കാലിഫോർണിയായിൽ അന്തരിച്ചു. ദീർഘകാലമായി അമേരിക്കയിൽ താമസിച്ചു വരികയായിരുന്നു.ഭാര്യ ഹെസ് ല മുഹമ്മദ്,മക്കൾ .സോണിയ മുഹമ്മദ്, സൈറ മുഹമ്മദ് കാലിഫോർണിയയിൽ ഖബറടക്കി.

മരണം

അനിൽ (അനി വെട്ടിക്കൽ49) ബഹ്‌റൈനിൽ അന്തരിച്ചു

ഈരാറ്റുപേട്ട: നടയ്ക്കൽ വെട്ടിക്കൽ പരേതനായ അബ്ദുൽ റഹീമിന്റെ മകൻ അനിൽ (അനി വെട്ടിക്കൽ49) ബഹ്‌റൈനിൽ അന്തരിച്ചു. ഭാര്യ: രഹന ഈരാറ്റുപേട്ട കീഴേടത്ത് കുടുംബാംഗം. മക്കൾ: നദാ അനിൽ, മുഹമ്മദ് നഹിയാൻ, നൈറാ ബൾക്കീസ്.  ബുധനാഴ്ച എട്ടിന് ഫൗസിയാ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് ശേഷം  ഖബറടക്കം 9.30 ന് ഈരാറ്റുപേട്ട മുഹിയുദ്ദീൻ പള്ളി ഖബർസ്ഥാനിൽ