വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

മലയാള സിനിമയിൽ ആറുപതിറ്റാണ്ടുകാലം നിറഞ്ഞുനിന്ന നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്  ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അമ്മ വേഷത്തിൽ പകരംവക്കാനില്ലാത്ത നടിയാണ് താനെന്ന് പലതവണ തെളിയിച്ച പൊന്നമ്മ എഴുന്നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വടക്കൻ പറവൂരിലെ കരിമാളൂരിലെ വസതിയിൽ ജ്യേഷ്ഠനും കുടുംബത്തിനുമൊപ്പമാണ് കവിയൂർ പൊന്നമ്മ കഴിഞ്ഞുവന്നത്. ഏകമകൾ ബിന്ദു അമേരിക്കയിലാണ്. സിനിമാ നിര്‍മാതാവായിരുന്ന മണിസ്വാമിയായിരുന്നു ഭർത്താവ്. അന്തരിച്ച പ്രശസ്ത നാടക സിനിമാ നടിയായിരുന്ന കവിയൂർ രേണുക പൊന്നമ്മയുടെ സഹോദരിയാണ്

കേരളം

വൈദ്യുതി ബില്ലുകൾ ഇനി മലയാളത്തിൽ; മാറ്റം റഗുലേറ്ററി കമ്മീഷൻ അദാലത്തിലെത്തിയ പരാതിയെ തുടർന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ബില്ലുകൾ മലയാളത്തിൽ നൽകിത്തുടങ്ങി. ബില്ല് മലയാളത്തിലാക്കണമെന്ന് റഗുലേറ്ററി കമ്മീഷൻ അദാലത്തിൽ ആവശ്യം ഉയർന്നിരുന്നു. ഇംഗ്ലീഷിലെ ബില്ലുകൾ വായിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന പരാതിയെ തുടർന്നാണ് നടപടി. മീറ്റർ റീഡിംഗ് മെഷീനിൽ തന്നെ ഉപഭോക്താക്കൾ ആവശ്യപ്പെടുന്നത് അനുസരിച്ച് മലയാളത്തിലോ ഇംഗ്ളീഷിലോ നൽകും.  കറന്‍റ് ബില്ല് ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് മെസേജായും ഇ മെയിലായും നൽകും. www.kseb.in എന്ന വെബ്സൈറ്റിൽ നിന്നും ഡൌണ്‍ലോഡും ചെയ്യാം. എനർജി ചാർജ്, ഡ്യൂട്ടി ചാർജ്, മീറ്റർ വാടക എന്നിവയെല്ലാം എന്താണെന്നും എങ്ങനെയാണത് കണക്കാക്കുന്നതെന്നും വെബ്സൈറ്റിൽ മലയാളത്തിലും നൽകിയിട്ടുണ്ട്. അതിനിടെ രണ്ട് മാസം കൂടുമ്പോഴുള്ള ബില്ലിന്  പകരം മാസം തോറും ബില്ല് ഈടാക്കുന്ന കാര്യം കെഎസ് ഇബി സജീവമായി പരിഗണിക്കുന്നുണ്ട്. രണ്ട് മാസം കൂടുമ്പോഴുള്ള ബില്ലിന് പകരം പ്രതിമാസ ബിൽ ഏര്‍പ്പെടുത്തണമെന്നത് ഉപഭോക്താക്കള്‍ ഏറെ കാലമായി ആവശ്യപ്പെടുന്നതാണ്. 200 യൂണിറ്റിന് മുകളിൽ ഉപഭോഗം കടന്നാൽ തുടര്‍ന്നുള്ള ഓരോ യൂണിറ്റിനും ഉയര്‍ന്ന താരിഫായ 8 രൂപ 20 പൈസ കൊടുക്കണം. രണ്ട് മാസത്തെ ബില്ലായി പലര്‍ക്കും താരതമ്യന ഉയര്‍ന്ന തുക കൊടുക്കേണ്ടി വരുന്നു. ഇത് പ്രതിമാസമായാൽ ഉയർന്ന താരിഫും അമിത ബില്ലും  ഒഴിവാക്കാമെന്നതാണ് ഗുണം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം വന്നിട്ടില്ല.  

വിദ്യാഭ്യാസം

പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജിൽ താത്കാലിക നിയമനം

ഈരാറ്റുപേട്ട.സർക്കാർ നിയന്ത്രണത്തിലുള്ള ഐ.എച്ച്.ആർ.ഡി.കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ ഡെമോൺസ്ട്രേറ്റർ ഇലക്ട്രോണിക്സ് എന്ന തസ്തികയിൽ തിങ്കളാഴ്ച 23.09.2024ന് രാവിലെ 11 മ ണിക്ക് താത്കാലിക നിയമനത്തിനായി അഭിമുഖം നടത്തപ്പെടുന്നു. പ്രസ്തുത റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുവാൻ ആഗ്രഹിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡേറ്റയും, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ ഫോട്ടോ കോപ്പിയും സഹിതം കോളേജിൽ വെച്ച് നടത്തപ്പെടുന്ന അഭിമുഖത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9446122060, 7907645018

കോട്ടയം

ഇ എസ് എ പ്രശ്നം, കോൺഗ്രസ്‌ സമരത്തിലേക്ക്.

പൂഞ്ഞാർ :വന ഭൂമി ഇല്ലാത്ത വില്ലേജ്കളെ, പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കുവാൻ വേണ്ടി, ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലഘട്ടത്തിൽ എടുത്ത നടപടികളുടേയും തീരുമാനങ്ങളുടേയും തുടർച്ചയായിട്ടുള്ള കാര്യങ്ങൾ പിന്നീട് വന്ന ഇടതു പക്ഷ സർക്കാരുകൾ ചെയ്തില്ല, ആയതിനാലാണ് പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ, തീകോയി, മേലുകാവ് വില്ലേജ്കൾ, കേന്ദ്ര സർക്കാരിന്റെ കരട് വിജ്ഞാപനത്തിൽ ഉൾപ്പെടുവാൻ ഇടയായേതെന്ന് ശ്രീ ആന്റോ ആന്റണി എം പി ,ഇന്ന് കർഷക കോൺഗ്രസ്‌ ന്റെ ആഭിമുഖ്യത്തിൽ  നടത്തിയ പൂഞ്ഞാർ തെക്കേകര വില്ലേജ് ഓഫീസ് മാർച്ച്‌ ഉൽഘാടനം ചെയ്തു കൊണ്ടു പൂഞ്ഞാർ ടൗണിൽ വച്ചു പറഞ്ഞു. പൂഞ്ഞാർ തെക്കേകര വില്ലേജ് ഓഫീസ് പടിക്കൽ നടത്തിയ ധർണ ഡിസിസി ജനറൽ സെക്രട്ടറി അഡ്വ : ജോമോൻ ഐക്കര ഉൽഘാടനം ചെയ്തു. യോഗത്തിനും ധർണക്കും കർഷക കോൺഗ്രസ്‌ പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ്‌ അപ്പച്ചൻ മൂശാരിപറമ്പിൽ അധ്യഷ്ക്ത വഹിച്ചു.നേതാക്കളായ ജോർജ് ജേക്കബ്,ജോർജ് കൊട്ടാരം,തോമസ്കുട്ടി മണകുന്നേൽ,അഡ്വ : സതീഷ് കുമാർ,റോയി കപ്പലുമാക്കൽ,എം സി വർക്കി,പി എച് നൗഷാദ്,ജോർജ് സെബാസ്റ്റ്യൻ, വർകിച്ചൻ വയമ്പോതനാൽ,റോജി തോമസ് മുതിരന്തിക്കൽ,ചാർളി അലക്സ്‌,ജോസ് ഇടമന, ടോമി മാടപള്ളി,ബീനോയ് ജോസഫ്,അൻസാരി മഠത്തിൽ,അജിത് കുമാർ നെല്ലിക്കചാലിൽ,ഓൾവിൻ തോമസ്,ജോസഫ് വടക്കെൽ, സി കെ കുട്ടപ്പൻ,പി ജി ജനാർദ്ദനൻ,രാജമ്മ ഗോപിനാഥ്,മേരി തോമസ്,ജോളിച്ചൻ വലിയപറമ്പിൽ,സണ്ണി കല്ലാറ്റ്,ജോഷി പള്ളിപ്പറമ്പിൽ,അൻഡേഴ്സൺ പുളിക്കാട്ടു,ജോയി കല്ലറ്റ്,ജോബി തടത്തിൽ,ബേബി കുന്നിൻ പുരയിടം എന്നിവർ പ്രെസംഗിച്ചു.

പ്രാദേശികം

ബാലസംഘം പൂഞ്ഞാർ ഏരിയാ സമ്മേളനം

ബാലസംഘം പൂഞ്ഞാർ ഏരിയാ സമ്മേളനം പി എം എ മജീദ് ഹാളിൽ നടന്നു. ജില്ലാ കോഡിനേറ്റർ അനന്തു സന്തോഷ് ഉദ്ഘാടനം ചെയ്തു . സുമിനാ മോൾ കൺവീനറായും , ആദർശ്, ശ്രീറാം. എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. ഏരിയ സെക്രട്ടറി ശ്രീജിത്ത് കെ സോമൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം. ജോയ് ജോർജ്, ഏരിയ കമ്മിറ്റിയംഗം സിഎം സിറിയക്ക്, ബാലസംഘം ഏരിയ എക്സിക്യൂട്ടീവ് അംഗം അബ്ദുൽ റസാക്ക് എന്നിവർ സംസാരിച്ചു. പ്രസിഡൻ്റ്. സുമിനാ മോൾ സെക്രട്ടറി. ശ്രീജിത്ത് കെ സോമൻ കൺവീനർ. വി കെ ഗംഗാധരൻ. കോഡിനേറ്റർ. സുഷമ്മാ മുരളി എന്നിവരെ തിരഞ്ഞെടുത്തു.  

കോട്ടയം

സൗജന്യ നേത്രപരിശോധന ക്യാമ്പ്

ഈരാറ്റുപേട്ട .പാലാ മൂന്നാനി സെൻ്റ് പീറ്റേഴ്‌സ് ഇടവക എ. കെ. സി. സി യൂണിറ്റിന്റെ നേതൃത്വത്തിൽ  (21-09-2024-ശനി) പള്ളി പാരിഷ് ഹാളിൽ വച്ച് സൗജന്യ നേത്രപരിശോധന ക്യാമ്പും സൗജന്യ നിരക്കിൽ രക്തപരിശോധനയും സംഘടി പ്പിക്കുമെന്ന് ഭാരവാഹികളായ ഫാ. തോമസ് പട്ടേരി, ജെയ്‌സൺ മഞ്ഞപ്പളളിൽ, നിഷാന്ത് കാർലോസ് എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. രാവിലെ ഏഴരയോടെ രക്തപരിശോധന ആരംഭിക്കും. അഞ്ഞൂറ് രൂപയോളം ചിലവ് വരുന്ന രക്ത പരിശോധനകൾ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് കേവലം ഇരുനൂറ്റിയമ്പത് രൂപയ്ക്കാണ് ചെയ് നൽകുന്നത്.രാവിലെ 8.30 ന് ചേരുന്ന സമ്മേളനത്തിന് ശേഷം സൗജന്യ നേത്ര പരിശോധ നയും, ഡയബറ്റിക് റെറ്റിനോപ്പതി നിർണ്ണയവും ഉണ്ടായിരിക്കുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്ട്രേഷൻ ആവശ്യമില്ല. ഉച്ചവരെയാണ് ക്യാമ്പ് ഉണ്ടായിരിക്കുന്നത്.മുണ്ടക്കയം ന്യൂവിഷൻ ഐ ഹോസ്‌പിറ്റലും, പാലാ കിസ്കോ ലാബും ചേർന്നാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.

പ്രാദേശികം

തനിമ 'പൂക്കളം 24' ശനിയാഴ്ച

ഈരാറ്റുപേട്ട: തനിമ കലാസാഹിത്യ വേദി ഈരാറ്റുപേട്ട ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗഹൃദ സംഗമം 'പൂക്കളം 24' ശനിയാഴ്ച (21 സെപ്റ്റം.) അൽമനാർ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. മീനച്ചിൽ മേഖലയിലെ സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ ഓണ സ്മരണകൾ പങ്കിടാനുളള സൗഹൃദ സംഗമം ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

പ്രാദേശികം

തേവരുപാറ തബ്ലീഗുൽ ഇസ്ലാം മദ്രസയുടെ അഭിമുഖത്തിൽ മദ്രസ ഫെസ്റ്റ് സംഘടിപ്പിച്ചു

ഈരാറ്റുപേട്ട ; തേവരുപാറ തബ്ലീഗുൽ ഇസ്ലാം മദ്രസയുടെ അഭിമുഖത്തിൽ മദ്രസ ഫെസ്റ്റ് സംഘടിപ്പിച്ചു രണ്ടുദിവസം നീണ്ടുനിന്ന കലാപരിപാടികൾക് ശേഷം സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു കലാപരിപാടികളിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്കും മുതഅല്ലിമീങ്ങൾക്കും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കും സമ്മാനദാനം വിതരണം ചെയ്തു സാംസ്കാരിക സമ്മേളനം ജബലന്നൂർ ജുമാ മസ്ജിദ് പ്രസിഡന്റ് മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു ഇർഫാൻ ഷാഫി ഖുർആൻ പാരായണം നടത്തി  അനീസ് കൊല്ലം പറമ്പിൽ സ്വാഗതം പറഞ്ഞു നൗഫൽ കീഴേടം വിഷയാവതരണം നടത്തി  എം ഇ എം അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്യ്തു മുഖ്യപ്രഭാഷണം ഷിബിലി നദവി ചീഫ് ഇമാം ജബലുന്നൂർ  ജുമാമസ്ജിദ് നൂറുദ്ദീൻ ഫലാഹി ടി എം റഷീദ് അബ്ദുൽ വഹാബ് ഉബൈദ് മൗലവി ഷാഹുൽ നാവുന്നത് സിറാജ് വെട്ടിക്കാട് ഷാജി കെ കെ പി അൻസാഫ് ഫാസിൽ ഹാഷിം വലിയ വീട്ടിൽ ഫൈസൽ കിഴക്കാട്ട് എന്നിവർ സംസാരിച്ചു മാഹിൻ വെള്ളാപ്പള്ളി നന്ദി പറഞ്ഞു