വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

പാലാ മുണ്ടാങ്കലിൽ ഉണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു.

പാലാ: മുണ്ടാങ്കലിൽ ഉണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു.പാലാ കൊട്ടാരമറ്റം മീനച്ചിൽ അഗ്രോ സൊസൈറ്റി ജീവനക്കാരിയായ ധന്യ സന്തോഷ് (38) നെല്ലൻകുഴിയിൽ, മേലുകാവുമറ്റം, പ്രവിത്താനം അല്ലപ്പാറ പാലക്കുഴിക്കുന്നൽ ജോമോൾ സുനിൽ (35 )എന്നിവരാണ് മരണമടഞ്ഞത് ജോമോളുടെ മകൾ പാലാ സെന്റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി അന്നമോൾ ഗുരുതരാവസ്ഥയിൽ പാലാ മരിയൻ സെൻ്റർ ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെട്ടിരിക്കുകയാണ്

കോട്ടയം

ലഹരിക്കടത്ത്; പാലാ സ്വദേശിനിയെ ബെ​ഗളൂരുവിൽ വെച്ച് കേരളാ പോലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു: കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന കണ്ണിയിൽപ്പെട്ട വിദ്യാർത്ഥിനിയെ ബെംഗളൂരുവില്‍ നിന്ന് പൊലീസ് പിടികൂടി. പാലാ സ്വദേശി അനുവിനെയാണ് ഫോർട്ട് പൊലീസ് പിടികൂടിയത്. തിരുവനന്തപുരത്തേക്ക് 32 ഗ്രാം എംഡിഎംഎ കടത്തുന്നതിനിടെയാണ് മുട്ടത്തറ സ്വദേശി ഗോപകുമാറിനെ ഫോർട്ട് പൊലിസും ഡാൻസാഫും ചേർന്ന് പിടികൂടുന്നത്. ഗോപകുമാറിനെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മലയാളികള്‍ ഉള്‍പ്പെടെ ഇടനിലക്കാരെ കുറിച്ച് വിവരം ലഭിച്ചത്. ബെംഗളൂരുവില്‍ നഴ്സിംഗിന് പഠിക്കുന്ന പാലാ സ്വദേശി അനുവിൽ നിന്നാണ് 32 ഗ്രാം എംഡിഎംഎ വാങ്ങിയതെന്ന് ഗോപകുമാർ മൊഴി നൽകി. ഗോപകുമാറിനെയും കൊണ്ടാണ് പൊലീസ് ബെംഗളൂരിലേക്ക് പോയത്. വിവിധ സ്ഥലങ്ങളിൽ പെയിംഗ് ഗസ്റ്റായി താമസിച്ചാണ് അനു ലഹരി കച്ചവടം നടത്തിയിരുന്നത്. താമസ സ്ഥലം കണ്ടെത്തിയാണ് അനുവിനെ അറസ്റ്റ് ചെയ്തത്. നഴ്സിംഗ് പഠനത്തിനായി ബെംഗളൂരിലേക്ക് പോയ അനു ലഹരി ഉപയോഗിക്കാൻ തുടങ്ങി. ലഹരി സംഘത്തിന്‍റെ കണ്ണിയായി മാറുകയും പിന്നീട് സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്ന യുവാക്കളുമായി അടുത്ത സൗഹൃദം സ്ഥാപിച്ച് ക്യാരിയർമാരാക്കുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കോട്ടയം

തീക്കോയി വാഗമൺ റോഡിൽ ജീപ്പ് ലോറിയിൽ ഇടിച്ച് രണ്ടു പേർക്ക് പരിക്ക്

തീക്കോയി വാഗമൺ റോഡിൽ ജീപ്പ് ലോറിയിൽ ഇടിച്ച് രണ്ടു പേർക്ക് പരിക്ക് . കല്ലത്തിനു സമീപം നാല് മണിയോടെയാണ് അപകടമുണ്ടായത്. ആറ്റിങ്ങൽ സ്വദേശികൾ സഞ്ചരിച്ചിരുന്ന ബൊലേറോ ജീപ്പ് ആണ് അപകടത്തിൽപ്പെട്ടത്. നായ കുറുകെ ചാടിയതിനെത്തുടർന്നാണ് അപകടമുണ്ടായത് എന്ന് പറയുന്നു.നിയന്ത്രണം നഷ്ടമായ ജീപ്പ് എതിർവശത്ത് പാർക്ക് ചെയിരുന്ന ചരക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു. ലോറിയുടെ ഡീസൽ ടാങ്കിന് സമീപത്താണ് വാഹനംഇടിച്ചുകയറിയത്.അപകടത്തെ തുടർന്ന് ജീപ്പിന്റെ എയർബാഗുകൾ പുറത്തുവന്നു. വാഹനത്തിൽ ഉണ്ടായിരുന്ന പ്രീതി എന്ന സ്ത്രീക്കും, അഭിചിത്ര എന്ന കുട്ടിക്കും പരിക്കേറ്റു. ഇവരെ ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോട്ടയം

പാലാ കൊട്ടാരമറ്റത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാലാ : കൊട്ടാരമറ്റത്ത് ആർ വി ജംഗ്ഷന് സമീപമായി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരമറ്റത്ത് നിന്ന് ആർ വി ജംഗ്ഷൻ എത്തുന്നതിനു തൊട്ടു മുമ്പുള്ള കോംബൗണ്ടിൽ സ്ഥിതി ചെയ്യുന്ന റോയൽ പെറ്റൽസ് ഹോൾസെയിൽ പൂക്കടയുടെ പുറകിലായിട്ടാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സ്ഥാപനത്തിലെ ജീവനക്കാരനായ കുറിച്ചിത്താനം സ്വദേശി കൃഷ്ണവിഹാർ വീട്ടിൽ രതീഷാണ് ജീവനൊടുക്കിയത്. കെട്ടിട ഉടമയും, കുടുംബാംഗങ്ങളുമാണ് പുലർച്ചെ തൂങ്ങിയ നിലയിലുള്ള മൃതദേഹം കണ്ടത്. തുടർന്നിവർ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളെ വിവരമറിയിക്കുക ആയിരുന്നു.പാലാ പോലീസ് സംഭവസ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു

കോട്ടയം

സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മുണ്ടക്കയത്ത് AIYF -AISF നേതൃത്വത്തിൽ നടന്ന യുവജന വിദ്യാർത്ഥി സംഗമം റവന്യൂ മന്ത്രി സ. അഡ്വ. കെ രാജൻ ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം :സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മുണ്ടക്കയത്ത് AIYF -AISF നേതൃത്വത്തിൽ നടന്ന യുവജന വിദ്യാർത്ഥി സംഗമം റവന്യൂ മന്ത്രി സ. അഡ്വ. കെ രാജൻ ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ : ശുഭേഷ് സുധാകരൻ അധ്യക്ഷത വഹിച്ച യുവജന സംഗമത്തിൽ പാർട്ടി മുണ്ടക്കയം മണ്ഡലം സെക്രട്ടറി വി ജെ കുര്യാക്കോസ് സ്വാഗതം പറഞ്ഞു. സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് വി ബി ബിനു, AISF സംസ്ഥാന പ്രസിഡൻ്റ് ബിപിൻ എബ്രഹാം, സിപിഐ സംസ്ഥാന കൗൺസിൽ അംഗം O P A സലാം, ജില്ലാ അസിസ്റ്റൻറ് സെക്രട്ടറിമാരായ ജോൺ വി ജോസഫ്, മോഹൻ ചേന്നംകുളം, ജില്ലാ എക്സിക്യൂട്ടീവ് അംഗം ബാബു കെ ജോർജ്, AIYF ജില്ലാ ഭാരവാഹികളായ ഷമ്മാസ് ലത്തീഫ്, കെ രഞ്ജിത്ത് കുമാർ, AISF ജില്ലാ ഭാരവാഹികളായ അഖിൽ കെ യു, ജിജോ ജെ ജോസഫ്, സിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി ജ്യോതിരാജ്, സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി പി എസ് സുനിൽ, AIYF സംസ്ഥാന കമ്മിറ്റി അംഗം അജിത്ത് വാഴൂർ, AISF സംസ്ഥാന കമ്മിറ്റി അംഗം വൈശാഖ് തമ്പി, AIYF മണ്ഡലം സെക്രട്ടറി അജിത മോൾ പി സതീഷ് തുടങ്ങിയവർ സംസാരിച്ചു. ദിലീഷ് ദിവാകരൻ, ശ്രീജിത്ത് ടി ആർ, സുലോചന സുരേഷ്, T P റഷീദ്, ദീപക് ദിലീഷ്, രഞ്ജിത്ത്, മേഘ സുരേഷ്, ദിൽഷിത്, ജെസ്മി മുരളി, ഷൈല സിബി തുടങ്ങിയവർ യുവജന സംഗമത്തിന് നേതൃത്വം നൽകി.

കോട്ടയം

പാലാ കൊട്ടാരമറ്റം ബസ് ടെർമിനൽ കെട്ടിട വരാന്തയിൽ രക്ത കറകൾ

പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻറ് കെട്ടിടത്തിൻ്റെ ഒന്നാം നിലയിൽ വ്യാപകമായി രക്ത കറകൾ കാണപ്പെട്ടു.ഇന്ന് രാവിലെ കട തുറക്കാൻ വന്ന വ്യാപാരികളാണ് രക്തകറ കണ്ടത്. പല വ്യാപാര സ്ഥാപനങ്ങളുടെ മുമ്പിലും രക്ത കറകൾ വീണ നിലയിലാണ് കാണപ്പെടുന്നത് .പോലീസിനെ വിവരം അറിയിച്ചിട്ടുണ്ട്

കോട്ടയം

മുണ്ടക്കയം - വാഗമൺ റോഡ് നിർമ്മാണം. 17 കോടി രൂപ അനുവദിച്ച് ടെൻഡറായി

ഈരാറ്റുപേട്ട : നാഷണൽ ഹൈവേ 183 ൽ മുണ്ടക്കയത്തുനിന്നും ആരംഭിച്ച് കൂട്ടിക്കൽ- ഏന്തയാർ -ഇളംകാട് വഴി വല്യേന്തയിൽ എത്തിനിൽക്കുന്ന  ബി എം ബി സി നിലവാരത്തിലുള്ള സംസ്ഥാനപാത അവിടെനിന്നും 7 കിലോമീറ്റർ ദൂരത്തിൽ പുതുതായി റോഡ് നിർമ്മിച്ച് വാഗമണ്ണിൽ എത്തിച്ച് പുതിയ മുണ്ടക്കയം - വാഗമൺ റോഡ് യാഥാർത്ഥ്യമാക്കുന്നതിന് 17 കോടി രൂപ അനുവദിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ടെൻഡർ ക്ഷണിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.  ഈ റോഡ് യാഥാർത്ഥ്യമാകുന്നതോടുകൂടി പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ വാഗമണ്ണിലേക്ക് എത്തിച്ചേരുന്നതിനുള്ള ഏറ്റവും സൗകര്യപ്രദവും, മികച്ചതുമായ പാതയായി ഇത് മാറും. കൂടാതെ നാഷണൽ ഹൈവേയിൽ നിന്നും നേരിട്ട് വാഗമണ്ണിലേക്ക് എത്തിച്ചേരാൻ കഴിയുന്നതും ഈ റോഡ് മാർഗ്ഗത്തിലൂടെ ആകും. അതുപോലെതന്നെ നിർദിഷ്ട ശബരി ഗ്രീൻഫീൽഡ് ഇന്റർനാഷണൽ എയർപോർട്ട് യാഥാർത്ഥ്യമാകുന്നതോടുകൂടി ആഭ്യന്തര,വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെ വിമാനമാർഗ്ഗം എത്തിച്ചേരുന്ന ടൂറിസ്റ്റുകൾക്ക് എയർപോർട്ടിൽ നിന്നും 35 കിലോമീറ്റർ മാത്രം യാത്ര ചെയ്ത് വാഗമണ്ണിൽ എത്തിച്ചേരുന്നതിനും കഴിയും.വല്യേന്ത മുതൽ വാഗമൺ വരെയുള്ള വാകച്ചുവട്, കോലാഹലമേട്, തങ്ങൾപ്പാറ എന്നീ പ്രദേശങ്ങൾ ഏറെ പ്രകൃതി രമണീയമായ സ്ഥലങ്ങളാണ്. എന്നാൽ മതിയായ ഗതാഗത സൗകര്യങ്ങൾ ഇല്ലാതിരുന്നതുമൂലം ഈ പ്രദേശത്തേക്ക് മുൻപ് വിനോദ സഞ്ചാരികൾ കാര്യമായി എത്തിച്ചേർന്നിരുന്നില്ല. ആയതിനാൽ ഇതുവഴി ഉന്നത നിലവാരത്തിൽ റോഡ് ഗതാഗതം സാധ്യമാകുന്നതോടുകൂടി ആ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഏറെ ടൂറിസം വികസന സാധ്യതകളും ഉണ്ട്. ഇപ്പോൾ വാഗമണ്ണിന് ഉൾക്കൊള്ളാൻ കഴിയാത്ത വിധം വിനോദസഞ്ചാരികളുടെ ബാഹുല്യം പലപ്പോഴും അനുഭവപ്പെടുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ കൂടുതലായി വികസിപ്പിച്ച് വാഗമണ്ണിന്റെ അനന്തമായ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി നാടിന്റെ പുരോഗതിയും കൈവരിക്കാൻ കഴിയുമെന്നും എംഎൽഎ അറിയിച്ചു. 7 കിലോമീറ്റർ ദൂരത്തിൽ ശരാശരി 10 മീറ്റർ വീതിയിലുള്ള റോഡിൽ ഡബിൾ ലൈനായി 7 മീറ്റർ വീതിയിലാണ് ബി എം ബി സി നിലവാരത്തിൽ ടാറിങ് നടത്തുക. കൂടാതെ ആവശ്യമായ സംരക്ഷണ ഭിത്തികൾ, ഓടകൾ, കലുങ്കുകൾ, സൈഡ് കോൺക്രീറ്റിങ്, റോഡ് സുരക്ഷാക്രമീകരണങ്ങൾ മുതലായവ എല്ലാം ഉൾപ്പെടുത്തി മികച്ച നിലവാരത്തിലാണ് റോഡ് നിർമ്മാണം ആസൂത്രണം ചെയ്തിട്ടുള്ളത്. ആഗസ്റ്റ് മാസം പതിനൊന്നാം തീയതി വരെ ടെൻഡർ സമർപ്പിക്കാവുന്നതും പതിനാലാം തീയതി ടെൻഡർ ഓപ്പൺ ചെയ്യുന്നതുമാണ്. മികച്ച കരാറുകാരെ കണ്ടെത്തി ടെൻഡർ ഉറപ്പിച്ച് എത്രയും വേഗത്തിൽ നിർമ്മാണം പ്രവർത്തികൾ ആരംഭിക്കുകയും പൂർത്തീകരിക്കുകയും ചെയ്യുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

കോട്ടയം

വീണ്ടും അമിനിറ്റി സെന്റർ അടച്ചുപൂട്ടി;

പാലാ : പാലാ നഗരത്തിലെ 'അമിനിറ്റി സെന്റർ' അനിശ്ചി തമായി  അടച്ചിട്ടിട്ടിരി ക്കുന്നതിനെതിരെ പ്രതിഷേധം വീണ്ടും ശക്തമാകുന്നു.നഗരത്തിൽ ളാലം തോടിനു സമീപം നിർമിച്ചിരിക്കുന്ന 'അമിനിറ്റി സെന്ററു' മായി ബന്ധപ്പെട്ട പരാതികൾക്കും വിവാദങ്ങൾക്കും പദ്ധതിയോളോം തന്നെ പഴക്കമുണ്ട്.നിർമ്മാണം പൂർത്തിയാക്കി ഉദ് ഘാടനം നടത്തിയിട്ടും സ്ഥാപനം കൃത്യമായി തുറന്നു കൊടുക്കാത്തതുതന്നെയാണ് അതിന് കാരണം. ഗ്രീൻ ടൂറിസം പദ്ധതിപ്രകാരം നാലു കോടി 19 ലക്ഷം രൂപ ചിലവഴിച്ച്   'ലണ്ടൻ പാലം'മാതൃകയിലുള്ള തൂക്കുപാലവും മിനി പാർക്കും ഓപ്പൺ സ്റ്റേജുമൊക്കചേർന്ന 'അമിനിറ്റി സെന്റർ ' നിർമിച്ചത്. 2020 ൽ മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചു,അഞ്ചു വർഷം പിന്നിടുമ്പോൾ, ഇപ്പോൾ മാത്രമല്ല എപ്പോഴും അടഞ്ഞു തന്നെയാണ് ഈ സ്ഥാപനം! പാലായുടെ പുരോഗതിയും ക്ഷേമവും  തങ്ങളുടെ പ്രാഥമിക കടമയായിരിക്കെ, നികുതിപ്പണം ഉപയോഗിച്ച് നാടിനായി നിർമിച്ച ഈ സംരംഭം ദീർഘകാലമായി അടച്ചിട്ടിരിക്കുന്നതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് പാലാ നഗര ഭരണകൂടത്തിന് ഒഴിവാകാനാകില്ലെന്നും, lതുരുമ്പെടുത്തും കാടുകയറിയും, ജനങ്ങൾക്ക്‌ ഉപകാരപ്പെടാതെ ഈ സ്ഥാപനം പാഴായതിൽ സംസ്ഥാന സർക്കാരും, പ്രാദേശിക സർക്കാരും തുല്യപ്രതികളാണെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പാലാ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ജോസ് പനയ്ക്കച്ചാലി പറഞ്ഞു.അമിനിറ്റി സെന്റർ' തുറന്നു പ്രവർത്തിപ്പിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ജില്ലാ കളക്ടർക്ക്‌ അപേക്ഷ നൽകിയതായും അദ്ദേഹം പറഞ്ഞു.