നബിദിന സന്ദേശ റാലി
ഈരാറ്റുപേട്ട :ദക്ഷിണ കേരള ജം യ്യത്തുൽ ഉലമാ ഈരാറ്റുപേട്ട മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട നഗരത്തിൽ നടത്തിയ സംയുക്ത നബിദിന സന്ദേശ റാലി
ഈരാറ്റുപേട്ട :ദക്ഷിണ കേരള ജം യ്യത്തുൽ ഉലമാ ഈരാറ്റുപേട്ട മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട നഗരത്തിൽ നടത്തിയ സംയുക്ത നബിദിന സന്ദേശ റാലി
ഈരാറ്റുപേട്ട :പി ഡി പി നേതാവായിരുന്ന പൂന്തുറ സിറാജ് വിടവാങ്ങിയ മൂന്ന് ആണ്ട് തികയുന്ന സെപ്റ്റംബർ 16-ന് പി ഡി പി കോട്ടയം ജില്ലാ കമ്മറ്റിയുടെ നേത്വതത്തിൽ ഈ രാറ്റുപേട്ടയിൽ അനുസ്മരണം നടത്തി അബ്ദു നാസർ മഅദനിയുടെ ജയിൽവാസ കാലഘട്ടത്തിൽ സിറാജ് നടത്തിയ രാഷ്ട്രീയവും - നിയപരവുമായ പോരട്ടങ്ങളാണ് ഇന്നും സ്മരിക്കപ്പെടുന്നതെന്ന് പി ഡി പി സംസ്ഥാന സെക്രട്ടറിയേറ്റ് മെംബർ എം എസ് നൗഷാദ് അഭിപ്രായപ്പെട്ടു അനുസമരണ യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് നിഷാദ് നടയ്ക്കൽ അധ്യക്ഷത വഹിച്ചുപാർട്ടി നേതാക്കളായ പി കെ അൻസിം ഒ എ സക്കരിയസക്കീർ കളത്തിൽഅൻസർ ഷാ കുമ്മനം നൗഫൽ കീഴേടം മുജീബ് മഠത്തിപ്പറമ്പിൽ കാസിം കുട്ടി തുടങ്ങിയവർ സംസാരിച്ചു
ഈരാറ്റുപേട്ട : വിവിധങ്ങളായ പരിപാടികളോടെ ഈരാറ്റുപേട്ടയിലെ വിശ്വാസികൾ നബിദിനം ആഘോഷിച്ചു. മഹല്ലുകൾ കേ ന്ദ്രീകരിച്ച് മതപ്രഭാഷണം, അന്ന ദാനം, മദ്റസാ വിദ്യാർഥികളുടെ കലാപരിപാടി കൾ, മൗലിദ് പാരായണം, ബുർദ മജ്‌ലിസ്, ദുആ സമ്മേളനം, ഇസ്‌ലാമിക കലാസാഹിത്യ മത്സര ങ്ങൾ എന്നിവയാണ് പ്രധാനമായും നടത്തിയത്.ദക്ഷിണ കേരള ലജ് നത്തുൽ മുഅല്ലീമീൻ ഈരാറ്റുപേട്ട മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ നഗരത്തിൽ ഈരാറ്റുപേട്ടയിലെ വിവിധ മദ്രസകളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത വർണാഭമായ നബിദിന റാലി നടത്തി. ദക്ഷിണ കേരള ജം യ്യത്തുൽ ഉലമാ സെക്രട്ടറി കെ.എ.മുഹമ്മദ് നദീർ മൗലവി, മുഹിദ്ദീൻ ജും അ മസ്ജിജ് ഇമാം വി.പി.സുബൈർ മൗലവി, വാക്കാം പറമ്പ് ജും അ മസ്ജിദ് ഇമാം നൗഫൽ ബാഖവി എന്നിവർ റാലിയ്ക്ക് നേതൃത്വം നൽകി.
റിയാദ് : റിയാദിൽ താമസിക്കുന്ന ഈരാറ്റപേട്ടക്കാരായ മുഴുവൻ പ്രവാസികളുടെയും ക്ഷേമം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം നടത്തി വരുന്ന ERA. ഒക്ടോബർ മാസം എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്തി വിപുലമായ സംഗമം നടത്താൻ തീരുമാനിച്ചു. നിലവിലുള്ള പ്രസിഡന്റ് സലിം തലനാട് , സെക്രട്ടറി അജ്മൽ ഖാൻ , ഫിനാൻസ് റഫീഷ് അലിയാർ എന്നിവരെ നിലനിർത്തി വിവിധ മേഖലകളിലെ പ്രവർത്തനം കൂടുതൽ മികവ് പുലർത്താൻ വിവിധ വകുപ്പുകളുടെ കോഡിനേറ്റർമാരെ എക്സിക്യൂട്ടീവ് യോഗത്തിൽ തിരഞ്ഞെടുത്തു. ചാരിറ്റി റോഷൻ, സംഗമങ്ങളുടെ നേതൃത്വം സകീർ, മീഡിയ കോഡിനേറ്റർ നസിബ് വട്ടക്കയം എന്നിവരെ യോഗത്തിൽ തിരഞ്ഞെടുത്തു. യോഗത്തിന് അജ്മൽ ഖാൻ, സലീം , റസ്സൽ, ഇജാസ്, അസിം എന്നിവർ നേതൃത്വം നൽകി അബ്ദുൽ നൂർ , ഷാഹുൽ ഹമീദ് , സുനീർ, ഷിബിലി എന്നിവർ പങ്കെടുത്തു സംസാരിച്ചു
ഈരാറ്റുപേട്ട: ഫെയ്‌സ് സാഹിത്യ വേദി സംഘടിപ്പിക്കുന്ന സാഹിത്യ ശിൽപശാല നാളെ നടക്കും. രാവിലെ ഒമ്പത് മണിക്ക് ബറകാത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന ശിൽപശാല സാഹിത്യഗവേഷകൻ ഡോ. കുര്യാസ് കുമ്പളക്കുഴി ഉദ്ഘാടനം ചെയ്യും. കോ-ഓർഡിനേറ്റർ സലിം കുളത്തിപ്പടി അധ്യക്ഷത വഹിക്കും. ഡയറക്ടർ കെ.എം. ഷബീർ ആമുഖ പ്രഭാഷണം നടത്തും. ഫെയ്‌സ് പ്രസിഡന്റ് സക്കീർ താപി, ജനറൽ സെക്രട്ടറി കെ.പി.എ. നടക്കൽ, സീനിയർ വൈസ് പ്രസിഡന്റ് പി.എസ്. ജബ്ബാർ, വൈസ് പ്രസിഡന്റ് റഫീഖ് പട്ടരുപറമ്പിൽ, സാഹിത്യവേദി രക്ഷാധികാരി രാജു ചേന്നാട്, എസ്.എഫ്. ജബ്ബാർ, പി.പി.എം. നൗഷാദ്, മൃദുല നിഷാന്ത്, അൻസാർ അലി, ഷിനു നിയാസ്, നൗഫൽ മേത്തർ എന്നിവർ സംബന്ധിക്കും.10.30 ന് സാഹിത്യകാരൻ ബാലു പൂക്കാട് പഠന ക്ലാസ് നയിക്കും.ക്യാമ്പ് അംഗങ്ങളുടെ രചനകൾ അവതരിപ്പിക്കലിൽ ഉണ്ണികൃഷ്ണൻ നായർ ഇടമറുക് വിധികർത്താവാകും. പബ്ലിസിറ്റി കൺവീനർ ഷാഹുൽ ഹമീദ് മോഡറേറ്ററാകും.വൈകുന്നേരം നാലിന് സമാപന സമ്മേളനം പ്രശസ്ത സാഹിത്യകാരൻ പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സാഹിത്യവേദി പ്രസിഡന്റ് വി.ടി. ഹബീബ് അധ്യക്ഷത വഹിക്കും.പി.എം. മുഹ്‌സിൻ, തോമസ് തലനാട്, വി.എം. സിറാജ്, വി.എം.എ. സലാം, കെ.എം. ജാഫർ, കെ.കെ. നവാസ്, ബിജിലി സൈൻസ്, സിറാജ് പടിപ്പുരക്കൽ എന്നിവർ സംസാരിക്കും.കെ.ഐ. റാസിഖ്, ഹാഷിം ലബ്ബ എന്നിവർ വിവിധ സെഷനുകളിൽ അവതാരകരാകും.
ഈരാറ്റുപേട്ട: പാൽ വിതരണ വാഹനം മറിഞ്ഞ് ഡ്രൈവറും സെയിൽസ്മാനും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ തിടനാട് - വെയിൽകാണാംപാറ കൊടും വളവിലാണ് അപകടം. കൊല്ലത്തുനിന്നും വിതരണം ചെയ്യുന്ന എ വൺ പാൽവാഹനമാണ് 5 മണിയോടെ മറിഞ്ഞത്. ഡ്രൈവർ കൊല്ലo മൈനാഗപ്പള്ളി സ്വദേശി സനൽ, സെയിൽ സ്മാൻ ശാസ്താംകോട്ട സ്വദേശി ശ്രീ രാജ് എന്നിവരാണ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. വൈദ്യുതിപോസ്റ്റ് ഒടിഞ്ഞതിനാൽ ഈ പ്രദേശത്ത് വൈദ്യുതി വിതരണം മുടങ്ങി.
ഈരാറ്റുപേട്ട. ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് രശ്മി പി എസ് (38) അന്തരിച്ചു. തിടനാട് പുതുപ്പറമ്പിൽ പി എൻ സുകുമാരൻ നായരുടെയും ഇന്ദിര ദേവിയുടെയും മകളാണ്. ഓണത്തിന് മാതാ പിതാക്കളുടെ ഒപ്പം ഓണമാഘോഷിക്കാൻ എത്തിയതായിരുന്നു. രാവിലെയോടെ ദേഹസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഈരാറ്റുപേട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് ദീപക് പ്രസാദ് ടൈംസ് ഓഫ് ഇന്ത്യയിൽ ഫോട്ടോ ഗ്രാഫർ ആണ് സുസ്മി പി എസ് സഹോദരിയും (പൂഞ്ഞാർ ) സനൂപ് സഹോദരി ഭർത്താവ്. ശവസംസ്കാരം തിങ്കളാഴ്ച 3ന് തിടനാടുള്ള വീട്ടുവളപ്പിൽ. ഭൗതീക ശരീരം തിങ്കളാഴ്ച 9 ന് വീട്ടിൽ എത്തിക്കും.
കാഞ്ഞങ്ങാട് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ മൂന്നു പേർ ട്രെയിൻ തട്ടി മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശികളായ ആലീസ് തോമസ് (63), ചിന്നമ്മ (68), ഏയ്ഞ്ചൽ (30) എന്നിവരാണു മരിച്ചത്. ഇന്ന് വൈകിട്ട് ഏഴു മണിയോടാണ് സംഭവം. കള്ളാറിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം കോട്ടയത്തേയ്ക്കു മടങ്ങുന്നതിനായി റെയിൽവേ സ്റ്റേഷനിലേക്ക് വരുന്നതിനിടയിലായിരുന്നു സംഭവം.