വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ജനറൽ

ജനറൽ

കെ പ്രശാന്ത് ഇനി ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ താരം

കേരള ബ്ലാസ്റ്റേഴ്സിൻ്റെ മുൻ താരം കെ പ്രശാന്ത് ഇനി ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ താരം. ചെന്നൈയിൻ തങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ചെന്നൈയിൻ ഇക്കാര്യം അറിയിച്ചു. 25കാരനായ താരം കഴിഞ്ഞ ദിവസമാണ് ബ്ലാസ്റ്റേഴ്സ് വിട്ടത്. കഴിഞ്ഞ ആറ് സീസണുകളായി ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള താരമാണ് പ്രശാന്ത്. 2017ൽ ബ്ലാസ്റ്റേഴ്സിനായി അരങ്ങേറിയ താരം ഐഎസ്എല്ലിൽ 61 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലാണ് താരം ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോൾ നേടിയത്. ഇന്ത്യയുടെ മുൻ അണ്ടർ 14, 16, 20 ടീമുകളിലും പ്രശാന്ത് കളിച്ചിട്ടുണ്ട്. ഐലീഗ് ക്ലബായ ചെന്നൈ സിറ്റിയ്ക്ക് വേണ്ടിയും പ്രശാന്ത് കളിച്ചിരുന്നു.

ജനറൽ

കപ്പ മത്തി പുഴുക്ക് ഇഷ്ടമുള്ളവര്‍ ഇതിലേ…

കപ്പ കൊണ്ടുള്ള പുഴുക്ക് ഇഷ്ടമില്ലാത്തവര്‍ ആരാണുള്ളത്. മഴക്കാല സന്ധ്യകളെ മനോഹരമാക്കുന്നതില്‍ മികച്ച കപ്പ പുഴുക്കില്‍ ഇത്തിരി മത്തി കൂടിയായലോ. കപ്പയും മത്തിയും ചേര്‍ത്തുണ്ടാക്കുന്ന ഈ വിഭവം രുചികരവും എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്നതുമാണ്. തയ്യാറാക്കുന്ന വിധം ആദ്യം കപ്പ വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി ഉപ്പിട്ട് വേവിച്ചു മാറ്റിവെക്കണം. തുടര്‍ന്ന് മത്തിയില്‍ മുളക് പൊടി, മഞ്ഞള്‍ പൊടി, തക്കാളി, ഉപ്പ് ഇവ ചേര്‍ത്ത് വേവിച്ചെടുക്കണം. ചൂടാറുമ്പോള്‍ മത്തിയുടെ മുള്ള് പതിയെ കുടഞ്ഞ് മാറ്റണം. തേങ്ങയില്‍ പച്ചമുളക്, ഉള്ളി, വെളുത്തുള്ളി ഇവ ചേര്‍ത്ത് അരച്ചുവെക്കുക (അധികം അരയരുത്) വേവിച്ചു വെച്ച കപ്പയില്‍ മത്തിയുടെ കൂട്ട്, തേങ്ങ അരച്ചത് എന്നിവ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ഇളക്കി അഞ്ച് മിനിറ്റ് ചെറുതീയില്‍ വെക്കുക. ഇത് വെന്തിറങ്ങുമ്പോള്‍ കറിവേപ്പിലയും പച്ചവെളിച്ചെണ്ണയും ചേര്‍ത്ത് അടച്ചു വെക്കണം. രുചിയേറിയ നാടന്‍ കപ്പ മത്തി പുഴുക്ക് തയ്യാര്‍.

ജനറൽ

എളുപ്പത്തില്‍ തയ്യാറാക്കാം കാന്താരി ചെമ്മീന്‍; 4 ചേരുവകള്‍ മാത്രം

ചെമ്മീനിന്റെ യഥാര്‍ഥ രുചി അറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക് എളുപ്പത്തില്‍ പരീക്ഷിക്കാവുന്ന വ്യത്യസ്ത വിഭവമാണ് കാന്താരിച്ചെമ്മീന്‍ ചെമ്മീന്‍ 20 എണ്ണം(ഇടത്തരം വലുപ്പമുള്ളത്) കാന്താരി 6 എണ്ണം വെളിച്ചെണ്ണ 50 മില്ലീലീറ്റര്‍ തയ്യാറാക്കുന്ന വിധം വൃത്തിയാക്കിയെടുത്ത ചെമ്മീനില്‍ ചുവന്ന കാന്താരി അരച്ചതും ഉപ്പും ചേര്‍ത്ത് അരമണിക്കൂര്‍ മാറ്റി വയ്ക്കുക. ശേഷം പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് തിരിച്ചും മറിച്ചും വറുത്തെടുക്കുക. ഡീപ് ഫ്രൈ ചെയ്യരുത്. ചൂടോടെ ഉപയോഗിക്കാം

ജനറൽ

ഓണാട്ടുകര സ്‌പെഷ്യല്‍ രുചിയേറും കൊഞ്ചുംമാങ്ങ

ഓണാട്ടുകരക്കാരുടെ സ്‌പെഷല്‍ വിഭവമാണ് കൊഞ്ചുംമാങ്ങ. ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തേടനുബന്ധിച്ച് എല്ലാ വീടുകളിലും കൊഞ്ചുംമാങ്ങ തയാറാക്കാറുണ്ട്. ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ ഐതീഹ്യവുമായി ബന്ധമുള്ള ഈ വിഭവം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. തയ്യാറാക്കുന്ന വിധം കൊഞ്ച് നന്നായി വറുത്ത് എടുക്കുക(എണ്ണ ഉപയോഗിക്കേണ്ടതില്ല). നന്നായി മൊരിഞ്ഞുവന്നശേഷം ചെറുതായി പൊടിച്ച് എടുക്കുക. കൂടുതല്‍ പൊടിഞ്ഞുപോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ കല്ലുകൊണ്ടോ ചിരട്ടകൊണ്ടോ പൊടിച്ചെടുക്കാം. ശേഷം തേങ്ങ, ചുവന്നുളളി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവ നന്നായി ചതച്ച് അരപ്പാക്കി എടുക്കുക. ഒരു കറിച്ചട്ടി അടുപ്പില്‍ വച്ച് അതിലേക്ക് പൊടിച്ചെടുത്ത കൊഞ്ച്, കഷണങ്ങളായി അരിഞ്ഞ മാങ്ങ, അരപ്പ് എന്നിവ ചേര്‍ത്ത് വയ്ക്കുക. മുക്കാല്‍ ഗ്ലാസ് വെള്ളവും പാകത്തിന് ഉപ്പും ചേര്‍ക്കുക. ഇതിലേക്ക് കറിവേപ്പിലയും ചേര്‍ത്ത് ഇളക്കി അടച്ചുവച്ച് നന്നായി വേവിച്ച് എടുക്കുക. ഇടയ്ക്ക് ഇളക്കിക്കൊടുക്കണം. 4 5 മിനിറ്റുകൊണ്ട് നന്നായി വെന്ത് പാകമായിക്കിട്ടും. ഇതില്‍ അല്‍പം പച്ചവെളിച്ചെണ്ണ തൂകി ഇളക്കിയെടുത്ത് ചോറിനൊപ്പം വിളമ്പാം.

ജനറൽ

ഉച്ചയൂണിനൊപ്പം രുചിയേറും മുട്ട അവിയലും

എന്നും ഒരേ ഭക്ഷണങ്ങള്‍ തന്നെ കഴിച്ചാല്‍ മടുപ്പുതോന്നുമെന്ന കാര്യം തീര്‍ച്ചയാണ്. എന്നാല്‍ വീട്ടിലുള്ള പച്ചക്കറികളും ചേരുവകളും ഉപയോഗിച്ചു തന്നെ അല്‍പ്പം വ്യത്യസ്തമായ ഭക്ഷണങ്ങള്‍ നമുക്ക് തയ്യാറാക്കാം.അത്തരം ഒരു വിഭവത്തെക്കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത്. മുട്ട അവിയല്‍. പച്ചക്കറികളും മുട്ടയും ചേര്‍ത്ത് വളരെ വ്യത്യസ്തമായ രീതിയില്‍ തയ്യാറാക്കാവുന്ന ഒരു സൂപ്പര്‍ ഡിഷ് ആണിത്. മുട്ട പുഴുങ്ങി നീളത്തില്‍ നാലായി മുറിച്ചത് – 8 എണ്ണം ചെറിയ ഉള്ളി നീളത്തില്‍ അരിഞ്ഞത് – ½ കപ്പ് തേങ്ങ ചിരകിയത് – 1 കപ്പ് പച്ചമുളക് നീളത്തില്‍ അരിഞ്ഞത് – 4 എണ്ണം മുരിങ്ങക്കായ് നീളത്തില്‍ അരിഞ്ഞ് രണ്ടായി കീറിയത് – 2 എണ്ണം ഉരുളകിഴങ്ങ് നീളത്തില്‍ അരിഞ്ഞത് – 2 എണ്ണം പച്ചമാങ്ങ നീളത്തില്‍ അരിഞ്ഞത് – ¼ കപ്പ് മഞ്ഞള്‍പൊടി – ½ ടീസ്പൂണ്‍ മുളക്‌പൊടി – ½ ടീസ്പൂണ്‍ ജീരകം – 1 ടീസ്പൂണ്‍ വെളിച്ചെണ്ണ, ഉപ്പ്, കറിവേപ്പില – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ചിരകിയ തേങ്ങ, മുളകുപൊടി, മഞ്ഞള്‍പൊടി, ജീരകം, കറിവേപ്പില എന്നിവ അവിയലിനാവശ്യമായ രീതിയില്‍ ചതച്ചെടുക്കുക. ചെറിയ ഉള്ളി, ഉരുളകിഴങ്ങ്, പച്ചമുളക്, മുരിങ്ങക്ക എന്നിവ ഉപ്പും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക. കഷണങ്ങള്‍ വെന്തുവരുമ്പോള്‍ അരപ്പ് ചേര്‍ക്കാം. ഇത് ഒരു അഞ്ച് മിനുട്ട് കൂടി വേവിക്കുക. ഇതിന് ശേഷം പുഴുങ്ങിയ മുട്ട ഉടയാതെ ചേര്‍ത്ത് മുട്ടയ്ക്കു മുകളില്‍ കുറച്ച് കറിവേപ്പില ചേര്‍ത്ത് വേവിക്കുക. നല്ലപോലെ വറ്റി വരുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് എടുക്കാം. സ്വാദിഷ്ടമായ മുട്ട അവിയല്‍ തയ്യാര്‍.

ജനറൽ

ചായക്കൊപ്പം പ​നീ​ർ ​ബ്രെഡ്​ റോ​ൾ​

ആവശ്യമുള്ള സാധനങ്ങള്‍ 1. ബ്രെഡ് സ്ലൈസ്-4 2. പനീര്‍- 1/ 2 കപ്പ് പൊടിയായി എടുത്തത് 3. കാരറ്റ് ഗ്രേറ്റ് ചെയ്തത്- 1 ടേബിള്‍സ്പൂണ്‍ 4. കോണ്‍ഫ്‌ളോര്‍- 3 ടേബിള്‍സ്പൂണ്‍ 5. മല്ലിയില- ആവശ്യത്തിന് 6. കുരുമുളക്‌പൊടി- 1/2 ടീസ്പൂണ്‍ 7. ഉപ്പ്- ആവശ്യത്തിന് 8. മുട്ട- 1 9. പാല്‍- 4 ടേബിള്‍സ്പൂണ്‍ 10. ഓയില്‍- ഫ്രൈ ചെയ്യാന്‍ തയ്യാറാക്കുന്നവിധം ​ബ്രെഡ് സ്ലൈ​സ് ബ്ലെ​ൻ​ഡ​റി​ൽ ഇ​ട്ട്​ ന​ന്നാ​യി പൊ​ടി​ച്ചെ​ടു​ക്കു​ക. ര​ണ്ടു മു​ത​ൽ എ​ട്ടു വ​രെ​യു​ള്ള ചേ​രു​വ​ക​ൾ ബൗ​ളി​ൽ എ​ടു​ത്ത്​ പൊ​ടി​ച്ച ​ബ്രെഡും ചേ​ർ​ത്ത് അ​ൽ​പാ​ൽ​പം പാ​ൽ ചേ​ർ​ത്ത് ന​ന്നാ​യി കു​ഴ​ച്ചെ​ടു​ക്കു​ക. ശേ​ഷം റോ​ളു​ക​ളാ​യി ഷേ​പ്പ് ചെ​യ്തെ​ടു​ക്കു​ക. ഒ​രു ബൗ​ളി​ൽ മു​ട്ട ബീ​റ്റ് ചെ​യ്യു​ക. റോ​ളു​ക​ൾ എ​ഗ്​ മി​ശ്രി​ത​ത്തി​ൽ മു​ക്കി ബ്രെ​ഡ് ക്രം​ബ്​​സി​ൽ പൊ​തി​ഞ്ഞെ​ടു​ക്കു​ക. ഇ​ത്​ ഒ​ന്നു​ കൂ​ടി റി​പ്പീ​റ്റ്​ ചെ​യ്യു​ക. പാ​നി​ൽ ഓ​യി​ൽ ചൂ​ടാ​കു​മ്പോ​ൾ ചെ​റി​യ ഫ്ല​യി​മി​ൽ ഫ്രൈ ​ചെ​യ്തെ​ടു​ക്കാം.  

ജനറൽ

കുറിഞ്ഞിപ്പൂക്കളാല്‍ ഒരു നീലപരവതാനി

പശ്ചിമം കുറിഞ്ഞിപ്പൂക്കളാല്‍ ഒരു നീലപരവതാനി വിരിച്ചപോലെ. കണ്‍കുളിര്‍ക്കെ ഈ മനോഹരകാഴ്ച കാണാന്‍ അനേകായിരങ്ങളാണ് മലകയറിയെത്തുന്നത്. പൂവായാല്‍ മണം വേണമെന്നില്ലെന്ന് തെളിയിച്ച് അതിലേറെ പ്രകൃതിയെ മനോഹരിയാക്കാനൊരുങ്ങി നില്‍ക്കയാണ് നീലക്കുറിഞ്ഞിപ്പൂക്കള്‍. പ്രളയദുരിതം ഒഴുക്കികളഞ്ഞത് മൂന്നാറിന്റെ വസന്തത്തെയല്ല, പകരം ആ കുത്തൊഴുക്കില്‍ പിന്നീട് തളിരിട്ടത് അതിജീവനത്തിന്റെ കുറിഞ്ഞിപ്പൂക്കളായിരുന്നു. 2018 മെയ് മാസങ്ങളിലായി നീലക്കുറിഞ്ഞി വിടരുമെന്നായിരുന്നു കണക്കുകൂട്ടല്‍. പ്രളയത്താലത് സെപ്റ്റംബര്‍ മാസത്തേക്ക് മാറിപ്പോയി. മൂന്നാറിലെ ഇരവികുളം ദേശീയോധ്യാനത്തിലെ രാജമലയിലാണ് വിനോദസഞ്ചാരികളെ വരവേറ്റ് നീലക്കുറിഞ്ഞി പൂത്തത്. മൂന്നാറിലേക്ക് 20 ലക്ഷത്തില്‍ പരം സഞ്ചാരികളെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. വിദേശസഞ്ചാരികള്‍ വന്ന് തുടങ്ങുന്നേയുള്ളൂ. നാട്ടുകാരാണിപ്പോള്‍ കൂടുതലായി വരുന്നത്. ഒറ്റയ്ക്ക് കണ്ടാല്‍ ഒരു പ്രത്യേകതയുമില്ലാത്ത പൂവാണ് കുറിഞ്ഞി. ഒരു പ്രദേശത്ത് വ്യാപകമായി പൂത്തുനില്‍ക്കുമ്പോഴാണ് കുറിഞ്ഞിയുടെ ഭംഗിയറിയാനാകുന്നത്. പൂക്കളുടെ താഴ്‌വരയെ ഓര്‍മിപ്പിക്കും പോലെയാണ് രാജമലയിലെ ഈ നീലവസന്തം. നീലക്കുറിഞ്ഞി പൂക്കുന്നത് അശുഭകരമാണെന്ന് ചില ആദിവാസി വിഭാഗങ്ങളുടെ വിശ്വാസം. കേരള-വന്യജീവി വകുപ്പ് കുറിഞ്ഞിച്ചെടികളെ സംരക്ഷിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. കുറിഞ്ഞിപ്പൂക്കള്‍ കൂട്ടമായി നില്‍ക്കുന്നത് കണ്ട് ആവേശം തോന്നുന്നവര്‍ ചെടിപറിച്ചുകൊണ്ടു പോയ സംഭവങ്ങളുണ്ടായിട്ടുണ്ട്. 2006 ലാണ് ചെടി പറിക്കുന്നത് ശിക്ഷാര്‍ഹമാക്കി. കുറിഞ്ഞി പറിച്ചാല്‍ 2000 രൂപയാണ് പിഴ. കൊളുക്കുമലയിലും രാജമലയിലുമാണ് നീലക്കുറിഞ്ഞി ഇപ്പോള്‍ പൂത്ത് തളിര്‍ത്തിരിക്കുന്നത്. കൊളുക്കുമലയിലെത്താനായി സൂര്യനെല്ലിയില്‍ നിന്ന് ടൂറിസം വകുപ്പിന്റെ ജീപ്പ് സംവിധാനം ലഭ്യമാണ്. 2500 രൂപയോളമാണിതിന് ചാര്‍ജ് ചെയ്യുന്നത്. രാജമലയില്‍ എത്തുന്നതിനായി കേരള ടൂറിസം വകുപ്പ് സജ്ജീകരിച്ച ബസ് സഞ്ചാരികള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ബസ് യാത്രയ്ക്കായി ഒരാള്‍ക്ക് 750 രൂപയാണ് നല്‍കേണ്ടത്‌.മൂന്നാര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ 7 മണി മുതല്‍ പ്രവേശനത്തിനായുള്ള ടിക്കറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ആണ്ടിലൊരിക്കല്‍ പൂക്കുന്ന ഈ നീലവസന്തം കാണാന്‍ ആരുമൊന്ന് കൊതിച്ചിരിക്കും, തീര്‍ച്ച. https://www.keralatourism.org/dtpc എന്ന വെബ്‌സൈറ്റിലൂടെ സഞ്ചാരികള്‍ക്ക് ടിക്കറ്റുകള്‍ മുന്‍കൂറായി ബുക്ക് ചെയ്യാവുന്നതാണ്‌.

ജനറൽ

കേരളത്തിലുമുണ്ടൊരു കണ്ണാടിപാലം

വയനാട്, അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. പരമ്പരാഗത വിനോദസഞ്ചാര ആശയങ്ങളൊക്കെയും പൊളിച്ചെഴുതിക്കൊണ്ട് സഞ്ചാരികള്‍ക്കായി പുതിയ ആകര്‍ഷണങ്ങളാണ് വയനാട് ഒരുക്കിവെച്ചിരിക്കുന്നത്. സഞ്ചാരികള്‍ക്ക് വിസ്മയമായി കണ്ണാടിപാലവും. സൗത്ത് ഇന്ത്യയില്‍ ആദ്യമായി ഇതാ സഞ്ചാരികള്‍ക്കായി ഗ്ലാസ് ബ്രിഡ്ജ് അനുഭവം വയനാട്ടിലെത്തിയാല്‍ ആസ്വദിക്കാം. 2016 ല്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്ത ചൈനയിലെ കണ്ണാടിപ്പാലത്തിന്റെ ചെറിയ ഒരു പതിപ്പാണിത്. വയനാട്ടിലെ ഈ അദ്ഭുതം സഞ്ചാരികള്‍ അറിഞ്ഞു വരുന്നതേയുള്ളൂ. വയനാടിന്റെ ഹരിതഭംഗിക്ക് മാറ്റ്കൂട്ടുന്നയിടമായ തൊള്ളായിരം കണ്ടിയിലാണ് ഈ കണ്ണാടിപാലം. മേപ്പാടിയില്‍ നിന്നും വെറും 13 കിലോമീറ്റര്‍ അകലെയാണ് 900കണ്ടി. തൊള്ളായിരംക്കണ്ടി വരെ സ്വന്തം കാറില്‍ യാത്രപോകാം. അവിടെ നിന്നും കണ്ണാടിപാലത്തിലേക്കുള്ള യാത്രയ്ക്ക് ജീപ്പില്‍ പോകണം. തൊള്ളായിരംക്കണ്ടി ട്രെക്കിങ്ങിന്റെ അവിടെയാണ് ഈ കാണ്ണാടിപ്പാലവും.