വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

മരണം

മരണം

ഈരാറ്റുപേട്ട: വട്ടക്കയത്ത് വി കെ പരീത് ( 85 ) നിര്യാതനായി.

നിര്യാതനായി  ഈരാറ്റുപേട്ട: വട്ടക്കയത്ത് വി കെ  പരീത് ( 85 ) നിര്യാതനായി. ഭാര്യ വലിയ വീട്ടിൽ കുടുംബം ഐഷാ  മക്കൾ  കൊച്ച്മുഹമ്മദ് ,നൗഷാദ്, മാരിയത്ത്,ബീന, ലീന,നാസിം (കുവൈറ്റ്) മരുമക്കൾ മൻസൂർ സൈഫ് ഇജാസ് ഷീമ ബുഷുറ റുബിൻ ഖബറടക്കം ശനിയാഴ്ച1 മണിക്ക് പുത്തൻപള്ളി ഖബർസ്ഥാനിൽ.

മരണം

ഈരാറ്റുപേട്ട നടയ്ക്കൽ വലിയ വീട്ടിൽ വി.കെ. താജുദ്ദീൻ ( 70 ) മരണപ്പെട്ടു

ഈരാറ്റുപേട്ട നടയ്ക്കൽ വലിയ വീട്ടിൽ വി.കെ. താജുദ്ദീൻ ( 70 ) മരണപ്പെട്ടു .ഖബറടക്കം നടത്തി .ഭാര്യ  ലൈല കോട്ടയം താഴത്തങ്ങാടി കിഴക്കേടത്ത് കുടുംബാംഗം .മക്കൾ .. ഷമീർ വലിയ വീട്ടിൽ ( ഖത്തർ ) അസ് ലം ( ഖത്തർ ) ,ഷമീമ ,ഷാമില ,ഫാത്തിമ ,മരുമക്കൾ .. വി.ടി. ഹബീബ് ( രജിസ്ട്രേഷൻ വകുപ്പ് ) , സിനാജ് ,അർഷദ് ( സൗദി ) ,ബുഷ്റ ,ഹനീന

മരണം

വി .കെ.അബ്ദുൽഖാദർ മേത്തർ (84)മരണപ്പെട്ടു.

വി .കെ.അബ്ദുൽഖാദർ മേത്തർ (84)മരണപ്പെട്ടു. വലിയവീട്ടിൽ,നടയ്ക്കൽ,പത്താഴപ്പടി,(സെൻട്രൽഹാർഡ് വെയേഴ്സ്) ഖബറടക്കം 6-05-2023  വൈകുന്നേരം 4 മണിക്ക് ഈ രാറ്റുപേട്ട പുത്തൻപള്ളിഖബർസ്ഥാനിൽനടത്തി.ഭാര്യ തെക്കേക്കര കിണറ്റുംമൂട്ടിൽ പരീത് റാവുത്തർ മകൾ പരേതയായ പെണ്ണമ്മ. മക്കൾ ,നസ്‌ലി,നൗഫൽ,നവാസ്,സിയാദ്. മരുമക്കൾ അയ്യൂബ് ഖാൻ മുണ്ടക്കയം. ഫൗസിയാ, സുമി,സൈഫ

മരണം

മേലുകാവ്: സി.എസ്.ഐ. സഭ മുൻ മോഡറേറ്റർ ബിഷപ്പ് റൈറ്റ് റവ. കെ.ജെ. സാമുവൽ (81) കാലം ചെയ്തു. വാർധക്യ സഹജമായ രോഗങ്ങളെതുടർന്ന് ചികിത്സയിലിരിക്കെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

1942 ജനുവരി എഴിന് മുട്ടം ഇലപ്പള്ളിയിൽ കുന്നുംപുറത്ത് കെ.എസ്. ജോസഫിന്റെയും റേച്ചൽ ജോസഫിന്റെയും ഒൻപത് മക്കളിൽ ഏറ്റവും മൂത്ത മകനായാണ്  കെ.ജെ. സാമുവൽ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം ഇലപ്പളളി ഗവ. എൽ.പി.എസിലും ഹൈസ്‌കൂൾ വിദ്യാഭ്യാസം എരുമാപ്രമറ്റം എം.ഡി.സി.എം.എസ്. സ്‌കൂളിലുമായിരുന്നു. വടക്കേ ഇന്ത്യയിലെ യൂത്ത് മോൾ തിയോളജിക്കൽ സെമിനാരിയിരുന്നു വൈദിക പഠനം. 1968 ൽ  അയ്യപ്പൻ കോവിൽ സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ.  ചർച്ചിൽ വൈദിക ജീവിതം ആരംഭിച്ചു. 1969 ജനുവരി ഒൻപതിന് മേലുകാവുമറ്റം താന്നിക്കൽ ടി.എച്ച്. ഇത്താക്കിന്റെയും ശോശാമ്മയുടെയും മകൾ സൂസമ്മയെ കോട്ടയം ഹോളി ട്രിനിറ്റി കത്തീഡ്രൽ പള്ളിയിൽ വെച്ച് വിവാഹം ചെയ്തു. വിവാഹശേഷം 1971-79 കാലയളവിൽ തെലുങ്കാന സംസ്ഥാനത്തുള്ള ജംഘേത് എന്ന സ്ഥലത്തേക്ക് മിഷൻ പ്രവർത്തനത്തിനായി പുറപ്പെട്ടു. പിന്നീട് 1979 ൽ മേലുകാവ് ക്രൈസ്റ്റ് ചർച്ച് ഇടവകയുടെ ചുമതലേറ്റു.  പ്രദേശത്തിനും ഈസ്റ്റ് കേരളമഹായുടെ രൂപീകരണത്തിനും ശക്തിപകരുന്നതായിരുന്നു ബിഷപ്പിന്റെ പ്രവർത്തനങ്ങൾ. ക്രൈസ്റ്റ് ചർച്ച് ക്രൈസ്റ്റ് കത്തീഡ്രൽ ആയി  ഉയർത്തപ്പെട്ടത് ഈ കാലത്താണ്. 1990 ൽ ഈസ്റ്റ് കേരള മഹായിടവകയുടെ രണ്ടാമത്തെ ബിഷപ്പായി അഭിഷിക്തനായി. 1996 ദക്ഷിണേന്ത്യ സഭയുടെ ഡെപ്യൂട്ടി മോഡറേറ്ററായി തിരഞ്ഞെടുക്കപ്പെട്ടു. 1998 ൽ ദക്ഷിണേന്ത്യ സഭയുടെ മോഡറേറ്ററായി തിരഞ്ഞെടുക്കപ്പെട്ടു. 2000 ൽ മേലുകാവിൽ നടന്ന സമ്മേളനത്തിൽ രണ്ടാമതും മോഡറേറ്ററായി തിരഞ്ഞെടുക്കപ്പെട്ടു. 17 വർഷക്കാലം ഈസ്റ്റ് മഹായിടവകയുടെ ബിഷപ്പായി സേവനം ചെയ്തു. മോഡറേറ്ററായിരുന്നപ്പോൾ തന്റെ അറുപതാം വയസ്സിൽ സഭ 60 വീടുകൾ നിർമിച്ചു നൽകി. സാധാരണക്കാരുടെ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക ഉന്നമനത്തിനുവേണ്ടിയും ജർമ്മനി, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളുടെ സഹകരണത്തോടുകൂടി വേൾഡ് വിഷൻ, കമ്പാഷൻ ഇൻറർനാഷണൽ, പ്രോക്ക് എന്നീ തുടങ്ങിയ സംഘടനകളുടെ പ്രവർത്തനം ആരംഭിച്ചു. 1992-95 വരെ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കേരള ഓക്‌സിലറി പ്രസിഡന്റായും പ്രവർത്തിച്ചു. 2000-2006 കാലയളവിൽ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റായും പ്രവർത്തിച്ചു. മക്കൾ: സാം.കെ. ജോസഫ് (എക്‌സിക്യൂട്ടീവ് എൻജിനീയർ കെഎസ്ഇബി മൂലമറ്റം), ഡോ. റേച്ചൽ സാമുവൽ (താലൂക്ക് ആശുപത്രി വൈക്കം), ഐസക് സാമുവൽ (ജലസേചരന വകുപ്പ്് തിരുവനന്തപുരം). മരുമക്കൾ: ആനി സാം, ഡോ. സാം ക്രിസ്റ്റി മാമൻ (മെഡിക്കൽ കോളേജ് കോട്ടയം)

മരണം

ഇസ്മായിൽപ്പറമ്പിൽ വീട്ടിൽ സിയാദ് (56) വയസ്സ് മരണപ്പെട്ടു

ഇസ്മായിൽപ്പറമ്പിൽ  വീട്ടിൽ സിയാദ് (56) വയസ്സ് മരണപ്പെട്ടു ഖബറടക്കം  *(29/04/2023) ഉച്ചക്ക്  1 മണിക്ക് ഈരാറ്റുപേട്ട തെക്കേക്കര മുഹിയിദ്ധീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

മരണം

ഈസാ (സി സി ) 75 മുരിക്കോലിൽ (വാവേരുകുന്നേൽ)

ഈസാ (സി സി ) 75 മുരിക്കോലിൽ (വാവേരുകുന്നേൽ) ഖബറടക്കം നൈനാർ പള്ളി  11.30 എ. എം ഏരിയ : മുരിക്കോലിൽ

മരണം

ഹുസൈൻ നൈനക്കാൻ കുന്നേൽ

ഹുസൈൻ  നൈനക്കാൻ കുന്നേൽ കടുവാമുഴി കബറടക്കം: ഇന്ന്‌ വൈകുന്നേരം നൈനാർ ജുമാ മസ്ജിദിൽ

മരണം

ഈരാറ്റുപേട്ട : പാറനാനി അനസ് (57 )നിര്യാതനായി

ഈരാറ്റുപേട്ട : പാറനാനി അനസ് (57 )നിര്യാതനായി മക്കൾ ഷിറാസ്, ഷഹ്സാദ്, ഷാമിസ് മരുമക്കൾ ഫാത്തിമ, ദിൽഷത്ത് റൈഹാന