വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ജനറൽ

ജനറൽ

പാട്ടിന്റെ വസന്തം വിരിയിച്ച എസ്പിബി; എസ്പി ബാലസുബ്രഹ്‌മണ്യത്തിന്റെ ഓർമകൾക്ക് രണ്ട് വയസ്

സംഗീതപ്രേമികളുടെ പ്രിയപ്പെട്ട ഗായകൻ എസ്പി ബാലസുബ്രഹ്‌മണ്യത്തിൻറെ ഓർമകൾക്ക് രണ്ട് വയസ്സ്. അഞ്ച് പതിറ്റാണ്ടോളം മലയാളിയുടെ നിത്യജീവിതത്തിൽ പാട്ടിന്റെ വസന്തം വിരിയിച്ചു എസ്.പി.ബി. ( 2 years of sp balasubrahmaniam demise ) കേട്ടാലും കേട്ടാലും മതിവരാത്ത പാട്ടുകൾ, മധുരമനോഹരമായ ഗാനങ്ങളുടെ നിലക്കാത്ത പ്രവാഹമായിരുന്നു എസ്പിബി. അറുപതുകളുടെ അവസാനത്തിൽ തെലുങ്ക് സിനിമാസംഗീതത്തിൽ തുടങ്ങിയതാണ് എസ്പിബിയുടെ പാട്ടുയാത്ര. ശ്രിപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്‌മണ്യം എന്ന എസ്പിബി നമുക്ക് സമ്മാനിച്ചത് അതിമനോഹരമായ എത്രയോത്രയോ പാട്ടുകൾ. ഗാനാലാപനത്തിലും അവതരണത്തിലും സ്വതസിദ്ധമായ എസ്പി ബി സ്പർശത്തിലൂടെ അവയൊക്കെയും അവിസ്മരണീയമായ അനുഭവമാക്കി മാറ്റിയ അതുല്യ പ്രതിഭ. ചിട്ടപ്പെടുത്തിയ പാട്ടുകൾ മനോധർമത്തിലൂടെ അതിമനോഹരമാക്കി മാറ്റിയ പ്രതിഭാവിലാസം. അനായാസകരമായ തൊണ്ടവഴക്കവും, താളത്തിലും ശ്രുതിയിലുമുള്ള കയ്യടക്കവും , അസാമാന്യമായ സംഗീതബോധവും ഭാവനയും… ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച ഇന്ത്യൻ ഗായകൻ, യേശുദാസിനെയടക്കം പാടുപാടിച്ച സംഗീതസംവിധായകൻ, രജനീകാന്ത്, കമൽ ഹാസൻ, ഗിരീഷ് കർണാട്, ജമിനി ഗണേശൻ,.. നിരവധി സൂപ്പർതാരങ്ങളുടെ ശബ്ദമായ ഡബ്ബിങ് ആർട്ടിസ്റ്റ്, റിയാലിറ്റി ഷോകളിലെ നിറസാന്നിധ്യം, രാജ്യത്തിനകത്തും പുറത്തുമായി അനേകായിരം വേദികളെ സംഗീതസാന്ദ്രമാക്കിയ അവിസ്മരണീയ നിമിഷങ്ങൾ… ശ്രീനഗർ മുതൽ കന്യാകുമാരി വരെ എവിടെയും ഏതുഭാഷയിലും, പ്രണയവും വിരഹവും ,ആർദ്രതയും നിറഞ്ഞ ആ ശബ്ദമാധുര്യമുണ്ട്…. സംഗീതത്തിന് കാലദേശഭേദമില്ലെന്ന് തെളിയിച്ച അതുല്യപ്രതിഭയുടെ ഓർമകൾക്ക് മരണമില്ല.

ജനറൽ

കുഞ്ചാക്കോ ബോബന്റെ കൈക്ക് പരിക്കേറ്റു; ‘ന്നാ താന്‍ കേസ് കൊടെന്ന്’ സോഷ്യല്‍ മീഡിയ

തന്റെ കൈക്ക് പരുക്കേറ്റ വിവരം ആരാധകരെ അറിയിച്ച് കുഞ്ചാക്കോ ബോബൻ. ‘ഒരു പരുക്കൻ കഥാപാത്രം ഡിമാൻഡ് ചെയ്ത പരുക്ക്’ എന്നാണ് കുഞ്ചാക്കോ ബോബൻ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ഒരു കലിപ്പ് നോട്ടത്തോട് കൂടി നില്‍ക്കുന്ന ചിത്രത്തിന് സമാനമായിട്ടുള്ള അടിക്കുറിപ്പാണ് താരം നല്‍കിയിരിക്കുന്നത്. ഫ്രീക്ക് ആക്‌സിഡന്റാണെന്നും ‘കയ്യിലിരിപ്പ്’ എന്ന ടാഗും ചിത്രത്തിനൊപ്പം ചേര്‍ത്തിരിക്കുന്നു ടിനു പാപ്പച്ചന്റെ മൂവിയുടെ ലൊക്കേഷനില്‍ നിന്നാണ് കുഞ്ചാക്കോ ബോബന് പരിക്ക് പറ്റുന്നത്. ഇക്കാര്യവും ഹാഷ് ടാഗിൽ സൂചിപ്പിച്ചിട്ടുണ്ട്. ‘അജഗജാന്തരം’ എന്ന ഹിറ്റിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകൻ. ആന്റണി വര്‍ഗീസും അര്‍ജുൻ അശോകനും പ്രധാന വേഷങ്ങളിലുണ്ട്.

ജനറൽ

Kerala State Film Awards: സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു; മികച്ച നടൻ - ജോജു, ബിജു മേനോൻ, നടി രേവതി

തിരുവനന്തപുരം: 2021ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ വിതരണം ചെയ്തു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ചാണ് പുരസ്ക്കാരങ്ങൾ വിതരണം ചെയ്തത്. മികച്ച നടനുള്ള അവാര്‍ഡ് ബിജു മേനോനും ജോജു ജോര്‍ജും ഏറ്റുവാങ്ങി. മികച്ച നടിക്കുള്ള പുരസ്കാരം രേവതിയും ഏറ്റുവാങ്ങി. മികച്ച സംവിധായകനുള്ള പുരസ്കാരം ദിലീഷ് പോത്തൻ ഏറ്റുവാങ്ങി. കെപി കുമാരന് മുഖ്യമന്ത്രി ജെസി ഡാനിയേൽ പുരസ്കാരം സമ്മാനിച്ചു. പ്രണവ് മോഹൻലാൽ നായകനായ ഹൃദയം സിനിമയ്ക്ക് ലഭിച്ച മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് വിനീത് ശ്രീനിവാസൻ ഏറ്റുവാങ്ങി. മികച്ച ഗായികയ്ക്കുള്ള സിത്താര കൃഷ്ണകുമാറിന്റെ അവാർഡ് ഏറ്റുവാങ്ങിയത് സിത്താരയുടെ മകളാണ്.  കണ്ടുമടുത്ത കാഴ്ചകൾ ഒഴിവാക്കി മലയാള സിനിമ പുതിയ പരീക്ഷണം നടത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഒരു പരിധി വരെ ഇതിന് സഹായിച്ചിട്ടുണ്ട്. സിനിമയുടെ എല്ലാ മേഖലയിലും സ്ത്രീ സാന്നിധ്യം ഉണ്ട്. അത് ഇനിയും വർധിക്കണമെന്നും നിരവധി കാര്യങ്ങൾ സിനിമാ മേഖലയ്ക്കായി സർക്കാർ ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി ചടങ്ങിൽ പറഞ്ഞു.  മികച്ച ചിത്രം - ആവാസവ്യൂഹം (സംവിധാനം: കൃഷാന്ദ് ആര്‍ കെ) രണ്ടാമത്തെ ചിത്രം - ചവിട്ട് (റഹ്‍മാന്‍ ബ്രദേഴ്സ്), നിഷിദ്ധോ (താര താമാനുജന്‍) സ്വഭാവ നടന്‍- സുമേഷ് മൂര്‍ (കള)   സ്വഭാവ നടി- ഉണ്ണിമായ പ്രസാദ് (ജോജി) ബാലതാരം (ആണ്‍)- മാസ്റ്റര്‍ ആദിത്യന്‍ ബാലതാരം (പെണ്‍)- സ്നേഹ അനു (തല) കഥാകൃത്ത്- ഷാഹി കബീര്‍ (നായാട്ട്) ഛായാഗ്രാഹകന്‍- മധു നീലകണ്ഠന്‍ (ചുരുളി) തിരക്കഥാകൃത്ത്- കൃഷാന്ദ് ആര്‍ കെ (ആവാസവ്യൂഹം) തിരക്കഥ (അഡാപ്റ്റേഷന്‍)- ശ്യാം പുഷ്കരന്‍ (ജോജി) ഗാനരചയിതാവ്- ബി കെ ഹരിനാരായണന്‍ (കണ്ണീരു കടഞ്ഞു കടിഞ്ഞൂല്‍ പെറ്റുണ്ടായ../ കാടകലം) സംഗീത സംവിധായകന്‍ (ഗാനങ്ങള്‍)- ഹിഷാം അബ്ദുള്‍ വഹാബ് (ഹൃദയത്തിലെ എല്ലാ ഗാനങ്ങളും) സംഗീത സംവിധായകന്‍ (പശ്ചാത്തല സംഗീതം)- ജസ്റ്റിന്‍ വര്‍ഗീസ് (ജോജി) പിന്നണി ഗായകന്‍- പ്രദീപ് കുമാര്‍ (രാവില്‍ മയങ്ങുമീ പൂമടിയില്‍/ മിന്നല്‍ മുരളി)

ജനറൽ

ഇവൾ എന്റെ കയ്യില്‍ വരാന്‍ 40 വര്‍ഷമെടുത്തു; അവാര്‍ഡ് ദാന ചടങ്ങില്‍ വികാര നിര്‍ഭരയായി രേവതി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വികാര നിർഭരയായി നടി രേവതി. അവാർഡ് ഏറ്റു വാങ്ങിയ ശേഷമുള്ള താരത്തിൻറെ പ്രസംഗമാണ് ഇതിനോടകം വലിയ ശ്രദ്ധ നേടിയത്. താരം പറഞ്ഞതിങ്ങനെ- ഈ അവാർഡ് ഞാൻ എനിക്ക് തന്നെ ഡെഡിക്കേറ്റ് ചെയ്യുന്നു. അവാർഡ് അങ്ങോട്ട് ചെയറിൽ വെയ്ക്കാമെന്ന് പറഞ്ഞു പക്ഷെ എനിക്ക് വിടാൻ തോന്നിയില്ല. ഇവള് എൻറെ കയ്യിൽ വരാൻ 40-ഒാളം വർഷമായി നിങ്ങളുടെ സ്നേഹം ഒരുപാട് വർഷങ്ങളായി എനിക്ക് കിട്ടിയിട്ടുണ്ട് ഒരുപാട് സിനിമകളിലൂടെ. പക്ഷെ ഇതിന് കിട്ടാൻ ഇത്രയും വർഷങ്ങളായി. ഏറ്റവും സന്തോഷിക്കുന്ന ആളുകൾ എൻറെ അച്ഛനും അമ്മയും ആയിരിക്കും അവര് കേരളത്തിൽ ജനിച്ച് വളർന്ന രണ്ട് പേരാണ്. മലക്കാട്ടിൽ കേളുണ്ണി ലളിത കേളുണ്ണി അവർക്കാണ് കേരള സംസ്ഥാന അവാർഡ് എനിക്ക് കിട്ടിയെന്നറിഞ്ഞ ഏറ്റവും സന്തോഷം. എൻറെ 39 വർഷം ഒരുപാട് പേര് നല്ല സിനിമകൾ ചെയ്തിട്ടുണ്ട്. എല്ലാവരും ചോദിക്കാറുണ്ട് അവാർഡ് ആർക്ക് ഡെഡിക്കേറ്റ് ചെയ്യണം എന്ന്  ഇത് ഞാൻ എനിക്ക് തന്നെ ഡെഡിക്കേറ്റ് ചെയ്യുന്നു. ഞാനിത് ഡിസെർവ്വ് ചെയ്യുന്നു-രേവതി പറഞ്ഞു തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ആയിരുന്നു പരിപാടികൾ നടൻ ജോജു ജോർജ്,ബിജു മേനോൻ,ദിലീഷ് പോത്തൻ വിനീത് ശ്രീനിവാസൻ അടക്കം അവാർഡുകൾ ഏറ്റു വാങ്ങി. ബിജു മേനോനും ജോജു ജോര്‍ജും ഏറ്റുവാങ്ങി. മികച്ച നടിക്കുള്ള പുരസ്കാരം രേവതിയും ഏറ്റുവാങ്ങി. മികച്ച സംവിധായകനുള്ള പുരസ്കാരം ദിലീഷ് പോത്തൻ ഏറ്റുവാങ്ങി. കെപി കുമാരന് മുഖ്യമന്ത്രി ജെസി ഡാനിയേൽ പുരസ്കാരം സമ്മാനിച്ചു. പ്രണവ് മോഹൻലാൽ നായകനായ ഹൃദയം സിനിമയ്ക്ക് ലഭിച്ച മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് വിനീത് ശ്രീനിവാസൻ ഏറ്റുവാങ്ങി. മികച്ച ഗായികയ്ക്കുള്ള സിത്താര കൃഷ്ണകുമാറിന്റെ അവാർഡ് ഏറ്റുവാങ്ങിയത് സിത്താരയുടെ മകളാണ്  

ജനറൽ

Thuramukham Release: 'ലിസ്റ്റിന്‍ ഏറ്റെടുത്തിരിക്കുന്നത് കൊണ്ട് റിലീസ് ആവുമെന്ന് വിശ്വസിക്കുന്നു'; തുറമുഖത്തെ കുറിച്ച് നിവിൻ പോളി

പ്രേക്ഷകർ ഒരുപാട് നാളായി കാത്തിരിക്കുന്ന നിവിൻ പോളി ചിത്രമാണ് തുറമുഖം. പിരീഡ് ആക്ഷൻ ഡ്രാമ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രം രാജീവ് രവിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. പലതവണ റിലീസ് മാറ്റിവെയ്ക്കേണ്ടി വന്ന ചിത്രമാണിത്. പ്രേക്ഷകർ അക്ഷമരായി സിനിമയുടെ റിലീസിനായി കാത്തിരിക്കുന്നുവെന്നത് സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകളിൽ നിന്ന് വ്യക്തമാണ്. തുറമുഖത്തിന്റെ റിലീസിനായി കാത്തിരിക്കുന്നവർക്ക് ഒരു പ്രതീക്ഷ നൽകുന്ന വിവരം പങ്കുവെച്ചിരിക്കുകയാണ് നിവിൻ പോളി. നവംബർ-ഡിസംബർ കാലയളവിൽ ചിത്രം പ്രേക്ഷകരിലേക്ക് എത്തിയേക്കും എന്നാണ് നിവിൻ പറഞ്ഞത്.  നിവിൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന റോഷൻ ആൻഡ്രൂസ് ചിത്രം സാറ്റർഡേ നൈറ്റിന്റെ പ്രമോഷനായി രാജ​ഗിരി കോളജില്‍ എത്തിയപ്പോഴാണ് നിവിൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിലെ മറ്റ് താരങ്ങൾക്കൊപ്പം കോളജിലെത്തിയ നിവിനോട് ഒരു ആരാധകൻ  ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് ഇത് പറഞ്ഞത്. നിവിന്‍ പോളിയുടെ വലിയ ആരാധകനാണ് താനെന്നും തുറമുഖം എത്രയും വേ​ഗം തിയറ്ററില്‍ ഇറക്കണമെന്നുമായിരുന്നു നിവിനോട് വിദ്യാര്‍ഥി ആവശ്യപ്പെട്ടത്. എന്നാല്‍ തുറമുഖം തന്‍റെ പോക്കറ്റിലല്ല ഇരിക്കുന്നത് എന്നായിരുന്നു ചിരിയോടെയുള്ള നിവിന്റെ മറുപടി. ചിത്രം വൈകാനുള്ള കാരണവും നിവിൻ പിന്നീട് വിശദീകരിച്ചു.  തുറമുഖം എന്‍റെ പോക്കറ്റിലല്ല ഇരിക്കുന്നത്. ആ സിനിമ ഇറങ്ങണമെന്ന് നിങ്ങളെപ്പോലെതന്നെ ആ​ഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. അതിന്‍റെ നിര്‍മ്മാതാവിന്‍റെ ചില സാമ്പത്തിക പ്രശ്നങ്ങള്‍ എല്ലാം കാരണം ചെറിയ പ്രശ്നത്തില്‍ ഇരിക്കുകയാണ്. അത് നവംബര്‍- ഡിസംബറില്‍ റിലീസ് ആവുമെന്നാണ് കേള്‍ക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് സിനിമ റിലീസിനുവേണ്ടി എടുക്കുന്നത്. ലിസ്റ്റിന്‍ ഏറ്റെടുത്തിരിക്കുന്നതുകൊണ്ട് അത് റിലീസ് ആവുമെന്ന് വിശ്വസിക്കുന്നു എന്നായിരുന്നു നിവിൻ ആരാധകന് നൽകിയ മറുപടി.  ജൂൺ 10 ചിത്രത്തിന്റെ അവസാനം പ്രഖ്യാപിക്കപ്പെട്ട റിലീസ് തീയതി. എന്നാൽ അതും നിയമപ്രശ്നങ്ങൾ കാരണം മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് ഒരു റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. കെ എം ചിദംബരൻറെ തുറമുഖം എന്ന നാടകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നിവിനെ കൂടാതെ നിമിഷ സജയന്‍, ബിജു മേനോന്‍, ഇന്ദ്രജിത്ത്, അര്‍ജ്ജുന്‍ അശോകന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആചാരി, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സുദേവ് നായരാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. നിവിനെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ് എന്നിങ്ങനെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 1920കളിൽ പുതിയ കൊച്ചി തുറമുഖം നിർമിക്കുന്ന കാലത്താണ് കഥ തുടങ്ങുന്നത്. നാടിന്റെ നാനാഭാഗത്ത് നിന്നും ജോലി തേടി നിരവധി പേർ ലേബർ കോണ്ട്രാക്ടർമാരുടെ ഓഫീസുകൾക്ക് മുന്നിൽ തടിച്ചുകൂടുന്നു. കോണ്ട്രാക്ടർമാരും ശിങ്കിടികളും എറിയുന്ന മെറ്റൽ ടോക്കണുകൾക്ക് വേണ്ടി, ഒരു നേരത്തെ അന്നത്തിനു വക കിട്ടാനുള്ള തൊഴിലിനു വേണ്ടി തൊഴിലാളികൾ പരസ്പരം പൊരുതുന്ന ഒരു കാലം. പിന്നീട് 1940-കളിലേക്കും 50 കളിലേക്കും നീങ്ങുന്ന കഥയിൽ ഏറെ വളർന്ന കൊച്ചി തുറമുഖം, കരാറുകാരും മുതലാളിമാരും അവരുടെ ഭാഗം ചേരുന്ന യൂണിയൻ നേതാക്കളും അടങ്ങുന്ന ഒരു മാഫിയയുടെ വിളനിലമാകുന്നു. തൊഴിലാളികൾ പണിയെടുക്കാനും മാന്യമായി ജീവിക്കാനുമുള്ള അവകാശത്തിനു വേണ്ടി പോരാടേണ്ടി വരുന്ന കാലം. ഈ കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുംബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് തുറമുഖം. നന്മക്കും തിന്മക്കും ഇടയിൽ, ദുരന്തത്തിനും വീരോചിതമായ ചെറുത്തുനിൽപിനും ഇടയിൽ, പ്രത്യാശക്കും നിരാശക്കും ഇടയിൽ ഉലയുന്ന രണ്ടു തലമുറകളുടെ കഥ. 25 കോടി ബജറ്റിൽ  തെക്കേപ്പാട്ട് ഫിലിംസ്, പോളി ജൂനിയർ ഫിലിംസ്,കളക്ടീവ് ഫേസ് വൺ, ക്വൂൻ മേരി ഫിലിംസ് എന്നിവരുടെ ബാനറിൽ സുകുമാർ തെക്കേപ്പാട്ട്, ജോസ് തോമസ്, അനൂപ് ജോസഫ് എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.  

ജനറൽ

Vamanan Song : "ഇടനെഞ്ചിൽ തീയും"; ഇന്ദ്രൻസിന്റെ വാമനനിലെ ഗാനം പുറത്തുവിട്ടു, ചിത്രം ഉടനെത്തും

ഇന്ദ്രൻസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം വാമനനൈൽ പുതിയ ഗാനം പുറത്തുവിട്ടു. ഇടനെഞ്ചിൽ തീയും എന്ന ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.  ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് നിതിൻ ജോർജാണ്. സന്തോഷ് വർമ്മ വരികൾ ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിധു പ്രതാപാണ്. ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് വാമനൻ. ചിത്രം ഉടൻ തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിൻറെ ട്രെയ്‌ലർ ഈ മാസം ആദ്യം പുറത്തുവിട്ടിരുന്നു. ചിത്രത്തിൻറെ ട്രെയ്‌ലർ തന്നെ പ്രേക്ഷകരെ ഒരുപോലെ പേടിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്തിരുന്നു.  ഒരു കൊലപാതകവും കുറെ ദുരൂഹതകളും ട്രെയ്‌ലറിൽ പറയുന്നുണ്ട്. ഒരു വീടും അതുമായി ബന്ധപ്പെട്ട ദുരൂഹതകളുമാണ് ചിത്രം പറയുന്നതെന്നാണ് ട്രയ്ലറിൽ നിന്ന് ലഭിക്കുന്ന സൂചന.  നവാഗതനായ എ.ബി. ബിനിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹൊറര്‍ സൈക്കോ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് വാമനൻ. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ബിനില്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഒരു മലയോര ഗ്രാമത്തില്‍ ഹോം സ്റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവന കഥയാണ് വാമനന്‍ പറയുന്നത്. അരുണ്‍ ശിവയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സന്തോഷ് വര്‍മ്മ, വിവേക് മുഴുക്കുന്ന് എന്നിവരുടെ വരികള്‍ക്ക് നിതിന്‍ ജോര്‍ജ് സംഗീതം പകരുന്നു. മൂവി ഗ്യാങ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ ബാബു കെ.ബി. സമഹ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഹരീഷ് കണാരൻ, സീമ ജി. നായർ, സിനു സിദ്ധാർഥ്, എ.ബി. അജി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അതേസമയം ഇന്ദ്രൻ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ജലധാര പമ്പ്സെറ്റ് സിൻസ് 1962 ന്റെ ചിത്രീകരണം പൂർത്തിയായി. ആക്ഷേപഹാസ്യ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് ജലധാര പമ്പ് സെറ്റ്. ഉര്‍വ്വശിയും ഇന്ദ്രന്‍സും ഒന്നിക്കുമ്പോൾ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന മറ്റൊരു ചിത്രം തന്നെയാകും ഇതെന്നാണ് പ്രതീക്ഷ. ആഷിഷ് ചിന്നപ്പയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ബാനറിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ, ആര്യ പൃഥ്വിരാജ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ പ്രഥമ നിർമ്മാണ സംരംഭമാണ് 'ജലധാര പമ്പ്സെറ്റ് സിൻസ് 1962'. ഇന്ദ്രൻസ്, ഉർവശി എന്നിവരെ കൂടാതെ സാഗർ, ജോണി ആന്റണി, ടിജി രവി, സനുഷ, നിഷ സാരംഗ് തുടങ്ങിയവരും  ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.   പ്രൊഡക്ഷൻ കൺട്രോളർ- ബിജു കെ തോമസ്, എഡിറ്റർ- രതിൻ രാധാകൃഷ്ണൻ, ആർട്ട്- ദിലീപ് നാഥ്, ഗാനരചന- മനു മഞ്ജിത്ത്, മേക്കപ്പ്- സിനൂപ് രാജ്, കോസ്റ്റ്യൂം- അരുൺ മനോഹർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രാജേഷ് അടൂർ, സൗണ്ട് ഡിസൈൻ- ധനുഷ് നായനാർ, ഓഡിയോഗ്രാഫി- വിപിൻ നായർ, സ്റ്റിൽ- നൗഷാദ് കണ്ണൂർ, കാസ്റ്റിംഗ് ഡയറക്ടർ- ജോഷി മേടയിൽ, വിഎഫ്എക്‌സ്- ലൈവ് ആക്ഷൻ സ്റ്റുഡിയോസ്, പിആർഒ-എഎസ് ദിനേഷ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്- അനൂപ് സുന്ദരൻ, ഡിസൈൻ- 24 എഎം.

ജനറൽ

Sleepy After Lunch: ഉച്ചഭക്ഷണത്തിന് ശേഷം ഉറക്കം വരുന്നുണ്ടോ? ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം

ചിട്ടയായ ഭക്ഷണക്രമവും ജീവിതശൈലിയും ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. പോഷകപ്രദമായ ആഹാരങ്ങള്‍ കഴിയ്ക്കുന്നതോടൊപ്പം ദിനചര്യയില്‍ വ്യായാമത്തിനും സമയം കണ്ടെത്തേണ്ടത്‌ അനിവാര്യമാണ്.  Sleepy After Lunch: ചിട്ടയായ ഭക്ഷണക്രമവും ജീവിതശൈലിയും ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. പോഷകപ്രദമായ ആഹാരങ്ങള്‍ കഴിയ്ക്കുന്നതോടൊപ്പം ദിനചര്യയില്‍ വ്യായാമത്തിനും സമയം കണ്ടെത്തേണ്ടത്‌ അനിവാര്യമാണ്.  ഓഫീസിലായാലും വീട്ടിലായാലും നാം സമയത്തിന് ഭക്ഷണം കഴിയ്ക്കാറുണ്ട്. വീട്ടിൽ പല വിധ  ജോലികളിൽ വ്യാപൃതരായിരിയ്ക്കുന്നതിനാൽ വിശപ്പും അനുഭവപ്പെടും. എന്നാൽ, ഓഫീസിൽ ആയിരിയ്ക്കുമ്പോൾ അതല്ല അവസ്ഥ. ചിലപ്പോൾ വിശപ്പ് അനുഭവപ്പെടാത്ത സാഹചര്യത്തിലും നാം ഭക്ഷണം കഴിയ്ക്കാറുണ്ട്.   എന്നാൽ, ചിലപ്പോൾ ഉച്ചഭക്ഷണം കഴിച്ചശേഷം ആളുകൾക്ക് ക്ഷീണം അനുഭവപ്പെടാറുണ്ട്.  അതായത്  ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനു ശേഷം തളർച്ച അനുഭവപ്പെടുകയോ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്യുന്നത് സാധാരണമാണ്. ഇത് പ്രധാനമായും നാം എന്താണ് കഴിച്ചത്, എത്രമാത്രം കഴിച്ചു,  കൂടാതെ കഴിച്ച സമയം എന്നിവയെ ആശ്രയിച്ചിരിയ്ക്കും.   ഉച്ചഭക്ഷണം കഴിക്കുമ്പോൾ എന്ത്, എപ്പോൾ, എത്രമാത്രം കഴിച്ചു എന്നതിനെ ആശ്രയിച്ച്, ഒരു വ്യക്തിക്ക് കടുത്ത ക്ഷീണം അനുഭവപ്പെടാം. പ്രോട്ടീനും കാർബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണക്രമം മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് മയക്കത്തിന് കാരണമാകും. ചില  ആരോഗ്യ വിദഗ്ധർ പറയുന്നതനുസരിച്ച്‌ ഭക്ഷണം കഴിച്ചതിനുശേഷം സെറോടോണിൻ  (serotonin) ഉത്പാദനം വർദ്ധിക്കുന്നു. മാനസികാവസ്ഥയെയും  ഉറക്കത്തേയും  സെറോടോണിൻ സ്വാധീനിക്കുന്നു. അതിനാലാണ് ആളുകൾക്ക് ക്ഷീണവും ഉറക്കവും അനുഭവപ്പെടുന്നത്.  ഉച്ചഭക്ഷണത്തിനു ശേഷം ഉറക്കമോ അലസതയോ തോന്നുന്നത് സുഖമല്ലാത്ത ഒരു  അവസ്ഥയാണ്.   എന്നാൽ, ഭക്ഷണക്രമത്തിൽ അല്പം ശ്രദ്ധിച്ചാൽ ഈ അവസ്ഥ മാറ്റിയെടുക്കാം. ഉച്ചഭക്ഷണത്തിന് ശേഷം ഉണ്ടാകുന്ന അലസത ഒഴിവാക്കാൻ ഗ്രിൽ ചെയ്ത ചിക്കൻ, കൂടുതൽ പച്ചക്കറികൾ, സലാഡുകൾ എന്നിവ കഴിയ്ക്കാം. ഇത് നിങ്ങളുടെ മാനസികാവസ്ഥയും  ആരോഗ്യവും മെച്ചപ്പെടുത്തുമെന്നാണ് ആരോഗ്യവിദഗ്ദർ അഭിപ്രായപ്പെടുന്നത് . ഉച്ചഭക്ഷണത്തിന് ശേഷം ഉറക്കം വരുന്നതായി തോന്നുന്നുണ്ടോ?  എങ്കിൽ നിങ്ങളുടെ ഭക്ഷണക്രമം അല്പം പരിഷ്‌ക്കരിക്കാം നിങ്ങളുടെ ഭക്ഷണക്രമക്കേട്  മാറ്റുന്നതിനായി ഈ ഉപായങ്ങൾ നടപ്പാക്കാം. ഉച്ചഭക്ഷണത്തിന് ശേഷം ഉറക്കം വരുന്നത് എങ്ങനെ ഒഴിവാക്കാം? ഈ മൂന്നു കാര്യങ്ങൾ ശ്രദ്ധിച്ചാൽ  ഈ അവസ്ഥ മാറ്റിയെടുക്കാൻ സാധിക്കും.     1. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുക 2. ഉറക്കം വരാതിരിക്കാൻ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം ഒഴിവാക്കുക 3. സമയത്തിന് ഭക്ഷണം കഴിയ്ക്കുക   കഴിക്കുന്ന ഭക്ഷണത്തിനും ഭക്ഷണം കഴിക്കുന്ന സമയത്തിനും അനുസരിച്ച്  ആളുകൾക്ക് അസാധാരണമായ ക്ഷീണം അനുഭവപ്പെടാം. നന്നായി ഭക്ഷണം കഴിക്കുക, ആവശ്യത്തിന് ഉറങ്ങുക, ഉച്ചഭക്ഷണത്തിന് ശേഷം സജീവമായിരിക്കുക എന്നിവയിലൂടെ നിങ്ങൾക്ക് ഉച്ചയ്ക്ക് ഊർജം നിലനിർത്താം. ഉച്ചഭക്ഷണത്തിന് ശേഷം ഉറക്കം വരുന്നത് ഒഴിവാക്കാനായി ഭക്ഷണകാര്യത്തിലും അല്പം ശ്രദ്ധിക്കാം.     അതായത് , ഉച്ച ഭക്ഷണ സമയത്ത് ഈ വിഭവങ്ങൾ ഒഴിവാക്കാം: -  ബർഗറുകൾ നൂഡിൽസ് വറുത്ത സ്നാക്സ് പാവ് ഭാജി പിസ്സ  ബിരിയാണി ദോശ നൂഡിൽസ് ചോറും കറിയും പ്രോട്ടീനും കാർബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണം കഴിച്ചതിനുശേഷം ആളുകൾക്ക് മയക്കം അനുഭവപ്പെടാൻ സാധ്യതയുണ്ട്.  മുകളില്‍ സൂചിപ്പിച്ച ഭക്ഷണ സാധനങ്ങള്‍ ഉച്ച സമയത്ത് ഒഴിവാക്കുന്ന തിലൂടെ ഈ  പ്രശ്നങ്ങള്‍ ഒരു പരിധി അവരെ ഒഴിവാക്കാന്‍  സാധിക്കും.  എന്നാല്‍, ഈ മാറ്റങ്ങള്‍ ശരിയായ  ഫലം നല്‍കിയില്ല എങ്കില്‍ ഒരു ഡോക്ടറെ സമീപിക്കുക.

ജനറൽ

Fruits Benefits: ഫ്രൂട്ട്സ് കഴിക്കാറുണ്ടാകും, പക്ഷേ രാവിലെ കഴിക്കാറുണ്ടോ? ​ഗുണങ്ങൾ ഏറെയാണ്

വാഴപ്പഴം, തണ്ണിമത്തൻ, പേരയ്ക്ക, മാങ്ങ തുടങ്ങി പൊട്ടാസ്യം ധാരാളം അടങ്ങിയ പഴങ്ങൾ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. പഴങ്ങൾ അല്ലെങ്കിൽ ഫ്രൂട്ട്സ് എന്ന് പറയുന്നത് എപ്പോഴും ആരോ​ഗ്യത്തിന് വളരെ മികച്ചതാണ്. മധുരവും പുളിയും ഉൾപ്പെടെ വ്യത്യസ്ത രുചികളിൽ പഴങ്ങൾ ലഭ്യമാണ്. ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങളുടെ മികച്ച ഉറവിടങ്ങളാണ് ഫ്രൂട്ട്സ്. ഇവ ദിവസവും കഴിക്കുന്നത് വളരെ അധികം ഫലപ്രദമാണ്. നിങ്ങളുടെ പ്രഭാത ഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ ആരോ​ഗ്യം മെച്ചപ്പെടും. നമുക്ക് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ഒരുപാട് പഴങ്ങളുണ്ട്. ഇവ രോ​ഗങ്ങളിൽ നിന്ന് രക്ഷ നൽകും. ചില പഴങ്ങൾ തൊലിയോട് കൂടി തന്നെ കഴിക്കാൻ ചിലർ പറയാറുണ്ട്. ആ പഴത്തിന്റെ മുഴുവൻ ​ഗുണവും ലഭിക്കുന്നതിനാണിത്. ഇത് ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുകയും ചെയ്യും.  രാവിലെ പഴങ്ങൾ കഴിക്കുന്നതിന്റെ ആറ് ​ഗുണങ്ങൾ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു - ആപ്രിക്കോട്ട്, ആപ്പിൾ, വാഴപ്പഴം, തണ്ണിമത്തൻ, സ്ട്രോബറി, ഓറഞ്ച് തുടങ്ങിയ പഴങ്ങൾ ഹൃദയത്തെ പരിപാലിക്കാൻ സഹായിക്കുന്ന ഫ്ലേവനോയിഡുകൾ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുണ്ട്. പഴങ്ങളിൽ വിറ്റാമിൻ എ, വിറ്റാമിൻ ബി6, വിറ്റാമിൻ സി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയാഘാതം, രക്തപ്രവാഹം പോലുള്ള അപകടകരമായ രോഗങ്ങളിൽ നിന്ന് ഹൃദയത്തെ സംരക്ഷിക്കാനും സഹായിക്കുന്നു. പ്രമേഹത്തെ ചെറുക്കാൻ സഹായിക്കുന്നു - പ്രമേഹം പ്രത്യേകിച്ച് ടൈപ്പ് 2 ലോകമെമ്പാടുമുള്ള ഒരുപാട് ആളുകളിൽ കണ്ടുവരുന്ന രോഗമാണ്. പഴങ്ങൾ കഴിക്കുന്നത് നല്ലതാണെങ്കിലും കൂടുതൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള പഴങ്ങൾ പ്രമേഹരോഗികൾ കഴിക്കാൻ പാടില്ല. 55 വയസിന് താഴെയുള്ളവർക്ക് ആപ്പിൾ, അവോക്കാഡോ, ചെറി, ഓറഞ്ച്, പീച്ച്, പ്ലം തുടങ്ങിയവ കഴിക്കാം. ഇതിൽ ഗ്ലൈസെമിക് കുറവാണ്. അവ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ടിന്നിലടച്ചതും തയ്യാറാക്കിയതുമായ പഴങ്ങൾ കഴിച്ചത് കൊണ്ട് ​ഗുണമുണ്ടാകില്ല. കാരണം അവയ്ക്ക് സ്വാഭാവിക മാധുര്യമില്ല. പരമാവധി പ്രയോജനമുണ്ടാകാൻ എല്ലായ്പ്പോഴും ഫ്രഷ് ആയിട്ടുള്ള പഴങ്ങൾ കഴിക്കുക. ക്യാൻസർ - കരൾ ട്യൂമർ, ബ്രെസ്റ്റ് ക്യാൻസർ തുടങ്ങിയ പലതരം ക്യാൻസറുകളുടെ ചികിത്സയ്ക്കും ഇവ തടയുന്നതിനും വിറ്റാമിനുകളാൽ സമ്പന്നമായ പഴങ്ങൾ നല്ലതാണ്. ഓറഞ്ച്, ടാംഗറിൻ തുടങ്ങിയ പഴങ്ങളിൽ സിട്രസ്, സരസഫലങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ സ്ഥിരമായി കഴിക്കുമ്പോൾ ഹെപ്പറ്റോപ്രൊട്ടക്റ്റീവ് ഗുണങ്ങൾ കാരണം ക്യാൻസറിനെ തടയാൻ അവ സഹായിക്കുന്നു. രക്തസമ്മർദ്ദം - വാഴപ്പഴം, തണ്ണിമത്തൻ, പേരയ്ക്ക, മാങ്ങ തുടങ്ങി പൊട്ടാസ്യം ധാരാളം അടങ്ങിയ പഴങ്ങൾ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. കിഡ്നി സ്റ്റോൺ തടയാൻ സഹായിക്കുന്നു- പഴങ്ങളിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് കിഡ്നി സ്റ്റോൺ തടയുന്നതിന് സഹായിക്കും. വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സിട്രസ് പഴങ്ങൾ മികച്ചതാണ്. അതുപോലെ പഴങ്ങളിൽ സോഡിയത്തിന്റെ അളവ് കുറവാണ്.  അസ്ഥികളുടെ ആരോഗ്യം - കാൽസ്യം, വിറ്റാമിൻ കെ എന്നിവയാൽ സമ്പുഷ്ടമായ പഴങ്ങൾ നിങ്ങളുടെ എല്ലുകളെ ശക്തമായി നിലനിർത്താനും അസ്ഥി ധാതുക്കളുടെ സാന്ദ്രത വർധിപ്പിക്കാനും സഹായിക്കുന്നു. ഇവയൊക്കെയാണ് സ്ഥിരമായി പഴങ്ങൾ കഴിക്കുന്നതിന്റെ ചില ഗുണങ്ങൾ. നിങ്ങളെ ആരോഗ്യകരവും നിങ്ങൾക്ക് ശക്തി പകരുന്നതുമായ സൂപ്പർ ഫുഡ്‌സ് എന്നും ഇവയെ വിളിക്കാം. നിങ്ങളുടെ ശരീരത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന പോഷകങ്ങൾ, നാരുകൾ, വിറ്റാമിനുകൾ എന്നിവ ഈ പഴങ്ങളിൽ ധാരാളമുണ്ട്. ഒരിക്കലും ഭക്ഷണത്തിനൊപ്പം ഫ്രൂട്ട്സ് കഴിക്കരുതെ. ഇത് അസിഡിറ്റിക്കും വയറുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങൾക്കും കാരണമാകും. ദിവസവും ഭക്ഷണത്തിന് മുമ്പോ അതിന് ശേഷമോ മാത്രം പഴങ്ങൾ കഴിക്കുക.