വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

കിഴക്കൻ മലയോരത്ത് ശക്തമായ മഴ തുടരുന്നു; മീ​ന​ച്ചി​ലാ​റ്റി​ൽ ജ​ലനിരപ്പ് ഉ​യ​രു​ന്നു; ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്

ഈ​​രാ​​റ്റു​​പേ​​ട്ട: ശ​​ക്ത​​മാ​​യ മ​​ഴ​​യെ​ത്തു​ട​​ർ​​ന്ന് മീ​​ന​​ച്ചി​​ലാ​​റ്റി​​ൽ ജ​​ല​നി​ര​പ്പ് ഉയർന്നു . ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ തു​​ട​​ങ്ങി​​യ മ​​ഴ രാ​​ത്രി​​യാ​​യി​​ട്ടും ശ​​മി​​ച്ചി​​ല്ല. കി​​ഴ​​ക്ക​​ൻ മ​​ല​​യോ​​ര​​ത്തും അ​​തി​​ർ​​ത്തി പ്ര​​ദേ​​ശ​​ത്തും വാ​​ഗ​​മ​​ൺ, പു​​ള്ളി​​ക്കാ​​ന​​ത്തും ശ​​ക്ത​​മാ​​യ മ​​ഴ പെ​​യ്‌​​ത​​തി​​നാ​​ൽ മീ​​ന​​ച്ചി​​ലാ​​റി​​ന്‍റെ കൈ​വ​​ഴി​​ക​​ളി​​ൽ ശ​​ക്ത​​മാ​​യ ഒ​​ഴു​​ക്കാ​​ണ് വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ ഉ​​ണ്ടാ​​യ​​ത്. 21 വ​​രെ ശ​​ക്ത​​മാ​​യ മ​​ഴ​​; യെ​ല്ലോ അ​ല​ർ​ട്ട്  കോ​​ട്ട​​യം: ഇ​​ന്നു മു​​ത​​ല്‍ 21 വ​​രെ ജി​​ല്ല​​യി​​ല്‍ ഒ​​റ്റ​​പ്പെ​​ട്ട ശ​​ക്ത​​മാ​​യ മ​​ഴ​​യ്ക്കു സാ​​ധ്യ​​ത​​യു​​ള്ള​​തി​​നാ​​ല്‍ കേ​​ന്ദ്ര​​കാ​​ലാ​​വ​​സ്ഥ​​ാവ​​കു​​പ്പ് യെ​ല്ലോ​ അ​​ല​ര്‍​ട്ട് പ്ര​​ഖ്യാ​​പി​​ച്ച​​താ​​യി ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ഡോ. ​​പി.​​കെ. ജ​​യ​​ശ്രീ. ഒ​​റ്റ​​പ്പെ​​ട്ട സ്ഥ​​ല​​ങ്ങ​​ളി​​ല്‍ ഇ​​ടി​​ക്കും മി​​ന്ന​​ലി​​നും സാ​​ധ്യ​​ത​​യു​​ണ്ട്. ജ​​ന​​ങ്ങ​​ള്‍ ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണ​​മെ​​ന്നു ജി​​ല്ലാ ക​​ള​​ക്ട​​ര്‍ അ​​റി​​യി​​ച്ചു. മ​​ല​​യോ​​ര മേ​​ഖ​​ല​​ക​​ളി​​ലേ​​യ്ക്കു​​ള്ള രാ​​ത്രി​​സ​​ഞ്ചാ​​രം പൂ​​ര്‍​ണ​​മാ​​യും ഒ​​ഴി​​വാ​​ക്ക​​ണം. ഒ​​റ്റ​​പ്പെ​​ട്ട ശ​​ക്ത​​മാ​​യ ഇ​​ടി​​യോ​​ടു​കൂ​​ടി​​യ മ​​ഴ​​യ്ക്ക് സാ​​ധ്യ​​ത​​യു​​ള്ള​​തി​​നാ​​ല്‍ ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ശ​​ക്ത​​മാ​​യ മ​​ഴ ല​​ഭി​​ച്ച മ​​ല​​യോ​​ര​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണം. ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ വ​​ലി​​യ അ​​ള​​വി​​ല്‍ മ​​ഴ ല​​ഭി​​ച്ച പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ മ​​ഴ തു​​ട​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ താ​​ഴ്ന്ന പ്ര​​ദേ​​ശ​​ങ്ങ​​ള്‍, ന​​ദീ​​തീ​​ര​​ങ്ങ​​ള്‍, ഉ​​രു​​ള്‍​പൊ​​ട്ട​​ല്‍-​​മ​​ണ്ണി​​ടി​​ച്ചി​​ല്‍ സാ​​ധ്യ​​ത​​യു​​ള്ള മ​​ല​​യോ​​ര പ്ര​​ദേ​​ശ​​ങ്ങ​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലു​​ള്ള​​വ​​ര്‍ അ​​തീ​​വ ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണം. ശ​​ക്ത​​മാ​​യ മ​​ഴ പെ​​യ്യു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ന​​ദി​​ക​​ള്‍ മു​​റി​​ച്ചു ക​​ട​​ക്കാ​​നോ, ന​​ദി​​ക​​ളി​​ലോ മ​​റ്റു ജ​​ലാ​​ശ​​യ​​ങ്ങ​​ളി​​ലോ കു​​ളി​​ക്കാ​​നോ മീ​​ന്‍​പി​​ടി​​ക്കാ​​നോ മ​​റ്റ് ആ​​വ​​ശ്യ​​ങ്ങ​​ള്‍​ക്കോ ഇ​​റ​​ങ്ങാ​​ന്‍ പാ​​ടി​​ല്ല. ജ​​ലാ​​ശ​​യ​​ങ്ങ​​ള്‍​ക്ക് മു​​ക​​ളി​​ലെ മേ​​ല്‍​പ്പാ​​ല​​ങ്ങ​​ളി​​ല്‍ ക​​യ​​റി കാ​​ഴ്ച കാ​​ണു​​ക​​യോ സെ​​ല്‍​ഫി​​യെ​​ടു​​ക്കു​​ക​​യോ കൂ​​ട്ടം​കൂ​​ടി നി​​ല്‍​ക്കു​​ക​​യോ ചെ​​യ്യ​​രു​​ത്.

കോട്ടയം

പാലാ നഗരസഭയിൽ ലഹരി വിരുദ്ധ ക്യാമ്പയിനും, പ്രതിജ്ഞയും നടത്തി

പാലാ: ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി പാലാ നഗരസഭ ബാലസഭ കുട്ടികൾക്കായി ലഹരി വിരുദ്ധ മാരത്തോണും, പ്രതിജ്ഞയും നടത്തി. ലഹരിവിരുദ്ധ മാരത്തോൺ നഗരസഭ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര ഫ്ലാഗ് ഓഫ് ചെയ്തു . മാരത്തോണിന് ശേഷം ബാലസഭ കുട്ടികൾക്കായി ലഹരി വിരുദ്ധ പ്രതിജ്ഞ ചെയർമാൻ ചൊല്ലി കൊടുത്തു. തുടർന്ന് കുട്ടികൾക്കായി ആശയമരവും സിഗ്നേച്ചർ ക്യാമ്പയിനും നടത്തപ്പെട്ടു. ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, മുൻ ചെയർപേഴ്സൺ മാരായ ലീന സണ്ണി, ബിജി ജോജോ, ജനമൈത്രി ബീറ്റ് ഓഫീസർ സുദേവ് കുമാർ, സിഡിഎസ് ചെയർപേഴ്സൺ ശ്രീകല അനിൽകുമാർ, സി ഡി എസ് അംഗങ്ങൾ, അക്കൗണ്ടൻറ് സ്മിത എന്നിവർ പങ്കെടുത്തു.

കോട്ടയം

കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്നും മാമ്പഴം മോഷ്ടിച്ച സംഭവത്തിൽ പൊലീസുകാരന് സസ്പെൻഷൻ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്നും മാമ്പഴം മോഷ്ടിച്ച സംഭവത്തിൽ പൊലീസുകാരന് സസ്പെൻഷൻ. ഇടുക്കി ജില്ലാ പൊലീസ് മേധാവിയാണ് ഷിഹാബിന് സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്.  പൊതുജനങ്ങൾക്ക് മുന്നിൽ കേരള പൊലീസിനെ നാണം കെടുത്തുന്ന പ്രവൃത്തിയാണ് ഷിഹാബ് ചെയ്തതെന്ന് സസ്പെൻഷൻ ഓ‍ര്‍ഡറിൽ ഇടുക്കി ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസിൻ്റെ ഉത്തരവിൽ പറയുന്നു. മാമ്പഴം മോഷ്ടിച്ച ദൃശ്യങ്ങൾ പുറത്തു വരികയും പൊലീസ് കേസെടുക്കുകയും ചെയ്തതിന് പിന്നാലെ ഷിഹാബ് ഒളിവിൽ പോയിരുന്നു. സെപ്തംബര്‍ മുപ്പത് ഞായറാഴ്ച പുലര്‍ച്ചെയാണ് കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്നും മാമ്പഴം മോഷണം പോയത്. മോഷണത്തിൻ്റ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇടുക്കി ജില്ലാ പൊലീസ് ആസ്ഥാനത്തെ സിവിൽ പൊലീസ് ഓഫീസറായ പി.വി.ഷിഹാബാണ് മാമ്പഴം മോഷ്ടിച്ചതെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇയാൾക്കെതിരെ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തിരുന്നത്. ഡ്യൂട്ടി കഴിഞ്ഞ് പുലര്‍ച്ചെ മടങ്ങുന്നതിനിടെ ആണ് പൊലീസുകാരൻ കടയ്ക്ക് പുറത്ത് വച്ച മാമ്പഴം അടിച്ചു മാറ്റിയത്. പുലര്‍ച്ചെ നാല് മണിയോടെ കടയ്ക്ക് മുന്നിലെത്തിയ ഷിഹാബ് കിലോയ്ക്ക് അറുന്നൂറ് രൂപ വിലയുള്ള പത്ത് കിലോയോളം മാങ്ങ എടുത്തു പോകുകയായിരുന്നു. വഴിയിരകിൽ പ്രവ‍ര്‍ത്തിക്കുന്ന കടയിലേക്ക് എത്തിയ പൊലീസുകാരൻ പരിസരത്തൊന്നും ആരുമില്ല എന്നൊന്നും ഉറപ്പാക്കിയ ശേഷമാണ് ആറായിരം രൂപയോളം വിലയുള്ള മാമ്പഴം എടുത്തത്. എന്നാൽ കടയുടെ മുകളിൽ സ്ഥാപിച്ച സിസിടിവി ക്യാമറ ഇദ്ദേഹം കണ്ടിരുന്നില്ല. ജനറൽ ആശുപത്രിയിലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പൊലീസുകാരൻ എന്നാണ് വിവരം. പൊലീസ് യൂണിഫോമിൽ എത്തിയാണ് ഇയാൾ മോഷണം നടത്തിയത് എന്നതാണ് കൗതുകം.

കോട്ടയം

ഏറ്റുമാനൂരില്‍ വിദ്യാര്‍ഥിയടക്കം ഏഴുപേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോട്ടയം:ഏറ്റുമാനൂരില്‍ വിദ്യാര്‍ഥിയടക്കം ഏഴുപേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ പക്ഷി – മൃഗരോഗ നിര്‍ണയ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. സെപ്റ്റംബര്‍ 28 നാണ് ഏറ്റുമാനൂര്‍ നഗരത്തില്‍ തെരുവുനായ ആളുകളെ ആക്രമിച്ചത്. തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷണയിലുണ്ടായിരുന്ന നായ കഴിഞ്ഞദിവസം ചത്തിരുന്നു. ഇതരസംസ്ഥാന തൊഴിലാളി, വിദ്യാര്‍ഥി, ബസ് കാത്തുനിന്ന യാത്രക്കാരി, ലോട്ടറി വിതരണക്കാരന്‍ അടക്കം ഏഴുപേര്‍ക്കായിരുന്നു നായയുടെ കടിയേറ്റത്. ആരുടേയും പരുക്ക് ഗുരുതരമല്ലായിരുന്നു. എല്ലാവരും കോട്ടയം മെഡിക്കല്‍ കോളേജിലെത്തി വാക്‌സിന്‍ സ്വീകരിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസമാണ് നായ ചത്തത്. നായയുടെ സ്രവപരിശോധനാ ഫലത്തിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്

കോട്ടയം

മണിയാറംകുടി മുഹിയിദ്ധീന്‍ ജുമുഅ മസ്ജിദില്‍ പ്രവാചക പ്രകീര്‍ത്തന സദസും പൊതുസമ്മേളനവും

മണിയാറംകുടി: സ്‌നേഹത്തിന്റെയും, സഹിഷ്ണുതയുടെയും മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി മണിയാറംകുടി മുഹിയിദ്ധീന്‍ ജുമുഅ മസ്ജിദില്‍ പ്രവാചക പ്രകീര്‍ത്തന സദസും പൊതുസമ്മേളനവും നടക്കും. ഈമാസം 30 ന് വൈകുന്നേരം 3 ന് ജമാഅത്ത് നബിദിന സന്ദേശ വാഹന റാലി നടക്കും. ഒക്ടോബര്‍ 6ന് വൈകുന്നേരം കൊല്ലം ഖാദിസിയ്യ ഇഖ്വാന്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ബുര്‍ദ ആസ്വാദനവും, പ്രവാചക പ്രകീര്‍ത്തന സദസും മതപ്രഭാഷണവും നടക്കും. 7ന് നൂറുല്‍ ഇസ്ലാം മദ്റസ വിദ്യാര്‍ഥികളുടെ ഇസ്ലാമിക കലാ മത്സരങ്ങളും, ദഫ് മുട്ടും അരങ്ങേറും. 8ന് നടക്കുന്ന ദുആസംഗമം അസ്സയ്യിദ് പിഎംഎസ് ആറ്റക്കോയ തങ്ങള്‍ മണ്ണാര്‍ക്കാട് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. ജമാഅത്ത് പ്രസിഡന്റ് നാസര്‍ മുസ്്‌ലിയാരുടെ അധ്യക്ഷതയില്‍ ചീഫ് ഇമാം പിഎം അനസ് മദനി ഉദ്ഘാടനം ചെയ്യും. 9ന് രാവിലെ ഘോഷയാത്രയും, മൗലിദ് പാരായണവും അന്നദാനവും നടത്തും. അസി ഇമാം അസീസ് സഖാഫി, മുഹമ്മദ് അല്‍ ഹസനി, ഷമീര്‍ അസീസ് മുസ്ലിയാര്‍, ഹമീദ് ഇറമ്പത്ത്, അഷ്റഫ് കെഐ, നാസര്‍ കെഇ, ഫിറോസ്, ഷാജി വെള്ളാപ്പള്ളി, മുസ്തഫ, സലിം കീച്ചേരി, സലിം കുന്നത്ത്, മുബീന്‍ സലിം, ഖാലിദ് കൊച്ചുപുര, അനസ്, ഷാജഹാന്‍, സിപി സലിം തുടങ്ങിയവര്‍ സംസാരിക്കും. നബിദിനാഘോഷത്തിന് തുടക്കം് കുറിച്ച് മണിയാറംകുടി മുസ്ലിം ജമാഅത്തില്‍ ഇന്നലെ രാവിലെ ജമാഅത്ത് പ്രസിഡന്റ് അബ്ദുന്നാസര്‍ മുസ്ലിയാര്‍ പതാക ഉയര്‍ത്തി.

കോട്ടയം

പ്രൊഫ. ലോപ്പസ് മാത്യു കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു

കോട്ടയം :പ്രൊഫ. ലോപ്പസ് മാത്യു കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.കോട്ടയത്ത് നടന്ന ജില്ലാ പ്രതിനിധി സമ്മേളനമാണ് തിരഞ്ഞെടുപ്പു നടത്തിയത്.കേരള കോൺ (എം) സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. അരുവിത്തുറ സെ.ജോർജ് കോളജ് ഊർജ്ജതന്ത്ര വിഭാഗം അദ്ധ്യാപകനും, മുൻ പി.എസ്.സി അംഗവുമായിരുന്നു.എം.ജി യൂണിവേഴ്സിറ്റി ,കുസാറ്റ് എന്നിവിടങ്ങളിൽ സിൻഡിക്കേറ്റ് അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്.യൂത്ത്ഫ്രണ്ട് (എം) ലൂടെയാണ് പൊതുപ്രവർത്തന രംഗത്ത് പ്രവേശിച്ചത്. തിരഞ്ഞെടുപ്പുയോഗത്തിൽ പയസ് കുര്യൻ റിട്ടേണിംഗ് ഓഫീസറായിരുന്നു’പുതിയ ഭാരവാഹികളെ അനുമോദിച്ചു കൊണ്ട് കേരള കോൺ’ (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി, മന്ത്രി.റോഷി അഗസ്റ്റ്യൻ, ഗവ: ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്,തോമസ് ചാഴികാടൻ എം.പി., എം.എൽ.എമാരായ അഡ്വ.സെബാസ്ത്യൻ കുളത്തുങ്കൽ ,ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി, സ്റ്റീഫൻ ജോർജ്, അഡ്വ അലക്സ് കോഴിമല ,ജേക്കബ് തോമസ് അരികുപുറം, വി.ടി.ജോസഫ്, ജോസ് പുത്തൻ കാല, ജോർജ്കുട്ടി ആഗസ്തി, ബേബി ഉഴുത്തുവാൽ, സണ്ണി തെക്കേടം എന്നിവർ പ്രസംഗിച്ചു.

കോട്ടയം

യുവാക്കളെ ഇവിടെ തന്നെ തൊഴിൽ ദായകരാക്കി മാറ്റുന്നതിനുള്ള പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് മന്ത്രി വി എൻ വാസവൻ

തൊഴിൽ തേടി നാടുവിടാനിരിക്കുന്ന യുവാക്കളെ ഇവിടെ തന്നെ തൊഴിൽ ദായകരാക്കി മാറ്റുന്നതിനുള്ള പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് മന്ത്രി വി എൻ വാസവൻ.ചേർപ്പുങ്കൽ ബി വി എം കോളേജിൽ വിജയവീഥി പഠന കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പുതു തലമുറയുടെ ബൗദ്ധിക നിലവാരത്തെയും സർഗപ്രതിഭയെയും പൂർണ തോതിൽ പ്രയോജനപ്പെടുത്തുന്നതിനും അതുവഴി തൊഴിൽ തേടി നാടുവിടാനിരിക്കുന്ന യുവാക്കളെ ഇവിടെ തന്നെ തൊഴിൽ ദായകരാക്കി മാറ്റുന്നതിനുമുള്ള കർമ്മ പരിപാടികളാണ് സർക്കാർ ആവിഷ്ക്കരിച്ച് നടപ്പാക്കുന്നതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള സ്റ്റേറ്റ് റൂട്രോണിക്സ് വിജയവീഥി പദ്ധതി ആവിഷക്കരിച്ച് നടപ്പിലാക്കുന്നത്. കിടങ്ങൂർ പഞ്ചായത്തിലെ അംഗീകൃത പഠന കേന്ദ്രമായി ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ്സ് കോളേജിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. പ്രദേശത്തെ അഭ്യസ്ഥ വിദ്യരായ യുവജനങ്ങൾക്ക് മത്സരപരീക്ഷ കളിൽ ഉന്നത വിജയം കരസ്ഥമാക്കുവാൻ പ്രാപ്തമായ പഠനപരിശീലന പദ്ധതിയാണ് വിജയവീഥിയിലൂടെ നടപ്പിലാക്കുന്നത്. പ്രാഥമിക ഘട്ടമെന്ന നിലയിൽ പത്താം ക്ലാസ്, പ്ലസ് ടു, ബിരുദം എന്നിവ അടിസ്ഥാന യോഗ്യതകളായി കണക്കാക്കി, കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ നടത്തുന്ന പ്രാഥമിക പരീക്ഷ കളുടെ ശാസ്ത്രീയാടിത്തറയുള്ള പഠനപരിശീലനങ്ങളാണ് വിജയവീഥി പദ്ധതിയിലൂടെ പ്രാവർത്തികമാക്കുക. ചടങ്ങിൽ കോളേജ് മാനേജർ റവ ഫാ ജോസഫ് പനാമ്പുഴ അധ്യക്ഷനായിരുന്നു. കിടങ്ങൂർ പഞ്ചായത്തു പ്രസിഡന്റ് ബോബി മാത്യു കീക്കോലിൽ, , പ്രിൻസിപ്പൽ റവ ഡോ ബേബി സെബാസ്റ്റ്യൻ തോണിക്കുഴി, ബർസാർ ഫാ സ്കറിയ മലമാക്കൽ, തുടങ്ങിയവർ സംസാരിച്ചു. ആറുമാസക്കാലം ദൈർഘ്യമുള്ള പരിശീലന പദ്ധതി ഏവർക്കും താങ്ങാവുന്ന തരത്തിലുള്ള ഫീസ് ഘടനയോടെ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. പട്ടികവർഗ്ഗ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന പഠിതാക്കൾക്ക് പരിശീലനം തികച്ചും സൗജന്യമാണ്. പ്രവേശനം നേടുന്ന മുഴുവൻ പഠിതാക്കൾക്കും, പഠനോപാധികൾ, മാതൃകാ പരീക്ഷകൾ നിരന്തരമായി എഴുതി പരിശീലിക്കുവാനുള്ള സൗകര്യം, വിദഗ്ദ്ധ പരിശീലകരാൽ സജ്ജമാക്കിയിട്ടുള്ള വീഡിയോ ക്ലാസ്സുകൾ, മാതൃകാ ചോദ്യപ്പേപ്പറുകൾ, എന്നിവ സൗജന്യമായി ലഭ്യമാക്കും.

കോട്ടയം

*സാമൂഹിക തിന്മകൾക്കെതിരെ പ്രതിരോധം ധാർമിക ബാധ്യത.മുഹമ്മദ്‌ പറവൂർ

വൈക്കം:ലഹരി ,മയക്കുമരുന്ന്,ഫ്രീ സെക്സ് തുടങ്ങി വർധിച്ചു വരുന്ന സാമൂഹിക തിന്മകൾക്കെതിരെ ധാർമിക പ്രതിരോധം യുവ സമൂഹത്തിന്റെ ബാധ്യത ആണെന്ന് എസ് വൈ എസ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി മുഹമ്മദ്‌ പറവൂർ അഭിപ്രായപ്പെട്ടു.വിദ്യാർത്ഥികൾക്കിടയിൽ പോലും ലഹരി ഉപയോഗം വ്യാപകമാവുകയാണ് .സ്റ്റിക്കർ പോലെ ലഹരിയുടെ പുതിയ രൂപങ്ങൾ സൃഷ്ടിക്കപ്പെടുന്നു.ലഹരിയുടെ വ്യാപനം വർധിക്കുമ്പോഴും നിയമ സംവിധാനങ്ങൾ കാര്യക്ഷമമാകുന്നില്ല.ഒപ്പം കൗമാര പ്രായക്കാർക്കിടയിൽ ലൈംഗിക അരാജകത്വം വർധിക്കുന്നു.തിന്മകളുടെ വിപാടനത്തിന് പകരം സാഹചര്യങ്ങൾ അനുകൂലമാക്കപ്പെടുകയാണ്.ഇതിനെതിരെ സമൂഹവും ഭരണ സംവിധാനങ്ങളും ശക്തമായ പ്രതിരോധം തീർക്കുകയും ആവശ്യമായ ബോധവത്കരണം നടത്തുകയും വേണം.അദ്ദേഹം പറഞ്ഞു.  SYS കോട്ടയം  ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ വൈക്കം നക്കം തുരുത്ത് ഇസ്ലാമിക് കൾച്ചറൽ സെന്ററിൽ നടന്ന സ്ട്രൈറ്റ് ലൈൻ ക്യാമ്പ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ല പ്രസിഡന്റ് പിഎം അനസ് മദനി അധ്യക്ഷത വഹിച്ചു.വൈകുന്നേരം 5 മണിക്ക് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഫിനാൻസ് സെക്രട്ടറി നൗഷാദ് ഹാജി പതാക ഉയർത്തി.ചരിത്ര പഠനം,സംഘടനാ വ്യാപനം,ആത്മീയം ക്‌ളാസുകൾക്ക്,അബൂബക്കർ മാസ്റ്റർ പടിക്കൽ,ഫിറോസ് അഹ്‌സനി നേതൃത്വം നൽകി.പി ടി നാസർ ഹാജി ജനറൽ സെക്രട്ടറി ലബീബ് സഖാഫി,,സിയാദ് അഹ്‌സനി,ലിയാഖത്ത് സഖാഫി ചർച്ചകൾക്ക് തേതൃത്വം നൽകി.ആരിഫ് ഇൻസാഫ് ,സുബൈർ നക്കംതുരുത്ത്,ശിഹാബ് കാട്ടിക്കുന്ന്,നൗഷാദ് മുസ്‌ലിയാർ,യഅക്കൂബ് നഈമി, അൻവർ മദനി,സിനാജ്,ഉനൈസ്,അഷ്‌റഫ്,സംസാരിച്ചു. സംഘടനാ  പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നതിനും, യുവതലമുറയ്ക്ക് ധർമികാവബോധം നൽകുന്നതും ലക്ഷ്യം വെച്ചുള്ളതാണ് ക്യാമ്പ് .നിസാർ തിരുവാതുക്കൽ സ്വാഗതവും സോൺ പ്രസിഡന്റ് കബീർ മഹ്‌ളരി നന്ദിയും പറഞ്ഞു