വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ജനറൽ

ജനറൽ

തുളസി വിത്തുകൾ കഴിക്കുന്നതിലൂടെ ഈ ഗുരുതരമായ രോഗങ്ങളിൽ നിന്ന് നിങ്ങൾക്ക് സ്വാതന്ത്ര്യം ലഭിക്കും, എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാം

തുളസി വിത്തുകൾ പ്രതിരോധശേഷി ശക്തമാക്കുന്നു. ശക്തമായ പ്രതിരോധശേഷി പല രോഗങ്ങളിൽ നിന്നും അണുബാധകളിൽ നിന്നും നമ്മെ സംരക്ഷിക്കാൻ സഹായിക്കുന്നു. നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന്, നിങ്ങൾക്ക് തുളസി വിത്തുകൾ ഒരു കഷായം ഉണ്ടാക്കി കുടിക്കാം.നിങ്ങൾക്ക് മലബന്ധം, അസിഡിറ്റി ഗ്യാസ് പ്രശ്‌നമുണ്ടെങ്കിൽ, തുളസി കുരു വെള്ളത്തിൽ ഇട്ട് വീർത്ത ശേഷം കുടിക്കുക. ഈ വെള്ളം വിത്തിനൊപ്പം കുടിച്ചാൽ ദഹനം ശമിക്കും. ശരീരഭാരം വർദ്ധിപ്പിച്ച് വിഷമിക്കുന്നവർക്ക് തുളസി വിത്തുകൾ ഒരു സമ്പൂർണ്ണ ഔഷധമാണ്‌. കാരണം അതിൽ കലോറി വളരെ കുറവും നാരുകളാൽ സമ്പുഷ്ടവുമാണ്.ഈ വിത്തുകൾ കഴിക്കുന്നതിലൂടെ, ഒരാൾക്ക് വളരെക്കാലം വിശപ്പ് അനുഭവപ്പെടില്ല, അതിനാൽ ശരീരഭാരം ക്രമേണ കുറയാൻ തുടങ്ങുന്നു.

ജനറൽ

അർബുദം വരാൻ സാധ്യത കൂടുതൽ യുവാക്കൾക്കെന്ന് പഠനം; കാരണങ്ങൾ അറിയാം

അൻപത് വയസ്സിന് താഴെയുള്ളവർക്കാണ് മറ്റുള്ളവരെ അപേക്ഷിച്ച് അർബുദ രോഗം പിടിപെടാനുള്ള സാധ്യത ഇപ്പോൾ കൂടുതലെന്ന് പുതിയ പഠനം. 1990കൾക്ക് ശേഷം യുവാക്കൾക്ക് അർബുദം വരാനുള്ള സാധ്യത ഗണ്യമായി വർധിച്ചതായും ബിഗ്ഹാം ആൻഡ് വിമൻസ് ഹോസ്പിറ്റലിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി. നേച്ചർ റിവ്യൂസ് ക്ലിനിക്കൽ ഓങ്കോളജി ജേണലിലാണ് ഗവേഷണത്തിലെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്. മദ്യപാനം, ഉറക്കക്കുറവ്, പുകവലി, അമിതഭാരം, സംസ്കരിച്ച ഭക്ഷണത്തിന്റെ ഉയർന്ന തോതിലെ ഉപയോഗം എന്നിവയെല്ലാം വളരെ ചെറുപ്പത്തിൽ തന്നെ അർബുദം വരാനുള്ള അപകടസാധ്യത ഉയർത്തുന്നതായി ഗവേഷകർ പറയുന്നു. ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് ഏതാനും ദശാബ്ദങ്ങൾക്ക് മുൻപുള്ള ചെറുപ്പക്കാരെ അപേക്ഷിച്ച് ശരിയായ ഉറക്കം കിട്ടാത്ത അവസ്ഥയുണ്ടെന്നും പഠനറിപ്പോർട്ട് ചൂണ്ടിക്കാട്ടി. മനുഷ്യരുടെ പോഷണം, ജീവിതശൈലി, ശരീരഭാരം, പാരിസ്ഥിതികമായ ഘടകങ്ങൾ, ഉള്ളിലും ചുറ്റിലുമുള്ള സൂക്ഷ്മജീവികൾ എന്നിവയിലെല്ലാം അടുത്ത ഏതാനും ദശകങ്ങളിലായി വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് ഗവേഷകർ പറയുന്നു. ഇതെല്ലാം അർബുദ സാധ്യത വർധിപ്പിക്കുന്നുണ്ട്. ഓരോ തലമുറ കഴിയുമ്പോഴും അർബുദ രോഗ സാധ്യത ഉയരുന്നതായാണ് ഗവേഷകരുടെ നിഗമനം. പഠനത്തിൽ ഗവേഷകർ ഉൾപ്പെടുത്തിയ 14 തരം അർബുദങ്ങളിൽ എട്ടെണ്ണവും ദഹനസംവിധാനവുമായി ബന്ധപ്പെട്ടതാണ്. നാം കഴിക്കുന്ന ഭക്ഷണം ബാക്ടീരിയ അടക്കമുള്ള സൂക്ഷ്മജീവികളെ സ്വാധീനിക്കുന്നുണ്ടെന്നും ഇതിലുണ്ടാകുന്ന മാറ്റങ്ങൾ അർബുദം ഉൾപ്പെടെ പലവിധ രോഗങ്ങളിലേക്ക് നയിക്കാമെന്നും പഠനറിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. എന്നാൽ കുറഞ്ഞ, ഇടത്തരം വരുമാനക്കാരായ രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ ആവശ്യത്തിന് ലഭ്യമല്ലാത്തത് അർബുദബാധയുടെ ദീർഘകാല പാറ്റേൺ നിർണയിക്കുന്നതിൽ തടസ്സമായതായി ഗവേഷകർ പറയുന്നു.

ജനറൽ

വെളിയങ്കോട് ഉമര്‍ ഖാദിയുടെ ജീവിതം സിനിമയാകുന്നു

മലപ്പുറം: സ്വാതന്ത്രൃസമര സേനാനിയും നവോത്ഥാന നായകനും കവിയുമായിരുന്ന വെളിയങ്കോട് ഉമര്‍ ഖാദിയുടെ ജീവിതം സിനിമയാകുന്നു. ഉമര്‍ ഖാദി ഫാമിലി ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് വാര്‍ത്താസമ്മേളനത്തിലൂടെ സിനിമാ പ്രഖ്യാപനം നടത്തിയത്. ദേശീയ പ്രസ്ഥാനം ബ്രിട്ടീഷുകാര്‍ക്കെതിരെ നികുതി നിഷേധ പ്രസ്ഥാനം ആരംഭിക്കുന്നതിന് ഒരു നൂറ്റാണ്ട് മുമ്പ് നികുതി നിഷേധത്തിന് തുടക്കം കുറിച്ചത് ഉമര്‍ ഖാദിയാണ്. ഉമര്‍ ഖാദിയുടെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളായിരിക്കും സിനിമയുടെ മുഖ്യ പ്രമേയം. 'വെളിയങ്കോട് ഉമര്‍ഖാദി' എന്ന പേരില്‍ റെസ്കോ ഫിലിംസിന്‍റെ ബാനറില്‍ ഉമര്‍ഖാദി ഫാമിലി ചാരിറ്റബിള്‍ ട്രസ്റ്റാണ് സിനിമ നിര്‍മിക്കുക. സയ്യിദ് ഉസ്‍മാനയാണ് തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വ്വഹിക്കുന്നത്. റസാഖ് കുടല്ലൂര്‍ പ്രൊജക്ട് ഡിസൈനറും ഷൈലോക് വെളിയങ്കോട് കോ ഓഡിനേറ്ററുമാണ്. വാര്‍ത്താസമ്മേളനത്തില്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ ഒ.ടി മുഹ്‍യുദ്ദീന്‍ മൗലവി, ജനറല്‍ സെക്രട്ടറി റസാഖ് കുടല്ലൂര്‍, പി.എം മുഹമ്മദലി, റഷീദ് കാറാടയില്‍ എന്നിവര്‍ പങ്കെടുത്തു.

ജനറൽ

പ്രഭാത ഉത്കണ്ഠയെ മറികടക്കാനുള്ള 5 വഴികളെ കുറിച്ചറിയാം

നിങ്ങൾക്ക് പതിവായി രാവിലെ ഉത്കണ്ഠ അനുഭവപ്പെടുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് യഥാർത്ഥ ആശങ്കകളില്ലാത്ത ദിവസങ്ങളിൽ പോലും നിങ്ങളുടെ മസ്തിഷ്കം അത് മുൻകൂട്ടി കാണാൻ തുടങ്ങും. പ്രഭാതത്തെ ഭയപ്പെടാതിരിക്കാൻ സ്വയം പരിശീലിപ്പിച്ചുകൊണ്ട് നിങ്ങൾ ഭീതിയെ തകർക്കണം. തുടർന്ന്, ശാന്തതയും വർത്തമാന നിമിഷത്തിൽ ജീവിക്കുന്നതുമായ പ്രഭാത ദിനചര്യകൾ വികസിപ്പിക്കുക. അതിനായി 5 വഴികൾ ഇതാ; 1. കൂടുതൽ ഉറങ്ങുക. ജൈവിക പ്രവർത്തനത്തിനും ദിവസം മുഴുവൻ നിങ്ങളെ സജീവമായി നിലനിർത്തുന്നതിനും നല്ല ഉറക്കം അത്യാവശ്യമാണ്. നിങ്ങളുടെ ഉറക്ക ശീലങ്ങൾ പുതുക്കുക. ഉറക്കസമയം പാലിക്കുക, ഉറങ്ങുന്നതിന് അര മണിക്കൂർ മുമ്പെങ്കിലും മൊബൈൽ ഉപയോഗിക്കുന്നത് നിർത്തുക. ഉറങ്ങുന്നതിന് മുമ്പ് ധ്യാനമോ യോഗയോ ചെയ്യുക. 2. ധ്യാനം പരിശീലിക്കുക. രാവിലെയുള്ള ഏതെങ്കിലും ലളിതമായ ശ്വസന വ്യായാമം നിങ്ങളുടെ മനസിനെയും ശരീരത്തെയും കേന്ദ്രീകരിക്കാനും വിശ്രമിക്കാനും സഹായിക്കും. അതുപോലെ തന്നെ ഭൂതകാലത്തെയോ ഭാവിയെയോ അപേക്ഷിച്ച് വർത്തമാനകാലത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങളെ പരിശീലിപ്പിക്കും. ധ്യാനം നിങ്ങളുടെ ഹെഡ്‌സ്‌പേസ് മായ്‌ക്കുകയും എല്ലാ പിരിമുറുക്കത്തിൽ നിന്നും നിങ്ങളെ മോചിപ്പിക്കുകയും ചെയ്യും. 3. മനസിൽ വരുന്നതെന്തും എഴുതുക. മനസിൽ തോന്നുന്നതെന്തും രാവിലെ രണ്ടോ മൂന്നോ പേജുകൾ എഴുതുക. അത് പൂർണ്ണമായ വാക്യങ്ങൾ ആയിരിക്കണമെന്നില്ല അല്ലെങ്കിൽ എന്തെങ്കിലും അർത്ഥമുള്ളതാകണമെന്നില്ല.നിങ്ങളുടെ തലയിൽ ഉള്ളത് പുറത്തെടുക്കുക. ഇത് നിങ്ങളെ ശാന്തമാക്കുകയും ആരോഗ്യകരവും ഉൽപ്പാദനക്ഷമവുമായ ഒരു ദിവസം നിങ്ങൾക്ക് നൽകുകയും ചെയ്യുന്നു. 4. കുറച്ച് സ്ട്രെച്ചിംഗ് അല്ലെങ്കിൽ യോഗ ചെയ്യുക. ഇത് കൂടുതൽ ശാരീരികമായ ധ്യാനമാണ്. ധ്യാനിക്കാനും വിശ്രമിക്കാനും സമയമെടുക്കുന്നത് കൂടുതൽ പോസിറ്റീവ് മനോഭാവത്തോടെ ദിവസത്തെ അഭിമുഖീകരിക്കാൻ നിങ്ങളെ സഹായിക്കും. 5. വ്യായാമം ചെയ്യുക. നടക്കാൻ പോകുക, ഓടാൻ പോകുക, അല്ലെങ്കിൽ ജിമ്മിൽ പോകുക. രാവിലെ എഴുന്നേറ്റതിന് ശേഷം നിങ്ങൾക്ക് സുഖം തോന്നുന്നുവെങ്കിൽ നിങ്ങളുടെ പുതിയ പ്രഭാത ദിനചര്യയിൽ വ്യായാമം ഉൾപ്പെടുത്തുക. വ്യായാമം സമ്മർദ്ദം ഒഴിവാക്കുകയും നമ്മുടെ തലച്ചോറിനും ശരീരത്തിനും പ്രയോജനപ്രദമായ നിരവധി കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്നു.

ജനറൽ

വൃക്കതകരാർ ; ലക്ഷണങ്ങൾ ചർമ്മത്തിലും പ്രകടമാകാമെന്ന് വിദ​ഗ്ധർ

വൃക്കരോ​ഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. വൃക്കരോഗങ്ങളുടെ ലക്ഷണങ്ങൾ ചർമ്മത്തിലും പ്രകടമാകാമെന്ന് വിദ​ഗ്ധർ പറയുന്നു. ചർമ്മം വരണ്ടതും നിറവ്യത്യാസവും ആയി മാറുകയും രാത്രിയിൽ സ്ഥിരമായ ചൊറിച്ചിൽ  അലട്ടുകയും ചെയ്യുന്നുവെങ്കിൽ അത് വൃക്കകൾ നന്നായി പ്രവർത്തിക്കുന്നില്ല എന്നതിന്റെ സൂചനയായിരിക്കാം.  രക്തത്തിലെ എല്ലാ വിഷവസ്തുക്കളെയും മാലിന്യങ്ങളെയും നീക്കം ചെയ്യുക എന്നതാണ് വൃക്കയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനങ്ങളിലൊന്ന്. വിട്ടുമാറാത്ത വൃക്കരോഗങ്ങളുടെ കാര്യത്തിൽ, ഈ സുപ്രധാന അവയവത്തിന് അതിന്റെ ജോലി ചെയ്യാൻ കഴിയില്ല, അതിനാൽ വിഷവസ്തുക്കൾ അടിഞ്ഞുകൂടാൻ തുടങ്ങുകയും അതിന്റെ ആഘാതം ചർമ്മത്തിലും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ രൂപത്തിലും കാണിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ടോക്‌സിൻ അടിഞ്ഞുകൂടുന്നത് ചർമ്മത്തിന്റെ നിറം മാറുന്നതിനും ചൊറിച്ചിൽ തിണർപ്പിനും ഇടയാക്കും. വൃക്കകൾക്ക് തകരാർ ഉണ്ടെങ്കിൽ ചർമ്മത്തിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് ദി എസ്തറ്റിക് ക്ലിനിക്കിലെ കോസ്മെറ്റിക് ഡെർമറ്റോളജിസ്റ്റ് & ഡെർമറ്റോ-സർജനും കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റുമായ  ഡോ. റിങ്കി കപൂർ പറയുന്നു. വിയർപ്പ് ഗ്രന്ഥികളിലെ തടസ്സങ്ങൾ കാരണം വരണ്ടതും പരുക്കൻതുമായ ചർമ്മം സാധാരണയായി വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പരുക്കൻ ചർമ്മം, ചർമ്മത്തിലെ വിള്ളലുകൾ എന്നിവ അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. pigmentation മറ്റൊരു പ്രശ്നം. രക്തം ശുദ്ധീകരിക്കാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണം. ചർമ്മത്തിലെ സാധാരണ മാറ്റങ്ങളിൽ ഹൈപ്പർപിഗ്മെന്റേഷൻ, ചർമ്മത്തിൽ മഞ്ഞനിറം എന്നിവ ഉൾപ്പെടുന്നു. നിരന്തരമായ ചൊറിച്ചിൽ വൃക്കതരാറിന്റെ മറ്റൊരു ലക്ഷണമാണ്. രാത്രിയിൽ ചൊറിച്ചിൽ രൂക്ഷമാകുകയും രോഗിക്ക് ഉറങ്ങാൻ പ്രയാസമുണ്ടാക്കുകയും ചെയ്യുന്നു. വൃക്കകൾ രക്തം ഫിൽട്ടർ ചെയ്യാത്തതിനാൽ വിഷവസ്തുക്കൾ അടിഞ്ഞുകൂടുകയും ചർമ്മത്തിന്റെ നിറത്തിന് വ്യത്യസ്തം ഉണ്ടാവുകയും ചെയ്യും. ചർമ്മത്തിന് ചാരനിറമോ അനാരോഗ്യകരമായ വിളറിയതോ ആയ മഞ്ഞ നിറമോ അല്ലെങ്കിൽ ചില സന്ദർഭങ്ങളിൽ കട്ടികൂടിയ മഞ്ഞനിറമുള്ളതും സാധാരണമാണ്.

ജനറൽ

കൊവിഡിന് ശേഷം ശ്വാസകോശത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാൻ ചെയ്യേണ്ട നാല് കാര്യങ്ങള്‍ അറിയാം

കൊവിഡ് 19മായുള്ള നമ്മുടെ പോരാട്ടം ഇപ്പോഴും അവസാനം കണ്ടിട്ടില്ല. ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങള്‍ ഇപ്പോഴും നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ മിക്കയിടങ്ങളിലും കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുകയും ജനങ്ങള്‍ അവരുടെ സാധാരണജീവിതത്തിലേക്ക് മടങ്ങുകയും ചെയ്തിരിക്കുന്നു.  ഒരുപക്ഷെ കൊവിഡ് ബാധിക്കപ്പെടുന്ന സമയത്തെക്കാള്‍ ഇന്ന് ഏവരും ഭയപ്പെടുന്നത് കൊവിഡിന് ശേഷം ദീര്‍ഘകാലത്തേക്ക് കാണുന്ന ആരോഗ്യപ്രശ്നങ്ങളെയാണ്. അടിസ്ഥാനപരമായി ഇതൊരു ശ്വാസകോശരോഗമായതിനാല്‍ ഏറ്റവുമധികം ബാധിക്കപ്പെടുന്നത് ശ്വാസകോശമാണെന്ന് തന്നെ പറയാം.  കൊവിഡിന് ശേഷം കിതപ്പ്, ശ്വാസതടസം, നടക്കാനുള്ള ബുദ്ധിമുട്ട്, തളര്‍ച്ച എന്നിവ അനുഭവപ്പെടുന്നവരുണ്ട്. അതുപോലെ തന്നെ വിട്ടുമാറാത്ത ചുമ, ജലദോഷം എന്നിങ്ങനെയുള്ള പ്രശ്നങ്ങളും നേരിടുന്നവരുണ്ട്. ഇതെല്ലാം കൊവിഡ് ശ്വാസകോശത്തെ ബാധിക്കുന്നതിന്‍റെ ഭാഗമായാണ് സംഭവിക്കുന്നത്. അതിനാല്‍ തന്നെ കൊവിഡിന് ശേഷം ശ്വാസകോശത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് നാം ഗൗരവപൂര്‍വം ആലോചിക്കേണ്ടതുണ്ട്. മരുന്നിനും ചികിത്സയ്ക്കുമൊപ്പം തന്നെ ജീവിതീതികളില്‍ ചിലത് ചെയ്യാൻ സാധിച്ചാല്‍ ഒരു പരിധി വരെ ശ്വാസകോശത്തിന്‍റെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ നമുക്ക് സാധിക്കും. അത്തരത്തില്‍ കൊവിഡിന് ശേഷം ശ്വാസകോശാരോഗ്യത്തെ മെച്ചപ്പെടുത്താൻ നിങ്ങള്‍ ചെയ്യേണ്ട നാല് കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.  ഒന്ന്... പുകവലിക്കുന്ന ശീലമുള്ളവരാണെങ്കില്‍ ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് ഏത് വിധേനയും ഈ ശീലത്തില്‍ നിന്ന് മോചനം നേടുകയെന്നതാണ്. പുകവലി തീര്‍ത്തും ഉപേക്ഷിക്കണം. കാരണം പുകവലി ശ്വാസകോശത്തിലെ പ്രതിരോധ കോശങ്ങളെ കാര്യമായി അപകടത്തിലാക്കും. കൊവിഡ് ഏല്‍പിച്ച ആഘാതം കൂടിയാകുമ്പോള്‍ ഇതിന്‍റെ പരിണിതഫലങ്ങള്‍ ഇരട്ടിക്കാൻ സാധ്യതയുണ്ട്. ആരിലാണ് ഇതിന്‍റെ സങ്കീര്‍ണതകള്‍ ഉണ്ടാവുകയെന്നോ ആര്‍ക്കെല്ലാം ഇതില്‍ നിന്ന് രക്ഷ നേടാൻ സാധിക്കുമെന്നോ നമുക്ക് കൃത്യമായി പ്രവചിക്കാൻ സാധിക്കില്ല. അതിനാല്‍ തന്നെ റിസ്ക് ഒഴിവാക്കാനാണ് പുകവലി ഉപേക്ഷിക്കണമെന്ന് പറയുന്നത്.  രണ്ട്... മദ്യപിക്കുന്ന ശീലമുള്ളവരാണെങ്കില്‍ പതിവ് മദ്യപാനം പൂര്‍ണമായും ഉപേക്ഷിക്കുക. വളരെ മിതമായ അളവില്‍ തെരഞ്ഞെടുത്ത അവസരങ്ങളില്‍ മാത്രം മദ്യപിക്കുന്നത് കൊണ്ട് പ്രശ്നങ്ങളില്ല. അല്ലെങ്കില്‍ കൊവിഡ് സൃഷ്ടിച്ച ആരോഗ്യപ്രശ്നങ്ങളെ വര്‍ധിപ്പിക്കാൻ ഇത് കാരണമാകും. ശ്വാസകോശം മാത്രമല്ല ആകെ ആരോഗ്യവും- മാനസികാരോഗ്യവും വരെ ഇതിനാല്‍ ബാധിക്കപ്പെടാം.  മൂന്ന്... കൊവിഡിന് ശേഷം ഭക്ഷണകാര്യങ്ങളില്‍ ബോധപൂര്‍വമായി ശ്രദ്ധ വയ്ക്കണം. നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥ കൃത്യമായി പ്രവര്‍ത്തിക്കണമെങ്കില്‍ ആരോഗ്യകരമായ ഭക്ഷണം എത്തണം. ശ്വാസകോശാരോഗ്യത്തിനും ഇത് പ്രധാനമാണ്. പഴങ്ങള്‍, പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍, നട്ട്സ്, ധാന്യങ്ങള്‍, ജ്യൂസുകള്‍ എന്നിവയെല്ലാം ബാലൻസ് ചെയ്ത് ഡയറ്റിലുള്‍പ്പെടുത്തുക. വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ഭക്ഷണം കൂടുതലായി കഴിക്കുക. വൈറ്റമിനുകളും അവശ്യം വേണ്ടുന്ന ധാതുക്കളുമെല്ലാം ഭക്ഷണത്തിലൂടെ ഉറപ്പാക്കുക. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്നും ഇക്കൂട്ടത്തില്‍ ഉറപ്പാക്കുക. നാല്... കൊവിഡിന് ശേഷം ആരോഗ്യത്തിനേല്‍ക്കുന്ന പല പ്രശ്നങ്ങളും ഒഴിവാക്കാൻ വ്യായാമം പതിവാക്കാം. ഓരോരുത്തരും അവരവരുടെ പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കും അനുസരിച്ചുള്ള വ്യായാമമാണ് ചെയ്യേമണ്ടത്. ഇതിന് പരിശീലകരുടെ ഉപദേശം തേടുക. അതുപോലെ കഠിനമായ വര്‍ക്കൗട്ടുകളിലേക്ക് പെട്ടെന്ന് കൊവിഡിന് ശേഷം കടക്കാതിരിക്കാൻ പ്രത്യേകം ഓര്‍ക്കുക. സാമാന്യം ഒരാള്‍ക്ക് ആവശ്യമായി വരുന്നത്ര കായികാധ്വാനമാണ് ദിവസവും നിങ്ങള്‍ ഉറപ്പാക്കേണ്ടത്. അത് നടത്തം, നീന്തല്‍, ഓടല്‍ എന്നിങ്ങനെ ഏത് തരവുമാകാം. 

ജനറൽ

യാത്രയ്ക്കിടെ ഛര്‍ദ്ദിക്കുന്നവർ അറിയാൻ

യാത്രയ്ക്കിടെയുണ്ടാകുന്ന ഛര്‍ദ്ദി പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. എന്നാല്‍, പ്രകൃതിദത്തമായ ചില പരീക്ഷണങ്ങള്‍ കൊണ്ട് യാത്രയ്ക്കിടെയുണ്ടാകുന്ന ഈ പ്രശ്‌നത്തെ മറികടക്കാനാകും. അവോമിന്‍’ പോലുള്ള അലര്‍ജി മരുന്നുകള്‍ കഴിച്ച് യാത്രക്കിടെയുള്ള ഛര്‍ദ്ദി തടഞ്ഞു നിര്‍ത്തുന്നവരുണ്ട്. എന്നാല്‍, ഇത്തരം മരുന്നുകളേക്കാള്‍ ശരീരത്തിന് നല്ലത് പ്രകൃതിദത്തമായ പ്രതിവിധികള്‍ തേടുന്നത് തന്നെയാണ്. സ്വന്തം വാഹനത്തിലുള്ള യാത്രയാണെങ്കില്‍ തുടര്‍ച്ചയായി യാത്ര ചെയ്യുന്നതിന് പകരം, ഇടയ്ക്ക് ആവശ്യമായ ഇടവേളകള്‍ നല്‍കി, ശരീരത്തിന് വിശ്രമം നല്‍കുന്നതാണ് നല്ലത്. യാത്രക്കിടെ അസ്വസ്ഥതയോ, ഛര്‍ദ്ദിക്കാന്‍ തികട്ടി വരികയോ ചെയ്താല്‍ ഒന്നോ രണ്ടോ ഏലക്ക ചവക്കുന്നത് നല്ലതാണ്. ഏലക്ക സമയമെടുത്ത് ചവച്ചിറക്കുന്നത് ഛര്‍ദ്ദിക്ക് ശമനം നല്‍കും. യാത്രയിലുടനീളം തുടര്‍ച്ചയായി പുസ്തകം വായന, ഫോണില്‍ തന്നെ നോക്കിയിരിക്കുക ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യാതിരിക്കലാണ് കഴിവതും നല്ലത്. പകരം, ഇടക്കിടക്ക് ദൂര സ്ഥലത്തേക്ക് നോക്കി കണ്ണിനെ അല്‍പ്പ നേരം വിശ്രമിക്കാന്‍ വിടണം. യാത്രക്കിടെയുള്ള തുടര്‍ച്ചയായ പ്രവര്‍ത്തികള്‍ക്ക് പകരം, ബ്രേക്ക് നല്‍കി ഇടവിട്ട് ചെയ്യുന്നതാണ് നല്ലത്. ഛര്‍ദ്ദില്‍ പ്രശ്നമുള്ളവര്‍ യാത്രക്കിടെ നാരങ്ങ കയ്യില്‍ കരുതാവുന്നതാണ്. നാരങ്ങയുടെ മണം ഛര്‍ദ്ദിക്ക് ശമനം നല്‍കും. പറ്റുമെങ്കില്‍ നാരങ്ങയോടൊപ്പം കുരുമുളക് പൊടിയും സൂക്ഷിക്കാനായാല്‍ നല്ലത്. ഛര്‍ദ്ദിക്കാന്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ നാരങ്ങയില്‍ അല്‍പ്പം കുരുമുളക് പൊടി ചേര്‍ത്ത് ചവക്കുന്നത് ഫലം ചെയ്യും.

ജനറൽ

ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിക്കാന്‍ പപ്പായ ഫേഷ്യൽ

നിറം വര്‍ദ്ധിപ്പിച്ച് സുന്ദരിയാകണമെന്ന് ആഗ്രഹമില്ലാത്ത ആരും ഉണ്ടാകില്ല. എന്നാല്‍, പല ക്രീമുകള്‍ മാറി മാറി പരീക്ഷിച്ച് പണവും സമയവും കളയേണ്ടതില്ല. നിങ്ങളുടെ വീട്ടില്‍ തന്നെയുണ്ട് ഇതിനാവശ്യമായ നാടന്‍ കൂട്ടുകള്‍. പപ്പായ കഴിക്കുന്നതും ഫേഷ്യല്‍ ആയി ഉപയോഗിക്കുന്നതും നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. പപ്പായ നന്നായി ഉടച്ച് മുഖത്ത് തേയ്ക്കുന്നത് മുഖകാന്തിക്ക് വളരെ നല്ലതാണ്. വേനല്‍ക്കാലത്ത് ഇടയ്ക്കിടയ്ക്ക് പപ്പായ ഫേഷ്യല്‍ പരീക്ഷിക്കുന്നത് കടുത്ത ചൂടിനെ പ്രതിരോധിക്കാനും സൗന്ദര്യം നിലനിര്‍ത്തുവാനും സഹായിക്കും. ഇതാ പപ്പായ ഉപയോഗിച്ച് വീട്ടില്‍ തന്നെ നിര്‍മ്മിക്കാവുന്ന ഉരുഗ്രന്‍ ഫേഷ്യല്‍ പപ്പായ – ആവശ്യത്തിന് മുള്‍ട്ടാണിമിട്ടി – നാലു സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ – ഒരു സ്പൂൺ പപ്പായ, മുള്‍ട്ടാണിമിട്ടി, കറ്റാര്‍വാഴ ജെല്‍ എന്നിവ നന്നായി ഇളക്കി യോജിപ്പിക്കുക. അതിനു ശേഷം മുഖത്ത് പുരട്ടുക. പതിനഞ്ചു മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളം കൊണ്ട് കഴുകിക്കളയാം. ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിക്കാന്‍ പപ്പായ, തൈര്, നാങ്ങനീര്, തേന്‍, മുട്ടവെള്ള എന്നിവ നന്നായി യോജിപ്പിച്ച് മുഖത്തു പുരട്ടുക. പതിനഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയുക. തെളിമയുള്ള ചര്‍മ്മം ലഭിക്കും. നിറവും വര്‍ദ്ധിക്കും.