Vamanan Song : "ഇടനെഞ്ചിൽ തീയും"; ഇന്ദ്രൻസിന്റെ വാമനനിലെ ഗാനം പുറത്തുവിട്ടു, ചിത്രം ഉടനെത്തും
ഇന്ദ്രൻസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം വാമനനൈൽ പുതിയ ഗാനം പുറത്തുവിട്ടു. ഇടനെഞ്ചിൽ തീയും എന്ന ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് നിതിൻ ജോർജാണ്. സന്തോഷ് വർമ്മ വരികൾ ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിധു പ്രതാപാണ്. ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് വാമനൻ. ചിത്രം ഉടൻ തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിൻറെ ട്രെയ്‌ലർ ഈ മാസം ആദ്യം പുറത്തുവിട്ടിരുന്നു. ചിത്രത്തിൻറെ ട്രെയ്‌ലർ തന്നെ പ്രേക്ഷകരെ ഒരുപോലെ പേടിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്തിരുന്നു. ഒരു കൊലപാതകവും കുറെ ദുരൂഹതകളും ട്രെയ്‌ലറിൽ പറയുന്നുണ്ട്. ഒരു വീടും അതുമായി ബന്ധപ്പെട്ട ദുരൂഹതകളുമാണ് ചിത്രം പറയുന്നതെന്നാണ് ട്രയ്ലറിൽ നിന്ന് ലഭിക്കുന്ന സൂചന. നവാഗതനായ എ.ബി. ബിനിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹൊറര്‍ സൈക്കോ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് വാമനൻ. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ബിനില്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഒരു മലയോര ഗ്രാമത്തില്‍ ഹോം സ്റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവന കഥയാണ് വാമനന്‍ പറയുന്നത്. അരുണ്‍ ശിവയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സന്തോഷ് വര്‍മ്മ, വിവേക് മുഴുക്കുന്ന് എന്നിവരുടെ വരികള്‍ക്ക് നിതിന്‍ ജോര്‍ജ് സംഗീതം പകരുന്നു. മൂവി ഗ്യാങ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ ബാബു കെ.ബി. സമഹ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഹരീഷ് കണാരൻ, സീമ ജി. നായർ, സിനു സിദ്ധാർഥ്, എ.ബി. അജി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അതേസമയം ഇന്ദ്രൻ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ജലധാര പമ്പ്സെറ്റ് സിൻസ് 1962 ന്റെ ചിത്രീകരണം പൂർത്തിയായി. ആക്ഷേപഹാസ്യ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് ജലധാര പമ്പ് സെറ്റ്. ഉര്‍വ്വശിയും ഇന്ദ്രന്‍സും ഒന്നിക്കുമ്പോൾ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന മറ്റൊരു ചിത്രം തന്നെയാകും ഇതെന്നാണ് പ്രതീക്ഷ. ആഷിഷ് ചിന്നപ്പയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ബാനറിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ, ആര്യ പൃഥ്വിരാജ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ പ്രഥമ നിർമ്മാണ സംരംഭമാണ് 'ജലധാര പമ്പ്സെറ്റ് സിൻസ് 1962'. ഇന്ദ്രൻസ്, ഉർവശി എന്നിവരെ കൂടാതെ സാഗർ, ജോണി ആന്റണി, ടിജി രവി, സനുഷ, നിഷ സാരംഗ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ- ബിജു കെ തോമസ്, എഡിറ്റർ- രതിൻ രാധാകൃഷ്ണൻ, ആർട്ട്- ദിലീപ് നാഥ്, ഗാനരചന- മനു മഞ്ജിത്ത്, മേക്കപ്പ്- സിനൂപ് രാജ്, കോസ്റ്റ്യൂം- അരുൺ മനോഹർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രാജേഷ് അടൂർ, സൗണ്ട് ഡിസൈൻ- ധനുഷ് നായനാർ, ഓഡിയോഗ്രാഫി- വിപിൻ നായർ, സ്റ്റിൽ- നൗഷാദ് കണ്ണൂർ, കാസ്റ്റിംഗ് ഡയറക്ടർ- ജോഷി മേടയിൽ, വിഎഫ്എക്‌സ്- ലൈവ് ആക്ഷൻ സ്റ്റുഡിയോസ്, പിആർഒ-എഎസ് ദിനേഷ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്- അനൂപ് സുന്ദരൻ, ഡിസൈൻ- 24 എഎം.