വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

ഈരാറ്റുപേട്ടയിലെ ഗൂഗിൾ പേ കൈക്കൂലി: പ്രതി ജെയേഷിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ഈരാറ്റുപേട്ടയിലെ നഗരസഭ ജീവനക്കാരൻ ഗുഗിൾ പേ വഴി കൈക്കൂലി വാങ്ങിയ കേസിൽ പ്രതി ജയേഷനെ 14 ദിവസത്തേക്ക് വിജിലൻസ് കോടതി കോട്ടയം ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഇന്നലെ നാലു മണിയോടെയാണ് കോട്ടയം വിജിലൻസ് ഒരുക്കിയ കെണിയിൽ ജയേഷിനെ പിടികൂടിയത്. കെട്ടിട നിർമ്മാണത്തിന് ആവശ്യമായ പെർമിറ്റ് ശരിയാക്കി നൽകുവാൻ 3000 രൂപാ കൈക്കൂലി ആവശ്യപ്പെടുകയും ഗൂഗിൾ പേ വഴി സുഹൃത്തിൻ്റെ അക്കൗണ്ടിലേക്ക് കൈമാറാൻ ആവശ്യപ്പെടുകയുമായിരുന്നു

കോട്ടയം

ജിസ്മോളുടെയും കുഞ്ഞുങ്ങളുടെയും മരണം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കോട്ടയം നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്മോള്‍ തോമസ് (32), മക്കളായ നേഹ മരിയ (നാല്), നോറ ജിസ് ജിമ്മി (ഒന്ന്) എന്നിവരെ മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു.കേസില്‍ ദുരൂഹതയുണ്ടെന്നും കൊലപാതക സാധ്യത പോലീസ് അന്വേഷിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ജിസ്മോളുടെ പിതാവ് തോമസ് ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. ഏറ്റുമാനൂര്‍ പോലീസ് ഒരാഴ്ചയ്ക്കുള്ളില്‍ കേസിന്റെ ഫയലുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറണം. ക്രൈംബ്രാഞ്ച് നാലുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.വീട്ടില്‍നിന്ന് മൂന്നു കിലോമീറ്ററോളം ഇരുചക്രവാഹനത്തില്‍ മക്കളുമായി പോയി മീനച്ചിലാറ്റില്‍ ചാടി ആത്മഹത്യ ചെയ്തുവെന്ന പോലീസ് വിശദീകരണം വിശ്വസിക്കാനാകില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുത്തോലി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റും ഹൈക്കോടതിയിലടക്കം പ്രാക്ടീസ് ചെയ്തിരുന്ന അഭിഭാഷകയുമായിരുന്നു ജിസ്മോള്‍. ഏപ്രില്‍ 15-നാണ് മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ വീട്ടില്‍ ജിസ്മോള്‍ മാനസികവും ശാരീരികവുമായി പീഡിപ്പിക്കപ്പെട്ടിരുന്നു. ജിസ്മോളുടെ മാതാപിതാക്കളുടെ പരാതിയില്‍ ഭര്‍ത്താവ്, മാതാപിതാക്കള്‍, സഹോദരി എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു.എന്നാല്‍, ഭര്‍ത്താവിന്റെ മാതാവിനെയും സഹോദരിയെയും ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. നിറത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിലായിരുന്നു ജിസ്മോളെ ഭര്‍തൃവീട്ടുകാര്‍ ദ്രോഹിച്ചത്. ജിസ്മോളും മക്കളും മീനച്ചിലാറിന്റെ തീരത്തേക്ക് പോകുന്നതായി ആരും കണ്ടിട്ടില്ലെന്നും ഹര്‍ജിയിലുണ്ട്.

കോട്ടയം

പൂഞ്ഞാർ തെക്കേക്കര ഇടമലയിൽ വീട് കത്തി നശിച്ചു

പൂഞ്ഞാർ തെക്കേക്കര ഇടമലയിൽ വീട് കത്തി നശിച്ചു. കോവൂർ സുഗദമ്മയുടെ വീടാണ് തിങ്കളാഴ്‌ച 12 മണിയോടെ കത്തിനശിച്ചത്. സുഗദമ്മയും മകൻ അനീഷുമാണ് ഇവിടെ താമസിച്ചിരുന്നത്. ഇരുവരും വീട്ടിലില്ലായിരുന്ന സമയത്താണ് തീ പിടിച്ചത്. വീടിന്റെ കതകും ജനലും വീട്ടുപകരണങ്ങളും പൂർണമായും കത്തിനശിച്ചു. അടുക്കളയിലെ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട അഗ്നിരക്ഷാ സേന ഇടമല വരെയെത്തിയെങ്കിലും വീടിന് സമീപത്തേയ്ക്ക് ഇവരുടെ വാഹനം ചെല്ലാൻ സാധിക്കാത്തതിനാൽ അപകടത്തിന്റെ വ്യാപ്ത‌ി കൂട്ടി. അര കിലോമീറ്റർ നടന്നാണ് അഗ്നിരക്ഷാ സേനംഗങ്ങൾ സംഭവസ്ഥലത്തെത്തിയത്. ഉച്ചയോടെ വലിയ സ്ഫോടന ശബ്ദം കേട്ടതായി സമീപവാസികൾ പറഞ്ഞു. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല.ഈരാറ്റുപേട്ട പോലീസും സംഭവം സ്ഥലത്ത് എത്തി.

കോട്ടയം

കേരളത്തിലെ അരിവിഹിതം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് AIYF

കോട്ടയം :കേരളത്തിലെ അരിവിഹിതം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് AIYF കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം FCI (food corporation of India) യിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് സിപിഐ ജില്ലാ അസി:സെക്രട്ടറി ജോൺ വി ജോസഫ് ഉദ്ഘാടനം ചെയ്തു. അന്ന മുട്ടിക്കുന്ന ബിജെപിയെ കേരളം തുടച്ചുനീക്കുമെന്ന് AIYF പ്രഖ്യാപിച്ചു. കേരളത്തിന് അർഹമായ അരി വിഹിതം നിഷേധിച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ചിങ്ങവനം എഫ് സി ഐ ഗോഡൗണിലേക്ക് എഐവൈഎഫ് കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി.1965 ൽ കേന്ദ്രസർക്കാർ നിയമപരമായി കേരള സ്റ്റാറ്റ്യൂട്ടറി റേഷനിങ് ഉത്തരവിലൂടെ നടപ്പിലാക്കിയ അവകാശമാണ് കേന്ദ്ര സർക്കാർ നിഷേധിക്കുന്നതെന്നും രാഷ്ട്രീയ വൈര്യനിര്യാതന ബുദ്ധിയോടെയുള്ള കേന്ദ്രസർക്കാർ നീക്കം കേരളം ഒറ്റക്കെട്ടായി ചെറുക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. ജില്ലാ പ്രസിഡൻറ് കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഷമ്മാസ് ലത്തീഫ് സ്വാഗതം പറഞ്ഞു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വക്കേറ്റ് ശുഭേഷ് സുധാകരൻ, AIYF സംസ്ഥാന കൗൺസിൽ അംഗം അജിത്ത് വാഴൂർ, സിപിഐ കോട്ടയം മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എബി കുന്നേ പറമ്പിൽ, AISF ജില്ലാ പ്രസിഡൻറ് ജിജോ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. സിപിഐ ചിങ്ങവനം ലോക്കൽ സെക്രട്ടറി രാജീവ് എബ്രഹാം,സന്തോഷ് കൃഷ്ണൻ, ഹരി മോൻ, R രതീഷ്, സച്ചിൻ സദാശിവൻ, ശ്രീജിത്ത് ടി ആർ, ഫസൽ മാടത്താനി, മാത്യൂസ് ദേവസ്യ, ഷാജോ S, ദീപു മോൻ തുടങ്ങിയവർ നേതൃത്വം നൽകി.

കോട്ടയം

കൊച്ചിയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ് കാഞ്ഞിരപ്പള്ളി സ്വദേശിക്ക് 21 ലക്ഷം നഷ്ടമായി

കൊച്ചി.കാഞ്ഞിരപ്പള്ളി സ്വദേശിക്ക് 21 ലക്ഷം നഷ്ടമായി. കാഞ്ഞിരപ്പള്ളി സ്വദേശി അരുൺ കുമാറാണ് തട്ടിപ്പിന് ഇരയായത്. വ്യാജ ട്രെഡിങ് ആപ്പിൽ നിക്ഷേപിച്ച പണമാണ് നഷ്ടമായത്. വലിയ തുക റിട്ടേൺ ലഭിക്കുമെന്ന് വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. തട്ടിപ്പിന് പിന്നിൽ കേരളത്തിന് പുറത്തുള്ള സംഘം എന്ന് സംശയം

കോട്ടയം

വിദ്യാഭ്യാസ പുരോഗതി സാമൂഹ്യ പുരോഗതിയുടെ അടിത്തറ : മന്ത്രി എം.ബി രാജേഷ്

കാഞ്ഞിരപ്പള്ളി : വിദ്യാഭ്യാസ പുരോഗതിയാണ് സാമൂഹ്യ പുരോഗതിയുടെ അടിത്തറ എന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ.എം.ബി രാജേഷ് പറഞ്ഞു. ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എല്ലാ കുട്ടികൾക്കും, കൂടാതെ സിവിൽ സർവീസ് റാങ്ക് ജേതാക്കളായ സോണറ്റ് ജോസ്, നസ്രിൻ പി. ഫസീം, യൂണിവേഴ്സിറ്റി പരീക്ഷകളിൽ വിവിധ വിഷയങ്ങൾക്ക് റാങ്ക് നേടിയവർ , പി എച്ച് ഡി ലഭിച്ചവർ, തുടങ്ങിയവർക്ക് പ്രതിഭാ പുരസ്കാരവും, എസ്എസ്എൽസി,പ്ലസ്ടു പരീക്ഷകളിൽ 100% വിജയം കൈവരിച്ച സ്കൂളുകൾക്ക് എംഎൽഎ എക്സലൻസ് അവാർഡും വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു. റാന്നി എംഎൽഎ പ്രമോദ് നാരായണൻ മുഖ്യപ്രഭാഷണവും, കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐപിഎസ് അവാർഡുകൾ വിതരണവും നടത്തി.സിവിൽ സർവീസ് റാങ്ക് ജേതാക്കളായ സോണറ്റ് ജോസ്, നസ്രിൻ പി. ഫസീം എന്നിവർ ചടങ്ങിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് മോട്ടിവേഷണൽ ടോക്ക് നടത്തി.ഫ്യൂച്ചർ സ്റ്റാർസ് അഡ്വൈസറി ബോർഡ് മെമ്പർ ജോർജുകുട്ടി ആഗസ്തി സ്വാഗതം ആശംസിച്ചു. ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ ഡോ.ആൻസി ജോസഫ് ആമുഖപ്രസംഗം നടത്തി. ജില്ലാ ആസൂത്രണ സമിതി അംഗം കെ.രാജേഷ്, കോളേജ് ബർസാർ റവ.ഫാ.മനോജ് പാലക്കുടി, ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണ്ണാണ്ടസ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. സാജൻ കുന്നത്ത്, ഹയർസെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ വിജി പി.എൻ, കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല ഓഫീസർ റോഷ്‌ന അലിക്കുഞ്ഞ്, കാഞ്ഞിരപ്പള്ളി എഇഒ സുൽഫിക്കർ, ഈരാറ്റുപേട്ട എ ഇ ഒ ഷംല ബീവി, നിയോജക മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ ശശികുമാർ, ബിജോയ് മുണ്ടുപാലം, മറിയാമ്മ സണ്ണി , ഗീത നോബിൾ, വാർഡ് മെമ്പർ ഷാലിമ്മ ജെയിംസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഫ്യൂച്ചർ സ്റ്റാർസ് സെക്രട്ടറി സുജ എം.ജി കൃതജ്ഞത പ്രകാശിപ്പിച്ചു. ഫ്യൂച്ചർ സ്റ്റാർസ് എക്സിക്യൂട്ടീവ് അംഗങ്ങളായ അഭിലാഷ് ജോസഫ്, ബിനോയി സി.ജോർജ്,ഡോ. മാത്യു കണമല, നിയാസ് എം.എച്ച്,ആർ. ധർമ്മ കീർത്തി, പിപിഎം നൗഷാദ്, നോബി ഡോമിനിക്, എലിസബത്ത് തോമസ്, ഖലീൽ മുഹമ്മദ്, മാർട്ടിൻ ജെയിംസ്, ഡൊമിനിക് കല്ലാടൻ,ഡോ. ജിപ്സൺ വർഗീസ്, പ്രിയാ ബേബി, ജനപ്രതിനിധികളും പൊതുപ്രവർത്തകരുമായ ഡയസ് മാത്യു കോക്കാട്ട്, ജോണിക്കുട്ടി മഠത്തിനകം, തോമസ് കട്ടക്കൽ, നോബി കാടൻ കാവിൽ, ബിനോയ് സി. ജോർജ്,നിയാസ് എം.എച്ച്, ആർ.ധർമ്മകീർത്തി, തോമസ് ചെമ്മരപ്പള്ളി, ഡേവിസ് പാമ്പ്ലാനി, ജൂവൽ അഴകത്തേൽ,മാർട്ടിൻ ചാലയ്ക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

കോട്ടയം

അയാന്റെ സംസ്കാരം ഇന്ന്; കാർ ഡ്രൈവർക്കെതിരെ കേസെടുത്തു

ഈരാറ്റുപേട്ട: വാഗമണ്ണിൽ കാർ ചാർജിംഗ് സ്റ്റേഷനിൽ കാറിടിച്ച് കയറി തിരുവനന്തപുരം നേമം സ്വദേശിയായ നാലുവയസ്സുകാരൻ മരണപ്പെട്ട സംഭവത്തിൽ ഈരാറ്റുപേട്ട പോലീസ് കേസെടുത്തു. സംഭവത്തിൽ കരുനാഗപ്പള്ളി സ്വദേശിയായ ജയകൃഷ്ണന് എതിരെയാണ് പോലീസ് കേസെടുത്തത്. വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാൾ എറണാകുളത്ത് അഭിഭാഷകനാണ്. അപകടത്തിൽ മരിച്ച അയാൻ്റെ സംസ്കാരം ഇന്ന് നടക്കും. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. പാലായിൽ എൽ.കെ.ജി വിദ്യാർത്ഥിയായിരുന്നു അയാൻ.  തിരുവനന്തപുരം നേമം, ശാസ്താ ലൈൻ, ശാന്തി വില്ല നാഗമ്മൽ വീട്ടിൽ എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ ശബരിനാഥിന്റെയും പാലാ പോളിടെക്‌നിക്ക് അധ്യാപികയായ ആര്യ മോഹന്റെയും മകനാണ് അയാൻസ്‌നാഥ്.  അതേസമയം, സംഭവത്തിൽ പോലീസ് അനാസ്ഥ കാട്ടിയതായും നാട്ടുകാർ ആരോപിക്കുന്നു. അപകടം നടന്ന ഉടനെ സംഭവം നാട്ടുകാർ പോലീസിൽ അറിയിച്ചിരുന്നു. ഇയാളെ പിടിച്ചുനിർത്താനും പോലീസ് നിർദ്ദേശിച്ചു. എന്നാൽ ജയകൃഷ്ണൻ ബഹളം വച്ചതോടെ വണ്ടി നമ്പർ എഴുതിയെടുത്ത് വാഹനം വിട്ടയക്കാൻ പോലീസ് നിർദ്ദേശിച്ചതായി നാട്ടുകാർ പറയുന്നു. ഇതോടെ വാഹനം പരിശോധിക്കാനോ ഇയാൾ മദ്യപിച്ചതാണോ എന്ന് മെഡിക്കൽ ചെക്കപ്പ് നടത്താനും സാധിച്ചില്ല. കുട്ടി മരിച്ചതിനെ തുടർന്ന് പോലീസ് അറിയിച്ചതോടെയാണ് വാഹനം സ്റ്റേഷനിൽ എത്തിച്ചത്.

കോട്ടയം

വാഗമണ്ണിൽ ചാർജിംഗ് സ്റ്റേഷനിൽ കാറിടിച്ചു കയറി ഉണ്ടായ അപകടത്തിൽ മരിച്ച നാലു വയസ്സുകാരൻ അയാൻ

വാഗമൺ: വഴിക്കടവിലെ ചാർജിങ് സ്റ്റേഷനിൽ ചാർജ് ചെയ്യാനെത്തിയ കാറിടിച്ച് നാലു വയസ്സുകാരൻ മരിച്ചു. തിരുവനന്തപുരം നേമം, ശാസ്താ ലൈൻ, ശാന്തി വില്ല നാഗമ്മൽ വീട്ടിൽ എസ്. അയാൻസ്‌നാഥ് (4) ആണ്. എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ ശബരിനാഥിന്റെയും പാലാ പോളിടെക്‌നിക്ക് അധ്യാപികയായ ആര്യ മോഹൻരെയും മകനാണ് അയാൻസ്‌നാഥ്. ശനിയാഴ്ച മൂന്ന് മണിയോടെയാണ് അപകടം. ശബരിനാഥ് അവധിക്കെത്തിയപ്പോൾകുടുംബസമേതം വാഗമൺ സന്ദർശിക്കാനെത്തിയതായിരുന്നു ഇവർ. വഴിക്കടവിൽ ഇവരുടെ കാർ ചാർജ് ചെയ്യാൻ നിർത്തിയിട്ടപ്പോൾ, സമീപത്ത് ഇരിക്കുകയായിരുന്ന അമ്മയുടേയും കുഞ്ഞിന്റേയും മേലാണ് മറ്റൊരു കാർ വന്ന് ഇടിച്ചത്. ആര്യ മോഹൻ (30) പരിക്കുകളോടെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്