വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

അരുവിത്തുറ കോളേജിന് റിപ്രോഗ്രാഫിക്ക് സെൻ്ററർ. ജോസ് കെ മാണി എംപിയുടെ ജൂബിലി സമ്മാനം.

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജിന് റിപ്രോഗ്രാഫിക്ക് സെൻ്റർ സമ്മാനിച്ച് ജോസ് കെ മാണി എം പി. തൻ്റെ പ്രദേശിക ആസ്തി വികസന ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ ലഭ്യമാക്കിയാണ് റിപ്രോഗ്രാഫിക്ക് സെൻ്റർ യഥാർത്ഥ്യമാക്കിയത്. കോളേജിൻ്റെ പുതിയ ലൈബ്രറി ബ്ലോക്കിലാണ് സെൻ്റർ പ്രവർത്തിക്കുന്നത്. വ്യാഴാഴ്ച്ച നടന്ന വജ്ര ജൂബിലി സമ്മേളനത്തിൽ വച്ച് ജോസ് കെ മാണി എം പി  റിപ്രോഗ്രാഫിക്ക് സെൻ്ററിൻ്റെ ഉദ്ഘാടനം നിർവഹിച്ചിരുന്നു.  ചടങ്ങിൽ പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, പത്തനംതിട്ട എംപി ആൻ്റൊ ആൻ്റണി, കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, മുൻ എം എൽ എ  പി.സി ജോർജ് ഇരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ സുഹ്റാ അബ്ദുൾ ഖാദർ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ സിബി ജോസഫ്, മുൻ പ്രിൻസിപ്പൽ ഡോ റെജി വർഗ്ഗീസ് മേക്കാടൻ, അലൂംമിനി അസോസിയേഷൻ പ്രസിഡൻ്റ് റ്റി. റ്റി മൈക്കിൾ കോളേജ് ബർസാർ റവ.ഫാ ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

പ്രാദേശികം

എം ഇ എസ് കോളജിൽ അദ്ധ്യാപകദിനം വിവിധ പരിപാടികളോടെ ആചരിച്ചു.

ഈരാറ്റുപേട്ട എം ഇ എസ് കോളജിൽ അദ്ധ്യാപകദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രിൻസിപ്പൽ പ്രഫഎ.എം റഷീദിനെ പൊന്നാടയണിയിച്ച് പരിപാടികൾക്ക് തുടക്കമിട്ടു. പ്രിയപ്പെട്ട അദ്ധ്യാപകർക്കുള്ള കത്തെഴുത്ത്, മധുരവിതരണം, അധ്യാപകർക്ക് ആശംസകാർഡുകൾ വിതരണം ചെയ്യൽ , അദ്ധ്യാപകർക്കായി വിദ്യാർത്ഥികളുടെ ക്ലാസ് എന്നീ വ്യത്യസ്ഥ പരിപാടികൾ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ അദ്ധ്യാപകദിന സന്ദേശം നൽകി. എൻ.എസ് എസ് യൂണിറ്റ് ദിനാചരണത്തിന് നേതൃത്വം നൽകി.

പ്രാദേശികം

വക്കഫ് നിയമ ഭേദഗതിക്കെതിരെ ഇ മെയിൽ പരാതി

കേരളാമുസ്ലിംജമാഅത്ത് ഫെഡറേഷൻറെ അഭിമുഖ്യത്തിൽ,വക്കഫ് നിയമ ഭേദഗതിക്കെതിരെ ജെ.പി.സി.യ്ക്ക്ഇ മെയിൽ പരാതി നൽകുന്നതിന്റെ ഉദ്ഘാടനം ഈരാറ്റുപേട്ട നൈനാർ മസ്ജിദ് അങ്കണത്തിൽ പൂഞ്ഞാർ എം.എൽ.എ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിക്കുന്നു. . പ്രസിഡൻറ് മുഹമ്മദ്സക്കീർ ,ഇമാം അഷറഫ്കൗസരി,അബ്ദുൽവഹാബ്,ഫൈസൽവെട്ടിയാംപ്ലാക്കൽ,പി.റ്റി.ബഷീർ . കെ.ഐ.നൗഷാദ്, ഹാരിസ് വാഴമറ്റം എന്നിവർ സമീപം

കോട്ടയം

കാഞ്ഞിരപ്പള്ളിയിൽ ഷൂ മാര്‍ട്ടിന്റെ ഗ്ലാസ് എറിഞ്ഞ് തകര്‍ത്ത ശേഷം ഷൂസുകൾ മോഷ്ടിച്ചു;നാൽവർ സംഘത്തിൽ കുട്ടികള്ളന്മാരും

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പ്രവര്‍ത്തിച്ചിരുന്ന ഷൂ മാര്‍ട്ടിന്റെ ഗ്ലാസ് എറിഞ്ഞ് തകര്‍ത്ത ശേഷം ഷൂസുകൾ മോഷ്ടിച്ചു. കുട്ടികൾ ഉൾപ്പെടുന്ന 4 അംഗ സംഘമാണ് മോഷണത്തിന് പിന്നിൽ. ഇവരിൽ പ്രായപൂര്‍ത്തിയായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞിരപ്പള്ളി കോവിൽകടവിൽ കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഷൂ മാര്‍ട്ടിന്‍റെ മുൻപിലൂടെ നടന്ന് പോവുകയായിരുന്ന സംഘത്തിൽ തുവാല കൊണ്ട് മുഖം മറച്ചിരുന്ന ഒരാൾ കൈയിൽ ഉണ്ടായിരുന്ന കല്ലു കൊണ്ട് കടയിലെ ഗ്ലാസിന്റെ ചില്ലുകൾ തകര്‍ത്ത് കടക്ക് അകത്തേക്ക് കയറിയാണ് മോഷണം നടത്തിയത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ സംഭവം നടക്കുമ്പോൾ ഓടി മറഞ്ഞിരുന്നെങ്കിലും മോഷണം നടന്ന ശേഷം ഇവര്‍ ഒന്നിച്ചാണ് തിരിച്ചു പോയത്. കടയുടെ ഷട്ടറിന് മുൻവശമുള്ള ഗ്ലാസിനുള്ളിൽ വെച്ചിരുന്ന ഒൻപത് ഷൂസാണ് ഇവര്‍ മോഷ്ടിച്ചത്. തകര്‍ന്ന ഗ്ലാസും മോഷണം പോയ ഷൂസും അടക്കം 50000 രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് കട ഉടമ പൊലീസിൽ പരാതി നൽകി. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പൊലീസും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ നാല് പേര്‍ ഉൾപ്പെട്ടിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇതിൽ പ്രായപൂര്‍ത്തിയാകാത്തവരും ഉണ്ട്. ഇവര്‍ ജുവൈനൽ കസ്റ്റഡിയിലും പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയിലുമാണുള്ളത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.

പ്രാദേശികം

.ഗൈഡൻസിൽ അധ്യാപക ദിനാചാരണം

പൂഞ്ഞാർ.ദേശീയ അധ്യാപക ദിനാചരണം ഗൈഡൻസ് പബ്ലിക് സ്കൂളിൽ വിവിധ പരിപാടികളോടെ നടന്നു.സ്കൂളിലെത്തിയ അധ്യാപകരെ വിദ്യാർത്ഥികൾ പൂച്ചെണ്ടും മധുരവും നൽകി സ്വീകരിച്ചു.മുൻ പ്രധാന അധ്യാപകൻ ജോൺസൺ ജോസഫിനെ പൊന്നാട അണിയിച്ച്‌ ആദരിച്ചു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അധ്യാപക ദിന സമ്മേളനത്തിൽ മാനേജർ പി.എ ഹാഷിം അധ്യക്ഷത വഹിച്ചു ജോൺസൺ ജോസഫ് അധ്യാപക ദിന സന്ദേശം നൽകി പ്രിൻസിപ്പാൾ പി.എസ് മുഹമ്മദ് ഷെഫീഖ് സ്വാഗതം ആശംസിച്ചു. കെ.പി ഷെഫീഖ്,കെ.എം അക്ബർ സ്വലാഹി, മഹേഷ് സി.ടി, ആസ്മി അൻസാരി, കെ.എ സഹലത്ത്,സിജി എന്നിവർ പ്രസംഗിച്ചു

കോട്ടയം

*വഖഫ് നിയമ ഭേദഗതി: പിന്നിൽ മുസ്‌ലിം ഉന്മൂലനം ലക്ഷ്യം. സമസ്ത

കോട്ടയം : രാജ്യത്ത് നിലവിലുള്ള വഖഫ് സംരക്ഷണ നിയമം ഭേദഗതിവരുത്തി അട്ടിമറിയിലൂടെ വഖഫ് സ്വത്തുക്കൾ അന്യാദീനപ്പെടുത്തി മുസ്‌ലിം സമുദായത്തെ നിഷ്‌ക്രിയരാക്കാനുള്ള ശ്രമത്തിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമാക്കുന്നത് മുസ്‌ലിം ഉന്മൂലനമാണെന്ന് സമസ്ത ജില്ലാ പണ്ഡിത സംഗമം അഭിപ്രായപ്പെട്ടു.1936 ലാണ് ആദ്യമായി വഖ്‌ഫ്  നിലവിൽ വന്നത്.വഖ്‌ഫ് സ്വത്തുക്കളുടെ സംരക്ഷണാർത്ഥം 1997 ൽ ഭരണഘടനാനുസൃതം നിയമം പരിഷ്കരിച്ചു. എന്നാൽ പുതിയ പരിഷ്കാരങ്ങൾ വരുത്തി പാർലമെന്റിൽ അവതരിപ്പിച്ച നിയമം മത വിരുദ്ധ നിയമങ്ങൾ ഉൾകൊള്ളിച്ചുള്ളതാണ്.ഭരണഘടന വ്യക്തികൾക്ക് നൽകുന്ന മത സ്വാതന്ത്ര്യത്തിന്റെ നഗ്ന ലംഘനമാണ്. ഉത്തരം ഭേദഗതികൾ നടപ്പിൽ വരുത്തുന്നത്  ആരാജകത്വം വളരാനെ ഉപകരിക്കൂ യോഗം വിലയിരുത്തി.സാംസ്‌കാരിക മേഖലയിൽ നിന്നും ഉയരുന്ന വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണ്. സ്ത്രീ സുരക്ഷക്ക് ആവശ്യമായ നിയമ നിർമാണത്തിന് സർക്കാർ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട പുത്തൻ പള്ളി മിനി ഓഡിറ്റോറിയത്തിൽ  ജില്ലാ ഉപാദ്യക്ഷൻ എ കെ അബ്ദുറഹ്മാൻ മുസ്ലിയാരുടെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ജില്ലാ പണ്ഡിത സംഗമം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ എസ് എം റഫീഖ് അഹമദ് സഖാഫി  ഉൽഘാടനം ചെയ്തു.രണ്ട് സെഷനുകളിലായി 'ഇമാമത്ത് ' സമസ്ത എന്നീ വിഷയങ്ങൾ അസ്പദമാക്കി പഠനക്‌ളാസുകൾ നടന്നു. അലി മുസ്‌ലിയാർ കുമളി പ്രാർത്ഥനക്ക് നേതൃത്വം നൽകി സമസ്ത കേന്ദ്ര മുശാവറ അംഗം പി എസ് കെ മൊയ്തു ബാഖവി മാടവന ജില്ലാ പ്രസിഡന്റ് എ എം അബ്ദുൽ അസീസ് സഖാഫി എന്തയാർ എന്നിവർ വിഷയം അവതരിപ്പിച്ചു. എസ് വൈ എസ് സംസ്ഥാന സമിതി അംഗം ജഅഫർ ചേലക്കര,ഐ സി എഫ് നാഷണൽ കമ്മറ്റി ചെയർമാൻ സുബൈർ സഖാഫി, വി എച് അബ്ദുറഷീദ് മുസ്‌ലിയാർ, അബ്ദുൽ ലത്തീഫ് മുസ്‌ലിയാർ ആപ്പാഞ്ചിറ,സഅദുദ്ധീൻ അൽ ഖാസിമി, അൻവർ മദനി, ലബീബ് സഖാഫി,അബ്ദുറഹ്മാൻ സഖാഫി,സിയാദ് അഹ്സനി, ലിയാഖത്ത് സഖാഫി, ഇയാസ് സഖാഫി,ത്വാഹാ മുസ്‌ലിയാർ, ഹാരിസ് സഖാഫി കോട്ടയം,ഷാജഹാൻ സഖാഫി,ഇബ്രാഹിം കുട്ടി മൗലവി, ഹമീദ് മൗലവി, അബ്ദുൽ ഖാദിർ മുസ്‌ലിയാർ സംസാരിച്ചു.ജില്ലാ ജനറൽ സെക്രട്ടറി പിഎം അനസ് മദനി കീ നോട്ട് അവതരിപ്പിച്ചു. ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പണ്ഡിതർ പ്രതിനിധികളായിരുന്നു

പ്രാദേശികം

ഗുരു സ്മേരം   അധ്യാപക ദിനാചരണം

ഈരാറ്റുപേട്ട .മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സന്നദ്ധ സേവന സംഘടന സാഫ്ൻ്റെ ആഭിമുഖ്യത്തിൽ ഗുരു സ്മേരം എന്ന പേരിൽ അധ്യാപകദിനം ആചരിച്ചു. ഹെഡ്മിസ്ട്രസ് എം പി ലീന പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഈ അധ്യയനവർഷം സേവനത്തിൽ നിന്നും വിരമിക്കുന്ന റ്റി കെ ഷമീമ ,ഡോക്ടർ കെ എം മഞ്ജു എന്നീ അധ്യാപകരെ ചടങ്ങിൽ പൊന്നാടയണിയിച്ച് സ്കൂൾ ലീഡർ, സാഫ് പ്രതിനിധി എന്നിവർ ആദരിച്ചു .വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്രത്യേക ആശംസ കാർഡുകൾ അധ്യാപകർക്ക് നൽകി അവർ സ്നേഹാദരങ്ങൾ പങ്കുവച്ചു അധ്യാപകരായ മുഹമ്മദ് ലൈസൽ, സി എച്ച് മാഹിൻ , പി എസ് റമീസ് ,സ്റ്റാഫ് സെക്രട്ടറി കെ എം റസിയ കെഎം സുമി ,എഫ് മൈമൂന തുടങ്ങിയവർ സംസാരിച്ചു.  

പ്രാദേശികം

അരുവിത്തുറ കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു.

ഈരാറ്റുപേട്ട :അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക്  തിരി തെളിഞ്ഞു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു.ശരിയായ തീരുമാനമെടുക്കാൻ പഠിപ്പിക്കലാണ് വിദ്യാഭ്യാസം. മൂല്യങ്ങളും ധാർമ്മിക ചിന്തകളും ഉൾചേരുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പകർന്നു നൽകുന്ന അരുവിത്തുറ കോളേജ് സംസ്ഥാനത്തിനു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ആൻ്റൊ ആൻ്റണി എം പി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ എം.പി ഫണ്ടിൽ നിന്നനുവദിച്ച റിപ്രോഗ്രാഫിക്ക് സെൻ്ററിൻ്റെ ഉദ്ഘാടനം ജോസ് കെ മാണി എം.പി നിർവഹിച്ചു. കോളേജ് മാനേജർ വെരി റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ  മുൻ എം എൽ എ പിസി ജോർജ്, ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ സുഹ്റാ അബ്ദുൾ ഖാദർ,  കോളേജ്‌ പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, കോളേജ് ബർസാർ റവ. ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ കോളേജ് മുൻ പ്രിൻസിപ്പൽ ഡോറെജി വർഗ്ഗീസ്സ് മേക്കാടൻ പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് ഡോ റ്റിറ്റി മൈക്കിൾതുടങ്ങി നിരവധി പ്രമുഖർ സംസാരിച്ചു. വജ്ര ജൂബിലിയോടനുബന്ധിച്ച് 60 ഇന കർമ്മപരിപാടികൾക്കാണ് കോളേജ് തുടക്കം കുറിച്ചത്. വജ്രജൂബിലി മെഗാ എക്സ്പോ, ഫിലിം എക്സിബിഷൻ,ഭവന നിർമ്മാണ പദ്ധതി, ദേശീയ അന്തർ ദേശീയ സെമിനാറുകൾ, വനിതാ ശാക്തികരണ പരിപാടികൾ, കലാ സാംസ്കാരിക പരിപാടികൾ, പൂർവ്വ വിദ്യാർത്ഥി മഹാസംഗമം തുടങ്ങി നിരവധി പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്.