വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

മടങ്ങുന്നു, പുന്നപ്രയുടെ സമരനായകന്‍; പിറന്ന മണ്ണില്‍ അവസാനമായി വിഎസ്,

ആലപ്പുഴ: പിറന്ന നാടിന്റെ കണ്ണീർ പൂക്കൾ ഏറ്റുവാങ്ങി വിഎസ് അച്യുതാനന്ദന്‍റെ മൃതദേഹം പുന്നപ്രയിലെ ‘വേലിക്കകത്ത്‘ വീട്ടിലെത്തിച്ചു. ജനസാഗരത്തിന് നടുവിലൂടെ 22 മണിക്കൂര്‍ നേരമെടുത്താണ് തിരുവനന്തപുരത്ത് നിന്ന് പുന്നപ്രയിലെ വീട്ടിലേക്ക് വിലാപയാത്ര എത്തിയത്. വിഎസിനെ അവസാനമായി ഒരുനോക്ക് കാണാൻ പുന്നപ്രയിലെ വീട്ടിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേര്‍ രാവിലെ മുതല്‍ വീട്ടിലെത്തി കാത്തുനില്‍ക്കുകയാണ്. എല്ലാവഴികളും വി എസിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചക്കാണ് കഴിഞ്ഞ മണിക്കൂറുകളിൽ കേരളം സാക്ഷ്യംവഹിച്ചത്. പേമാരിയേയും സമയത്തെയും അവഗണിച്ച് ആയിരങ്ങളാണ് പ്രിയ നേതാവിനെ കാണാൻ വഴിയരികിൽ ഒഴുകിയെത്തിയത്. വിഎസിന്‍റെ മൃതദേഹം ഇന്ന് രാവിലെ ഒമ്പത് മണിയോടെ പുന്നപ്രയിലെ വീട്ടിലേക്ക് എത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിച്ച് വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി. കനത്ത മഴയെ പോലും അവഗണിച്ച് സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകളാണ് പ്രിയസഖാവിനെ ഒരുനോക്കുകാണാനായി വഴിനീളെ കാത്തുനിന്നത്. പിന്നിട്ട സമരവഴികളിലെ വി എസിന്‍റെ അവസാന യാത്രയിൽ ഒരു നൂറ്റാണ്ടിന്‍റെ ചരിത്രമാണ് രേഖപ്പെടുത്തിയത്. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം തിരുവമ്പാടിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനമുണ്ടാവും. സമയക്രമം വൈകിയതിനെ തുടര്‍ന്ന് ഡിസിയിലെ പൊതുദര്‍ശനം അരമണിക്കൂറായി ചുരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പ്രമുഖ നേതാക്കൾ ഡിസിയിലെത്തിയിട്ടുണ്ട്. അതേസമയം, സംസ്കാര സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചു. അഭൂതപൂർവമായ ജനക്കൂട്ടമാണ് വിഎസിനെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തുനിൽക്കുന്നത്. അതുകൊണ്ടുതന്നെ സംസ്കാരത്തിന്റെ അടക്കമുള്ള സമയക്രമത്തിൽ മാറ്റം ഉണ്ടാകുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

കോട്ടയം

ചിറക്കടവ് മാതൃകാ റബ്ബർ ഉൽപാദക സംഘത്തിൽ(ആർ.പി.എസ്) വൻ തീപിടുത്തം

കോട്ടയം ;  ചിറക്കടവ് മാതൃകാ റബ്ബർ ഉൽപാദക സംഘത്തിൽ(ആർ.പി.എസ്) വൻ തീപിടുത്തം.ഇന്നു പുലർച്ചെയായിരുന്നു സംഭവം. കെട്ടിടത്തിനുളളിൽ സൂക്ഷിച്ചിരുന്ന റബ്ബർ ഷീറ്റ്, ഒട്ടുപാൽ, പശ, പ്ലാസ്റ്റിക്ക് തുടങ്ങിയവ പൂർണമായും കത്തിനശിച്ചു .കാഞ്ഞിരപ്പള്ളിയിൽ നിന്നും ഈരാറ്റുപേട്ടയിൽ നിന്നും അഗ്നിശമന സേന യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. തീ പിടുത്തം എങ്ങനെ ഉണ്ടായി എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്.

കോട്ടയം

മനം മയക്കും മലരിക്കൽ ആമ്പൽ ടൂറിസം കാണാൻ മന്ത്രി മുഹമ്മദ് റിയാസ് ചൊവ്വാഴ്ച എത്തും

കോട്ടയം ; മലരിക്കലിലെ മനം നിറയ്ക്കും കാഴ്ച കാണാൻ ടൂറിസം മന്ത്രിയെത്തുന്നു.  നോക്കെത്താ  ദൂരത്തോളം  പിങ്ക് നിറം നിറച്ച് പരന്നു കിടക്കുന്ന ആമ്പൽപ്പൂവസന്തം  കാണാനും ടൂറിസം സാധ്യതകൾ വിലയിരുത്താനുമാണ് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി. എ മുഹമ്മദ് റിയാസ് ചൊവ്വാഴ്ച രാവിലെ ഏഴിന് മലരിക്കലിൽ എത്തുന്നത്. ജൂൺ,ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായാണ്  മലരിക്കലിലെ  പാടശേഖരങ്ങളിൽ ആമ്പൽ വിരിയുന്നത്. കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിലേക്ക് വെള്ളം കയറ്റുന്നതോടെ ആമ്പലുകൾ  പൂക്കാൻ  തുടങ്ങും. 1800 ഏക്കറുള്ള ജെ ബ്ലോക്ക് ഒൻപതിനായിരം പാടശേഖരത്തിന്റെ മലരിക്കൽ ഭാഗത്തും 820 ഏക്കറുള്ള തിരുവായിക്കരി പാടത്തുമായാണ് ആമ്പൽ പൂക്കൾ വസന്തം ഒരുക്കുന്നത്. രാത്രി വിരിയുന്ന പൂക്കൾ രാവിലെ പത്തോടെ വാടിത്തുടങ്ങും. സന്ദർശകർക്ക് വള്ളങ്ങളിൽ ആമ്പലുകൾക്കിടയിലൂടെ യാത്ര ചെയ്ത്  കാഴ്ചകൾ കാണാനുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. മീനച്ചിലാർ മീനന്തറയാർ കൊടൂരാർ പുനസംയോജന പദ്ധതി,തിരുവാർപ്പ് ഗ്രാമപഞ്ചായത്ത്,മലരിക്കൽ ടൂറിസം സൊസൈറ്റി, കാഞ്ഞിരം സർവ്വീസ് സഹകരണ ബാങ്ക്, തിരുവാർപ്പ് വില്ലേജ് സർവ്വീസ് സഹകരണ ബാങ്ക്, ജെ-ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖര സമിതികൾ എന്നിവർ സംയുകതമായാണ് ആമ്പൽ ഫെസ്റ്റ് നടത്തുന്നത്.   ആമ്പൽവസന്തത്തിലേക്ക് അതിവേഗമെത്താം   ആധുനിക നിലവാരത്തിൽ മലരിക്കലേയ്ക്കുള്ള വഴിയൊരുങ്ങി. കാഞ്ഞിരം പാലം മുതൽ മലരിക്കൽ വരെ 1.4 കിലോമീറ്റർ നീളത്തിലുള്ള റോഡ് ബി.എം.ബി.സി. നിലവാരത്തിൽ അഞ്ചുകോടി രൂപ ചെലവിട്ടാണ് നവീകരിച്ചത്. നബാർഡ് ഫണ്ടുപയോഗിച്ചാണ് റോഡ് നവീകരണം. മലരിക്കലെ ആമ്പൽ വസന്തത്തിന്റെ പ്രശസ്തിക്കൊപ്പം ഗ്രാമീണ ടൂറിസം സാധ്യതകളും ചടുലവേഗത്തിൽ വളർന്നതോടെ റോഡ് സൗകര്യം വികസിപ്പിക്കണമെന്ന ആവശ്യം പ്രദേശവാസികളിൽനിന്ന് ഉയർന്നിരുന്നു. ഇതേത്തുടർന്നാണു സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ സർക്കാരിനു പദ്ധതി സമർപ്പിച്ചത്. എങ്ങനെയെത്താം  കോട്ടയം - കുമരകം റോഡിൽ  ഇല്ലിക്കൽ കവലയിൽ നിന്ന് തിരുവാർപ്പ് റോഡിലൂടെ തിരിഞ്ഞു പോകണം.  കാഞ്ഞിരം ബോട്ട് ജെട്ടി റോഡിലൂടെ കാഞ്ഞിരം പാലം കയറി ഇറങ്ങുന്ന സ്ഥലമാണ് മലരിക്കൽ. കുമരകത്ത് നിന്ന് 9 കിലോമീറ്ററും കോട്ടയത്തുനിന്ന് ഏഴര കിലോമീറ്ററും സഞ്ചരിച്ചാൽ കാഞ്ഞിരം മലരിക്കലിൽ എത്തിച്ചേരാം. പാർക്കിങ് സൗകര്യം  പുത്തൻ റോഡിൻ്റെ വശങ്ങളിൽ ഇരുനൂറിലധികം വാഹനങ്ങൾ പാർക്ക് ചെയ്യാം. ആമ്പൽ ഫെസ്റ്റ് നടക്കുന്ന പ്രധാന ടൂറിസം പ്രദേശങ്ങളിൽ 640 മീറ്റർ ദൂരം റോഡിന്റെ വശങ്ങളിൽ മണ്ണിട്ടുയർത്തി 12 മീറ്റർ വീതിയിൽ റോഡിന് സ്ഥലലഭ്യത ഉറപ്പുവരുത്തി. ഈ ഭാഗം പാർശ്വഭിത്തി കെട്ടി സംരക്ഷിച്ചുമാണ് പുതിയ റോഡ് നിർമിച്ചിരിക്കുന്നത്. കൂടാതെ സമീപ പ്രദേശങ്ങളിലെ വീടുകളിൽ 30 രൂപ പാർക്കിങ് ഫീസോടെ വാഹനങ്ങൾ പാർക്ക് ചെയ്യാം.    എപ്പോൾ എത്തണം  രാത്രിയാണ് ആമ്പൽ പൂക്കൾ വിരിയുന്നത്. രാവിലെ 10 ആവുമ്പോൾ പൂക്കൾ വാടിത്തുടങ്ങും. രാവിലെ ആറു മുതൽ ഏഴുവരെയുള്ള സമയങ്ങളിൽ എത്തിയാൽ കൂടുതൽ ദൃശ്യഭംഗിയോടെ പൂക്കൾ കാണാം. സെപ്റ്റംബർ പകുതിവരെ ആമ്പൽപ്പൂവസന്തം ഉണ്ടാവും.  160 വള്ളങ്ങളാണ് സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. ആമ്പൽപ്പാടം ചുറ്റിക്കാണാൻ ഒരാൾക്ക് 100 രൂപയാണ് വള്ളത്തിന് ഫീസ്.    ഒരു മണിക്കൂറിന് ആയിരം രൂപ നൽകി  വള്ളം വാടകയ്ക്കുമെടുക്കാം.  പ്രധനമായും ഫോട്ടോ ഷൂട്ട് നടത്താനാണ് ആളുകൾ ഇത് ഉപയോഗിക്കുന്നത്.  വരുമാനത്തിലും ഹിറ്റ്  പ്രാദേശിക ടൂറിസത്തിലൂടെ നാലു കോടി രൂപയുടെ വരുമാനം ഒരു സീസണിൽ പ്രദേശവാസികൾക്ക് ലഭിക്കുന്നതായാണ് അനൗദ്യോഗിക കണക്ക്. ഈ വർഷം നേരത്തേതന്നെ ആമ്പൽ വിരിഞ്ഞതോടെ  അതിൽ കൂടുതൽ വരുമാനമാണ് പ്രതീക്ഷിക്കുന്നത് . അവധി ദിവസങ്ങളിൽ 5,000 അധികം ആളുകൾ മലരിക്കൽ സന്ദർശിക്കുന്നുണ്ട്. പാർക്കിങ്, പൂവിൽപന, വള്ളങ്ങളുടെ വരുമാനം, കോഫി ഷോപ്പുകൾ,കടകൾ,ഹോംസ്റ്റേകൾ എന്നിവയിലൂടെയാണ് പ്രദേശവാസികൾക്ക് കൂടുതലും വരുമാനം ലഭിക്കുന്നത്.  ഇനി കർഷകർക്കും വരുമാനം  മലരിക്കൽ ആമ്പൽ ടൂറിസം കർഷകർക്ക് വരുമാനം നൽകുന്ന മാതൃകയാകും. തിരുവാർപ്പ് ഗ്രാമപ്പഞ്ചായത്തിലെ 1800 ഏക്കർ വരുന്ന ജെ- ബ്ലോക്ക്, 850 ഏക്കർ വിസ്തൃതിയുള്ള തിരുവായ്ക്കരി പാടശേഖരസമിതികളും ഈപാടശേഖരങ്ങളിൽ വളർന്ന ആമ്പലുകൾക്കിടയിൽ സഞ്ചാരികളെ വള്ളങ്ങളിൽ എത്തിക്കുന്നവരും ചേർന്നാണ് ധാരണയുണ്ടാക്കിയത്. ടൂറിസം സീസൺ കഴിയുന്നതോടെ വള്ളങ്ങളുടെ ഉപയോഗത്താൽ കേടുസംഭവിച്ച വരമ്പുകൾ നന്നാക്കാനും പാടശേഖരങ്ങളുടെ പുറംബണ്ടുകൾ ശക്തിപ്പെടുത്താനും ഈ തുക കർഷകർക്ക് ഉപയോഗിക്കാം. ഓരോ പാടശേഖരത്തിലും ഉപയോഗിക്കുന്ന വള്ളങ്ങൾ അതത് പാടശേഖരസമിതികളുമായി ചേർന്ന് സഞ്ചാരികൾക്ക് കടവുകൾ ക്രമീകരിക്കും. ഊഴം അടിസ്ഥാനത്തിൽ വള്ളങ്ങൾ ക്രമീകരിക്കും. ലൈഫ് ജാക്കറ്റ് ഉറപ്പാക്കും. വള്ളങ്ങളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കി. വള്ളങ്ങൾ പ്രവർത്തിപ്പിക്കുന്നവർ യൂണിഫോം ധരിക്കും. ഗ്രാമപ്പഞ്ചായത്ത്, മലരിക്കൽ ടൂറിസം സൊസൈറ്റി, ജെ. ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖര സമിതികൾ എന്നിവർചേർന്നാണ് തീരുമാനങ്ങളെടുത്തത്.

കോട്ടയം

വെള്ളാപ്പള്ളിയുടെ പ്രസ്‌താവന നിരുത്തരവാദിത്വപരം -മുഹമ്മദ് നദീർ മൗലവി

ഈരാറ്റുപേട്ട: വെള്ളാപ്പള്ളി നടേശൻ കോട്ടയത്ത് നടത്തിയ പ്രസ്‌താവന അപഹാസ്യവും നിരുത്തര വാദിത്വപരവും കേരളത്തിൻ്റെ സാമൂഹ്യഘടനയുടെ കടയ്ക്കൽ കത്തിവെക്കുന്നതുമാണെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി മുഹമ്മദ് നദീർ മൗലവി പറഞ്ഞു. അടുത്തകാലം വരെ മത ന്യൂനപക്ഷങ്ങളോട് ചേർന്ന് നിന്ന് അവകാശങ്ങൾക്ക് വേണ്ടി പടപൊരുതിയ വെള്ളാപ്പള്ളി നടേശന് ഒന്നുറങ്ങി വെളുത്തപ്പോൾ നിലപാടിൽ മാറ്റം സംഭവിച്ചത് അത്ഭുതകരമാണ്. വർഗീയ ഫാസിസ്റ്റുകൾക്ക് ചുട്ടു പിടിക്കുന്ന ഈ നിലപാടിനോട് ഒരിക്കലും യോജിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ മത സാമൂഹിക സാഹചര്യത്തിന് നിരക്കാത്ത പ്രയോഗങ്ങളാണ് അദ്ദേഹം നടത്തിയിട്ടു ള്ളത്. കേരളത്തിൽ ഒരു മുസ്ലിം മുഖ്യമന്ത്രി വന്നാൽ ആകാശം ഇടിഞ്ഞുവീഴുന്നതുപോലെ എന്തോ പ്രത്യാഘാതം ഉണ്ടാകും എന്ന മട്ടിലാണ് പ്രതികരിച്ചിട്ടുള്ളത്. ഇവിടെ മുഖ്യമന്ത്രി ആവാനും മന്ത്രി ആവാനും ആർക്കും അവകാശമുണ്ട്. ആരും ആരുടെയും വോട്ട്, തോക്ക് ചുണ്ടി വാങ്ങിച്ചിട്ടൊന്നുമില്ല. എം.എൽ.എയും എം.പിയും ഒക്കെ ആവുന്നതിന് നമ്മുടെ സാമൂഹികാന്തരീക്ഷത്തിൽ കൃത്യമായ വ്യവസ്ഥിതിയുണ്ട്. വെള്ളാപ്പള്ളി നടേശന് അറിയില്ലെങ്കിലും കേരളത്തിലെ പൊതുസമൂഹത്തിന് അത് ബോധ്യമുള്ള കാര്യങ്ങളാണ്. തീർച്ചയായും ഒരു സമുദായത്തെ മുഴുവൻ അടച്ചാക്ഷേപിച്ച് രക്ഷപ്പെടാമെന്ന് കരുതുന്നത് മഹാവിഡ്ഢിത്തമാണ്. മുസ്ലിംകൾ വളരെ കൃത്യതയോടു കൂടി തന്നെ ഇത് നോക്കിക്കാണുന്നുണ്ട്. ഈഴവരുടെ നേതാവായിരിന്നിട്ടും മുസ്ലിംകളുടെ അംഗസംഖ്യ വർധിക്കുന്നത് കൊണ്ട് കേരളത്തിലെ മുസ്ലിം ഭൂരിപക്ഷ മേഖല മുഴുവൻ വർഗീയതയുടെ ആസ്ഥാനങ്ങൾ ആണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നത് സി.പി.എമ്മിനും ബി.ജെ.പിക്കും ഗുണമുണ്ടാക്കാൻ വേണ്ടി സമുദായീകരണം ഉണ്ടാക്കുന്ന വെള്ളാപ്പള്ളിയുടെ നിലപാട് തിരുത്തണമെന്നും സാമൂഹ്യ അന്തരീക്ഷത്തിന് ഇണങ്ങുന്ന നിലയിൽ പ്രസ്താവനകൾ ഇറക്കണമെന്നും അതല്ലാത്ത പക്ഷം വളരെ അവജ്ഞയോടുകൂടി പൊതു സമൂഹം തള്ളിക്കളയുമെന്നും ഞാൻ ഓർക്കുകയാണ്. സമുദായത്തിൻ്റെ സമുദായിക സൗഹാർദ്ദവും പാരസ്‌പര ഐക്യവും നിലനിൽക്കുന്ന നല്ല നല്ല അന്തരീക്ഷം നിലനിർത്താൻ നമ്മളെല്ലാവരും കൂട്ടായി പ്രവർത്തിക്കണം എന്നും പ്രസ്‌താവനയിൽ പറഞ്ഞു.

കോട്ടയം

വാഗമണ്ണിൽ ചാർജിങ് സ്റ്റേഷനിൽ കാറടിച്ചു കയറി കുഞ്ഞു മരിച്ച കേസിൽ കാർ ഡ്രൈവറുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി

കോട്ടയം: വാഗമണ്ണിൽ ചാർജിങ് സ്റ്റേഷനിൽ കാറടിച്ചു കയറി കുഞ്ഞു മരിച്ച കേസിൽ കാർ ഡ്രൈവറുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു. കരുനാഗപ്പള്ളി സ്വദേശി ജയകൃഷ്ണൻ ഓടിച്ച കാറാണ് കഴിഞ്ഞ പന്ത്രണ്ടിന് അപകടമുണ്ടാക്കിയത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് മോട്ടർ വാഹന വകുപ്പ് എൻഫോഴ്സസ്മെന്റ്റ് വിഭാഗത്തിന്റെ റിപ്പോർട്ട്. സ്റ്റേഷനിൽ ഉണ്ടായ അപകടത്തിന്റെറെ ഡമ്മി പരീക്ഷണം പൊലീസും മോട്ടോർ വാഹന വകുപ്പും നടത്തി. തിരുവനന്തപുരം നേമം സ്വദേശി ശബരീനാഥ്-ആര്യ ദമ്പതികളുടെ മകൻ നാലു വയസുള്ള അയാൻഷ്‌നാഥ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അമ്മ ആര്യ ചികിൽസയിലാണ്.

കോട്ടയം

രാമപുരത്ത് ബിസിനസ്‌ പങ്കാളി പെട്രോൾ ഒഴിച്ച് തീ കത്തിച്ച് പൊള്ളലേറ്റ അശോകൻ മരണമടഞ്ഞു

രാമപുരം :ഇന്നലെ രാമപുരത്ത് വച്ച് തീപ്പൊള്ളലേറ്റ രാമപുരത്തെ ജ്വല്ലറി ഉടമ കണ്ണനാട്ട് കെ പി അശോകൻ അല്പം മുമ്പ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.ഇന്നലെ രാവിലെ 10 മണിക്ക് ആണ് രാമപുരം കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനെ, സാമ്പത്തിക തർക്കത്തെ തുടർന്ന് ബിസിനസ് പങ്കാളി ഇളംതുരുത്തിയിൽ തുളസീദാസ് എന്ന് വിളിക്കുന്ന ഹരി കടയിലെത്തി പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് തുളസീദാസ് രാമപുരം പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ അശോകൻ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ മരണമടഞ്ഞത്.

കോട്ടയം

രാമപുരത്ത് ജ്വല്ലറി ഉടമയെ കടയ്ക്കുള്ളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി.

കോട്ടയം: രാമപുരത്ത് ജ്വല്ലറി ഉടമയെ കടയ്ക്കുള്ളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി. രാമപുരം ബസ്റ്റാൻഡിന് സമീപത്തുള്ള കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനെയാണ് കൊല്ലാൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശോകന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മറ്റൊരു കടയുടമ മോഹൻദാസ് ആണ് ആക്രമണം നടത്തിയത്. ഇരുവരും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.സംഭവത്തിന് പിന്നാലൊ മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കോട്ടയം

അൽഫോൻസാമ്മയുടെ പെരുന്നാളിന് ഭരണങ്ങാനത്ത് കൊടിയേറി

  പാലാ: ഭരണങ്ങാനം:അൽഫോൻസാമ്മയുടെ പെരുന്നാളിന് ഭരണങ്ങാനത്ത് കൊടിയേറി ,അൽഫോൻസാമ്മ ജീവിതത്തിൽ സുവിശേഷം പ്രാവർത്തികമാക്കിയെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു അൽഫോൻസാമ്മയുടെ പെരുന്നാളിന് കൊടി ഉയർത്തൽ ചടങ്ങിൽ ഭരണങ്ങാനം പള്ളിയങ്കണത്തിൽ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു കല്ലറങ്ങാട്ട് പിതാവ്. ജൂലൈ 19ന് തുടങ്ങി പ്രധാന തിരുനാൾ ദിവസമായ ജൂലൈ 28 വരെ എല്ലാ ദിവസവും രാവിലെ 5.30 മുതൽ വൈകുന്നേരം 7 വരെ തുടർച്ചയായി വിശുദ്ധ കുർബാനകൾ ഉണ്ട്. ചങ്ങനാശ്ശേരി അതിരൂപതാ അധ്യക്ഷൻ മാർ തോമസ് തറയിൽ, കാഞ്ഞിരപ്പള്ളി രൂപതയുടെ മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ, കോട്ടയം രൂപതാ അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്. ആലപ്പുഴ രൂപതാ അധ്യക്ഷൻ മാർ ജെയിംസ് റാഫേൽ ആനാപറമ്പിൽ. താമരശ്ശേരി രൂപതാ അധ്യക്ഷൻ മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ, കാഞ്ഞിരപ്പിള്ളി രൂപതാ അധ്യക്ഷൻ മാർ ജോസ് പുളിക്കൽ, പത്തനംതിട്ട രൂപത അധ്യക്ഷൻ സാമുവൽ മാർ ഐറേനിയസ്, ഉജ്ജയിൻ രൂപതാ അധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വടക്കേൽ. ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, ചിക്കാഗോ മുൻ രൂപത അധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത്, ഷംഷാബാദ് രൂപതാ സഹായ മെത്രാൻ മാർ ജോസഫ് കൊല്ലം പറമ്പിൽ എന്നീ പിതാക്കന്മാർ വിവിധ ദിവസങ്ങളിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. കൂടാതെ തിരുന്നാൾ ദിവസങ്ങളിൽ 140 ൽ അധികം വൈദികർ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതാണ്. ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ (റെക്ടർ) ഫാ.സക്കറിയാസ് ആട്ടപ്പാട്ട് (വികാരി സെന്റ് മേരീസ് ഫൊറോനാ പള്ളി, ഭരണങ്ങാനം) ഫാ.മാത്യു കുറ്റിയാനിക്കൽ (അഡ്‌മിനിസ്ട്രേറ്റർ) ഫാ. ജോസഫ് അമ്പാട്ട് (വൈസ് റെക്‌ടർ) ഫാ. ആൻ്റണി തോണക്കര (വൈസ് റെക്‌ടർ) ഫാ.അബ്രാഹം കണിയാംപടിയ്ക്കൽ (സ്‌പിരിച്വൽ ഫാദർ ) ഫാ.അലക്സ‌ാണ്ടർ മൂലക്കുന്നേൽ (സ്‌പിരിച്വൽ ഫാദർ ,ഫാ.സെബാസ്റ്റ്യൻ നടുത്തടത്തിൽ ഫാ.അബ്രാഹം ഏരിമറ്റത്തിൽ ഫാ.ജോർജ് ചീരാംകുഴി ഫാ. തോമസ് തോട്ടുങ്കൽ ഫാ. കുരുവിള തുടിയൻപ്ലാക്കൽ ഡീക്കൻ ഡോൺ മേനാച്ചേരി CMI എന്നിവർ കൊടിയേറ്റ് തിരുകർമ്മങ്ങൾക്ക് നേതൃത്വം