വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

മൂന്നിലവ് കടപുഴയാറ്റിൽ എൻജിനീറിംഗ് കോളേജ് വിദ്യാർത്ഥി മുങ്ങിമരിച്ചു.

മൂന്നിലവ് കടപുഴയാറ്റിൽ എൻജിനീറിംഗ് കോളേജ് വിദ്യാർത്ഥി മുങ്ങിമരിച്ചു. കൊല്ലം സ്വദേശി, തിരുവനന്തപുരം രാജധാനി എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥി ഹാറൂൺ ഹാരിസ് ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്കോളേജ്  വിദ്യാർത്ഥികളായ 7 പേരടങ്ങുന്ന സംഘമാണ് മുന്നിലവിൽ വിനോദസഞ്ചാരത്തിനായി എത്തിയത്. ഇതിൽ 3 പേർ കുളിക്കാനായി കയത്തിൽ ഇറങ്ങുകയായിരുന്നു. ഇതിൽ ഹാറൂൺ മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർക്ക് ഹാറൂണിനെ പുറത്തെടുക്കാനായില്ല. വിവരമറിഞ്ഞ് ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്സ് എത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പാലാ ജനറലാശുപത്രിയിലേയ്ക്ക് മാറ്റി

കേരളം

സംസ്ഥാനത്ത് റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിങ് ഇന്ന് മുതൽ പുനഃരാരംഭിക്കുന്നു, കോട്ടയം ജില്ലയിൽ സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 1 വരെ.

മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡ് അംഗങ്ങളുടെ മസ്റ്ററിങ്ങാണു ബുധനാഴ്ച മുതൽ ആരംഭിക്കുന്നത്. ഓരോ ജില്ലകളിലും മസ്റ്ററിങ്ങിനായി പ്രത്യേകം സമയക്രമങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്. സെപ്റ്റംബർ 18 മുതൽ 24 വരെ തിരുവനന്തപുരം ജില്ലയിലും സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 1 വരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും ഒക്ടോബർ 3 മുതൽ 8 വരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർകോട് ജില്ലകളിലുമാണ് മസ്റ്ററിങ്ങിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലായി 1.54 കോടി അംഗങ്ങളാണ് ഇനിയും മസ്റ്റർ ചെയ്യാനുള്ളത്. റേഷൻ കടകൾക്കു പുറമേ സ്കൂളുകൾ, അങ്കണവാടികൾ എന്നിവിടങ്ങളിലും ആവശ്യമായ സാഹചര്യങ്ങളിൽ ക്യാമ്പുകൾ നടത്താമെന്നും വകുപ്പ് അറിയിച്ചു.എല്ലാ മുൻഗണനാ കാർഡ് അംഗങ്ങളും റേഷൻകാർഡും ആധാർ കാർഡുമായാണ് മസ്റ്ററിംഗിന് എത്തേണ്ടത്.സംസ്ഥാനത്തെ ഏത് റേഷൻ കടകളിലും ഏതൊരു മുൻഗണനാ കാർഡുകാർക്കും മസ്റ്ററിംഗ് നടത്താവുന്നതാണ്.

ജനറൽ

ഇതുവരെ ആധാർ കാർഡ് പുതുക്കിയില്ലേ? കൂടുതൽ സമയമനുവദിച്ച് കേന്ദ്രം

ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി സർക്കാർ. 2024 ഡിസംബര്‍ 14 വരെയാണ് ആധാര്‍കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ ഫീസില്ലാതെ അപ്‌ഡേറ്റ് ചെയ്യാനുള്ള പുതുക്കിയ സമയം. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ആണ് ഇക്കാര്യമറിയിച്ചത്. 2024 സെപ്റ്റംബര്‍ 14 വരെയായിരുന്നു നേരത്തെ നൽകിയ സമയപരിധി. ഇതിനോടകം തന്നെ നിരവധി തവണ സൗജന്യമായി ആധാര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി കേന്ദ്രം നേടിയിരുന്നു. ഇപ്പോള്‍ സമയപരിധി മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ഡിസംബര്‍ 14 ന് ശേഷം വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ ഫീസ് നല്‍കേണ്ടി വരും. മൈആധാര്‍ പോര്‍ട്ടല്‍ വഴിയായിരിക്കും സൗജന്യ സേവനം ലഭിക്കുക. ആധാർ എടുത്ത് 10 വര്‍ഷം കഴിഞ്ഞെങ്കില്‍ കാർഡ് ഉടമകൾ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് നിർദ്ദേശമുണ്ട്. പേര്,വിലാസ്,ജനനതീയതി ,മറ്റ് വിശദാംശങ്ങള്‍ എന്നീ വിവരങ്ങള്‍ ഓണ്‍ലൈനായി യുഐഡിഎഐ വെബ്‌സൈറ്റിന്റെ പോര്‍ട്ടലില്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം. അതേസമയം, ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ അടുത്തുള്ള ആധാര്‍ കേന്ദ്രങ്ങളില്‍ പോകണം.

പ്രാദേശികം

എസ്.ഐ.ഒ ഇസ്ലാമോഫോബിയ വിരുദ്ധ സമ്മേളനം ഇന്ന് ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: എസ്.ഐ.ഒ കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇസ്ലാമോഫോബിയ വിരുദ്ധ സമ്മേളനം ഇന്ന്  ബുധൻ ഈരാറ്റുപേട്ടയിൽ നടക്കും. എസ്.ഐ. സംസ്ഥാന തലത്തിൽ നടക്കുന്ന 'ഹൻദലയുടെ വഴിയേ നടക്കുക, ബാബരിയുടെ ഓർമ്മകളുണ്ടായിരിക്കുക' എന്നാ ക്യാമ്പയിനിന്റെ ഭാഗമായാണ് മേഖലാ സമ്മേളനം.  നാലുമണിക്ക് തടവനാൽ പാലത്തിൽ നിന്നും ആരംഭിക്കുന്ന വിദ്യാർഥി റാലി നഗരം ചുറ്റി 5.30 ന്  സെൻട്രൽ ജംഗ്ഷനിൽ  സമാപിക്കും. തുടർന്ന് പൊതുസമ്മേളനം നടക്കും. എസ്.ഐ. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കറ്റ് റഹ്മാൻ ഇരിക്കൂർ മേഖലാ സമ്മേളനത്തിന്റെ   ഉദ്ഘാടനം നിർവഹിക്കും. പണ്ഡിതനും വാഗ്മിയുമായ സലീം മമ്പാട്  മുഖ്യപ്രഭാഷണം നിർവഹിക്കും. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് മുബാറക്ക് അധ്യക്ഷത വഹിക്കും. ജമാഅത്തെ ഇസ്‌ലാമി കോട്ടയം ജില്ലാ പ്രസിഡന്റ് അബ്ദുസമദ് എ.എം, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സിറാജുദ്ദീൻ, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സക്കീന അഷറഫ്, ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ആസിഫ ഇസ്മായിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. എസ് ഐ ഒ സംസ്ഥാന ശൂറാ അംഗം അമീൻ മമ്പാട് സമാപന പ്രഭാഷണം നിർവഹിക്കും. സമ്മേളന കൺവീനർ ഹാഷിം കെ എച്ച്  നന്ദി പറയും.

പ്രാദേശികം

ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഈരാറ്റുപേട്ട യിൽ നിന്നുള്ള വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെയും പ്രവാസം കഴിഞ്ഞു തിരിച്ചു നാട്ടിൽ എത്തിച്ചേർന്ന മുൻ പ്രവാസികളുടെയും ഉന്നമനവും ക്ഷേമവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്രവാസികളുടെ ആഗോള കൂട്ടായ്മയായ ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷന്റെ (ഇ.ജി.എ) 2024-26 കാലത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.  യു.എ.ഇ, ഖത്തർ, കുവൈത്ത്,ഒമാൻ, സൗദി അറേബ്യ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ യൂണിറ്റുകളിൽനിന്ന് തെരഞ്ഞൈടുക്കപ്പെട്ട 36 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളിൽ നിന്നാണ് ഇലക്ഷനിലൂടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.  ഭാരവാഹികൾ: സുഹൈൽ സത്താർ -പ്രസിഡന്റ് (ഖത്തർ )പി.പി. ഷഹീർ -ജനറൽ സെക്രട്ടറി (യു.എ.ഇ )ഷമീർ മണക്കാട് -ട്രഷറർ(കുവൈത്ത് )സലീം തലനാട് (റിയാദ്) ഷാഹിദ് സി.എ (കുവൈത്ത് )(വൈസ്. പ്രസിഡന്റുമാർ), അജ്മൽ ഖാൻ റിയാദ് (ജോയിൻ സെക്രട്ടറി ) എന്നിവരെ ആണ് തെരഞ്ഞെടുത്തത് വിവിധ വകുപ്പ് സെക്രട്ടറിമാരായി നസീബ് പടിപ്പുരക്കൽ (യു.എ.ഇ)താഹ വലിയവീട്ടിൽ (ഖത്തർ)ഷബിൻ സത്താർ (ദമാം)ഷബീസ് പാലയംപറമ്പിൽ (ജിദ്ദ) കെ.എ. നിസായ് (സലാല)എന്നിവരേയും, യൂണിറ്റ് കൺവീനർമാരായി റിയാസ് ലത്തീഫ് (യു.എ.ഇ), ആസിം പി നൗഷാദ് (ഖത്തർ), റസൽ അബ്ദുൽ റഹീം (റിയാദ്), ഷഫീഖ് റഹ്മാൻ (ദമാം), ജിൻഷാദ് എം.പി (ജിദ്ദ), ഷിബിലി കെ.എം (കുവൈത്ത്), റമീസ് മുഹമ്മദ് (മസ്‌കത്ത്), യാസിർ അബ്ദുൽ കരീം (ബഹ്‌റൈൻ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഓൺലൈനായി നടന്ന തെരഞ്ഞെടുപ്പിന് അവിനാഷ് മൂസ, സാജിദ് ഈരാറ്റുപേട്ട എന്നിവർ നേതൃത്വം നൽകി. പ്രവാസികളുടെ ഉന്നമനവും ക്ഷേമവും ലക്ഷ്യമിട്ട് രൂപീകരിച്ച ഇ.ജി.എക്ക് പോയ വർഷങ്ങളിൽ അഭിമാനാർഹമായ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താനായതായി ഭാരവാഹികൾ അറിയിച്ചു. നിർധനർക്കുള്ള ഭവനങ്ങൾ, ചികിത്സാ സഹായങ്ങൾ, കുടിവെള്ള വിതരണം, പ്രളയ ദുരിതാശ്വാസം, പ്രവാസികൾക്ക് അടിയന്തര സാമ്പത്തിക സഹായം എന്നിവയ്ക് പുറമേ വിസ സ്പോൺസർഷിപ്പ് പോലുള്ള നിയമപ്രശ്‌നങ്ങളിൽ അകപ്പെട്ട പ്രവാസികൾക്ക് നിയമ സാമ്പത്തിക സഹായങ്ങൾ ചെയ്യാൻ സാധിച്ചു,20 / 9/ 2024 വെള്ളിഴാച കൂടുന്ന സെൻട്രൽ എക്സിക്യൂട്ടീവ് മീറ്റിംഗ് പുതിയ ഭാരവാഹികൾ ചുമതല ഏൽക്കുമെന്നു മുൻ പ്രസിഡന്റ് പത്ര കുറിപ്പിൽ അറീയിച്ചു

മരണം

അസുമാബീവി (66)നിര്യാതയായി

പാറത്തോട് കൊട്ടിലിൽ പറമ്പിൽ കെ പി  ഷംസുദ്ദീന്റെ (ദുബായ് ഗ്രാഫിക് ഇന്റർനാഷണൽ ചെയർമാൻ, മുൻ അൽഫിൻ സ്കൂൾ ചെയർമാൻ) ഭാര്യ അസുമാബീവി (66)നിര്യാതയായി.പാറത്തോട് പരേതരായ കനി റാവുത്തർടെയും പുത്തേട്ട് സാറാ ഉമ്മയുടെയുടെ മകളാണ്. മക്കൾ : മിഥുൻ എസ്‌ ബീരു(ദുബായ് ),  മിലൻ എസ്‌ ബീരു(ദുബായ് ) സഖി എസ്‌ ബീരു(അമേരിക്ക).

പ്രാദേശികം

ഫ്ളക്സ് ബോർഡ് നശിപ്പിച്ച സാമൂഹ്യ വിരുദ്ധർക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.

തിടനാട് : സിപിഐഎം നേതൃത്വത്തിൽ അമ്പാറനിരപ്പെൽ സ്ഥാപിച്ചിരുന്ന കൊടിയും അന്തരിച്ച സഖാവ് സീതാറാം യെച്ചൂരിയുടെ ആദരാഞ്ജലി ഫ്ലെക്സ്‌ബോർഡും നശിപ്പിച്ച സാമൂഹ്യ വിരുദ്ധർക്കെതിരെ നടപടി  ആവശ്യപ്പെട്ടുകൊണ്ട്  പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജോയ് ജോർജ് ഉദ്ഘാടനം ചെയ്യ്തു.ബ്രാഞ്ച് സെക്രട്ടറി ടോം തോമസ്‌ അധ്യക്ഷനായി . ഏരിയ കമ്മിറ്റി അംഗം റ്റി മുരളീധരൻ, ലോക്കൽ സെക്രട്ടറി റെജി ജേക്കബ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ റ്റി പി ഷാജി,പ്രിയ ഷിജു.ടി സുഭാഷ് എന്നിവർ സംസാരിച്ചു.  

മരണം

പി എ ശിഹാബ് പുതുപ്പറമ്പിൽ 61 വയസ് നിര്യാതനായി

പി എ  ശിഹാബ്   പുതുപ്പറമ്പിൽ 61 വയസ് നിര്യാതനായി. ഈരാറ്റുപേട്ട സ്വദേശി  ഇപ്പോൾ മുക്കാലി  താമസം.   കബറടക്കം  നാളെ രാവിലെ 10 മണിക്ക്  ഈരാറ്റുപേട്ട തെക്കേക്കര മുഹയിദ്ദീൻ പള്ളി ഖബർസ്ഥാനിൽ കാഞ്ഞിരപ്പള്ളി  ഒന്നാം  മൈൽ  താമസം പുളിമൂട്ടിൽ  ഷീബ ആണ് ഭാര്യ ഐഷപ്പള്ളി  സെക്രട്ടറി  നസീർഖാൻ. നൗഷാദ്  ഷിനാജ് എന്നിവരുടെ  സഹോദരി  ഭർത്താവാണ്