വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

കൊമ്പന്‍ ഈരാറ്റുപേട്ട അയ്യപ്പന്‍ ചരിഞ്ഞു

ഈരാറ്റുപേട്ട: ആന പ്രേമികളുടെ ഇഷ്ട താരമായിരുന്ന ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു. രോഗങ്ങളെ തുടർന്ന് നാളുകളായി ചികിത്സയിലായിരുന്നു.   ഈരാറ്റുപേട്ട പരവൻപറമ്പില് കുടുംബത്തിന്റെ സ്വന്തമായ അയ്യപ്പൻ കോടനാട് ആനകളരിയിൽ നിന്നും അവസാനമായി ലേലംവിളിക്കപ്പെട്ട ആനകളിൽ ഒന്നായിരുന്നു.  കോടനാട് ആനക്കളരിയിലെ അവസാന ലേലംവിളിയിലൂടെ ഈരാറ്റുപേട്ട പരവൻപറമ്പിൽ വെള്ളൂക്കുന്നേൽ വീട്ടിലെത്തിയ ആരാം എന്ന കൊച്ചുകുറുമ്പനാണ് പിന്നീട് ആനപ്രേമികളുടെ മനസ്സിനെ മോഹിപ്പിക്കുന്ന വശ്യസൗന്ദര്യമായ ഈരാറ്റുപേട്ട അയ്യപ്പനായി മാറിയത്. പരവൻപറമ്പിൽ വെള്ളൂകുന്നേല് കുഞ്ഞൂഞ്ഞ്ചേട്ടന് എന്ന ജോസഫ് തോമസും ഭാര്യ ഈത്താമ്മയും ചേർന്നാണ് ആരാമിനെ വാങ്ങാൻ തീരുമാനിക്കുന്നത്. 1977 ഡിസംബര് 20 ന് ലേലത്തില്പിടിക്കുമ്പോള് അയ്യപ്പന് ഏഴുവയസ്സിനടുത്ത് മാത്രമായിരുന്നു പ്രായം. കുറുമ്പുകാട്ടിനടന്ന കുഞ്ഞിക്കൊമ്പന് വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാവാൻ അധികകാലം വേണ്ടിവന്നില്ല. ഉത്സവകാലംകഴിഞ്ഞ് അയ്യപ്പന് ഈരാറ്റുപേട്ടയിലെത്തുന്നനാൾ ഇഷ്ടക്കാർക്കൊക്കെ ഉത്സവമായിരുന്നു. 

കോട്ടയം

പൂഞ്ഞാർ മണ്ഡലത്തെ വന്യജീവി ആക്രമണ വിമുക്തമാക്കുക ലക്ഷ്യം -അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ

എരുമേലി: പൂഞ്ഞാർ നിയോജകമണ്ഡലത്തെ വന്യജീവി അക്രമവിമുക്ത മേഖലയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നിയോജകമണ്ഡലത്തിൽ എരുമേലി ഫോറസ്റ്റ് റേഞ്ചിന് കീഴിൽ നിർമ്മാണം പൂർത്തീകരിച്ച സൗരോർജ്ജ തൂക്കുവേലികളുടെ ആദ്യഘട്ട ഉദ്ഘാടനം മൂക്കൻപെട്ടിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യ - വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനും, മനുഷ്യജീവനും കാർഷിക വിളകളും സംരക്ഷിക്കുന്നതിനുമായി സംസ്ഥാന വനം വകുപ്പിന്റെ പ്ലാൻ ഫണ്ട്, കൃഷി വകുപ്പ് മുഖേന RKVY ഫണ്ട്, നബാർഡ്, ഫണ്ട് എന്നീ ഫണ്ടുകൾ സംയോജിപ്പിച്ച് 7.34 കോടി രൂപ അനുവദിച്ചാണ് പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ 30 കിലോമീറ്ററോളം വരുന്ന വനമേഖല പൂർണ്ണമായും പ്രതിരോധ സംവിധാനങ്ങൾ ഒരുക്കി സുരക്ഷിതത്വമാക്കുന്നതെന്ന് എം.എൽ.എ കൂട്ടിച്ചേർത്തു. ഇതിൽ ഒന്നാം ഘട്ടമായി കോയിക്കക്കാവ് മുതൽ പായസപ്പടി 9.5 കിലോമീറ്ററും, മഞ്ഞളരുവി മുതൽ പാക്കാനം വരെ 3.7 കിലോമീറ്ററും ഒന്നാം ഘട്ടമായി തൂക്ക് സൗരവേലുകൾ സ്ഥാപിച്ചു. കിടങ്ങ്, ഹാങ്ങിങ് ഫെൻസ്, സോളാർ ഫെൻസ് എന്നിവ സ്ഥാപിച്ച് വന്യജീവി ആക്രമണം പൂർണ്ണമായും പ്രതിരോധിക്കുന്ന കേരളത്തിലെ ആദ്യ നിയോജകമണ്ഡലമായി പൂഞ്ഞാറിനെ മാറ്റുമെന്നും എം.എൽ.എ പറഞ്ഞു.   ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, കോട്ടയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പ്രഫുൽ ആഗ്രവാൾ, വനം വകുപ്പ് എരുമേലി റേഞ്ച് ഓഫീസർ കെ. ഹരിലാൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ ജാൻസി സാബു, ജനപ്രതിനിധികളായ സുകുമാരൻ, സനില രാജൻ, സി.സി തോമസ്, കൃഷി ഓഫീസർമാരായ, വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടന നേതാക്കളായ സംഘടന നേതാക്കളായ ഉണ്ണി രാജ് പത്മാലയം, ടി.ഡി. സോമൻ, വി.സി രവീന്ദ്രൻ നായർ, ടി.വി പ്രസന്നകുമാർ, കെ.കെ ജനാർദ്ദനൻ, ലിജോ പുളിക്കൽ, പി.ജി റെജിമോൻ, പി.വി ശിവദാസ്, എം.ഡി ശ്രീകുമാർ വർമ്മ, കെ.കെ ഷൈലേന്ദ്രൻ, പി.ജെ ഭാസ്‌കരൻ, രാജേഷ് കീർത്തി, വി.കെ ചെല്ലപ്പൻ, സി.സി. രാധാകൃഷ്ണൻ, വി.എ മോഹനൻ, വി.പി ജനാർദ്ദനൻ നാരായണൻ മേനോത്ത്, ബി. വിനോദ്കുമാർ എന്നിവർ പ്രസംഗിച്ചു.    

കോട്ടയം

കളരിയാംമാക്കൽ പാലം: സാമൂഹിക പ്രത്യാഘാത പഠനസംഘം ഇന്ന് എത്തുo. ജോസ്.കെ.മാണി എം.പി

കോട്ടയം: പാലാ നഗരസഭാ പ്രദേശത്ത് മീനച്ചിലാറിന് കുറുകെ നിർമ്മിച്ചിരിക്കുന്ന കളരിയാoമാക്കൽ കടവ് പാലത്തിന് സമീപന പാത നിർമ്മിക്കുന്നതിനുള്ള നടപടികളുടെ പ്രഥമ ഘട്ടമായ സാമൂഹിക പ്രത്യാഘാത പഠന വിലയിരുത്തൽ റിപ്പോർട്ട് തയ്യാറാക്കുന്നതിനായുള്ള പൊതു തെളിവെടുപ്പ് ഇന്ന് ചൊവ്വാഴ്ച നടത്തുമെന്ന് ജോസ്.കെ.മാണി എം.പി അറിയിച്ചു' സമീപന പാതയ്ക്കായി 2020-ൽ 13.39 കോടി രൂപ അനുവദിച്ചിരുന്നുവെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. ഇതേ തുടർന്നുള്ള ഇടപെടലിനെ തുടർന്നാണ് 2013-ലെ കേന്ദ്ര ചട്ടപ്രകാരം ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് മുന്നോടിയായുള്ള പഠന റിപ്പോർട്ട് തയ്യാറാക്കുന്നത്. ഉചിതവും അർഹതപ്പെട്ടതുമായ നഷ്ട പരിഹാരം ഉറപ്പാക്കുകയാണ് പOന റിപ്പോർട്ടിൻ്റെ ലക്ഷ്യം. ഇതിനായി കളമശ്ശേരി രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പൂവരണി വില്ലേജിലെ ഒൻപത് സർവ്വേ നമ്പറുകളിലായുള്ള 32.919 ആർ സ്ഥലമാണ് സമീപനപാതയ്ക്കായി മാത്രം ഏറ്റെടുക്കുക. സമീപന പാത നിർമ്മാണം പൊതുമരാമത്ത് വകുപ്പിനാണ് ചുമതല.പൊൻകുന്നം റോഡിലെ പന്ത്രണ്ടാം മൈൽ ഭാഗത്തു നിന്നും സമീപത പാത വരെയുള്ള ഭാഗം കേരള റോഡ് ഫണ്ട് ബോർഡ് മുഖേന കിഫ്ബി ഫണ്ട് വഴിയാണ് നടപ്പാക്കുക എന്നും ഇതിനായുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്നു അദ്ദേഹം പറഞ്ഞു.

കോട്ടയം

മലർവാടി ലിറ്റിൽ സ്കോളർ ജില്ലാതല മത്സരം: വൈഭവ് ശ്രീകുമാർ, ഹാമൽ ഷൈജു ഒന്നാം സ്ഥാനക്കാർ

കാഞ്ഞിരപ്പള്ളി: മലർവാടി ലിറ്റിൽ സ്കോളർ വൈജ്ഞാനിക മൽസരം ജില്ലാതലം മൈക്ക ഇംഗ്ലീഷ് സ്കൂളിൽ നടന്നു. എൽ.പി, യു.പി വിഭാഗത്തിൽ വിവിധ സബ്ജില്ലകളിൽ നിന്ന് 30 കുട്ടികൾ പങ്കെടുത്തു.  എൽ.പി വിഭാഗത്തിൽ വൈഭവ് ശ്രീകുമാർ (ബി.വി.എം യു.പി. സ്കൂൾ കിടങ്ങൂർ), ഫൈഹ സുഹ്റ എസ് (സെന്റ് അലോഷ്യസ് സ്കൂൾ അതിരമ്പുഴ), മുഹമ്മദ് സയ്ദ് (ഗൈഡൻസ് പബ്ലിക് സ്കൂൾ ഈരാറ്റുപേട്ട) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.  യുപി വിഭാഗത്തിൽ ഹാമൽ ഷൈജു വർഗീസ് (ജി.യു.പി.എസ് വെള്ളോത്തുരുത്തി), നിഷാൻ ഷറഫ് (എം.ഡി സെമിനാരി കോട്ടയം), മുഹമ്മദ് റയാൻ ഷാ (എസ്.എച്ച് പബ്ലിക് സ്കൂൾ കിളിമല) എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥലങ്ങൾ നേടി. മലർവാടി ജില്ലാ രക്ഷാധികാരി പി.എ. മുഹമ്മദ് ഇബ്രാഹിം, കാഞ്ഞിരപ്പള്ളി സബ്ജില്ല രക്ഷാധികാരി ഒ.എസ്. അബ്ദുൽ കരീം, മലർവാടി ജില്ലാ കോർഡിനേറ്റർ സാജിദ് നദ്‌വി, ടീൻ ഇന്ത്യ ജില്ലാ കോഡിനേറ്റർ അഫ്സൽ ചങ്ങനാശ്ശേരി, കെ.എം.ഇ.ബി ജില്ലാ സെക്രട്ടറി അസ്‍ലം ഷാജി എന്നിവർ മത്സരം നിയന്ത്രിച്ചു.വിജയികളായവർ സെപ്റ്റംബർ 13ന് നടക്കുന്ന സംസ്ഥാന തല മത്സരത്തിൽ മാറ്റുരയ്ക്കും.

കോട്ടയം

പാണ്ടിയന്മാവില്‍ കാര്‍ അപകടത്തില്‍പ്പെട്ടു*

ഈരാറ്റുപേട്ട-തൊടുപുഴ റൂട്ടില്‍ പാണ്ടിയന്മാവില്‍ കാര്‍ അപകടത്തില്‍പ്പെട്ടു. ഈരാറ്റുപേട്ടയില്‍ ഉള്ള ബന്ധുവീട് സന്ദര്‍ശിച്ച് മടങ്ങും വഴി ഈ വാഹനം മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ റോഡില്‍ നിന്നും തെന്നി മാറി തിട്ടയില്‍ ഇടിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം വാഹനത്തില്‍ ഉണ്ടായിരുന്നു.ടീം നന്മക്കൂട്ടം പ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തി അപകടത്തില്‍പ്പെട്ട വാഹനം റോഡില്‍ നിന്നും മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ലാ.    

കോട്ടയം

ഈരാറ്റുപേട്ട വാഗമൺ റൂട്ടിൽ തീക്കോയ്ക്ക് സമീപം ചാത്തമ്പുഴയിൽ കാറുകൾ കൂട്ടിയിടിച്ചു റോഡിൽ മറിഞ് അപകടം

ഈരാറ്റുപേട്ട വാഗമൺ റൂട്ടിൽ തീക്കോയ്ക്ക് സമീപം ചാത്തമ്പുഴയിൽ കാറുകൾ കൂട്ടിയിടിച്ചു റോഡിൽ മറിഞ് അപകടം.തീക്കോയി സ്വദേശി ദീപു, ലബ്ബക്കട സ്വദേശി സന്തോഷ് കുമാർ എന്നിവർക്ക് നിസ്സാരപരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് നാലുമണിയോടെ ആയിരുന്നു അപകടം. ടീം എമർജൻസി പ്രവർത്തകരും ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി.

കോട്ടയം

പിഡി പി സാതന്ത്ര്യ സമരസംഗമം സംഘടിപ്പിച്ചു

കോട്ടയം  ; പിഡിപി കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്വകയറിൽ ജനാധിപത്യ സമര സംഗമം സംഘടിപ്പിച്ചു സംഗമം പി ഡി പി കേന്ദ്ര കമ്മറ്റിയംഗം എം എസ് നൗഷാദ് ഉത്ഘാടനം ചെയ്തു രാജ്യത്തെ ലക്ഷകണക്കിന് മനുഷ്യർക്ക് വേട്ട് അവകാശം നിഷേധിക്കുന്നതിലൂടെ പൗരത്വം ചോദ്യചെയ്യപെടുകയാണെന്നും പൗരത്വ നിഷേധം സാതന്ത്ര്യ ലംഘനമാണന്നും പിഡിപി കേന്ദ്ര കമ്മറ്റിയംഗം എം എസ് നൗഷാദ് അഭിപ്രായപെട്ടുബിഹാറിലെ ആയിരകണക്കിന് മനുഷ്യരുടെ വേട്ട് അവകാശത്തെയാണ് ഭരണകുടം നിഷേധിക്കുന്നത്അത് അത്യന്തം ഗുരുതരമായ ഭരണഘടന ലംഘനമാണെന്നും സാതന്ത്ര്യ സമര സംഗമം  മുന്നറിയിപ്പ് നൽകി ജില്ലാ പ്രസിഡൻ്റ് നിഷാദ് നടയ്ക്കൽ അധ്യക്ഷത വഹിച്ചു ഭക്ഷിണകേരള ജംയത്തുൽ ഉലമ മേഖല പ്രസിഡൻൻ്റ് താഹ മൗലവിഹാജി എം എ അക്ബർ OA സക്കരിയ പി കെ അൻസിം സക്കീർ കളത്തിൽ അൻസർഷാകുമ്മനം നസിർ തലയോലപ്പറമ്പ് നൗഫൽ കീഴേടം ഷിഹാബ്-കോനട്ടുപ്പറമ്പിൽ അബുകോട്ടയം മുജീബ് മഠത്തിൽ കെ പി നസീർ ബഷീർ കുമ്മനം ഇസ്മായിൽ കൂട്ടിക്കൽ തുടങ്ങിയവർ സംസാരിച്ചു

കോട്ടയം

ഭാര്യയുമായുള്ള കലഹത്തെ തുടർന്ന് പാലാ ടൗണിൽ യുവാവ് തോട്ടിൽ ചാടി

പാലാ:ഭാര്യയുമായുള്ള കലഹത്തെ തുടർന്ന് പാലാ ടൗണിൽ യുവാവ് തോട്ടിൽ ചാടി. വീണത് വെള്ളമില്ലാതിരുന്ന ഭാഗത്ത്. ഇന്ന് വൈകുന്നേരം നാലരയോടെയാണ് ഉള്ളനാട് സ്വദേശിയായ അനുരാജ് തോട്ടിലേക്ക് ചാടിയത്. പാലാ ടൗണിൽ വച്ച് അനുരാജും ഭാര്യയും തമ്മിൽ വാക്കു തർക്കം ഉണ്ടായതിനെ തുടർന്ന് ദേഷ്യത്തിൽ നിയന്ത്രണം വിട്ട് അനുരാജ് പുഴക്കര പാലത്തിന് സമീപം ളാലം തോട്ടിൽ ചാടുകയുമായിരുന്നു.വെള്ളമില്ലാത്ത ഭാഗത്തേക്ക് വീണ അനുരാജിന് പരിക്കേറ്റു. സ്ഥലത്തുണ്ടായിരുന്നവർ അറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്സ് എത്തി ഇയാളെ കരയ്ക്കെത്തിച്ചു.കൈയ്ക്കും കാലിനും ഒടിവ് സംഭവിച്ച അനുരാജിനെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു