വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

മണ്ണിടിച്ചിൽ ജാഗ്രത വേണം, 7 ജില്ലകളിൽ ഇടിമിന്നലോടെ മഴയും 40 കി.മി വേഗതയിൽ കാറ്റും

തിരുവനന്തപുരം: ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ 7 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.  ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും  സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

പ്രാദേശികം

കൊല്ലം ശൂരനാട് നിന്നും വിങ്ങുന്ന വേദനയുമായി ടീം നന്മക്കൂട്ടത്തെ കാണാന്‍ ഹാറുന്റെ കുടുംബം ഈരാറ്റുപേട്ടയില്‍

ഈരാറ്റുപേട്ട: മൂന്നിലവ് കാടപ്പുഴ വെള്ളച്ചാട്ടം കാണാന്‍ കൊല്ലം ശൂരനാട് സ്വദേശികളായ ഹാറുനും  സുഹൃത്തുകളും കഴിഞ്ഞ ബുധനാഴ്ച്ച എത്തിയിരുന്നു. ദൗര്‍ഭാഗ്യവെച്ചാല്‍ ഹാരിസിന്റെ മകന്‍ ഹാറൂന്‍ വഴുതി വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. സംഭവ അറിഞ്ഞയുടനെ നാട്ടുകാര്‍ സ്ഥലത്തെത്തിയെങ്കിലും കണ്ടെടുക്കാന്‍ കഴിഞ്ഞില്ല ഉടനെ നന്മക്കൂട്ടം ഓഫീസില്‍ വിവരം ലഭിച്ചയുടനെ തന്നെ ടീം അംഗങ്ങളായ ഹാരിസും അമീറും ആഴമേറിയ വെള്ളക്കെട്ടില്‍ മുങ്ങി ഹാറുന്റെമൃതദേഹം കണ്ടെത്തി.  പോസ്റ്റ്മാര്‍ട്ടം കഴിഞ്ഞ കുടുംബാങ്ങള്‍ക്ക് കൈമാറുന്നതുവരെ ടീം അംഗമായ സിസിഎം അബ്ദുല്‍ ഖാദറും അവരോടൊപ്പം തന്നെയുണ്ടായിരന്നു.  വീഡിയോ കാണാം  https://www.facebook.com/share/v/7kZf85mRLKNLNtpW/?mibextid=GOdwvm വിങ്ങുന്ന വേദനയുമായി ഹാറുന്റെ കുടുംബാംഗങ്ങളും മറ്റുള്ളവരും ടീ നന്മക്കൂട്ടം നടത്തിയ സാഹസിക പ്രകടനത്തിന് നന്ദി അറിയിക്കന്‍ ഇന്ന് ഓഫീസിലെത്തി. ഞങ്ങളുടെ കുട്ടി മരണപ്പെട്ടു എന്നകേട്ടപ്പോള്‍ തന്നെ സ്വന്തം ജീവനുകള്‍ പണയപ്പെടുത്തി മുന്നിട്ടിറങ്ങിവരെ നേരില്‍ കാണ് നന്ദി അറിയിക്കണമെന്ന് ഞങ്ങള്‍ക്ക് തോന്നിയത് കൊണ്ടാണ് വേദന മാറും മുമ്പെ എത്തിയതെന്ന് കൊല്ലം ശൂരനാട് നിന്നെത്തിയെ സംഘം പറഞ്ഞു. ടീമിന്റെ വര്‍ത്ത അവരുടെ ഫേയ്‌സ്ബുക്കിലൂടെ കണ്ട്. അവരുടെ പേജ് കയറി നോക്കിയപ്പേഴ്  ഇവരെ പ്രശംസിക്കാന്‍ ഫോണില്‍ വിളിച്ചാല്‍ പോര ടീം അംഗങ്ങളെ നേരില്‍ കാണാണ്‍ തന്നെ വന്നതെന്നും ടീം നടത്തിവരുന്ന പ്രവര്‍ത്തിനങ്ങള്‍ക്ക് ഒരു മൊമന്റോയില്‍ മാത്രം ഒതുങ്ങിന്നതല്ല. ഇരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ദൈവതമ്പുരാന്‍ എല്ലാവിത അനുഗ്രങ്ങളും നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുമാണ് പിതാവ് ഹാരിസ്, ആലുക്ക ശൂരനാട്, ബദര്‍ ശൂരനാട്, സുബൈര്‍ താഴത്ത് ഷെമീര്‍ സാര്‍, സക്കീര്‍ പലവിള, ഷെഫീഖ്, അന്‍സാരി, ലത്തീഫ്, ദിലീപ് തുടങ്ങിയവര്‍ തിരിച്ച് യാത്ര തിരിച്ചത്.  ടീം നന്മക്കൂട്ടം അഗങ്ങളായ അഫ്സല്‍, ജഹനാസ്, റമീസ്, അഷ്റഫ്, സജി, ഈരാറ്റുപേട്ട ഫയര്‍ഫോഴ്സ് തുടങ്ങിയവര്‍ നാട്ടുകാരോടപ്പെ തിരച്ചലില്‍ പങ്കാളിയായിരുന്നു.

മരണം

അബ്ദുൾ സലാം (76) നിര്യാതനായി

കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പ ചെരിപ്പുറത്ത് അബ്ദുൾ സലാം (76) നിര്യാതനായി. ഖബ്റടക്കം ഇന്ന് ഉച്ചക് 12.30ന് കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഖബർസ്ഥാനിൽ. ഭാര്യ: സഫിയ, ഈരാറ്റുപേട്ട വലിയവീട്ടിൽ കുടുംബാംഗം മക്കൾ: ഷാജി ( കേരള പോലീസ് ) ഷാനിദ, സിറാജ് ( ആർഎസ്എ കേറ്ററിംഗ് അഞ്ചിലിപ്പ)  

പ്രാദേശികം

തനിമ പൂക്കളം 2024 സൗഹൃദ സംഗമം സംഘടിപ്പിച്ചു.

ഈരാറ്റുപേട്ട .സൗന്ദര്യമുള്ള ജീവിതത്തിന് എന്ന മുദ്രാവാക്യവുമായി കലാസാഹിത്യരംഗത്ത് കേരളത്തിൽ ഉടനീളം പ്രവർത്തിച്ചുവരുന്ന തനിമ കലാസാഹിത്യ വേദിയുടെ ഈരാറ്റുപേട്ട ചാപ്റ്റർ സംഘടിപ്പിച്ച പൂക്കളം 24 സൗഹൃദ സംഗമം ഓണ സ്മരണകളാലും കലാ പരിപാടികളാലും ശ്രദ്ധേയമായി.പ്രൊഫസർ എം ജി ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ  ഇ. മുഹമ്മദ് (റിട്ടയേഡ് എച്ച് എം) സൗഹൃദ പൂക്കളം വരയ്ക്കലിന് തുടക്കമിട്ടുകൊണ്ട് ഓണ സ്മരണകൾ പുതുക്കി. ജയൻ തലനാട്, പൂഞ്ഞാർ സഹോദരങ്ങളായ സന്തോഷ്, സതീഷ് എന്നിവർ ചേർന്ന് സംഗീത വിരുന്നൊരുക്കി.കലാ, സാഹിത്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ ഓണ സ്മരണകൾ പങ്കിട്ട് പൂക്കളം തീർത്തു.   ഓണക്കഥകളും കവിതകളും, ഗാനങ്ങളും ചേർന്ന് സൗഹൃദ സംഗമം ഈരാറ്റുപേട്ടയ്ക്ക് നവ്യാനുഭൂതി പകർന്നുനൽകി.തനിമ കലാസാഹിത്യ വേദി  ഈരാറ്റുപേട്ട ചാപ്റ്റർ പ്രസിഡൻറ് അൻസാർ അലിഅധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം കോഡിനേറ്റർ എസ് എഫ് ജബ്ബാർ സ്വാഗതം അർപ്പിച്ചു. ജനറൽ സെക്രട്ടറി അമീൻ ഒപ്ടിമ കോർഡിനേറ്റർമാരായ ഷാഹുൽ ഹമീദ്, നസീർ കണ്ടത്തിൽ, നാസർ പി എസ്, റഷീദ നിജാസ്,  ഹസീന ടീച്ചർ എന്നിവർ എന്നിവർ സൗഹൃദ സംഗമത്തിന് നേതൃത്വം നൽകി.

പ്രാദേശികം

സീതി സാഹിബ് മെമ്മോറിയൽ പ്രസംഗ മത്സരം.

പൂഞ്ഞാർ.ഗൈഡൻസ് പബ്ലിക് സ്കൂളിൽ കഴിഞ്ഞ അഞ്ച് വർഷമായി നടത്തി വരുന്ന സീതി സാഹിബ് ഇൻ്റർ സ്കൂൾ പ്രസംഗ മത്സരം ഒക്ടോബർ 26 ശനിയാഴ്ച നടത്താൻ തീരുമാനിച്ചിരിക്കുന്നു. എൽ.പി,യു.പി, ഹൈസ്കൂൾ വിഭാഗങ്ങൾക്കായി നടത്തുന്ന മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 9072501353 എന്ന നമ്പറിൽ ബന്ധപ്പെടുക.

പ്രാദേശികം

അരുവിത്തുറ കോളേജിൽ ബൗദ്ധിക സ്വത്തവകാശ നിയമ സെമിനാർ

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് കെമിസ്ട്രി വിഭാഗത്തിൻ്റെയും ഇൻ്റല്ജച്ച്വൽ പ്രോപ്പർട്ടി സെല്ലിൻ്റെയും ആഭിമുഖ്യത്തിൽ ബൗദ്ധീക സ്വത്തവകാശ സെമിനാർ സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനിയറിംഗ് കോളേജ് അസിസ്റ്റൻ്റ് ഫ്രൊഫ. എബി വർഗ്ഗീസ് സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തി.ഇന്നൊവേഷൻ ആണ്  പുരോഗതിയുടെ കാതൽ. നമ്മുടെ ആശയങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നത് നവീകരണത്തെ പോലെ തന്നെ പ്രധാനമാണ്. അവിടെയാണ് ബൗദ്ധിക സ്വത്തവകാശം ഒരു പ്രധാന പങ്ക് വഹിക്കുന്നതെന്ന് അദ്ധേഹം പറഞ്ഞു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ്,കോളേജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട് കെമിസ്ട്രി വിഭാഗം മേധാവി ഡോ ഗ്യാബിൾ ജോർജ് തുടങ്ങിയവർ സംസാരിച്ചു.

കോട്ടയം

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, കോട്ടയം ഉൾപ്പടെ 6 ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത: കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എറണാകുളം, തൃശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. പടിഞ്ഞാറൻ രാജസ്ഥാൻ കച്ച് മേഖലയിൽ നിന്ന് നാളെയോടെ കാലവർഷം പിൻവാങ്ങൽ ആരംഭിക്കാൻ സാധ്യത. ഉയർന്ന ലെവലിൽ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. മറ്റൊരു ചക്രവാതചുഴി മ്യാന്മാറിനു മുകളിൽ സ്ഥിതി ചെയ്യുന്നു. രണ്ട് ചക്രവാതചുഴിയുടെയും സ്വാധീനത്തിൽ സെപ്റ്റംബർ 23 ഓടെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിനു മുകളിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത 7 ദിവസം മഴ തുടരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂളിൽ പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമായി.

ഈരാറ്റുപേട്ട .മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വളരെ ദൂരത്ത് നിന്ന് സ്കൂളിൽ പഠിക്കുവാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് സ്കൂളിൻ്റെ ഡയമണ്ട് ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി സൗജന്യമായി പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതിക്ക് തിങ്കളാഴ്ച രാവിലെ 8.30ന് തുടക്കമായി. സ്കൂൾ നടത്തിപ്പ് കാരയായ മുസ് ലിം എഡ്യൂക്കേഷണൽ ട്രസ്റ്റാണ് പി ടി.എ യുടെയും അധ്യാപകരുടെയും സഹകരണത്തോടെ ഇങ്ങനെ ഒരു മാതൃക പദ്ധതിക്ക് തുടക്കം കുറിച്ചത്. 60 കുട്ടികൾക്കാണ് ഇന്ന് ഭക്ഷണം നൽകിയത്. ഡയമണ്ട് ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ജൂൺ മുതൽ 60 വിദ്യാർത്ഥികൾക്ക് മാസം തോറും ആയിരം രൂപ സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയും നിലവിലുണ്ട്.   അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടൂ വരെ 1900തോളം പെൺകുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. ഇന്ന് ഇഡലിയായിരുന്നു പ്രഭാത ഭക്ഷണം. ഒരോ ദിവസവും വിത്യസ്ത വിഭവങ്ങളാണ് വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണമായി നൽകുന്നത്. 60 വിദ്യാർത്ഥികൾക്ക് ഇന്ന് ഭക്ഷണം നൽകിയത്.സൗജന്യ  പ്രഭാത ഭക്ഷണവിതരണോൽഘാടനം എം.ഇ.റ്റി ചെയർമാൻ പ്രൊഫ.എം.കെ.ഫരീദ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി പി.കെ. കൊച്ചുമുഹമ്മദ് പൊന്തനാൽ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ പി.എം.അബ്ദുൽ ഖാദർ ,പ്രിൻസിപ്പൾ പി.പി.താഹിറ, ഹെഡ്മിസ്ട്രസ് എം.പി ലീന, പി.ടി.എ പ്രസിഡൻ്റ് തസ്നി മുഹമ്മദ് എന്നിവർ സംസാരിച്ചു.