വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

കാറും ലോറിയും കൂട്ടിയിടിച്ചു അപകടം; തമിഴ്‌നാട്ടിൽ 3 മലയാളികൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്

കോയമ്പത്തൂർ മധുക്കരയിലാണ് അപകടം ഉണ്ടായത്.പത്തനംതിട്ട ഇരവിപേരൂർ സ്വദേശികളായ ജേക്കബ് എബ്രഹാം (60), ഷീബ ജേക്കബ്, ആരോൺ ജേക്കബ് (2 മാസം പ്രായം) എന്നിവരാണ് മരിച്ചത്. ഒരു കുടുംബത്തിലെ മൂന്നു പേരാണ് മരിച്ചത്. ആരോണിന്റെ അമ്മ അലീനയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ലോറി ഡ്രൈവർ കരൂർ സ്വദേശി ശക്തിവേൽ അറസ്റ്റിലായിട്ടുണ്ട്. മലയാളികളായ കുടുംബം സഞ്ചരിച്ച ഓൾട്ടോ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.മലയാളികൾ ബെ ഗളൂരുവിലേക്ക് പോവുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ മൂവരും മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റി.പോസ്റ്റുമോർട്ടത്തിന് ശേഷം മറ്റു നടപടികൾ തീരുമാനിക്കും.

കേരളം

പാലക്കാട് കല്ലടിക്കോട് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞു; 4 കുട്ടികള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് പനയമ്പാടത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ​ഗുരുതരാവസ്ഥയിലായിരുന്ന 4 വിദ്യാർത്ഥികളും മരിച്ചതായി സ്ഥിരീകരിച്ചു. ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. റോഡിലൂടെ നടക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. ഇന്ന് വൈകിട്ട് നാലോടെയാണ് അപകടമുണ്ടായത്. ലോറിക്കടിയിൽ കുട്ടികൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന സംശയത്തെ തുടർന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. സിമൻ്റ് ലോറി ഉയർത്തിയിട്ടുണ്ട്. ലോറിക്കടിയിൽ 5 കുട്ടികൾ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞതിനെ തുടർന്ന് ലോറി ക്രയിൻ ഉപയോഗിച്ച് പൂർണമായും ഉയർത്തുകയായിരുന്നു.  മരിച്ച മൂന്ന് പെണ്‍കുട്ടികളുടെ മൃതദേഹങ്ങളും തച്ചമ്പാറ ഇസാഫ് ആശുപത്രിയിലേക്ക് മാറ്റി. മരിച്ച നാലുപേരും പെൺകുട്ടികളാണ്. പരിക്കേറ്റ രണ്ട് ലോറി ഡ്രൈവർമാരും മദർ കെയർ ആശുപതിയിലുണ്ട്. എന്നാൽ ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. അപകട വിവരം അറിഞ്ഞ് കുട്ടികളുടെ മാതാപിതാക്കൾ ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്. അപകടം നടന്നയുടനെ തന്നെ നാട്ടുകാർ ഉൾപ്പെടെ ചേർന്ന് വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. നിയന്ത്രണം വിട്ടെത്തിയ ലോറി വിദ്യാർത്ഥികളുടെ മുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികളായ നാട്ടുകാർ പറയുന്നു. അപകടത്തിൽ പരിക്കേറ്റ് ആരോഗ്യ നില ഗുരുതരമായ വിദ്യാർത്ഥികളാണ് മരണത്തിന് കീഴടങ്ങിയത്. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.

പ്രാദേശികം

ഈരാറ്റുപേട്ട മുനിസിപ്പൽ കേരളോത്സവം ഡിസം. 14 ന്

ഈരാറ്റുപേട്ട: കേരള സംസ്ഥാന യുവ ജന ബോർഡ്‌ തദ്ദേ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കേരളോത്സാവം 2024 ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി തല മത്സരങ്ങൾ 2024 ഡിസംബർ 14 തീയതി മുതൽ നടത്താൻ തീരുമാനിച്ചതായി മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു. കലാ കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഡിസംബർ 14 തീയതി രാവിലെ 10 മണിക്ക് മുമ്പായി keralotsavam.com എന്ന വെബ്‍സൈറ്റിൽ ഓൺലൈൻ ആയി രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടതാണ്. അല്ലാത്ത പക്ഷം മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ :8075005267, 9745564548, 8848218930.  

പ്രാദേശികം

അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ മനുഷ്യാവകാശ സെമിനാറുകളും ജൂബിലി പ്രഭാഷണ പരമ്പരയും

ഈരാറ്റുപേട്ട  : അരുവിത്തുറ സെൻറ് ജോർജസ് കോളേജിൽ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ സെമിനാറുകളും ജൂബിലി പ്രഭാഷണ പരമ്പരയും സംഘടിപ്പിച്ചു. മനുഷ്യാവകാശ ദിനാഘോഷങ്ങളുടെ ഭാഗമായി കോളേജിലെ മാസ് കമ്മ്യൂണിക്കേഷൻ വിഭാഗം സംഘടിപ്പിച്ച മനുഷ്യാവകാശ സെമിനാർ ഹൈക്കോടതി അഡ്വക്കേറ്റ് ജിതിൻ തോമസ് ഉദ്ഘാടനം ചെയ്തു. സൈബർ കുറ്റകൃത്യങ്ങളും മനുഷ്യാവകാശവും കേരളത്തിൽ എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. ആഗോള മനുഷ്യാവകാശ വ്യവസ്ഥാപനം എന്ന വിഷയത്തിൽ കോളേജിലെ  പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാർ  മുൻ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോ ബേബി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.അരുവിത്തുറ കോളേജിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇക്കണോമിക്സ് വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രഭാഷണ പരമ്പര മുൻ പാലാ സെൻ്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ.ജോയി ജോർജ് ഉദ്ഘാടനം ചെയ്തു.അരുവിത്തുറ സെന്റ് ജോർജ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങുകളിൽ കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ,മാസ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി ജൂലി ജോൺ എക്കണോമിക്സ് വിഭാഗം മേധാവി ലിഡിയ ജോർജ്, പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോ തോമസ് പുളിക്കൽ,അധ്യാപകരായ ഡോൺ ജോസഫ് ,സിറില്‍ സൈമൺ, അനീറ്റ് ടോം ,മഹിത യു.പി, മെറിൻ സാറ ഇട്ടി തുടങ്ങിയവർ സംസാരിച്ചു.

കോട്ടയം

അതിശക്ത മഴ : കോട്ടയം ജില്ലയിൽ ഓറഞ്ച് അലർട്ട്

 ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയെത്തുടർന്ന് കോട്ടയം ജില്ലയിൽ ഡിസംബർ 12 ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. \24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) ๑๓ รั കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.ഡിസംബർ 13 കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയെത്തുടർന്ന് മഞ്ഞ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഇൻഡ്യ

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി പുതുക്കാനുള്ള സമയപരിധി ശനിയാഴ്ച അവസാനിക്കും

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി പുതുക്കാനുള്ള സമയപരിധി അവസാനിക്കാന്‍ ഇനി രണ്ടുദിവസം മാത്രം. ഫീസില്ലാതെ ആധാര്‍കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയുക ഡിസംബര്‍ 14 വരെ മാത്രമാണ്.ഇതിനോടകം തന്നെ നിരവധി തവണയാണ് സൗജന്യമായി ആധാര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി കേന്ദ്രം നീട്ടിയത്. സമയപരിധി ഇനിയും നീട്ടിയില്ലായെങ്കില്‍ ഡിസംബര്‍ 14 ന് ശേഷം വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ ഫീസ് നല്‍കേണ്ടി വരും. മൈആധാര്‍ പോര്‍ട്ടല്‍ വഴി മാത്രമാണ് സൗജന്യ സേവനം ലഭിക്കുക.ആധാര്‍ എടുത്തിട്ട് 10 വര്‍ഷം കഴിഞ്ഞെങ്കില്‍ കാര്‍ഡ് ഉടമകള്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദേശം. പക്ഷേ ഇത് നിര്‍ബന്ധമല്ല. പേര്,വിലാസ്,ജനനതീയതി ,മറ്റ് വിശദാംശങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഓണ്‍ലൈനായി യുഐഡിഎഐ വെബ്‌സൈറ്റിന്റെ പോര്‍ട്ടലില്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം. അതേസമയം, ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ അടുത്തുള്ള ആധാര്‍ കേന്ദ്രങ്ങളില്‍ പോകണം.2016ലെ ആധാര്‍ എന്റോള്‍മെന്റ്, അപ്ഡേറ്റ് റെഗുലേഷന്‍സ് അനുസരിച്ച് വ്യക്തികള്‍ ആധാര്‍ എന്റോള്‍മെന്റ് തീയതി മുതല്‍ പത്ത് വര്‍ഷത്തിലൊരിക്കല്‍ അവരുടെ ഐഡന്റിറ്റി പ്രൂഫ് (പിഒഐ), അഡ്രസ് പ്രൂഫ് (പിഒഎ) ഡോക്യുമെന്റുകള്‍ എന്നിവ അപ്ഡേറ്റ് ചെയ്യണമെന്ന് വ്യക്തമാക്കുന്നുണ്ട്. കൂടാതെ കുട്ടികളില്‍ അഞ്ച് വയസിനും 15 വയസിനും ഇടയില്‍ അവരുടെ ആധാര്‍ കാര്‍ഡില്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും നിര്‍ദേശിക്കുന്നുണ്ട്.പത്തുവര്‍ഷം മുമ്പ് ആധാര്‍ കാര്‍ഡ് ലഭിച്ച് അപ്ഡേറ്റുകളൊന്നും വരുത്താത്തവര്‍ വിവരങ്ങള്‍ പരിഷ്‌കരിക്കാന്‍ തയ്യാറാവാണമെന്നാണ് യുഐഡിഎഐയുടെ നിര്‍ദേശം. എന്നിരുന്നാലും, ഈ അപ്ഡേറ്റുകള്‍ നടത്തേണ്ടത് നിര്‍ബന്ധമല്ലെന്നും യുഐഡിഎഐ വ്യക്തമാക്കി.  

കേരളം

റോഡില്‍ റീല്‍സ് വേണ്ട; കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ഗതാഗത നിയമങ്ങൾ ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. ബീച്ച് റോഡിൽ പ്രമോഷൻ റീൽ ചിത്രീകരിക്കുന്നതിനിടയിൽ വീഡിയോഗ്രാഫർ കാറിടിച്ച് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. സംസ്ഥാന പോലീസ് മേധാവി സ്വീകരിച്ച നടപടികളെക്കുറിച്ച് 4 ആഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശം നൽകി. കോഴിക്കോട് ബീച്ചിൽ യുവാവ് മരിക്കാനിടയായ സംഭവത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തി 4 ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോഴിക്കോട് പോലീസ് കമ്മീഷണറോട് കമ്മീഷൻ നിർദ്ദേശിച്ചു. ജനുവരി 30 ന് രാവിലെ 10.30 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങിൽ കേസ് പരിഗണിക്കും. സമൂഹമാധ്യമത്തില്‍ റീച്ചുണ്ടാക്കാന്‍ അപകടകരമായ നിലയില്‍ റീലുകള്‍ ചിത്രീകരിക്കുന്ന പ്രവണത കൂടിവരികയാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കെ.ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അഡ്വ.വി.ദേവദാസ് സമര്‍പ്പിച്ച പരാതിയിലാണ് ഇടപെടല്‍.  

കേരളം

റേഷൻ കടകളുടെ സമയം പുനഃക്രമീകരിച്ച്‌ ഭക്ഷ്യവിതരണ വകുപ്പ്

തിരുവനന്തപുരം: റേഷൻ കടകളുടെ സമയം പുനക്രമീകരിച്ച്‌ ഭക്ഷ്യവിതരണ വകുപ്പ് രാവിലെ എട്ടര മുതല്‍ 12 മണി വരെയും വൈകിട്ട് നാലു മുതല്‍ 7 മണി വരെയും റേഷൻകടകള്‍ തുറന്നു പ്രവർത്തിക്കും.അരമണിക്കൂർ പ്രവർത്തന സമയം ഇതോടെ കുറയും. നിലവില്‍ രാവിലെ എട്ടു മുതല്‍ 12 വരെയും നാലു മുതല്‍ ഏഴ് വരെയും ആയിരുന്നു പ്രവർത്തന സമയം. റേഷൻ വ്യാപാരി സംഘടനകള്‍ ഇന്ന് ഭക്ഷ്യ മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. റേഷൻ വ്യാപാരികളുമായി രണ്ടാംഘട്ട ചർച്ച ജനുവരി ഒമ്ബതിന് നടക്കും. ഉത്തരവ് സർക്കാർ ഉടൻ പുറത്തിറക്കും. ചർച്ചയില്‍ KTPDS ആക്റ്റിലെ അപാകതകള്‍ പരിഹരിക്കാമെന്ന് മന്ത്രി വ്യാപാരികള്‍ക്ക് ഉറപ്പു നല്‍കി. ആക്ടില്‍ ഭേദഗതി വരുത്തണമെന്നായിരുന്നു റേഷൻ വ്യാപാരികളുടെ പ്രധാന ആവശ്യം.സർക്കാരിൻറെ എല്ലാ പൊതു അവധികളും റേഷൻ കടകള്‍ക്കും നല്‍കണമെന്നും റേഷൻ വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു. അവധി ദിവസം റേഷൻ കടകള്‍ പ്രവർത്തിപ്പിക്കുന്നവക്കെതിരെ നടപടി വേണമെന്നും ചർച്ചയില്‍ ആവശ്യം ഉയർന്നു. വേതന പാക്കേജും ക്ഷേമനിധിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ പിന്നീട് ചർച്ച ചെയ്യും.