വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

ഓണക്കിറ്റ് വിതരണം ഇന്നു തുടങ്ങും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നു തുടങ്ങും. ആറു ലക്ഷത്തോളം മഞ്ഞക്കാര്‍ഡ് ഉടമകള്‍, ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവസികള്‍, വയനാട് ദുരന്തബാധിത മേഖലയിലെ റേഷന്‍കാര്‍ഡ് ഉടമകള്‍ എന്നിവര്‍ക്കാണ് സൗജന്യ ഓണക്കിറ്റ് ലഭിക്കുക. സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി ഓണക്കിറ്റുകള്‍ ഇന്നു മുതല്‍ വിതരണം ആരംഭിക്കും. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് നാളെ മുതല്‍ ഉദ്യോഗസ്ഥര്‍ കിറ്റുകള്‍ നേരിട്ട് എത്തിക്കും. ക്ഷേമ സ്ഥാപനങ്ങളില്‍ താമസിക്കുന്നവരില്‍ 4 പേര്‍ക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം ചെയ്യുക.കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും. ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്‌സ്, മില്‍മ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളക്‌പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, തേയില, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ ആവശ്യസാധനങ്ങളും തുണിസഞ്ചിയും ഉള്‍പ്പെടെ 14 ഇനങ്ങള്‍ ഉള്‍പ്പെട്ടതാണ് ഓണക്കിറ്റ്.  

മരണം

പൂഞ്ഞാർ പനച്ചികപ്പാറ വലിയപറമ്പിൽ ( ചക്കാലയിൽ ) സി.എം മത്തായിയുടെ ഭാര്യ സാലി (62) നിര്യാതയായി

 പൂഞ്ഞാർ പനച്ചികപ്പാറ വലിയപറമ്പിൽ ( ചക്കാലയിൽ ) സി.എം മത്തായിയുടെ ഭാര്യ സാലി (62) നിര്യാതയായി. സംസ്ക്കാരം ബുധനാഴ്ച രാവിലെ 10 ന് വീട്ടിൽ ആരംഭിച്ച് കൈപ്പള്ളി സെ. ആന്റണിസ് പള്ളി കുടുംബ കല്ലറയിൽ. പരേത പിണ്ണാക്കനാട് കാക്കല്ലിയിൽ കുടുംബാoഗം. മക്കൾ...ജോo, റോസ്‌മി, ട്രീസ, ടോം  മരുമക്കൾ... സിൽസൺ തിരുവനന്തപുരം, അജോ കരിപ്പാമറ്റത്തിൽ, പാദുവ.

പ്രാദേശികം

ഈരാറ്റുപേട്ടയിൽ പ്രസ് ക്ലബ്ബ് രൂപീകരിക്കുന്നു.

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ പ്രസ് ക്ലബ്ബ് രൂപീകരിക്കുവാൻ ഈരാറ്റുപേട്ടയിലെ -പ്രിൻ്റ്-ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ യോഗം തീരുമാനിച്ചു.  നടയ്ക്കൽ ബറക്കാത്ത് മഹൽ മിനി ഓഡിറ്റോറിയത്തിൽ ഇ-ന്യൂസ് ചെയർമാൻ വി.എം. സി റാജ് അധ്യക്ഷത വഹിച്ചു.  നഗരസഭാ ഓഫീസിനു സമീപം പ്രസ് ക്ലബ്ബിന് വേണ്ടി മുറിവാടകയ്ക്ക് എടുത്ത് നവംമ്പർ 1 ന് ഉദ്ഘാടനം വ്യാപാരഭവനിൽ ചേരുന്ന പരിപാടിയിൽ നടത്തുവാൻ തീരുമാനിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച്‌ പ്രാദേശിക സപ്ലിമെൻ്റ് പ്രസിദ്ധീകരിക്കും. വി.എം. സിറാജിനെ രക്ഷാധികാരിയായി തിരഞ്ഞടുത്തു. താഴെ പറയുന്ന വരെ താൽക്കാലിക ഭാരവാഹികളായി തിരഞ്ഞടുത്തു.  പി.എ.എം. ഷെരീഫ് (ചെയർമാൻ), ഹസീബ് വെളിയത്ത്, എ.കെ. നാസർ, കെ.എ. സാജിദ് (വൈസ് ചെയർമാൻമാർ), ഡാനീഷ് (സെക്രട്ടറി), റസൽ ഷെരീഫ്, പി.എ. ഷമീർ, കെ.പി. മുജീബ് (ജോ. സെക്രട്ടറിമാർ), പ്രിൻസ് തീക്കോയി ( ട്രഷറർ).  സപ്ലിമെൻ്റ് കമ്മിറ്റി കൺവീനായി കെ.എ. സാജിദിനെയും ജോ കൺവീനായി ഹസീബ് വെളിയത്തിനെയും യോഗം തിരഞ്ഞടുത്തു.    

പ്രാദേശികം

"തൊഴിലിട ധാർമ്മികത" അരുവിത്തുറ കോളേജിൽ സെമിനാർ.

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് ഇക്കണോമിക്സ് വിഭാഗത്തിൻ്റെ അഭിമുഖ്യത്തിൽ തൊഴിലിട ധാർമ്മികത ആധുനിക സമൂഹത്തിൽ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സെമിനാറിൻ്റെയും ഇക്കണോമിക്സ് അസോസിയേഷൻ്റെയും ഉദ്ഘാടനം മണിമലക്കുന്ന് റ്റി എം ജേക്കബ്ബ് മെമ്മോറിയൽ ഗവൺമെൻ്റ് കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ ടോജോ ജോസ് ഉദ്ഘാടനം ചെയ്തു. അത്യന്തിക വിജയത്തിന് ധാർമ്മികത അനിവാര്യമാണ്. തൊഴിലിടങ്ങളിലും വാണിജ്യ രംഗങ്ങളിലുമെല്ലാം ധാർമ്മികത കൈവിട്ട് ലാഭത്തിനു പിന്നാലെ പായുന്നവരുടെ നേട്ടങ്ങൾ ക്ഷണികമാണെന്ന് കാലംതെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ്  ബർസാർ ഫാ ബിജു കുന്നക്കാട്ട്, ഇക്കണോമിക്സ്സ് വിഭാഗം മേധാവി ലിഡിയാ ജോർജ് അദ്ധ്യാപകരായ ജോസിയാ ജോൺ, ഡോൺ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. സെമിനാറിനെ തുടർന്ന നടന്ന സിവിൽ സർവീസ് ഓറിയൻ്റെഷൻ പ്രോഗ്രാമിന് എംജി യൂണിവേഴ്സിറ്റി സിവിൽ സർവീസ്  ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട് ഫാക്കൽറ്റി നിഥിൻ ജോസ് നേതൃത്വം നൽകി.  

പ്രാദേശികം

സിജി വിമൻ കളക്ടീവ് ഈരാറ്റുപേട്ട യൂണിറ്റിന് തുടക്കമായി

ഈരാറ്റുപേട്ട: സെൻറർ ഫോർ ഇൻഫർമേഷൻ ആൻറ് ഗൈഡൻസ് ഇന്ത്യ ( സിജി) യുടെ വനിതാ വിഭാഗമായ  സിജി വിമൻ കളക്ടീവ്  ഈരാരാറ്റുപേട്ട യൂണിറ്റ് രൂപികരിച്ചു. വിദ്യാഭ്യാസ, കരിയർ ഗൈഡൻസ് , നൈപുണ്യവികസന, സ്ത്രീ ശാക്തികരണ മേഖലയിൽ സിജി നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധ പദ്ധതികൾ സിജി വിമൻ കളക്ടീവ് ഈരാററുപേട്ട യൂണിറ്റ് ഏറ്റെടുത്ത് നടപ്പാക്കും. സിജി ക്ലസ്റ്റർ ടു ചെയർമാൻ പ്രൊഫസർ, എ.എം. റഷീദ് ഉൽഘാടനം ചെയ്തു.  ജില്ലാ കോർഡിനേറ്റർ.പി.പി.എം. നൗഷാദ്, അമീൻ മുഹമ്മദ് (ജില്ലാ എച്ച് ആർ കോഓർഡിനേറ്റർ ) , മാഹിൻ എ കരിം ( സിജി യൂണിറ്റ് പ്രസിഡൻറ്) എന്നിവർ സംസാരിച്ചു. വിമൻകളക്ടീവ് യുണിറ്റ് ഭാരവാഹികൾ സുമിനാ പി.എ ( പ്രസിഡൻ്റ്) റസീനാ ജാഫർ (സെക്രട്ടറി) സബിത മുഹമ്മദ് (ട്രഷറർ) നസീറ എൻ (കോഓർഡിനേറ്റർ) എക്സിക്യൂട്ടീവ് കമ്മിറ്റിഅംഗങ്ങൾ  റഷീദാ നിജാസ്, താഹിറാ താഹാ, ആദിലാ കെ സുബെർ . 3 മുതൽ 9 ക്ലാസ് വരെയുള്ള കുട്ടികളുടെ നൈപുണ്യ ശേഷി വികസനത്തിനായി സിജി നടപ്പാക്കിവരുന്ന"  ഗ്രാമദീപം " പദ്ധതിയുടെ ഏഴ് യൂണിററുകൾതുടങ്ങാൻ തീരുമാനിച്ചു.

കേരളം

ആധാർ പുതുക്കാനുള്ള അവസരം നഷ്ട്ടപ്പെടുത്താതിരിക്കുക ;ഇനി ഏതാനും ദിവസങ്ങൾ മാത്രം

സൗജന്യമായി ആധാർ പുതുക്കാനുള്ള അവസരം ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങളിൽ കൂടിയേ ലഭ്യമാകുകയുള്ളു. ആധാർ രാജ്യത്തെ ഒരു പൗരന്റെ പ്രധാന തിരിച്ചറിയൽ രേഖ ആയതിനാൽ തന്നെ ഇതുവരെ പുതുക്കിയിട്ടില്ലാത്തവർ ശ്രദ്ധിക്കുക, ഓരോ പത്ത് വർഷം കൂടുമ്പോഴും ആധാർ വിവരങ്ങൾ പുതുക്കാൻ യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ചിട്ടുണ്ട്. ആധാർ പുതുക്കാൻ പണം നൽകണം എന്നാൽ സൗജന്യമായി ആധാർ പുതുക്കാൻഅവസരമുണ്ട്.എങ്ങനെയെന്നല്ലേ സെപ്റ്റംബർ 14 വരെ സൗജന്യമായി ആധാർ പുതുക്കാം. ഓൺലൈൻ വഴി പുതുക്കുന്നവർക്ക് മാത്രമായിരിക്കും ഈ അവസരം ലഭിക്കുക. പേര്, വിലാസം തുടങ്ങി ആധാർ വിവരങ്ങളിൽ ഏതെങ്കിലും പുതുക്കുകയോ തിരുത്തുകയോ ചെയ്യാം. സെപ്റ്റംബർ 14 ന് ശേഷം പണം നൽകേണ്ടി വരും. സൗജന്യ സേവനം എംആധാർ പോർട്ടലിൽ മാത്രമാണ് ലഭ്യം. ജനസംഖ്യാപരമായ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്ന പ്രക്രിയ എളുപ്പമാക്കുന്നതിനും പൗരന്മാർക്ക് കൂടുതൽ സൗകര്യം ഉറപ്പ് വരുത്തുന്നതിനുമാണ് ഈ സൗജന്യ സേവനം. പത്ത് വർഷം മുമ്പാണ് ആധാർ എടുത്തതെങ്കിൽ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഐഡൻ്റിറ്റി പ്രൂഫ്, , അഡ്രസ് പ്രൂഫ് ഡോക്യുമെൻ്റുകൾ എന്നിവ നൽകേണ്ടതായി വരും. സാധാരണയായി ഇതിന് 100 രൂപ ഫീസ് നൽകണം. ഫിസിക്കൽ ആധാർ കേന്ദ്രങ്ങളിൽ 50 രൂപയും നൽകണം.

പ്രാദേശികം

ഇളംകാട് - വല്ല്യന്താ പാലം നിർമ്മാണം ആരംഭിക്കണം പി ഡി പി

നൂറ് കണക്കിന് മനുഷ്യരുടെ ദൈന്യദിന ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന പൂഞ്ഞാർ മണ്ഡലത്തിലെ ഇളംകാട് -വല്ല്യേത്ത റോഡുകളെ ബന്ധിപ്പിപ്പിക്കുന്ന പാലം നിർമ്മാണം അടിയത്തിരമായി പുനർനിർമ്മിക്കണംഅന്ത്യവശ്യ ഘട്ടങ്ങളിൽ  രോഗികളുമായി പോലുമെ ത്തുന്ന വാഹനങ്ങൾപ്പോലും കൂടുൽ യാത്ര ചെ യ്താൽ മാത്രമെ  ഇളംക്കാട് എത്തിചേരാൻ സാധിക്കു പ്രദേശത്തെ ജനങ്ങളുടെ ആകുലത യകറ്റാൻ അധികാരികൾ ശ്രമിക്കണമെന്നും അടിയത്തിരമായി പാലം നിർമ്മാണം ആരംഭിക്കണമെന്നും പി ഡി പി ജില്ലാ പ്രസിഡൻ്റ് നിഷാദ് നടയ്ക്കൽ ആവശ്യപ്പെട്ടു

പ്രാദേശികം

പൂ കൃഷി വിളവെടുപ്പ് നടത്തി

ഈരാറ്റുപേട്ട .നഗരസഭയുടെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഈരാറ്റുപേട്ട നഗരസഭയുടെയും കൃഷിഭവന്റെയും  നേതൃത്വത്തിൽ റസീന ഒറ്റയിൽ ചെയ്ത പൂകൃഷി യുടെ വിളവെടുപ്പ്  ഉദ്ഘാടനം ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ   സുഹുറ അബ്ദുൾ ഖാദർ നിർവ്വഹിച്ചു. നഗരസഭ സെക്രട്ടറി ജോബിൻ ജോൺ,ഡിവിഷൻ കൗൺസിലർ  നൗഫിയ ഇസ്മയിൽ, ഈരാറ്റുപേട്ട കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ  അശ്വതി വിജയൻ,  ,കൃഷി ആഫീസർ രമ്യ ആർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ,റസീനയുടെ കുടുംബാഗങ്ങൾ, സുഹൃത്തുക്കൾ, അയൽവാസികൾ തുടങ്ങിയവർ പങ്കെടുത്തു 🌸🌼🌸🌼🌸🌼🌸 *അത്തപ്പൂക്കളം ഒരുക്കുന്നതിനുള്ള ബന്ദിപൂക്കൾ ലഭ്യമാണ്.*  സ്ഥലം : ഈരാറ്റുപേട്ട. Contact: 9947078025 വീഡിയോ കാണാം #https://www.facebook.com/share/v/HeyPy5iqMmRdQkhB/?mibextid=qi2Omg