വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

'ഡിവൈൻ മാരത്തോൺ' 29 ന്

ഈരാറ്റുപേട്ട: ഡിവൈൻ എജുക്കേഷണൽ സെന്റർ ലോക ഹൃദയ ദിനമായ സെപ്റ്റംബർ 29 ഞായറാഴ്ച രാവിലെ 7മണിക്ക് ഡിവൈൻ മാരത്തോൺ എന്ന പേരിൽ മിനി മാരത്തോൺ സംഘടിപ്പിക്കുന്നു. ഹൃദയാരോഗ്യത്തെ കുറിച്ച് ജനങ്ങളിൽ ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യം മുന്നോട്ടുവെച്ചാണ് ഇങ്ങനൊരു മാരത്തോൺ സംഘടിപ്പിക്കുന്നത്. ഈരാറ്റുപേട്ടയിലെ യുവജന സംഘടനകളും, സന്നദ്ധ സംഘടനകളും വിവിധ ക്ലബ്ബുകളും പങ്കാളികളാകുന്ന മാരത്തോൺ നടക്കൽ ഹുദാ ജംഗ്ഷനിൽ നിന്ന് തുടങ്ങി ടൗൺ ചുറ്റി മുട്ടം ജങ്ഷനിൽ സമാപിക്കും ഫിനിഷ് ചെയ്യുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും മെഡലും നൽകുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും മാരത്തോണിൽ രജിസ്റ്റർ ചെയ്യുന്നതിനും  9847694948

പ്രവാസം

ഈരാറ്റുപേട്ട അസോസിയേഷൻ യുഎഇ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ദുബൈ : ഈരാറ്റുപേട്ട അസോസിയേഷൻ യുഎഇയുടെ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റ് നിഷാദ് വട്ടക്കയം, വൈസ് പ്രസിഡന്റ്മാർ മുജീബ് റഹ്മാൻ, സിയാദ് ലത്തീഫ്, ജനറൽ സെക്രട്ടറിയായി യാസിൻ ഖാൻ സെക്രട്ടറിമാരായി റിഫായി സലീം, നിയാസ് ഖാൻ, ട്രഷറർ ഷെരീഫ് പരീത് എന്നിവരെയും തിരഞ്ഞെടുത്തു.രക്ഷാധികാരിയായി മുഹമ്മദ് റഷീദ് മറ്റകൊമ്പനാൽ തുടരും. ഈ യോഗത്തിൽ വെച്ചു ഈരാറ്റുപേട്ട അസോസിയേഷൻ നടപ്പിലാക്കുന്ന പുതിയ പദ്ധതികൾ പ്രഖ്യാപിക്കുകയും സബ് കമ്മറ്റികൾ രൂപീകരിച്ച് പദ്ധതികൾ നടപ്പിൽ വരുത്തുവാനും തീരുമാനിച്ചു. 1. ചാരിറ്റി പ്രവർത്തങ്ങൾ: ഈരാറ്റുപേട്ടയിലും യുഎയിയിലുമുള്ള ഈരാട്ടുപേട്ട നിവാസികളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭാസ ഉന്നമത്തിനായുള്ള വിവിധ ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കും 2. ഈരാറ്റുപേട്ട ബിസ്സിനസ് ഫോറം യുഎഇയിൽ ബിസിനസ്സ് ചെയ്യുന്നവരുടെയും / ചെയ്യാൻ താൽപര്യമുള്ളവരുടെയും കൂട്ടായ്മ രൂപീകരിച്ച് വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിൽ വരത്തും. 3. മെമ്പർഷിപ്പ് ക്യാംപെയ്ൻ & മെഡിക്കൽ ഇൻഷുറൻസ് പാക്കേജ് യുഎഎയിലുള്ള ഈരാറ്റുപേട്ടക്കാരുടെ പൂർണ വിവരങ്ങൾ ശേഖരിച്ച് അംഗത്വം വിതരണം ചെയ്യുകയും അംഗങ്ങളുടെ ക്ഷേമത്തിനായി മെഡിക്കൽ ഇൻഷുറൻസ് പാക്കേജ് ഉൾപ്പെടെയുള്ള വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കും 4.ഇവന്റ് - സ്പോർട്സ് ആക്റ്റിവിറ്റീസ് യുഎയിലുള്ള ഈരാറ്റുപേട്ടക്കാരുടെ ഐക്യവും സാഹോദര്യവും നിലനിർത്തുവാൻ വിവിധ ഇവന്റുകൾ സംഘടിപ്പിക്കും അതുപോലെ ദുബൈ ക്രിക്കറ്റ് ക്ലബുമായി സഹകരിച്ച് ഈരാറ്റുപേട്ടയിലെ വിവിധ കരകൾ തമ്മിലുള്ള ക്രിക്കറ്റ് ടൂർണമെന്റ് സങ്കടിപ്പിക്കും. 5.ജോബ് സെൽ യുഎയിലുള്ള വിവിധ തൊഴിലവസരങ്ങൾ ഈരാറ്റുപേട്ടക്കാരായ ഉദ്യോഗാർത്ഥികളിലേക്ക് എത്തിക്കുകയും ജോലി നേടുവാൻ അവരെ സഹായിക്കാനു വേണ്ടിയുള്ള ജോബ് സെൽ ആരംഭിക്കും അതോടൊപ്പം യുഎഇയിൽ ജോലി നേടാൻ താർപര്യമുള്ള നാട്ടിലുള്ള ഉദ്യോഗാർത്ഥികൾക്കും ജോലി തേടി യുഎഇയിൽ എത്തുന്നവർക്കും ബന്ധപ്പെടാനുള്ള ഹെൽപ്പ്ലൈൻ നമ്പർ ആരംഭിക്കുവാനും തീരുമാനിച്ചു.

കോട്ടയം

കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

*കാഞ്ഞിരപ്പള്ളി പൂതക്കുഴി പള്ളിക്ക് സമീപം വാഹനാപകടം കെഎസ്ആർടിസി ബസ്സിനെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണ അന്ത്യം. മുക്കാലി സ്വദേശി ആൽബർട്ട് തോമസ് ആണ് മരണമടഞ്ഞത്... ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് കെഎസ്ആർടിസി ബസിനടിയിൽ പെടുകയായിരുന്നു.എതിർ ദിശയിൽ വന്ന കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് സാജിതിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു...രാത്രി 7. 30 ഓടുകൂടിയായിരുന്നു അപകടം*

പ്രാദേശികം

പനയ്ക്കപ്പാലത്ത് കാര്‍ ഓട്ടോയിലും മറ്റൊരു കാറിലും ഇടിച്ച് അപകടം; അപകടമുണ്ടാക്കിയ കാര്‍ നിര്‍ത്താതെ പോയതായി പരാതി

ഈരാറ്റുപേട്ട പനയ്ക്കപ്പാലത്ത് കാര്‍ ഓട്ടോയിലും മറ്റൊരു കാറിലും ഇടിച്ച് അപകടം, അപകടമുണ്ടാക്കിയ കാര്‍ നിര്‍ത്താതെ പോയതായി പരാതി, കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്ന് സംശയം പനയ്ക്കപ്പാലം: പാലാ-ഈരാറ്റുപേട്ട റൂട്ടില്‍ പനയ്ക്കപ്പാലത്ത് കാര്‍ ഓട്ടോയുമായും മറ്റൊരു കാറുമായും കൂട്ടിയിടിച്ച് അപകടം. റിവേഴ്‌സ് എടുക്കുന്നതിനിടെ ഓള്‍ട്ടോ കാര്‍ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. പിന്നീട് മറ്റൊരു മാരുതി കാറുമായും കാര്‍ കൂട്ടിയിടിച്ച്. അപകടത്തെ തുടര്‍ന്ന് കാര്‍ നിര്‍ത്താതെ പോയി. അപകടത്തില്‍ മറിഞ്ഞ ഓട്ടോയ്ക്ക് സാരമായി തകരാറുണ്ട്. ഓട്ടോയില്‍ ഉണ്ടായിരുന്ന കൊച്ചുകുട്ടി അടക്കമുള്ളവര്‍ക്ക് പരിക്കുണ്ട്. ഇവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേ സമയം, റിവേഴ്‌സ് എടുക്കുന്നതിനിടെ രണ്ടു തവണ ഓട്ടോയില്‍ ഇടിച്ചുവെന്നും ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി സംശയിക്കുന്നുവെന്നും ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി.

പ്രാദേശികം

അരുവിത്തുറ കോളേജിൽ ഗണിത ശാസ്ത്ര അസോസിയേഷൻ ഉദ്ഘാടനം ചെയ്തു.

അരൂവിത്തുറ : അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് ഗണിതശാസ്ത്ര വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ഗണിത ശാസ്ത്ര അസോസിയേഷൻ്റെ പ്രവർത്തനോദ്ഘാടനവും കരിയർ ഓറിയൻ്റെഷൻ പ്രോഗ്രാമും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ്സ് കോളേജ് സ്റ്റാറ്റിറ്റിക്സ്സ് വിഭാഗം മേധാവി ഡോ നൈജു എം തോമസ് നിർവഹിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ്, ഗണിത ശാസ്ത്ര വിഭാഗം മേധാവി ഡോ എലിസബത്ത് അഗസ്റ്റ്യൻ, അസോസിയേഷൻ ഭാരവാഹികളായ  നിസ്റിൻ ഫാത്തിമ, അനുശ്രീ കൊട്ടാരം തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

ജനകീയ രക്തദാന സേന ഷിഹാബ് അനുസ്മരണവും അവാർഡ് ദാനവും സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: ജനകീയ രക്തദാന സേന(PBDA,)യുടെ കോട്ടയം ജില്ലാ ചീഫ് കോഡിനേറ്ററും  സെക്രട്ടറിയേറ്റ് അംഗവും ജീവകാരുണ്യ പ്രവർത്തകനുമായ ഷിഹാബ് ഈരാറ്റുപേട്ട അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഷിഹാബിന്റെ കുടുംബത്തിന്റെയും, നാട്ടുകാരുടെയും, പൊതുസമൂഹത്തിന്റെയും സാന്നിധ്യത്തിൽ ഫുഡ്‌ ബുക്ക്‌ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം  ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ  സുഹറ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. രക്തദാന സേന ചെയർമാൻ മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ട്രഷറർ നജീബ് കാഞ്ഞിരപ്പള്ളി സ്വാഗതം ആശംസിച്ചു. കേരളത്തിലെ ജനപ്രതിനിധികളിൽ ജനകീയ രക്തദാന സേനയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ തവണ രക്തം ദാനം  നൽകിയ  പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന് പി.ബി.ഡി.എ എക്സലൻസ് അവാർഡ് നൽകി ആദരിച്ചു.  അതേ വേദിയിൽ വെച്ച് വയനാട് ദുരന്തമേഖലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ജനകീയ രക്തദാന സേനയുടെ മുഴുവൻ കോഡിനേറ്റർമാരെയും ജില്ലകളെയും ആദരിച്ചതിനൊപ്പം മെഡിക്കൽ എൻട്രൻസ് എക്സാമിൽ മികച്ച വിജയം കരസ്ഥമാക്കിയ ആദിൽ അൻസാരിക്കു എഡ്യൂക്കേഷൻ അഡ്വ: നഗരസഭ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി മുഹമ്മദ് നദീർ മൗലവി, നൈനാർ  പള്ളി ചീഫ് ഇമാം അഷറഫ് മൗലവി അൽ കൗസരി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി ടി.ടി. മാത്യു, അനസ് നാസർ (കോൺഗ്രസ്), ഫൈസൽ പി.ആർ (സി.പി.എം), എം.ജി. ശേഖരൻ (സി.പി.ഐ), മുഹമ്മദ് ഹാഷിം ( മുസ്ലിം ലീഗ്), രാജേഷ് (ബി.ജെ.പി), നിഷാദ് നടക്കൽ (പി.ഡി.പി), അനസ് പാറയിൽ (നഗരസഭാ കൌൺസിലർ), ഹസീബ് (ജമാഅത്തെ ഇസ്ലാമി), നാസർ മുണ്ടക്കയം (ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡണ്ട്), ഡോ. സഹല ഫിർദൗസ് (കൗൺസിലർ), ഷിയാസ് മുഹമ്മദ്‌ സി.സി.എം (യൂത്ത് കോൺഗ്രസ് ജില്ലാ  സെക്രട്ടറി), അക്ബർ സ്വലാഹി (ഐ.എസ്.എം ജില്ലാ പ്രസിഡണ്ട്), ഷഹീർ കരുണ (വെൽഫെയർ പാർട്ടി), മുനീർ പാലക്കാട്‌ (രക്തദാന സേന സെൻട്രൽ കമ്മിറ്റി മെമ്പർ), പ്രിൻസ് മാത്യു (രക്തദാന സേന സെക്രട്ടറി), ഷിജു കരുണാകരൻ  (രക്തദാന സേന സെൻട്രൽ കമ്മിറ്റി മെമ്പർ), ഷബ്ന വയനാട് (രക്തദാന സേന സെൻട്രൽ കമ്മിറ്റി മെമ്പർ ), സുജ (ട്രിവാൻഡ്രം ജില്ലാ കോർഡിനേറ്റർ ), സന്തോഷ് വയല (രക്തദാന സേന ആന്ധ്ര/തെലുങ്കാന ചീഫ് കോഡിനേറ്റർ), ബിക്കു സ്റ്റാൻലി (രക്തദാന സേന കോട്ടയം ജില്ലാ ചീഫ് കോർഡിനേറ്റർ), ടീം എമർജൻസി പ്രവർത്തകർ  എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.  

കോട്ടയം

യുവാക്കളെ ഇടിച്ചുതെറിപ്പിച്ചു, സ്കൂട്ടറുമായി ലോറി പാ‌ഞ്ഞത് ആറു കിലോമീറ്റര്‍, വൈദ്യുതി പോസ്റ്റിലും ഇടിച്ചു

കോട്ടയം: കോട്ടയം പാലായിൽ സ്കൂട്ടര്‍ യാത്രിക്കാരെ ഇടിച്ചശേഷം ആറു കിലോമീറ്ററിലധികം ദൂരം ലോറി നിര്‍ത്താതെ പാഞ്ഞു. ഇടിച്ച സ്കൂട്ടറുമായാണ് ലോറി ആറു കിലോമീറ്റര്‍ സഞ്ചരിച്ചത്. ഇന്നലെ അര്‍ധരാത്രിയാണ് ദാരുണമായ സംഭവം. അപകടത്തിൽ സ്കൂട്ടറിലുണ്ടായിരുന്ന യുവാക്കള്‍ക്ക് പരിക്കേറ്റു. തലനാരിഴക്കാണ് യുവാക്കള്‍ രക്ഷപ്പെട്ടത്. രാത്രിയില്‍ റോഡരികിൽ സ്കൂട്ടര്‍ നിര്‍ത്തി സംസാരിച്ചുകൊണ്ടിരുന്ന യുവാക്കളുടെ മേലേക്ക് ലോറി ഇടിച്ചു കയറുകയായിരുന്നു. അപകടം നടന്നപ്പോൾ യുവാക്കൾ റോഡിലേക്ക് തെറിച്ചുവീണു.  ഗുരുതരമായി പരിക്കേറ്റ ഇവരെ  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേവട സ്വദേശികളായ അലൻ കുര്യൻ(26), നോബി (25) എന്നിവർക്കാണ് പരിക്കറ്റത്. എന്നാല്‍, ഇവരെ ഇടിച്ചശേഷം  സ്കൂട്ടര്‍ ലോറിയുടെ അടിയിൽ കുടുങ്ങി. ഈ സ്കൂട്ടറുമായി ആറ് കിലോമീറ്റർ അധികം ദൂരം സഞ്ചരിച്ച ലോറി മരങ്ങാട്ടുപള്ളിക്ക് സമീപം ഒരു വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. ഈ സമയത്ത് ഡ്രൈവർ ഓടിരക്ഷപ്പെട്ടു. ലോറി സ്കൂട്ടറുമായി സഞ്ചരിച്ച ദൂരം മുഴുവൻ പാലാ പൊലീസ് പിന്തുടർന്നിരുന്നു. ഡ്രൈവർ മദ്യപിച്ചിരുന്നതായും കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

മരണം

സിന്ധു ഷാജി (കൈപ്പള്ളി) നിര്യാതയായി..

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലേയും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലേയും മുൻ അംഗമായ സിന്ധു ഷാജി നിര്യാതയായി. പനിയെ തുടർന്ന് കോട്ടയത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം. നിലവിൽ കൈപ്പള്ളി അംഗൻവാടി ടീച്ചറായി പ്രവർത്തിക്കുകയായിരുന്നു.