വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ജനറൽ

ജനറൽ

ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ

ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഇരുമ്പ് അടങ്ങിയ പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. രക്തത്തിലെ വിവിധ അവയവങ്ങളിലേക്കും ശരീര കോശങ്ങളിലേക്കും ഓക്സിജൻ എത്തിക്കാൻ ഹീമോഗ്ലോബിൻ വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്. അതിനാൽ, ശരീരത്തിൽ ആവിശ്യമായ ഹീമോഗ്ലോബിൻ വേണമെന്നാണ് വിദഗ്ദർ പറയുന്നത്. ചില ഭക്ഷണങ്ങൾ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. ബീറ്റ്റൂട്ട് ഇരുമ്പ്, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയ ബീറ്റ്റൂട്ട് ചുവന്ന രക്താണുക്കളെ പുനഃപ്രവര്‍ത്തന സന്നദ്ധമാക്കാനും പ്രവർത്തനക്ഷമമാക്കാനും സഹായിക്കുന്നു. ക്യാരറ്റ്, ഓറഞ്ച്, നെല്ലിക്ക എന്നിവ ചേർത്തുളള ബീറ്റ്റൂട്ട് ജ്യൂസ് ഹീമോഗ്ലോബിൻ അളവ് കൂട്ടുന്നതിനുളള മികച്ച ഒന്നാണ്. മുട്ട ധാരാളം പ്രോട്ടീനുകൾ അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മുട്ട. കൂടാതെ, വിറ്റാമിൻ ഡി, അമിനോ ആസിഡുകൾ, വിറ്റാമിൻ ബി , ഇരുമ്പ് തുടങ്ങിയ ധാതുക്കളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ വിളർച്ച തടയാനും പേശികളുടെയും അസ്ഥികളുടെയും ശക്തി വർദ്ധിപ്പിക്കുന്നതിനും ഏറെ നല്ലതാണ്. മാതള നാരങ്ങ ഹീമോഗ്ലോബിന്റെ കുറവിന് ഏറ്റവും നല്ലതാണ് മാതളം. കാൽസ്യം, ഇരുമ്പ്, അന്നജം, നാരുകൾ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. മാതളത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം വർദ്ധിപ്പിച്ച് വിളർച്ച തടയുന്നു. കൂടാതെ, ധാരാളം കാർബോഹൈഡ്രേട്സ് അടങ്ങിയിട്ടുണ്ട്. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ രോഗപ്രതിരോധ ശേഷി വർദ്ധിക്കും. ചീര കുറഞ്ഞ കലോറിയും ഉയർന്ന അളവിൽ പോഷകങ്ങളും അടങ്ങിയ ചീര ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തുക. ചീരയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്, കൂടാതെ, ഇരുമ്പ് ആഗിരണം വർദ്ധിപ്പിക്കുന്ന വിറ്റാമിൻ സിയും ഇതിലുണ്ട്. ഈന്തപ്പഴം ഈന്തപ്പഴം പോഷകങ്ങളുടെ കലവറയാണ്. ഇരുമ്പിൻറെ അംശം കൂടുതലാണ് എന്നതാണ് ഈന്തപ്പഴത്തെ മറ്റുളളവയിൽ നിന്ന് വ്യത്യസ്‍തമാക്കുന്നത്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്ന ഇരുമ്പിന്റെ ധാരാളം ഉറവിടങ്ങൾ ഈന്തപ്പഴം നൽകുന്നു.  

ജനറൽ

നടി ദീപിക പദുക്കോൺ ആശുപത്രിയിൽ

നടി ദീപിക പദുക്കോൺ ആശുപത്രിയിൽ. മുംബൈയിലെ ബ്രീച്ച് കാൻഡ് ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ( actress deepika padukone hospitalized ) തിങ്കളാഴ്ച രാത്രിയാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ദീപിക പദുക്കോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ താരത്തിന്റെ ആരോഗ്യ നിലയെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്ത് വന്നിട്ടില്ല. ഇതിന് മുൻപ് ജൂണിലും ഹൃദയമിടിപ്പ് ക്രമാതീതമായി കൂടിയതിനെ തുടർന്ന് ദീപിക പദുക്കോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹൈദരാബാദിലെ കമിനേനെ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. ഷാറുഖ് ഖാനൊപ്പം പഠാനിലും പ്രഭാസിനൊപ്പം പ്രൊജക്ട് കെയിലുമാണ് ദീപിക അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇവ രണ്ടുമാണ് പുതുതായി പുറത്തിറങ്ങാനിരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ.

ജനറൽ

ഖോസ്ത 2 : മനുഷ്യരാശിക്ക് വെല്ലുവിളി തീർത്ത് മറ്റൊരു വൈറസ് കൂടി

വവ്വാലിൽ നിന്ന് കണ്ടെത്തിയ ഖോസ്ത 2 വൈറസിന് മനുഷ്യനിൽ പ്രവേശിക്കാൻ സാധിക്കുമെന്ന് അമേരിക്കൻ ശാസ്ത്രജ്ഞർ. നിലവിലെ വാക്‌സിനുകൾ വൈറസിനെതിരെ ഫലപ്രദമാകില്ലെന്നുമാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. പിഎൽഒഎസ് എന്ന ജേണലിൽ നൽകിയ ഗവേഷണ പഠനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ( what is khosta 2 virus ) 2020 ൽ റഷ്യയിലാണ് ആദ്യമായി ഖോസ്ത 2 വൈറസ് കണ്ടെത്തുന്നത്. അന്ന് ഈ വൈറസ് മനുഷ്യനിൽ പ്രവേശിക്കുമെന്ന് കണ്ടെത്തിയിരുന്നില്ല. എന്നാൽ പിന്നീട് നടത്തിയ പഠനങ്ങൾക്കൊടുവിലാണ് മനുഷ്യന് വൈറസ് വെല്ലുവിളിയാകുമെന്ന് കണ്ടെത്തുന്നത്. കൊറോണ വൈറസിന്റെ ഇനത്തിൽ തന്നെ പെടുന്ന സാർബികോവൈറസാണ് ഖോസ്ത 2. ഖോസ്ത 1 മനുഷ്യ ശരീരത്തിൽ പ്രവേശിക്കില്ല എന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി. വവ്വാലുകൾ, റക്കൂൺ, വെരുക് എന്നിവയിൽ നിന്ന് ഖോസ്ത 2 വൈറസ് മനുഷ്യനിലേക്ക് പകരാം. ഖോസ്ത 2 മനുഷ്യ ശരീരത്തിൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകില്ലെങ്കിലും വൈറസ് കൊവിഡ് വൈറസുമായി കൂടിച്ചേർന്നാൽ അത് വലിയ വിപത്തിന് വഴിമാറാം. നിലവിൽ കൊറോണ വൈറസിനെതിരെ മാത്രമല്ല മറിച്ച് സാർബികോവ് വൈറസ് ഇനത്തിൽപ്പെടുന്ന എല്ലാ വൈറസിനെതിരെയും ഫലപ്രദമായ ഒരു വാക്‌സിൻ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം.

ജനറൽ

ലോകത്ത് പ്രതിവർഷം 17 ദശലക്ഷത്തിലധികം പേർ ഹൃദ്രോഗം മൂലം മരിക്കുന്നു; ഇന്ന് ലോക ഹൃദയ ദിനം

ഇന്ന് ലോക ഹൃദയ ദിനം. ഹൃദയ സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് ഹൃദയദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ‘USE HEART FOR EVERY HEART’ എന്നതാണ് ഇത്തവണത്തെ ഹൃദയ ദിന സന്ദേശം. ( world heart day ) ലോകത്ത് പ്രതിവർഷം 17 ദശലക്ഷത്തിലധികം ആളുകൾക്ക് ഹൃദ്രോഗം മൂലം ജീവൻ നഷ്ടപ്പെടുന്നുവെന്നാണ് കണക്കുകൾ. ഇത് ആകെ മരണങ്ങളുടെ 32 ശതമാനമാണ്. ലോകത്ത് സംഭവിക്കുന്ന മൊത്തം മരണങ്ങളിൽ 85 ശതമാനവും ഹൃദയാഘാതവും പക്ഷാഘാതവും മൂലമുണ്ടാകുന്നതാണ്. ഹൃദയസ്തംഭനമുണ്ടാകുന്ന അഞ്ചിൽ ഒരാൾ 40 വയസിന് താഴെയുള്ളവരുമാണ്. ഹൃദ്രോഗങ്ങൾ മൂലം മരിക്കുന്നവരിൽ 50 ശതമാനം പേരും ‘സഡൺ കാർഡിയാക് അറസ്റ്റ്’ മൂലം മരിക്കുന്നവരാണെന്നാണ് റിപ്പോർട്ടുകൾ . ജിമ്മും ഡയറ്റും ചിട്ടയായ ജീവിതശൈലിയുമൊക്കെ പിന്തുടർന്നിട്ടും പലരെയും മരണം കവർന്നെടുക്കുന്നതും ‘സഡൺ കാർഡിയാക് അറസ്റ്റിലൂടെയാണ്.  

ജനറൽ

ലോകം വെർച്വലിലേക്ക് മാറുന്നു, സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് എല്ലാവർക്കും അവബോധം ആവശ്യം; മമ്മൂട്ടി

ലോകം മുഴുവൻ സൈബർ കുറ്റകൃത്യങ്ങൾ കാരണം ബുദ്ധിമുട്ടുകയാണ്. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് എല്ലാവർക്കും അവബോധം ആവശ്യമാണെന്ന് നടൻ മമ്മൂട്ടി. കേരള പൊലീസിന്റെ നേതൃത്വത്തിൽ നടന്ന കൊക്കൂൺ രാജ്യാന്തര കോൺഫറൻസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.(every one need to be aware of cyber attacks- mammotty) ടെക്നോളജിയും, സൈബർ കുറ്റകൃത്യങ്ങളും സമാന്തരമായി വളരുകയാണ്. ഈ ഘട്ടത്തിൽ പൊലീസിന് വളരെയേറെ ഉത്തരവാദിത്തം ഉണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. സൈബർ ക്രിമിനലുകളെ കൈകാര്യം ചെയ്യേണ്ടതിനുള്ള പരിമിതികൾ മറികടക്കുന്നതിന് ഇത്തരത്തിലുള്ള കോൺഫറൻസുകൾ സഹായകരമാകും. ലോകം മുഴുവൻ സൈബർ കുറ്റകൃത്യങ്ങൾ കാരണം ബുദ്ധിമുട്ടുകയാണ്. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് എല്ലാവർക്കും അവബോധം ആവശ്യമാണ്. ലോകം വെർച്വലിലേക്ക് മാറുന്ന ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഈ ഘട്ടത്തിൽ സൈബർ ഡോം സോഷ്യൽ മീഡിയയുടെ അടുത്ത ഘട്ടമായ മെറ്റേവേഴ്സിലേക്ക് എത്തുന്നതും കാലഘട്ടത്തിന്റെ ആവശ്യ​​ഗതയാണെന്നും മമ്മൂട്ടി പറഞ്ഞു. ഡിജിപി അനിൽകാന്ത് ഐപിഎസ് കോൺഫറൻസ് റൗണ്ട് അപ്പ് വിശദീകരിച്ചു. കൊച്ചി മേയർ എം. അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ , ഹൈബി ഈഡൻ എം.പി, ഡിജിപി അനിൽകാന്ത് ഐപിഎസ്, എഡിജിപി ഹെഡ് ക്വാട്ടേഴ്സ് കെ. പത്മകുമാർ ഐപിഎസ് , സൈബർ ഡോം നോഡൽ ഓഫീസർ പി. പ്രകാശ് ഐപിഎസ് തുടങ്ങിയവർ പങ്കെടുത്തു.

ജനറൽ

നിർദ്ധനരായ കുട്ടികൾക്ക് യാത്ര സൗകര്യമായി സൈക്കിൾ നൽകി നടൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ

പുനലൂർ ജില്ലയിലെ നിർദ്ധനരായ കുട്ടികൾക്ക് യാത്രാസൗകര്യമായി സൈക്കിൾ നൽകി നടൻ മമ്മൂട്ടി. അദ്ദേഹത്തിന്റെ ജീവകാരുണ്യ സംരംഭമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ആണ് സൈക്കിളുകൾ വിതരണം ചെയ്തത്. മമ്മൂട്ടിയുടെ സ്റ്റാഫ് അംഗമായ എസ് ജോർജ് ആണ് ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് പങ്കുവച്ചത്. സംസ്ഥാനത്തെമ്പാടുമുള്ള തീരദേശങ്ങളിലെയും, ആദിവാസി ഗ്രാമങ്ങളിലെയും, തെരഞ്ഞെടുക്കപ്പെട്ട നിർദ്ധനരായ കുട്ടികൾക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.(mammotty care and share helping hands to childrens) മമ്മൂട്ടിയുടെ ജന്മദിനത്തിൽ കുട്ടികൾക്കായി ഒരുക്കിയ പദ്ധതിയാണ് പ്രകൃതിസൗഹൃദ സഞ്ചാരം ഒരുക്കുന്ന സൈക്കിൾ വിതരണം. ജന്മദിനത്തിന്റെ ഭാഗമായി ആലപ്പുഴയിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നു. ഈ പദ്ധതിയുടെ പ്രയോജനം വിവിധ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൊല്ലം,തിരുവനന്തപുരം ജില്ലകളിൽ പദ്ധതിയുടെ വിതരണോദ്ഘാടനം പുനലൂരിൽ വച്ച് സംഘടിപ്പിച്ചത്.  

ജനറൽ

മയക്കുമരുന്നിന് അടിമകളായവർ സിനിമയിൽ വേണമെന്നില്ല; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

മലയാള സിനിമയിൽ പെരുമാറ്റച്ചട്ടം ആവശ്യമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. സിനിമ മേഖലയിൽ ലഹരി ഉപയോഗത്തിൽ മാറ്റം വന്നിട്ടില്ല. പൊലീസിന് ലൊക്കേഷനിൽ ഉൾപ്പെടെ പരിശോധന നടത്താം. മയക്കുമരുന്നിന് അടിമകളായവർ മലയാള സിനിമയിൽ വേണമെന്നില്ല.(producers association against drugs) സർക്കാർ സംവിധാനങ്ങൾ നടത്തുന്ന ഏതൊരു അന്വേഷണത്തിലും സഹകരിക്കുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം. പത്രമാധ്യമങ്ങളിൽ കാണുന്നു മയക്കുമരുന്നു സംഘങ്ങൾ സ്പോൺസർ ചെയ്യുന്ന സിനിമകൾ ഉണ്ടെന്ന്. അങ്ങനെ ഉണ്ടെങ്കിൽ പൂർണമായും അത് അന്വേഷിക്കണം. അതിനുള്ള എല്ലാ പിന്തുണയും നിർമാതാക്കൾ നൽകും. ലൊക്കേഷനിൽ പൊലീസിന് പരിശോധിക്കാം. മയക്കുമരുന്നിന് അടിമകളായവരുമായി സിനിമ ചെയ്യാൻ ഞങ്ങൾക്ക് താത്പര്യമില്ല. എന്തുനടപടി വേണമെങ്കിലും സ്വീകരിക്കാം. പരാതികൾ ഉണ്ടെങ്കിൽ നടപടി എടുക്കണം. സെലിബ്രിറ്റികൾ അത് പ്രോത്സാഹിപ്പിക്കുന്ന അവസ്ഥ വന്നാൽ പുതിയ തലമുറ നശിക്കും. ഇതെല്ലാം പുറത്തുകൊണ്ടുവരണം. അത് സിനിമയ്ക്ക് ഗുണമേ ചെയ്യൂവെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി.

ജനറൽ

ആഗോള ബാലപ്രതിഭ പുരസ്‌കാര പട്ടികയില്‍ ഇടം നേടി കുഞ്ഞു ഷെഫ് കിച്ച

ന്യൂഡൽഹി: ആഗോള ബാലപ്രതിഭ പുരസ്‌കാര പട്ടികയില്‍ ഇടം നേടി കേരളത്തില്‍ നിന്നുള്ള കുഞ്ഞു ഷെഫ് കിച്ച എന്നറിയപ്പെടുന്ന നിഹാല്‍ രാജ്. എറണാകുളത്തുനിന്നുമുള്ള ഈ ഏഴുവയസുകാരന് കിച്ച ട്യൂബ് എന്ന പേരില്‍ കുക്കറി യുട്യൂബ് ചാനല്‍, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പേജ് എന്നിവയുണ്ട്. ഇന്റര്‍നാഷണല്‍ സെലക്ഷൻ കമ്മിറ്റിയാണ് കിച്ചയെ പ്രോഡിജി പുരസ്‌കാര മത്സരത്തില്‍ തിരഞ്ഞെടുത്തത്. ന്യൂഡല്‍ഹിയില്‍ ഇന്നാണ് മത്സരം. കൊച്ചി ചോയ്‌സ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ കിച്ച മൂന്നര വയസുള്ളപ്പോഴാണ് യൂട്യൂബില്‍ തരംഗമായത്. മാംഗോ ഐസ്‌ക്രീമിന്റെ റസിപ്പി അവതരിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നാലെ 140 ഓളം റെസിപ്പികളുമായി കിച്ചയുടെ യൂട്യൂബ് ഇടം നേടി. ലോകമെമ്പാടും ആരാധകരുള്ള ഈ ലിറ്റില്‍ ഷെഫ് പങ്കെടുത്ത അന്താരാഷ്ട്ര പരിപാടികളില്‍ അമേരിക്കയിലെ എലെന്‍-ഡി-ജെനെറസ് ഷോ, ലിറ്റില്‍ ബിഗ് ഷോട്ട്‌സ് യു.കെ, ലിറ്റില്‍ ബിഗ് ഷോട്ട്‌സ് യു.എസ്.എ, ലിറ്റില്‍ ബിഗ് ഷോട്ട്‌സ് വിയറ്റ്‌നാം എന്നിവയിലും സാന്നിധ്യമറിയിച്ചു. ലിറ്റില്‍ ബിഗ് ഷോട്ട്‌സിലും എലന്‍ ഡിജെനെറസ് ഷോയിലും പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനും, മലയാളിയും എന്ന പ്രത്യേകതയും എട്ടു വയസുകാരനായ കിച്ചയ്ക്കുണ്ട്. നിരവധി പ്രമുഖ ബ്രാന്റുകളുടെ ബ്രാന്റ് അംബാസിഡറുമാണ് കിച്ച. സെന്‍ട്രല്‍ അഡ്വര്‍ടൈസിംഗിലെ വികെ രാജഗോപാലനും, റൂബിയുമാണ് കിച്ചയുടെ മാതാപിതാക്കല്‍. അമേരിക്കയിലുള്ള സഹോദരി നിധയാണ് കിച്ചയുടെ മാനേജര്‍.