വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ലോകം

ലോകം

ഭൂചലന പരമ്പര: തുർക്കിയിലും സിറിയയിലും മരണം 4800; ആശങ്കപ്പെടുത്തുന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കനത്ത മഞ്ഞ് വീഴ്ചയും മഴയും തണുപ്പും രക്ഷാപ്രവർത്തനം മന്ദഗതിയിലാക്കുന്നു. ഗതാഗത ടെലി കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ തകർന്നതും പ്രതിസന്ധിയാണ് ദില്ലി: ഭൂചലന പരമ്പരയുടെ നടുക്കം മാറാതെ തുർക്കിയും സിറിയയും. 2 ദിവസത്തിനിടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 4800 കടന്നു. മരണം എട്ട് മടങ്ങ് വരെ ഉയർന്നേക്കാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിന്നുയരുന്ന രക്ഷതേടിയുള്ള നിലവിളികൾ ആരെയും നോവിക്കും. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ തേങ്ങലുകൾ പാറ പോലെ ഉറച്ച ഹൃദയങ്ങളെ വരെ കരയിക്കും. രാജ്യം കണ്ടതിൽ വച്ച് എറ്റവും വലിയ ഭൂകമ്പം തകർത്ത തുർക്കിയിലെങ്ങും നെഞ്ച് പൊള്ളുന്ന കാഴ്ചകളാണ് മരണസംഖ്യ എട്ട് മടങ്ങ് കൂടാൻ സാധ്യതയെന്നാണ് ലോകാരോഗ്യസംഘടന ആശങ്ക അറിയിക്കുന്നത്. കെട്ടിടങ്ങൾക്കുള്ളിൽ അകപ്പെട്ടവരെ പുറത്തെത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്. മോശം കാലാവസ്ഥ രക്ഷപ്രവർത്തനത്തിന് തടസമാണ്. കനത്ത മഞ്ഞ് വീഴ്ചയും മഴയും തണുപ്പും രക്ഷാപ്രവർത്തനം മന്ദഗതിയിലാക്കുന്നു. ഗതാഗത ടെലി കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ തകർന്നതും പ്രതിസന്ധിയുണ്ടാക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായം പ്രവഹിക്കുകയാണ്. തുടർ പ്രകമ്പന സാധ്യതയുള്ള മേഖലകൾ കണ്ടെത്താൻ മറ്റ് രാജ്യങ്ങളുടെ അടക്കം സാറ്റലൈറ്റ് നിരീക്ഷണ കൈമാറുമെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു. അവശ്യ മരുന്നുകളും, എൻ ഡി ആർ എഫ് സംഘത്തെയും അയച്ച് ഇന്ത്യ ഒപ്പമുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഒരു ജീവനെങ്കിലും രക്ഷപ്പെടുത്താനാകുമെന്ന് പ്രത്യാശയോടെ ആയിരങ്ങൾ രാപകലില്ലാതെ ദുരന്തമുഖത്തുണ്ട്.

ലോകം

ലോകത്തിന്റെ കണ്ണീരായി തുർക്കി, സിറിയ; ഭൂചലനത്തിൽ മരണം 4300 ആയി ഉയർന്നു, സഹായഹസ്തവുമായി ഇന്ത്യ

മരണസംഖ്യ ഇനിയും ഉയരുമെന്നും എത്രത്തോളമെന്ന് കണക്കാക്കാനായിട്ടില്ലെന്നും തുർക്കി പ്രസിഡന്റ് അറിയിച്ചു. സിറിയയിൽ ഇതുവരെ 1,500ലേറെപ്പേർ മരിച്ചു. അങ്കാറ: തുർക്കി-സിറിയൻ അതിർത്തി മേഖലയിലെ അതിശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 4300 കടന്നു. തുർക്കിയിൽ മാത്രം 2,900 പേർ കൊല്ലപ്പെട്ടതായും 15,000ൽ ഏറെ പേർക്ക് പരുക്കേറ്റതായും പ്രസിഡന്റ് തയിപ് എർദോഗൻ അറിയിച്ചു. രക്ഷാ പ്രവർത്തനം തുടരുകയാണ്. ഇന്ത്യയിൽ നിന്ന് ആദ്യബാച്ച് രക്ഷാ പ്രവർത്തക സംഘം പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക കണക്കനുസരിച്ച് തുർക്കിയിൽ 2379 പേരും സിറിയയിൽ 1,444 പേരുമാണ് കൊല്ലപ്പെട്ടത്.  മരണസംഖ്യ ഇനിയും ഉയരുമെന്നും എത്രത്തോളമെന്ന് കണക്കാക്കാനായിട്ടില്ലെന്നും തുർക്കി പ്രസിഡന്റ് അറിയിച്ചു. സിറിയയിൽ ഇതുവരെ 1,500ലേറെപ്പേർ മരിച്ചു. ഇരുരാജ്യങ്ങളിലും മരണസംഖ്യ എട്ട് മടങ്ങ് വർധിക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. ഇതുവരെ 14,000ലധികം പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ പലരുടേയും നില അതീവ ഗുരുതരമാണ്. നിരവധി പേരാണ് കെട്ടിടങ്ങൾക്ക് ഉള്ളിൽ കുടുങ്ങിക്കിടക്കുന്നത്. രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുകയാണ്. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ഇന്ത്യക്ക് പുറമെ, ജർമ്മനി, സ്വിറ്റ്സർലൻഡ്, ഹംഗറി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തകർ തുർക്കിയിലേക്ക് തിരിച്ചു. ഇന്ത്യ ഉൾപ്പെടെ 45 ലോകരാജ്യങ്ങളാണ് മരുന്ന് ഉൾപ്പെടെയുള്ള സഹായം വാഗ്ധാനം ചെയ്തിരിക്കുന്നത്.  സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് നി​ഗമനം. തുര്‍ക്കിയുടെ തലസ്ഥാന ന​ഗരമായ അങ്കാറയിലും സമീപ നഗരങ്ങളിലും ഭൂചലനത്തെ തുട‌ർന്ന് പ്രകമ്പനമുണ്ടായി. പത്ത് നഗരങ്ങളെ ഭൂചലനം ബാധിച്ചുവെന്ന് തുര്‍ക്കി ആഭ്യന്തരമന്ത്രി അറിയിച്ചു. ദുരന്ത ബാധിത പ്രദേശങ്ങളിലേക്ക് രക്ഷാസംഘങ്ങളെ അയച്ചുവെന്നും രാജ്യമാകെ ഒന്നിച്ചുനിന്നു ദുരന്തത്തെ നേരിടുമെന്നും തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗന്‍ ട്വിറ്ററില്‍ കുറിച്ചു. ആദ്യ ഭൂചലനത്തിനു പിന്നാലെ ആറ് തുടര്‍ചലനം അനുഭവപ്പെട്ടു. തകര്‍ന്ന വീടുകള്‍ക്കുള്ളിലേക്ക് ആളുകള്‍ കയറരുതെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി. 

ലോകം

ഇന്തോനേഷ്യയില്‍ ഭൂചലനം, 46 മരണം, 300 ലേറെ പേര്‍ക്ക് പരിക്ക്

ജക്കാര്‍ത്ത: ഇന്തോനേഷ്യയിൽ ഭൂചലനം. 46 പേർ മരിച്ചു. ജാവാ ദ്വീപിലാണ് റിക്ടർ സ്കെയിലിൽ5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 700 ലേറേ പേർക്ക് പരിക്കേറ്റു. 12 ൽ അധികം വൻകിട കെട്ടിടങ്ങൾ തകർന്നു. നിരവധി വീടുകൾ മണ്ണിനടിയിലായി. കെട്ടിടങ്ങളുടെ അടിയിൽപ്പെട്ടാണ് മരണമേറെയും. തുടർ ചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങൾ തലസ്ഥാന നഗരത്തിൽ അഭയം തേടുകയാണ്.പടിഞ്ഞാറൻ ജാവയിലെ സിയാൻജൂർ മേഖലയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഇവിടെ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ജക്കാർത്തയിലും ഭൂചലനത്തിന്‍റെ പ്രകമ്പനങ്ങളുണ്ടായി. ഭൂപ്രകൃതിയുടെ പ്രത്യേകത മൂലം ഭൂചലനങ്ങളും സുനാമിയും രാജ്യത്ത് അസാധാരണമല്ല. 2021 ഫെബ്രുവരിയില്‍ സുലവേസി ദ്വീപിൽ ഉണ്ടായ ഭൂചലനത്തിൽ നൂറിലേറെ പേര്‍ മരിക്കുകയും, നിരവധി പേര്‍ക്ക് വീട് നഷ്ടമാകുകയും ചെയ്തിരുന്നു. 2018ൽ സുലവേസിയിലുണ്ടായ സുനാമിയിൽ പൊലിഞ്ഞത് രണ്ടായിരത്തോളം ജീവനാണ്.

ലോകം

ഗിനിയയില്‍ തടവിലുള്ള നാവികരെ കപ്പലിലേക്ക് മാറ്റി

ഗിനിയയില്‍ തടവിലുള്ള നാവികരെ കപ്പലിലേക്ക് മാറ്റി. 15 പേരെയാണ് കപ്പലിലേക്ക് മാറ്റിയത്. കപ്പലിനെയും ജീവനക്കാരെയും നൈജീരയക്ക് കൈമാറുമെന്നാണ് വിവരം. കപ്പലിനെ കെട്ടിവലിച്ചു കൊണ്ട് പോകാനും നീക്കം ഉണ്ടെന്ന് സംഘത്തില്‍ അകപ്പെട്ട സനു ജോസ് പറയുന്നു. ആശയവിനിമയം നഷ്ടമായെന്ന് ചീഫ് ഓഫീസര്‍ സനു ജോസഫ് അറിയിച്ചു. അതേ സമയം ജീവനക്കാരുടെ മോചനത്തിനായി കപ്പല്‍ കമ്പനി അന്തര്‍ ദേശീയ കോടതിയെ ഉടന്‍ സമീപിക്കും. തടവിലാക്കപ്പെട്ട മലയാളികള്‍ അടക്കമുള്ള നാവികരെ മോചിപ്പിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്ത് നല്‍കിയിരുന്നു. കപ്പല്‍ ജീവനക്കാരുടെ ജീവന്‍ അപകടത്തിലാണെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

ലോകം

കോവിഡ് കേസുകളിൽ വർധന ; വുഹാനില്‍ ഭാഗിക ലോക്ക്ഡൗണ്‍

കോവിഡ് കേസുകള്‍ ലോകത്ത് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ വുഹാനില്‍ ഭാഗിക ലോക്ക്ഡൗണ്‍. പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. ലോക്ക്ഡൗണ്‍ ഞായറാഴ്ച വരെ തുടരും. വുഹാനിലെ 13 നഗര ജില്ലകളില്‍ ഒന്നായ ഹന്യാങ്ങിലെ ജനങ്ങളോട് അനാവശ്യമായി വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. പൊതുഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. വിനോദപരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളിലും വിലക്കുണ്ട്. ചൊവ്വാഴ്ച വുഹാനില്‍ 18 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വരും ദിവസങ്ങളിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന വിലയിരുത്തലിലാണ് ആരോഗ്യവിദഗ്ധര്‍. ശൈത്യകാലം വരുന്നതും കേസുകള്‍ കൂടാന്‍ കാരണമായേക്കും. എന്നാല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വ്യാപനം കുറവായിരിക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞതവണ ഒമിക്രോണ്‍ ആണ് വ്യാപനത്തിന് ഇടയാക്കിയത്.

ലോകം

ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റു

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ ഋഷി സുനക് അധികാരമേറ്റു.ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഷ്യൻ വംശജൻ ബ്രിട്ടന്‍റെ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത്. ഇന്ത്യൻ സമയം വൈകിട്ട് നാലു മണിക്ക് ശേഷമായിരുന്നു ചടങ്ങ്. ബക്കിങ്ഹാം കൊട്ടാരത്തിൽ ചാൾസ് മൂന്നാമൻ രാജാവിനെ സന്ദർശിച്ച് ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണ് ബ്രിട്ടന്‍റെ 57-ാം പ്രധാനമന്ത്രിയായി ഋഷി സുനക് ചുമതലയേറ്റത്. രാജ്യത്തെ ഒറ്റക്കെട്ടായി നയിക്കുമെന്ന് ഋഷി സുനക്ക് ചുമതലയേറ്റ ശേഷം ബ്രിട്ടനെ അഭിസംബോധന ചെയ്യവേ പറഞ്ഞു.ജനങ്ങളോട് വിശ്വാസ്യത പുലര്‍ത്തും.രാജ്യത്ത് സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുമെന്നും നിര്‍ണായക തീരുമാനങ്ങളുണ്ടാകുമെന്നും ഋഷി പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ബ്രിട്ടനെ രക്ഷിക്കാൻ ഋഷി സുനക് എന്തു പദ്ധതികൾ മുന്നോട്ടുവെയ്ക്കും എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇന്നലെ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം പാർട്ടി നേതാക്കളെ അഭിസംബോധന ചെയ്ത ഋഷി സുനക്, സാമ്പത്തിക പ്രതിസന്ധി നേരിടാൻ വേണ്ടത് സ്ഥിരതയും ഐക്യവുമാണെന്ന് പറഞ്ഞു. സാമ്പത്തിക വിദഗ്ധന്‍ കൂടിയാണ് ഋഷി സുനക്. 42 വയസ്സാണ് പ്രായം. ബ്രിട്ടനിൽ 200 വര്‍ഷത്തിനിടെ സ്ഥാനമേറ്റ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി കൂടിയാണ് ഋഷി സുനക്

ലോകം

ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു. അധികാരമേറ്റ് നാൽപത്തിനാലാം ദിവസമാണ് രാജി പ്രഖ്യാപിച്ചത്. ലിസ് ട്രസിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. സമീപ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലാണ് ബ്രിട്ടൻ. നേരത്തെ രാജിവെച്ച ഹോം സെക്രട്ടറി ബ്രേവർമാൻ ലിസ് ട്രസിനു നേരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. അഞ്ചുദിവസം മുമ്പാണ് യുകെയുടെ ധനമന്ത്രി ക്വാസി കാർട്ടെങ്ങിന് രാജിവെച്ചിറങ്ങേണ്ടി വന്നത്. ഔദ്യോഗിക രേഖ കൈകാര്യം ചെയ്തതിൽ വീഴ്ച വന്നു എന്ന ആക്ഷേപത്തെ തുടർന്ന് ഇന്നലെ ഹോം സെക്രട്ടറി സുവെല്ല ബ്രെവർമാനും രാജിവെക്കാൻ നിർബന്ധിതയായിരുന്നു.

ലോകം

ഉഗാണ്ടയില്‍ എബോള വ്യാപനം രൂക്ഷം; ലോക്ഡൗണ്‍

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ട(uganda)യില്‍ എബോള(ebola) വൈറസ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. രണ്ട് ജില്ലകളിലാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ഒറ്റരാത്രികൊണ്ട് കര്‍ഫ്യൂ നടപ്പാക്കുകയാണെന്നും വിനോദസഞ്ചാര കേന്ദ്രങ്ങളും ആരാധനാലയങ്ങളും അടയ്ക്കുകയാണെന്നും എബോള ബാധിച്ച രണ്ട് ജില്ലകളിലേക്കും പുറത്തേക്കും 21 ദിവസത്തേക്ക് സഞ്ചാരം നിയന്ത്രിച്ചതായും ഉഗാണ്ട പ്രസിഡണ്ട് യോവേരി മുസെവേനി അറിയിച്ചു. രോഗബാധയുടെ പ്രഭവകേന്ദ്രമായ സെന്‍ട്രല്‍ ഉഗാണ്ടയിലെ മുബെന്‍ഡെ, കസാന്‍ഡ ജില്ലകളില്‍ രോഗം പടരുന്നത് തടയാനുള്ള നടപടികള്‍ ഉടന്‍ അവതരിപ്പിക്കുമെന്നും യോവേരി വ്യക്തമാക്കി. എബോള വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള താല്‍ക്കാലിക നടപടികള്‍ മാത്രമാണ് ഇവയെല്ലാമെന്നും എല്ലാവരും അധികാരികളുമായി സഹകരിക്കണമെന്നും സാധ്യമായ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഈ സാഹചര്യം അവസാനിപ്പിക്കുമെന്നും യോവേരി മുസെവേനി പറഞ്ഞു.