വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഓണച്ചന്ത ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട .കൃഷിഭവൻ്റെ നേതൃത്വത്തിൽ നടത്തുന്ന ഓണ ചന്തയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൾ ഖാദർ നിർവ്വഹിച്ചു.കൃഷി ഓഫീസർ രമ്യ ആർ സ്വാഗതം ആശംസിച്ചു.വൈസ് ചെയർമാൻ adv മുഹമ്മദ്‌ ഇല്യാസ് , അസിസ്റ്റന്റ് കൃഷി ഓഫീസർ നജി കൗൺസിലർമാരായ എസ് കെ നൗഫൽ, അനസ് പാറയിൽ, അബ്ദുൽ ലത്തീഫ്,സിയാദ്  തുടങ്ങിയവർ  സംസാരിച്ചു  

പ്രാദേശികം

അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ ഫിഫ്ത്ത് എസ്സ്റ്റേറ്റ് മാധ്യമ സെമിനാർ.

അരുവിത്തുറ :അരുവിത്തുറ സെന്റ് ജോർജ്സ് കോളേജ് മീഡിയ ഡിപ്പാർട്ട്മെന്റിന്റെ അഭിമുഖ്യത്തിൽ "ഫിഫ്ത്ത് എസ്റ്റേറ്റ്" മാധ്യമ സെമിനാർ സംഘടിപ്പിച്ചു. സെമിനാറും അസോസിയേഷൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മലയാള ക്രൈം ത്രില്ലർ ചിത്രം "കണ്ണൂർ സ്ക്വാഡ്" തിരക്കഥാകൃത്ത്  മുഹമ്മദ് ഷാഫി നിർവഹിച്ചു.നവമാധ്യമങ്ങളിലൂടെ വിദ്യാർത്ഥികൾക്ക്   അനന്തസാധ്യതകളാണ് നിലനിൽക്കുന്നത്..  മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന സിനിമ മേഖലയിൽ   മികച്ച പ്രകടനം കൊണ്ടു മാത്രമെ നിലനിൽക്കാൻ സാധിക്കു വെന്നും  അദ്ദേഹം പറഞ്ഞു.കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ കോഴ്സ് കോർഡിനേറ്റർ ഫാ. ബിജു കുന്നക്കാട്ട്, മീഡിയ ഡിപ്പാർട്ട്മെന്റ് മേധാവി ജൂലി ജോൺ, അസോസിയേഷൻ പ്രസിഡന്റ് ജെയിൻ ജോസ് തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

എം ഇ എസ് കോളജിൽ ലോക സാക്ഷരതാ ദിനം ആചരിച്ചു.

ഈരാറ്റുപേട്ട ; എം ഇ എസ് കോളജിൽ ലോക സാക്ഷരതാ ദിനം ആചരിച്ചു. സാക്ഷരതാ പ്രചരണത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുന്നതിന് എം ഇ എസ് കോളജ് എൻ എസ് എസ് യൂണിറ്റ് ലോക സാക്ഷരതാ ദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് സാക്ഷരതാ മുദ്രാവാക്യങ്ങൾ എഴുതിയ പോസ്റ്റർ പ്രദർശനം, പ്രശസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രദർശനം എന്നിവ നടത്തി. വൈസ് പ്രിൻസിപ്പൽ പി.എ യാസിർ ദിനാചരണം ഉദ്ഘാടനം ചെയ്തു.

കേരളം

റേഷൻ കാർഡിലെ അംഗങ്ങൾക്കുള്ള മസ്റ്ററിങ് പുനരാരംഭിക്കുന്നു

 റേഷൻ കാർഡിലെ അംഗങ്ങൾക്കുള്ള മസ്റ്ററിങ് (ഇ-കെ.വൈ.സി.) പുനരാരംഭിക്കുന്നു. മഞ്ഞ, പിങ്ക് കാർഡുകാർക്ക് നിർബന്ധമാണ്. നീല, വെള്ള തുടങ്ങിയ മറ്റുവിഭാഗത്തിനും മസ്റ്ററിങ് ചെയ്യാം.ഇ-പോസ് സെർവറിന്റെ സാങ്കേതിക പ്രശ്നത്തെത്തുടർന്ന് മാസങ്ങൾക്കു മുൻപ് നിർത്തിവെച്ച മസ്റ്ററിങ്ങാണ് വീണ്ടും തുടങ്ങുന്നത്. സെപ്റ്റംബർ 18-നു തുടങ്ങി ഒക്ടോബർ എട്ടിനു തീരുന്ന രീതിയിൽ ഓരോ ജില്ലയ്ക്കും വ്യത്യസ്ത തീയതിയാണു നിശ്ചയിച്ചിട്ടുള്ളത്. ഇ-പോസ് സെർവറിന്റെ ശേഷി കൂട്ടിയെങ്കിലും മസ്റ്ററിങ്ങിന് മുടക്കം വരാതിരിക്കാനാണിത്. റേഷൻകടകളിലെ മസ്റ്ററിങ്ങിനു പുറമേ സ്കൂളുകൾ, അങ്കണവാടികൾ തുടങ്ങിയയിടങ്ങളിൽ ക്യാമ്പ് സംഘടിപ്പിക്കും. കിടപ്പുരോഗികൾ, ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവർ തുടങ്ങിയവരുടെ വീടുകളിൽ നേരിട്ടെത്തി മസ്റ്ററിങ് നടത്തും.  അരി വാങ്ങാൻ വരുന്ന കാർഡിലെ അംഗങ്ങൾ ഇ-പോസിൽ വിരൽ അമർത്തുമ്പോൾ മസ്റ്ററിങ് രേഖപ്പെടുന്ന തരത്തിൽ ഓട്ടോമാറ്റിക് സംവിധാനം ഏർപ്പെടുത്തിയിരുന്നു. അതിലൂടെ ഇതുവരെ 74 ലക്ഷത്തിലേറെപ്പേർ മസ്റ്റർ ചെയ്തു. മഞ്ഞ, പിങ്ക് വിഭാഗങ്ങളിലായി മാത്രം ഒന്നരക്കോടിയോളം ആളുകളുടെ മസ്റ്ററിങ്ങാണ് ചെയ്യേണ്ടത്. കാർഡിലെ എല്ലാ അംഗങ്ങളും മസ്റ്ററിങ് നടത്തണം. ആധാർ, റേഷൻ കാർഡുകളാണ് ആവശ്യമായ രേഖകൾ. 

പ്രാദേശികം

ഓണം ഫെയറിന് തുടക്കമായി

ഈരാറ്റുപേട്ട:: സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലം ഓണം ഫെയർ 2024 ന് തുടക്കമായി. സെപ്റ്റംബർ 10 മുതൽ 14 വരെ ഈരാറ്റുപേട്ട സപ്ലൈകോ സൂപ്പർമാർക്കറ്റിനോട് അനുബന്ധിച്ച് ഓണം ഫെയർ ആരംഭിച്ചിരിക്കുന്നു.. ഇക്കാലയളവിൽ ഓണം ഫെയറിലും എല്ലാ സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലും ഉച്ചതിരിഞ്ഞ് രണ്ടു മുതൽ നാലു മണി വരെ പർച്ചേസ് ചെയ്യുന്ന സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം അധിക വിലക്കുറവും കൂടാതെ എല്ലാ ഔട്ട്ലറ്റുകളിലും 200ലധികം നിത്യോപയോഗ സാധനങ്ങൾക്ക് വമ്പിച്ച വിലക്കുറവും നൽകിവരുന്നു.  ഈരാറ്റുപേട്ട ഓണം ഫെയറിന്റെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ മുൻസിപ്പൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു മുൻസിപ്പൽ കൗൺസിലർ ഫാത്തിമ മാഹിൻ ആദ്യവിൽപ്പന നടത്തി. ഇ കെ മുജീബ് (സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി), അനസ് നാസർ (ഐ എൻ സി ഈരാറ്റുപേട്ട മണ്ഡലം പ്രസിഡൻറ്), അഡ്വ.. ജെയിംസ് ജോസ് വലിയവീട്ടിൽ (കേരള കോൺഗ്രസ് (എം) ഈരാറ്റുപേട്ട മണ്ഡലം പ്രസിഡൻറ്), രാജേഷ് പാറക്കൽ (ബി.ജെ.പി), നൗഫൽ ഖാൻ (സിപിഐ ലോക്കൽ കമ്മിറ്റി അംഗം), അബ്സർ മുരിക്കോലി(മുസ്ലിം ലീഗ്) എന്നിവർ സംസാരിച്ചു. സജനി.ബി (താലൂക്ക് സപ്ലൈ ഓഫീസർ മീനച്ചിൽ) കൃതജ്ഞത പറഞ്ഞു

പ്രാദേശികം

ഈരാറ്റുപേട്ടയിലെ ട്രാഫിക് പരിഷ്കാരം നാളെ മുതൽ

ഈരാറ്റുപേട്ട: നഗരത്തിലെ കീറാമുട്ടിയായ ട്രാഫിക് പ്രശ്നത്തിന് പരിഹാരമായി പുതിയ പരിഷ്കാരം 12-ാം തീയതി വ്യാഴാഴ്‌ചമുതൽ നിലവിൽ വരും.നഗരത്തിലെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ടും, ട്രാഫിക്ക് നിയമലംഘനവുമായി ബ ന്ധപ്പെട്ടും നിരന്തരമായി പൊതുജനങ്ങൾ, ടൂറിസ്റ്റുകൾ, കച്ചവടക്കാർ, തൊഴിലാളികൾ തുടങ്ങിയ വിവിധ മേഖലകളിലു ളളവരിൽ നിന്നുമായി നിരന്തരമായി പരാതികൾ ഉയരുന്നതാണ്. പലതവണ നടപടികളെടുത്തിട്ടും പ്രശ്നം ശാശ്വതമായി പരിഹരിക്കുവാൻ അധികാരികൾക്ക് കഴിഞ്ഞിട്ടില്ല. ഓഗസ്റ്റ് 22 ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തു ങ്കൽ എം.എൽ.എയുടേയും നഗരസഭ  ചെയർപേഴ്‌സൺ ഉൾ നഗരസഭപ്പെടെയുളള മുഴുവൻ കൗൺസിലർമാരുടെയും, വിവിധ രാഷ്ടീയ, സാമൂഹിക, വ്യാപാര ട്രേഡ് യൂണിയൻ പ്രതിനിധിക ളുടെയും വിവിധ വകുപ്പ് ഉ ദ്യോഗസ്ഥന്മാരുടെയും സംയുക്തയോഗവും 25 ന് ചേർ ന്ന സ്പെഷ്യൽ മുനിസിപ്പൽ കൗൺസിൽ യോഗവും ഇതുമായി ബന്ധപ്പെട്ട് നടന്ന വിവിധ ചർച്ചകളിലൂടെയും താഴെപ്പറയുന്ന ട്രാഫിക് പരിഷ്കരണ തിരുമാനങ്ങൾ സെപ്റ്റംബർ 12 രാവിലെ 10 മണി മുതൽ നടപ്പിലാക്കുവാൻ തീരുമാനിച്ചു. പുതിയ പരിഷ്കരണത്തിന്റെ ഉദ്ഘാടനം എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തു ങ്കൽ നിർവഹിക്കും.പുതിയ ട്രാഫിക് പരിഷ്കരണം വിജയകരമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചുവരികയാണെന്ന് മുനിസിപ്പൽ ചെയർപേഴ്‌സൻ സുഹ്‌റ അബ്ദുൽ ഖാദർ അറിയിച്ചു. പുതിയ പരിഷ്കരണങ്ങൾ സംബന്ധിച്ച അറിയിപ്പ് നൽകുന്നതിന് 2000 നോട്ടിസു കൾ ഇന്ന് ടൗണിൽ വ്യാപാരസ്ഥാപനങ്ങളിലും പൊതുജനങ്ങൾക്കും വിതരണം ചെയ്യും.നിരീക്ഷണത്തിന് ആവശ്യമായ നാ ല് നിരീക്ഷണ ക്യാമറകൾ പോലീസ് നിർദ്ദേശം അനുസരിച്ച് സ്ഥാപിക്കുന്നതാണ്. ഈ ക്യാമറയിൽ നിന്നു ള്ള വിവരങ്ങൾ അനുസരിച്ച് ഗതാഗത ലംഘനത്തിനുള്ള ഫൈൻ ഈടാക്കുന്നതാണ്. കൂടാതെ ഡിവൈഡറുകളും സൂചന ബോർഡുകളും ഈയാഴ്‌ച തന്നെ സ്ഥാപിക്കുന്നതാണ്.നടപ്പാത കൈയ്യേറി കച്ചവടം നടത്തുന്ന കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. പുതിയ ഗതാഗത പരിഷ്‌കരണങ്ങൾ വിജയിപ്പിക്കുന്നതിന് എല്ലാവരുടെയും സഹകരണങ്ങൾ ഉണ്ടാവണമെന്ന് സു ഹ്റ അബ്ദുൽ ഖാദർ അഭ്യർഥിച്ചു.

കോട്ടയം

പൊൻകുന്നത്ത്* *ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ,ഒരാഴ്ചക്കിടെ ഇതേ സ്ഥലത്ത് രണ്ട് മരണങ്ങൾ

പൊൻകുന്നം: ദേശീയപാത 183-ൽ പഴയചന്തയിൽ ബൈക്ക് ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ പൊൻകുന്നം കോയിപ്പള്ളി തൊമ്മിത്താഴെ അമീർ ഷാജി(24) മരിച്ചു. പരേതനായ ഷാജിയുടെ മകനാണ്. അഞ്ചുദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടമാണ് ഇതേ സ്ഥലത്ത്. കഴിഞ്ഞ വെള്ളിയാഴ്ച ഇവിടെ കാറിടിച്ച് പരിക്കേറ്റ വരമ്പനാനിക്കൽ അമ്പിളി രാഘവൻ(42) തിങ്കളാഴ്ച മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് 4.30-നായിരുന്നു അമീറിന്റെ മരണത്തിനിടയാക്കിയ അപകടം. അട്ടിക്കൽ-പഴയചന്ത റോഡിൽ നിന്നും ദേശീയപാതയിലേക്ക് ബൈക്ക് പ്രവേശിക്കുമ്പോൾ ബസിലിടിച്ച് അതിനടിയിലേക്ക് പെട്ടപ്പോൾ റോഡിലേക്ക് തെറിച്ച് വീണ് അമീറിന് ഗുരുതര പരിക്കേൽക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രാഥമികശുശ്രൂഷ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കോട്ടയം-കട്ടപ്പന റൂട്ടിലോടുന്ന സി.എം.എസ്.ബസുമായാണ് ഇടിച്ചത്. ബസിനടിയിൽപ്പെട്ട ബൈക്ക് ഏതാനും മീറ്റർ നിരങ്ങി നീങ്ങിയാണ് നിന്നത്. നിഷാമോളാണ് അമീറിന്റെ അമ്മ. ആറാംക്ലാസ് വിദ്യാർഥിനിയായ നാഷിദ നാസർ സഹോദരിയാണ്. കബറടക്കം ബുധനാഴ്ച പൊൻകുന്നം മുഹിയിദീൻ ജുമാമസ്ജിദിൽ.

കേരളം

ആധാർ പുതുക്കിയോ? ഇല്ലെങ്കിൽ വേഗം ചെയ്‌തോളൂ; ഇനി ഫൈൻ കൊടുക്കേണ്ടി വരും....

രാജ്യത്തെ ഏറ്റവും പ്രധാനപെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ് ഏതൊരു ആവശ്യത്തിനും ഇന്നത്തെ കാലത്ത് ഈ രേഖ മതിയായേ തീരൂ. ആധാർ കാർഡ് പുതുക്കാത്തവർക്കായി പല തവണ സമയം നീട്ടി നൽകിയിരുന്നു. സെപ്റ്റംബർ 14 ആണ് സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള അവസാന തീയതി . ഈ ദിവസത്തിന് ശേഷം ആധാർ പുതുക്കണമെങ്കിൽ പണം നൽകേണ്ടി വരും. ഓൺലൈൻ ആയി പുതുക്കുന്നവർക്ക് മാത്രമാണ് ഈ അവസരം ലഭിക്കുക.എം ആധാർ പോർട്ടലിലൂടെ മാത്രമായിരിക്കും ആധാർ സൗജന്യമായി പുതുക്കാൻ കഴിയുക. ഓരോ പത്ത് വർഷം കൂടുമ്പോഴും ആധാർ കാർഡ് പുതുക്കണമെന്നാണ് നിയമം. ഓരോ പത്ത് വർഷം കൂടുമ്പോഴും വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്ത് നൽകണം. ഐഡന്റി പ്രൂഫ്, അഡ്രസ് പ്രൂഫ് എന്നീ ഡോക്യുമെന്റുകൾ ആധാർ കാർഡ് പുതുക്കാൻ നൽകണം.