വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

കെഎസ്ആർടിസി വിഷയം: ഗതാഗത മന്ത്രിക്ക് നിവേദനം നൽകി

എരുമേലി : കെഎസ്ആർടിസി എരുമേലി ഡിപ്പോ പ്രവർത്തിക്കുന്ന സ്ഥലവും കെട്ടിടവും ഒഴിഞ്ഞു നൽകണമെന്ന് പാലാ സബ് കോടതിയുടെ വിധിയെ തുടർന്ന് ഉണ്ടായിട്ടുള്ള പ്രതിസന്ധി സംബന്ധിച്ചും ഇത് സംബന്ധമായി അടിയന്തരമായി ഹൈക്കോടതിയിൽ അപ്പീൽ നൽകി അനുകൂല വിധി സമ്പാദിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയും, ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിവേദനം നൽകി. ഇതോടൊപ്പം നിലവിൽ ഡിപ്പോയുടെ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം അപകടാവസ്ഥയിൽ ആയതിനാൽ അവിടെ ഓഫീസ് പ്രവർത്തിക്കുന്നത് സുരക്ഷിതമല്ലെന്നും, അടിയന്തരമായി ഓഫീസ് മാറ്റി സ്ഥാപിക്കുവാൻ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും എംഎൽഎ അറിയിച്ചു.ഇതിനായി കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമുള്ള ദേവസ്വം ബോർഡിന്റെ ബഹുനില കെട്ടിടത്തിൽ നിന്നും മൂന്ന് മുറികൾ വിട്ടുകിട്ടിയാൽ സൗകര്യപ്രദമാണെന്ന് ചൂണ്ടിക്കാട്ടുകയും ഇതിനായി ദേവസ്വം ബോർഡിനെ സമീപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇപ്രകാരം കെഎസ്ആർടിസി സ്ഥലം വിട്ട് ഒഴിയണം എന്നുള്ള കോടതിവിധിയ്ക്ക് സ്റ്റേ ഉത്തരവ് സമ്പാദിക്കാനായി എംഎൽഎ നൽകിയ നിവേദനത്തെ തുടർന്ന് അപ്പീൽ നൽകാൻ മന്ത്രി നിർദേശം നൽകി. അതോടൊപ്പം കെഎസ്ആർടിസിയുടെ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഗണിച്ച് ഓഫീസ് മാറ്റി സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചതായി എംഎൽഎ പറഞു.

കോട്ടയം

എഐവൈഎഫ് പ്രതിഷേധിച്ചു

കോട്ടയം: തെരഞ്ഞെടുപ്പുകളിലെ ക്രമക്കേടുകള്‍ക്കെതിരെയും വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ചോദ്യം ചെയ്ത എംപിമാരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെയും പ്രതിഷേധിച്ചുകൊണ്ട് എഐവൈഎഫ് ജില്ലാ കമ്മറ്റി നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. സിപിഐ ജില്ലാ കൗണ്‍സിലംഗം ജോണ്‍ വി ജോസഫ് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കെ രഞ്ജിത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ്, ബിനു ബോസ്, സന്തോഷ് കേശവനാഥ്, എൻ എൻ വിനോദ്, അജിത്ത് വാഴൂർ, നന്ദു ജോസഫ്, നിഖിൽ ബാബു, സന്തോഷ് കൃഷ്ണൻ, അഖിൽ കെ യു, ദീപുരാജൻ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടയം

ചേതൻ കുമാർ മീണ കോട്ടയം ജില്ലാ കളക്ടറായി ബുധനാഴ്ച ചുമതലയേൽക്കും

കോട്ടയം ജില്ലയുടെ അൻപതാമത് കളക്ട‌റായി ചേതൻ കുമാർ മീണ ബുധനാഴ്ച (ഓഗസ്റ്റ് 13) രാവിലെ ചുമതലയേൽക്കും. രാവിലെ 10.00ന് കളക്ട്രേറ്റിലെത്തുന്ന അദ്ദേഹത്തിന് സ്ഥാനമൊഴിയുന്ന ജില്ലാ കളക്‌ടർ ജോൺ വി. സാമുവൽ ചുമതല കൈമാറും. ന്യൂഡൽഹി കേരള ഹൗസ് അഡീഷണൽ റസിഡന്റ് കമ്മിഷണർ ചുമതല നിർവഹിച്ചുവരികയായിരുന്നു ചേതൻ കുമാർ മീണ.

കോട്ടയം

സ്ത്രീകളുടെ തിരോധാനം, സെബാസ്റ്റ്യന്‍റെ വീട്ടിലെ മൂടിയ കിണർ തുറന്ന് പരിശോധിക്കും

കോട്ടയം ; ചേർത്തലയിലെ മൂന്ന് സ്ത്രീകളുടെ തിരോധാനത്തിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.സംഭവത്തില്‍ പ്രതിയായ സെബാസ്റ്റ്യന്‍ കസ്റ്റഡിയിലുണ്ടെങ്കിലും ഇയാള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് കൊല്ലപ്പെട്ടു എന്ന് കരുതുന്ന സ്ത്രീകളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.ജെയ്‌നമ്മയെ സെബാസ്റ്റ്യന്‍ കൊലപ്പെടുത്തിയതായി അയാളില്‍ നിന്ന് തന്നെ സൂചനകള്‍ ലഭിച്ചെങ്കിലും ബിന്ദു പത്മനാഭന്റെയും ഐഷയുടെയും തിരോധാനത്തില്‍ ഇതുവരെ തുമ്പ് ലഭിച്ചിട്ടില്ല. സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ രണ്ടുതവണ തിരച്ചില്‍ നടത്തിയപ്പോളും കാണാതിരുന്ന ഒരു കിണര്‍ നിലവില്‍ മൂടിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

കോട്ടയം

മോഷണത്തിനു പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് സ്ഥിരീകരിച്ച് പൊലീസ്

കോട്ടയം മാങ്ങാനത്ത് വീട് കുത്തി തുറന്ന് അമ്പതു പവൻ കവർന്ന സംഭവംമോഷണത്തിനു പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് സ്ഥിരീകരിച്ച് പൊലീസ്ട്രെയിനിൽ എത്തി കവർച്ച നടത്തി മടക്കുന്ന സംഘമെന്നും നിഗമനംപ്രതികളുടെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് റെയിൽവേ പൊലീസിനു കൈമാറിശനിയാഴ്ച പുലർച്ചെയാണ് അമ്പുങ്കയത്ത് അന്നമ്മ തോമസിൻ്റെ വീട്ടിൽ കവർച്ച നടന്നത്. കോട്ടയം ഈസ്റ്റ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.  

കോട്ടയം

കിടങ്ങൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. മരിച്ചത്, ഇടുക്കി ബൈസണ്‍ വാലി സ്വദേശി

കോട്ടയം: കോട്ടയം കിടങ്ങൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇടുക്കി ബൈസൺവാലി സ്വദേശി സാജി സെബാസ്റ്റ്യൻ (58) ആണ് മരിച്ചത്. ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് സെബാസ്റ്റ്യനെ പുറത്തെടുത്തത്. പാലാ ഭാഗത്ത് നിന്ന് ഏറ്റുമാനൂരിലേക്ക് പോവുകയായിരുന്ന കാറും എതിർ ദിശയിൽ വന്ന ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്. സെബാസ്റ്റ്യൻ്റെ ഭാര്യക്കും ഡ്രൈവർക്കും പരിക്കേറ്റു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.

കോട്ടയം

പൂഞ്ഞാർ എരുമേലി സംസ്ഥാന പാതയിൽ കണ്ണിമല കയറ്റത്തിൽ ലോറി മറിഞ്ഞു

എരുമേലി : പൂഞ്ഞാർ എരുമേലി സംസ്ഥാന പാതയിൽ കണ്ണിമല കയറ്റത്തിൽ ലോറി മറിഞ്ഞു. കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് പുറകോട്ട് ഉരുണ്ട് മറിയുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടുകൂടിയായിരുന്നു അപകടം. കൊല്ലത്ത് നിന്നും കുമളിയിലേക്ക് കശുവണ്ടി തോടുമായി പോയ ലോറിയാണ് മറിഞ്ഞത്. അപകടത്തിൽ ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. കഴിഞ്ഞദിവസം കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് റബർ തോട്ടത്തിലേക്ക് ഇടിച്ചു കയറിയിരുന്നു..

കോട്ടയം

പാലാ ഏറ്റുമാനൂര്‍ റോഡില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

പാലാ ഏറ്റുമാനൂർ റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഏറ്റുമാനൂർ പട്ടിത്താനം മാലേിയപറമ്പിൽ അഭിജിത്ത് (24) ആണ് മരിച്ചത്. പാലാ ഏറ്റുമാനൂർ റോഡിൽ കുമ്മണ്ണൂർ കുരിശുപള്ളികവലയ്ക്ക് സമീപത്തെ ഇറക്കത്തിലായിരുന്നു അപകടം. രാവിലെ എട്ടരയോടെയായിരുന്നു അപകടം. കൊഴുവനാലിൽ വെൽഡിംഗ് വർക്ക്ഷോപ്പ് ജീവനക്കാരനായ അഭിജിത്ത് രാവിലെ ജോലിസ്ഥലത്തേയ്ക്ക് പോകുംവഴിയായിരുന്നു അപകടം. അഭിജിത്ത് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. അപകടത്തിൽ കാറിന്റെ മുൻവശവും ബൈക്കും തകർന്നു. കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി മൃതദേഹം കിടങ്ങൂർ എൽഎൽഎം ആശുപത്രിയിലേയ്ക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റും. നിരവധി അപകടങ്ങളാണ് ഇതിനിടോകം ഈ ഭാഗത്ത് ഉണ്ടായിട്ടുള്ളത്.